Search
  • Follow NativePlanet
Share
» »മഞ്ജുവാര്യരുടെ സിനിമായാത്രകള്‍

മഞ്ജുവാര്യരുടെ സിനിമായാത്രകള്‍

By Maneesh

മഞ്ജുവാര്യരും യാത്രയും ത‌മ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ചോദിച്ചാല്‍ പ്രത്യക്ഷത്തില്‍ അങ്ങനെ ഒരു ‌ബന്ധമൊന്നുമില്ലാ. എന്നാ‌ല്‍ മഞ്ജുവാര്യരെ കേന്ദ്ര കഥാപാത്രമാക്കി അടുത്തിറങ്ങാന്‍ പോകുന്ന റാണിപദ്മിനി എ‌ന്ന സിനിമ യാത്രയുമായി ബന്ധമുള്ളതാണ്.

ആഷിഖ് അബു ഒരുക്കുന്ന റാണിപദ്മിനി ഒരു ട്രാവ‌ല്‍ മൂവിയാണ്. തനിച്ചുള്ള യാത്രയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചിത്രത്തില്‍ വിഷയമാകുന്നുണ്ടെന്നാണ് ചിത്രത്തിന്റെ അണി‌യറ പ്രവര്‍ത്തകര്‍ പറയുന്നത്. കൊച്ചി, ഒറ്റ‌പ്പാലം, ഡല്‍ഹി, ഷിംല, ശ്രീനഗര്‍ തുടങ്ങിയ സ്ഥലങ്ങളിലായാണ് സിനിമ ചിത്രീകരി‌ച്ചിരിക്കുന്നത്. ഈ സ്ഥലങ്ങളൊക്കെ പേരുകേട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്.

മഞ്ജുവാര്യര്‍ നായികയാകുന്ന ജോ ആന്‍ഡ് ബോയി എന്ന സിനിമയും പ്രശസ്തമയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലാണ് ഷൂട്ട് ചെയ്യുന്നത്. കൊഡൈക്കനാലും ലഡാക്കുമാണ് ഈ സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍.

അതിനിടെ പാവട എന്ന സിനിമയില്‍ അതിഥിവേഷത്തില്‍ മഞ്ജുവാര്യര്‍ എത്തുന്നുണ്ട്. ‌ഇടുക്കിയുടെ സുന്ദരമായ പ്രകൃതി ദൃശ്യമാണ് ഈ സിനിമയ്ക്ക് പശ്ചാത്തലമാകുന്ന‌ത്.

മഞ്ജു‌വാര്യരുടെ ജീവിത‌ത്തിലെ പ്രധാനാ സ്ഥലങ്ങള്‍ പരിചയപ്പെടാം

ജനനം നാഗര്‍കോവിലില്‍

ജനനം നാഗര്‍കോവിലില്‍

തമിഴ്നാട്ടിലെ നാഗര്‍‌ കോവിലില്‍ 1979ല്‍ ആണ് മഞ്ജുവാര്യര്‍ ജനിച്ചത്. നാഗര്‍ കോവിലെ സുന്ദരം ഫിനാന്‍സില്‍ അക്കൗണ്ടന്റായിരുന്നു മഞ്ജുവാര്യരുടെ പിതാവ് മാധവന്‍.

PC: Infocaster at en.wikipedia

നാഗര്‍കോവിലിനേക്കുറിച്ച്

നാഗര്‍കോവിലിനേക്കുറിച്ച്

നാഗര്‍കോവില്‍ കന്യാകുമാരിയോട് ചേര്‍ന്ന് കിടക്കുന്ന ഒരു സ്ഥലമാണ്. ഇന്ത്യന്‍ ഉപദ്വീപിന്റെ അഗ്രഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ സ്ഥലം ഇന്ത്യാവന്‍കരയുടെ തെക്ക് ഭാഗത്ത് ഏറ്റവും ദൂരെയുള്ളതാണ്. യാത്ര പോകാം

PC: Rrjanbiah
വളര്‍ന്നത് കണ്ണൂരില്‍

വളര്‍ന്നത് കണ്ണൂരില്‍

കണ്ണൂരില്‍ നിന്നാണ് മഞ്ജുവാര്യരുടെ കലാജീവിതം ആരംഭിക്കുന്നത്. കണ്ണൂരിലെ ചിന്മയ വിദ്യാലയത്തില്‍ പഠിക്കുമ്പോഴാണ് മഞ്ജുവാര്യര്‍ കലാതിലകം ആകുന്നത്. ചൊവ്വാ ഹയര്‍സെക്കണ്ടറി സ്കൂളിലും എസ് എന്‍ കോളജിലുമായാണ് മഞ്ജുവാര്യര്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.
PC: Kidu

കണ്ണൂരിനേക്കുറിച്ച്

കണ്ണൂരിനേക്കുറിച്ച്

കേരളത്തിന്റെ വടക്കന്‍ ജില്ലകളിലൊന്നായ കണ്ണൂര്‍ വ്യത്യസ്തങ്ങളായ സംസ്‌കാരത്തനിമകള്‍ കൊണ്ടും വര്‍ണാഭമായ കാഴ്ചകള്‍ കൊണ്ടും സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒന്നാണ്. യാത്ര പോകാം

PC: Ks.mini
കുടുംബ വീട് തൃശൂരില്‍

കുടുംബ വീട് തൃശൂരില്‍

തൃശൂരിലെ ചേര്‍പ്പിന് സമീപത്തെ പുള്ളിലാണ് മഞ്ജുവാര്യരുടെ കുടുംബ വീട്. അവിടെയാണ് മഞ്ജുവാര്യര്‍ ഇപ്പോള്‍ താമസിക്കുന്നത്.

