Search
  • Follow NativePlanet
Share
» »ലോകകോടീശ്വരന്മാരുടെ നാട്!! പട്ടാളവും എയര്‍പോര്‍ട്ടും ഇല്ല, വേണമെങ്കില്‍ നടന്നു കാണാം ഈ രാജ്യം!!

ലോകകോടീശ്വരന്മാരുടെ നാട്!! പട്ടാളവും എയര്‍പോര്‍ട്ടും ഇല്ല, വേണമെങ്കില്‍ നടന്നു കാണാം ഈ രാജ്യം!!

യൂറോപ്പിന്‍റെ ഹൃദയഭാഗത്തായി പൂര്‍ണ്ണമായും ആല്‍പ്സിന്‍റെ ഭാഗമായ ലിച്ചെൻ‌സ്റ്റൈൻ ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നും കൂടിയാണ്

പറഞ്ഞു വരുമ്പോള്‍ നമ്മുടെ തിരുവനന്തപുരത്തിനേക്കാളും ചെറുത്!! ലിച്ചെൻ‌സ്റ്റൈൻ എന്ന യൂറോപ്പിലെ സ്വര്‍ഗ്ഗത്തിന് ലോകത്തിലെ തന്നെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്ന് എന്ന വിശേഷണം മാത്രമല്ല ഉള്ളത്. യൂറോപ്പിന്‍റെ ഗ്രാമീണ ഭംഗിയും കാഴ്ചകളും ലോകത്തിനു മുന്നിലെത്തിച്ച ലിച്ചെൻ‌സ്റ്റൈൻ സഞ്ചാരികളെ അടിമുടി അത്ഭുതപ്പെടുത്തുന്ന ഒരു രാജ്യമാണ്. യൂറോപ്പിന്‍റെ ഹൃദയഭാഗത്തായി പൂര്‍ണ്ണമായും ആല്‍പ്സിന്‍റെ ഭാഗമായ ലിച്ചെൻ‌സ്റ്റൈൻ ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നും കൂടിയാണ്. വേണമെങ്കിൽ നടന്നു കണ്ടുതീർക്കുവാൻ സാധിക്കുന്ന, സ്വന്തമായി കറൻസിയോ ആർമിയോ എന്തിനധികം വിമാനത്താവളം പോലുമില്ലാത്തെ ലിച്ചെൻ‌സ്റ്റൈൻറെ പ്രത്യേകതകളും വിശേഷങ്ങളും വായിക്കാം

 വെറും 62 ചതുരശ്രകിലോമീറ്ററും 38,000 ആളുകളും

വെറും 62 ചതുരശ്രകിലോമീറ്ററും 38,000 ആളുകളും

ലോകത്തിലെ ഏറ്റവും ചെറിയ അഞ്ചാമത്തെ രാജ്യമായ ഇവിടുത്തെ ആകെ ജനസംഖ്യ 38,000 ആണ്. രാജ്യത്തിന്റെ ആകെ വിസ്തീര്‍ണ്ണം എന്നു പറയുന്നത് വെറും 62 ചതുരശ്രകിലോമീറ്ററാണ്. 38,749 ആണ് ഇവിടുത്തെ കൃത്യമായ ജനസംഖ്യ. യുഎസിലെ ലോസ് ആഞ്ചലസിന്‍റെ വലുപ്പത്തേക്കാള്‍ എട്ടു മടങ്ങ് കുറവാണ് ലിച്ചെൻ‌സ്റ്റൈൻറെ വലുപ്പം,. വിശുദ്ധ റോമാ സാമ്രാജ്യത്തിന്റെ അവശേഷിക്കുന്ന അവസാന ഭാഗമാണ് ലിക്റ്റൻസ്റ്റൈൻ. 25 കിലോമീറ്റര്‍ നീളമുള്ള പര്‍വ്വത പ്രദേശമാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.

