കോവിഡ് കാലത്ത് യാത്രകള്‍ പരമാവധി കുറയ്ക്കണമെന്ന് നിര്‍ദ്ദേശങ്ങളുണ്ടെങ്കിലും നാടുപിടിക്കുവാനുള്ള ഓട്ടത്തിന് കുറവില്ല. എത്രയും പെട്ടന്ന് സ്വന്തം നാടിന്‍റെ സുരക്ഷിതത്വത്തിലേക്ക് മടങ്ങുവാനാണ് മിക്കവര്‍ക്കും താല്പര്യം. സുരക്ഷയുടെ കാര്യത്തില്‍ ആശങ്കകള്‍ ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ കൃത്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ച് വേണം യാത്ര ചെയ്യുവാന്‍. ക്വാറന്‍റീന്‍ നിയമങ്ങള്‍ കര്‍ശനമാണെങ്കിലും ഇതിനെക്കുച്ചുണ്ടാകുന്ന ആശയക്കുഴപ്പം പലപ്പോഴും ബുദ്ധിമുട്ടുകള്‍ സൃഷ്‌ടിക്കുന്നുമുണ്ട്.
ബാംഗ്ലൂര്‍ വിമാനത്താവളത്തിലേക്ക് പോകുന്നവര്‍ക്കായി വിമാനത്താവള അധികൃതര്‍ കഴിഞ്ഞ ദിവസം പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ക്വാറന്‍റൈന്‍ നിയമങ്ങളും പുറത്തിറക്കിയിരുന്നു. യാത്രക്കാര്‍ കര്‍ശനമായും പാലിക്കേണ്ട ക്വാറന്‍റൈന്‍ നിയമങ്ങള്‍ നോക്കാം.
പത്ത് ദിവസത്തെ ലോക്ഡൗണ്‍
കര്‍ണ്ണാടക സര്‍ക്കാര്‍ ബാംഗ്ലൂര്‍ ഉള്‍പ്പെടയുള്ള ആറ് ജില്ലകളില്‍ കഴിഞ്ഞ ദിവസം 10 ദിവസത്തെ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ബാംഗ്ലൂര്‍ റൂറല്‍, ബാംഗ്ലൂര്‍ അര്‍ബന്‍, ധാര്‍വാഡ്, ദക്ഷിണ കന്നഡ, കാലബുര്‍ഗി, റായ്ച്ചൂര്‍
എന്നീ ജില്ലകളിലാണ് ലോക്ഡൗണ്‍ ഉള്ളത്. ജൂലൈ 21 ന ഈ ലോക്ഡൗണ്‍ അവസാനിക്കും.
ജൂലൈ 31 വരെ
14 ദിവസത്തെ ഹോം ക്വാറന്‍റൈന്‍
സേവാ സിന്ധു പോര്‍ട്ടല്‍
രോഗബാധയുണ്ടെങ്കില്‍
വിമാനത്താവളത്തില്‍ ടാക്സികള്‍ ലഭ്യമാണ്. ഓരോ യാത്രയ്ക്കു ശേഷവും ടാക്സി അണുവിമുക്തമാക്കും. ഡ്രൈവര്‍മാരെ ഓരോ യാത്രയ്ക്കു ശേഷവും പരിശോധനയ്ക്ക് വിധേയരാക്കും.
ബിസിനസ് യാത്ര ചെയ്യുന്നവരാണെങ്കില്‍
2. ആരെയാണോ സന്ദര്‍ശിക്കുന്നത് അവരെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ നല്കണം
3. ഇവര്‍ക്ക് ക്വാറന്‍റൈനും ഹാന്‍ഡ് സ്റ്റാംപിങ്ങും ബാധകമല്ല.
7 ദിവസത്തിനുള്ളില്‍ തിരിച്ചെത്തുന്നവര്‍ക്ക്
2.ആരെയാണോ സന്ദര്‍ശിക്കുന്നത് അവരെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ നല്കണം
3. വിമാനത്താവളത്തില്‍ വെച്ചുതന്നെ പണം മുടക്കിയുള്ള കൊറോണ പരിശോധനയ്ക്ക് ഇവര്‍ വിധേയരാവണം
4. പരിശോധനാ ഫലം വരുന്നതുവരെ ഇന്‍സ്റ്റിറ്റ്യൂല്‍ഷണല്‍ ക്വാറന്‍റൈനില്‍ പോകേണ്ടി വരും.
5. ക്വാറന്‍റൈനും കൊറോണ ടെസ്റ്റും ഒഴിവാക്കണമെന്നുണ്ടെങ്കില്‍ നിര്‍ബന്ധമായും ഐസിഎംആര്‍ അംഗീകരിച്ച സ്ഥാപനത്തില്‍ നിന്നുള്ള കൊറോണ വൈറസ് നെഗറ്റീവ് ടെസ്റ്റ് റിസല്‍ട്ട് ഹാജരാക്കണം.



Click it and Unblock the Notifications