PC: Challiyan at ml.wikipedia

തൃശൂരിനെക്കുറിച്ച്

തൃശൂരിനെക്കുറിച്ച്

നിരവധി സംസ്‌കാരങ്ങളുടെ സംഗമഭൂമിയാണ് കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന തൃശ്ശൂര്‍. ഏറെ നാളത്തെ ചരിത്രവും അധിനിവേശങ്ങളുടെ കഥകളും പറയാനു് തൃശ്ശിവപേരൂരിന്റെ മണ്ണിന്. യാത്ര പോകാം

PC: Mullookkaaran

ആലുവ ബന്ധം

ആലുവ ബന്ധം

സിനിമാ താരം ദിലീപി‌നെ വിവാ‌ഹം കഴിച്ചതോടെ ദിലീപിന്റെ ‌നാടായ ആലുവയിലായിരുന്ന മഞ്ജുവാര്യരുടെ താമസം.

PC: Aruna at Malayalam Wikipedia

ആലുവയെക്കുറിച്ച്

ആലുവയെക്കുറിച്ച്

വര്‍ഷം തോറും ആഘോഷിക്കപ്പെടുന്ന മഹാശിവരാത്രി ഉത്സവമാണ് ആലുവയിലെ ശിവക്ഷേത്ര ത്തിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്. യാത്ര പോകാം

PC: Aruna at ml.wikipedia
റാണി പദ്മിനി

റാണി പദ്മിനി

വിവാഹത്തിന് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ച് വ‌രവ് നടത്തിയ മഞ്ജുവാര്യരുടെ മൂന്നമത്തെ സിനിമയാണ് റാ‌ണിപദ്മിനി. റാണി പദ്മിനിയുടെ ലൊക്കേഷനുകളേക്കുറിച്ച് വിശദമായി അടുത്ത സ്ലൈഡുകളില്‍ വായിക്കാം Foot in mouth

കൊച്ചി

കൊച്ചി

കേരളത്തിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമായ കൊച്ചിയാണ് റാ‌ണിപദ്മിനിയുടെ പ്രധാന ലൊക്കേഷന്‍. കൊച്ചിയിലേക്ക് യാത്ര പോകാം

PC: Oceanblueboats
ഒറ്റപ്പാലം

ഒറ്റപ്പാലം

കേരളത്തി‌ന്റെ നഗരക്കാഴ്ച കൊച്ചിയാണെങ്കില്‍ കേരളത്തിന്റെ ഗ്രാമീണ കാഴ്‌ചകളുള്ള ലൊക്കേഷന്‍ ഒറ്റപ്പാലമാണ്. ഒറ്റപ്പാലമാണ് റാണിപദ്മിനിയുടെ ഒരു ലൊക്കേഷന്‍. ഒറ്റപ്പാല‌ത്തേക്ക് യാത്ര പോകാം

PC: Vu3voc at en.wikipedia
ഡല്‍ഹി

ഡല്‍ഹി

ഡല്‍ഹിയും റാണിപദ്മിനിയുടെ പ്രധാന ലൊക്കേഷനാണ്. ഡല്‍ഹിയിലേക്ക് യാത്ര പോകാം

PC: wili hybrid
ഷിംല

ഷിംല

കാവ്യമാധവന്റെ ഷീ ടാക്സിയാണ് ഷിംലയുടെ സൗന്ദര്യം കാണിച്ചു തന്ന അടുത്ത് കാലത്തിറങ്ങിയ മലയാള സിനിമ. റാണിപദ്മിനിയും ഷിംലയില്‍ ചിത്രീകരിക്കുന്നുണ്ട്. ഷിംലയിലേക്ക് യാത്ര പോകാം

PC: ShashankSharma2511
ശ്രീനഗര്‍

ശ്രീനഗര്‍

കശ്മീരിലെ ശ്രീനഗറും റാണിപദ്മിനിയുടെ പ്രധാന ലൊക്കേഷ‌നാണ്. ശ്രീനഗറിലേക്ക് യാത്ര പോകാം

PC: Basharat Shah
ജോ ആന്‍ഡ് ദ ബോയ്

ജോ ആന്‍ഡ് ദ ബോയ്

റാണിപദ്മിനി കഴിഞ്ഞാല്‍ ജോ ആന്‍ഡ് ബോയ് ആണ് മഞ്ജുവാര്യര്‍ നായിക ആകുന്ന സിനിമ. ഈ സിനിമയിലും പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ലൊക്കേഷന്‍ ആകുന്നുണ്ട്.

കൊഡൈക്കനാല്‍

കൊഡൈക്കനാല്‍

മലയാളിക്ക് ഏറെ പരിചയമുള്ള കൊഡൈക്കനാലാണ് ജോ ആന്‍ഡ് ബോയിയുടെ പ്ര‌ധാന ലൊക്കേഷന്‍. കൊഡൈക്കനാലിലേക്ക് യാത്ര പോകാം

PC: Dhanil K
ലഡാക്ക്

ലഡാക്ക്

ജോ ആന്‍ഡ് ദ ബോയിയുടെ മറ്റൊരു പ്രധാന ലൊക്കേഷന്‍ ജമ്മു കാശ്മീരിലെ ലഡാക്കാണ്. ലഡാക്കിലേക്ക് യാത്ര പോകാം

PC: Mufaddal Abdul Hussain

ഇടുക്കി

ഇടുക്കി

മഞ്ജു വാരിയര്‍ അതിഥി താരമായി എത്തുന്ന പാവടയാണ് ഇടുക്കിയില്‍ ഷൂട്ട് ചെയ്യുന്ന സിനിമ. ഇടുക്കി‌യിലേക്ക് യാത്ര പോകാം

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+