സ്വിറ്റ്സര്‍ലന്‍ഡിനും ഓസ്ട്രിയക്കും ഇടയില്‍

സ്വിറ്റ്സര്‍ലന്‍ഡിനും ഓസ്ട്രിയക്കും ഇടയില്‍

വളരെ ചെറിയ ഈ യൂറോപ്യന്‍ രാജ്യം സ്വിറ്റ്സര്‍ലന്‍ഡിനും ഓസ്ട്രിയക്കും ഇടയിലായാണ് സ്ഥിതി ചെയ്യുന്നത്. സ്വിറ്റ്സര്ലന്‍ഡുമായി അതിര്‍ത്തിയോ അതിര്‍ത്തി നിയന്ത്രണങ്ങളോ ഇവിടെ ഇല്ല. സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നും ലിച്ചെൻ‌സ്റ്റൈനിലേക്ക് വരുമ്പോള്‍ പാസ്പോര്‍ട്ട് കാണിക്കുക തുടങ്ങിയ സാധാരണ നടപടികളൊന്നും ഇവിടെ കാണുവാന്‍ സാധിക്കില്ല. ഷെങ്കന്‍ വിസയില്‍ യാത്ര ചെയ്യുവാണെങ്കിലും ഇവിടേക്ക് പ്രവേശനം സാധ്യമാണ്. മാത്രമല്ല, സ്വിറ്റ്സര്‍ലാന്‍ഡുമായി വളരെയധികം വാണിജ്യപരവും നയപരവുമായ ബന്ധങ്ങള്‍ ലിച്ചെൻ‌സ്റ്റൈൻനുണ്ട്. സ്വിസ്-ഫ്രാന്‍സ് ഔദ്യോഗിക കറന്‍സിയായി ഉപയോഗിക്കുന്ന ലോകത്തിലെ രണ്ടേ രണ്ടു രാജ്യങ്ങള്‍ സ്വിറ്റ്സര്‍ലന്‍ഡും ലിച്ചെൻ‌സ്റ്റൈൻനുമാണ്. യൂറോ ഇവിടെ സ്വീകരിക്കും. ടൂറിസ്റ്റ് വിസ വഴി രാജ്യത്ത് പ്രവേശിക്കുവാന്‍ ഷെങ്കന്‍ നിയമങ്ങളാണ് ഇരു രാജ്യങ്ങളും പിന്തുടരുന്നത്.

വിദേശ എംബസി ഇല്ലാത്ത രാജ്യം

വിദേശ എംബസി ഇല്ലാത്ത രാജ്യം

ലോകത്തില്‍ വിദേശ രാജ്യങ്ങളുടെ എംബസി ഇല്ലാത്ത രണ്ടേ രണ്ടു രാജ്യങ്ങള്‍ മാത്രമാണുള്ളത്. അതിലൊന്ന് നും അടുത്തത് വത്തിക്കാന്‍ സിറ്റിയുമാണ്.

ഏറ്റവും കുറഞ്ഞ കുറ്റകൃത്യ നിരക്ക്

ഏറ്റവും കുറഞ്ഞ കുറ്റകൃത്യ നിരക്ക്

ലോകത്തില്‍ തന്നെ ഏറ്റവും കുറഞ്ഞ കുറ്റകൃത്യ നിരക്കുള്ള രാജ്യങ്ങളിലൊന്നു കൂടിയാണ് ലിച്ചെൻ‌സ്റ്റൈന്‍. ഇവിടുത്തെ ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്ത് ഏറ്റവും അവസാനമായി ഒരു കൊലപാതകം നടന്നത് 1997 ല്‍ ആണ്. ഇവിടുത്തെ ജയിലുകളിലും വളരെ കുറച്ച് തടവുകാര്‍ മാത്രമേയുള്ളൂ. രണ്ട് വര്‍ഷത്തിലധികം തടവ് ശിക്ഷ ലഭിക്കുന്നവരെ ഓസ്ട്രിയയിലേക്ക് മാറ്റുകയാണ് പതിവ്. രാത്രികാലങ്ങളില്‍ വാതില്‍പോലും അടയ്ക്കാതെ കിടന്നുറങ്ങുവാനും ധൈര്യമുള്ളവരാണ് ഇവര്‍.

ജര്‍മ്മന്‍ ഭാഷ

ജര്‍മ്മന്‍ ഭാഷ


ജര്‍മ്മന്‍ ഭാഷയാണ് ലിച്ചന്‍സ്റ്റൈനില്‍ ഉപയോഗിക്കുന്നത്. എന്നാല്‍ പൂര്‍ണ്ണമായും ജര്‍മ്മന്‍ ഭാഷ എന്നു പറയുവാനും സാധിക്കില്ല. സ്വിറ്റ്സര്‍ലന്‍ഡിലെ ജര്‍മ്മന്‍ ഭാഷയോട് സാദൃശ്യമുള്ള ഭാഷയാണ് ഇവിടുത്തേത്. ജര്‍മ്മന്‍ ഭാഷ സംസാരിക്കുന്ന ലോകത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നുകൂടിയാണ് ലിക്റ്റൻ‌സ്റ്റൈൻ

സമ്പന്ന രാജ്യങ്ങളിലൊന്ന്

സമ്പന്ന രാജ്യങ്ങളിലൊന്ന്

ലോകത്തിലെ തന്നെ ഏറ്റവും ധനികവും സമ്പന്നവുമായ രാജ്യങ്ങളിലൊന്നാണിത്.
ഏറ്റവും മികച്ച ജീവിത നിലവാരവും സൗകര്യങ്ങളും ഇവിടെ കാണാം.
കോര്‍പ്പറേറ്റ് നികുതി നിരക്കുകള്‍ കുറയ്ക്കുവാനെടുത്ത നടപടി ഇവിടേക്ക് കമ്പനികളെയും കോര്‍പ്പറേറ്റുകളെയും കൂടുതല്‍ ആകര്‍ഷിക്കുകയും ഇവിടുത്തെ സമ്പദ്വ്യവസ്ഥ അഭൂതപൂര്‍വ്വമായ വളര്‍ച്ച കൈവരിക്കുകയുമായിരുന്നു. ഇവിടുത്തെ മൂന്നിലൊന്ന് ആളുകളും കോടീശ്വരന്മാരാണെന്നാണ് കണക്കുകള്‍ പറയുന്നത്. പ്രതിശീർഷ ജിഡിപി 166,726 ഡോളര്‍ ആണ്. രാജ്യത്തിന്റെ ജിഡിപി അനുപാതത്തിൽ 0.5% മാത്രമാണ് കടമുള്ളത്. ദേശീയ കടമില്ലാത്ത രാജ്യം കൂടിയാണ് ഇവിടം.
ഇലക്‌ട്രോണിക്‌സ്, മെറ്റൽ നിർമ്മാണം, ദന്ത ഉൽപന്നങ്ങൾ, ഒപ്റ്റിക്കൽ ഉപകരണങ്ങൾ, ഫാർമസ്യൂട്ടിക്കൽസ് എന്നിവയുൾപ്പെടെ മറ്റ് പ്രധാന വ്യവസായങ്ങൾ ഇവിടെ വളരുന്നു.

ആളുകളേക്കാള്‍ കമ്പനികളുള്ള രാജ്യം

ആളുകളേക്കാള്‍ കമ്പനികളുള്ള രാജ്യം

പൗരന്മാരേക്കാൾ കൂടുതൽ രജിസ്റ്റർ ചെയ്ത കമ്പനികളാണ് ലിച്ചെൻ‌സ്റ്റൈനിനുള്ളത്. കമ്പനികള്‍ക്കും ബിസിനസുകള്‍ക്കും വളരുവാന്‍ വളരെ അനുയോജ്യമാണ് ഇവിടുത്തെ നിയമങ്ങള്‍. രാജ്യത്ത് വളരെ വികസിതവും ഉയർന്ന വ്യവസായവത്കൃതവുമായ സ്വതന്ത്ര-എന്റർപ്രൈസ് സമ്പദ്‌വ്യവസ്ഥയുണ്ട്, നികുതി നിരക്കുകള്‍ കുറവായതിനാല്‍ നിരവധി കമ്പനികൾ ഇവിടെ ലിച്ചെൻ‌സ്റ്റൈനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കൃത്രിമപല്ല് വ്യവസായം

കൃത്രിമപല്ല് വ്യവസായം

ലോകത്തിലെ 20% കൃത്രിമ ദന്തവും ലിച്ചെൻ‌സ്റ്റൈനിലാണ് നിര്‍മ്മിക്കുന്നത്. ഷാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇവോക്ലാർ വിവാഡെന്റ് എന്ന കമ്പനി പ്രതിവർഷം 60 ദശലക്ഷം കൃത്രിമ പല്ലുകൾ ഉത്പാദിപ്പിക്കുന്നു. നിങ്ങൾ അല്ലെങ്കിൽ നിങ്ങൾക്കറിയാവുന്ന ആരെങ്കിലും കൃത്രിമപല്ല് ഉപയോഗിക്കുകയാണെങ്കിൽ, അത് ലിച്ചെൻ‌സ്റ്റൈനിൽ വന്നതാകുവാനുള്ല സാദ്യത വളരെയധികമുണ്ട്.

വിമാനത്താവളമില്ലാത്ത രാജ്യം

വിമാനത്താവളമില്ലാത്ത രാജ്യം

ലോകത്തിലെ ഇത്രയും സമ്പന്നമായ രാജ്യമായിട്ടും ലിച്ചന്‍സ്റ്റൈനില്‍ രാജ്യത്തിന് സ്വന്തമായി വിമാനത്താവളമില്ല, സ്വിറ്റ്സർലൻഡിലെ സെന്‍റ് ഗാലെന്‍ ആള്‍ട്ടെര്‍ഹെയ്ന്‍ വിമാനത്താവളമാണ് ലിക്റ്റൻ‌സ്റ്റൈന് ഏറ്റവും അടുത്ത വിമാനത്താവളം. 50 കിലോമീറ്റര്‍ അകലെയാണിത് സ്ഥിതി ചെയ്യുന്നത്. 120 കിലോമീറ്റര്‍ അകലെയുള്ള സൂറിച്ച് വിമാനത്താവളമാണ് പ്രദേശവാസികള്‍ കൂടുതലും ഉപയോഗിക്കുന്നത്.
സൈന്യമില്ലാത്ത രാജ്യം എന്ന പ്രത്യേകതയും ലിച്ചന്‍സ്റ്റൈനിനുണ്ട്.

 സഞ്ചാരികളെത്താത്ത നാട്

സഞ്ചാരികളെത്താത്ത നാട്

യൂറോപ്പില്‍ ഏറ്റവും കുറച്ച് മാത്രം സഞ്ചാരികള്‍ വരുന്ന രണ്ടാമത്തെ രാജ്യമാണ് ലിച്ചന്‍സ്റ്റൈന്‍. ഒരു ലക്ഷത്തില്‍ താഴെ മാത്രമാണ് ഓരോ വര്‍ഷവും ഇവിടെ എത്തുന്ന സഞ്ചാരികളുടെ എണ്ണം.
ഇറ്റലിയാല്‍ പൂര്‍ണ്ണമായും ചുറ്റപ്പെട്ടു കിടക്കുന്ന, ലോകത്തിലെ ഏറ്രവും ചെറിയ അഞ്ചാമത്തെ രാജ്യമായ സാന്‍ മാരിനോയിലാണ് യൂറോപ്പില്‍ ഏറ്റവും കുറവ് സഞ്ചാരികളെത്തുന്നത്.

 വാഡൂസ്

വാഡൂസ്

ലിച്ചെൻ‌സ്റ്റൈന്റെ തലസ്ഥാന നഗരമാണ് വാഡൂസ്. ഏകദേശം 5,425ആണ് ഇവിടുത്തെ ജനസംഖ്യ. എന്നാൽ ഇവിടുത്തെ വലിയ നഗരം എന്നു പറയുന്നത് അധികം പ്രസിദ്ധമല്ലാത്ത ഷാൻ പട്ടണമാണ്, വാഡൂസിനേക്കാൾ 583 ഓളം ആളുകളാണ് ഇവിടെയുള്ളത്.

നടന്നു കാണാം

നടന്നു കാണാം

വളരെ കുറച്ച് വിസ്തൃതി മാത്രമുള്ള രാജ്യമായതിനാല്‍ ഇവിടെ നടന്നു കാണാം എന്നു പറഞ്ഞാലും അതിശയിക്കേണ്ടതില്ല. പരമാവധി രണ്ടു ദിവസം സമയമുണ്ടെങ്കില്‍ രാജ്യം മുഴുവനും നടന്നു കണ്ടു തീര്‍ക്കാം.

ഹൈക്കിങ്

ഹൈക്കിങ്

ഹൈക്കിങ് ആണ് ഇവിടുത്തെ വിനോദ സഞ്ചാരത്തിന്‍റെ പ്രധാന ആകര്‍ഷണം. ഇവിടെ അംഗീകരിക്കപ്പെട്ട മുപ്പതോളം അതിമനോഹരങ്ങളായ ഹൈക്കിങ് റൂട്ടുകളുണ്ട്. ആല്‍പ്സിന്റെ കാഴ്ചകളും ഗ്രാമങ്ങളിലൂടെയുള്ള സഞ്ചാരവുമാണ് ഇതില്‍ പ്രധാനം.

വിമാനത്താവളമില്ലെങ്കിലെന്താ? കാഴ്ചകള്‍ പൊളിയാണല്ലോ!!വിമാനത്താവളമില്ലെങ്കിലെന്താ? കാഴ്ചകള്‍ പൊളിയാണല്ലോ!!

സിക്കിമിലേക്കാണോ യാത്ര? എങ്ങനെ പോകണം, എവിടെ പോകണം, എന്തൊക്കെ കാണാം.. അറിയേണ്ടതെല്ലാം!!സിക്കിമിലേക്കാണോ യാത്ര? എങ്ങനെ പോകണം, എവിടെ പോകണം, എന്തൊക്കെ കാണാം.. അറിയേണ്ടതെല്ലാം!!

ചാരത്തിനടിയിലായ പ്രേതഗ്രാമം!ചെരിപ്പിടാതെ കയറിയാല്‍ അപകടം ഉറപ്പ്, കരീബിയന്‍റെ പോംപോയുടെ കഥചാരത്തിനടിയിലായ പ്രേതഗ്രാമം!ചെരിപ്പിടാതെ കയറിയാല്‍ അപകടം ഉറപ്പ്, കരീബിയന്‍റെ പോംപോയുടെ കഥ

നാ‌ടോ‌ടിക്കഥകളിലെ ഗ്രാമം പോലെ! വടക്കുകിഴക്കന്‍ ഇന്ത്യയിലെ കണ്ടുതീരാത്ത അത്ഭുത നാ‌ടുകള്‍നാ‌ടോ‌ടിക്കഥകളിലെ ഗ്രാമം പോലെ! വടക്കുകിഴക്കന്‍ ഇന്ത്യയിലെ കണ്ടുതീരാത്ത അത്ഭുത നാ‌ടുകള്‍

Read more about: world travel travel ideas hiking
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X