Search
  • Follow NativePlanet
Share
» »ലോക് ഡൗണിൽ ലോക്കാവില്ല... ഇക്കാര്യങ്ങൾ ഒന്നു പരീക്ഷിക്കാം!!

ലോക് ഡൗണിൽ ലോക്കാവില്ല... ഇക്കാര്യങ്ങൾ ഒന്നു പരീക്ഷിക്കാം!!

ഈ ലോക് ഡൗൺ കാലത്ത് ഒരു സഞ്ചാരി എന്ന നിലയില്‍ എന്തൊക്കെ ചെയ്യാമെന്നും സമയം എങ്ങനെ ഫലപ്രദമായി ചിലവഴിക്കാമെന്നും നോക്കാം...

രാജ്യമെങ്ങും കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ രാജ്യം ഏപ്രിൽ 14 വരെ 21 ദിവസം നീണ്ടു നിൽക്കുന്ന ലോക് ഡൗണിലാണ്. ഇപ്പോള്‍ എവിടെയാണോ ഉള്ളത് അവിടെ തന്നെ തുടരുകയാണ് വേണ്ടത് എന്നാണ് പ്രധാനമന്ത്രി ലോക് ഡൗൺ പ്രഖ്യാപിച്ചുകൊണ്ട് രാജ്യത്തോ‌ട് പറഞ്ഞ്. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ മറ്റൊന്നിനും വീ‌ടിനു വെളിയിലിറങ്ങുവാൻ നിലവിൽ അനുമതിയില്ല. കു‌ട്ടികൾക്കു മാത്രമലല്ല മുതിർന്നവർക്കും വീ‌‌ട്ടിലിരുന്ന സമയം കഴിക്കേണ്ട അവസ്ഥ. അവധി സമയമായതിനാൽ കൂട്ടുകാർക്കും വീട്ടുകാർക്കുമ‍ൊപ്പം യാത്രകൾ പ്ലാൻ ചെയ്തവരെയും ലോക്ഡൗൺ വല്ലാതെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്. പ്ലാൻ ചെയ്ത യാത്രകൾ മാറ്റിവയ്ക്കുക എന്നല്ലാതെ മറ്റൊരു വഴിയുമില്ല. യാത്രകളും സഞ്ചാരങ്ങളും ഒക്കെയിനി വരുന്ന നല്ല നാളുകളിൽ നടത്താം എന്ന പ്രതീക്ഷയിൽ ഈ ലോക് ഡൗൺ കാലത്ത് ഒരു സഞ്ചാരി എന്ന നിലയില്‍ എന്തൊക്കെ ചെയ്യാമെന്നും സമയം എങ്ങനെ ഫലപ്രദമായി ചിലവഴിക്കാമെന്നും നോക്കാം...

കൂടുതലറിയാം സ്ഥലങ്ങളെക്കുറിച്ച്‌

കൂടുതലറിയാം സ്ഥലങ്ങളെക്കുറിച്ച്‌

സഞ്ചാരികൾക്കും യാത്രകൾ ഇഷ്‌ടപ്പെടുന്നവർക്കും ഏറ്റവും പ്രിയപ്പെട്ട കാര്യങ്ങളിലൊന്നാണ് പുതിയ പുതിയ ഇ‌‌ടങ്ങളെക്കുറിച്ച് അറിയുക എന്നത്. ലോക് ഡൗണിലെ മൂന്നാഴ്ചയോളം വരുന്ന സമയം കുറച്ച് നമ്മു‌‌ടെ ആഗ്രഹങ്ങൾക്കായി ചിലവഴിക്കാം. പുസ്തകങ്ങളിലൂടെയും ഇന്‍സ്റ്റഗ്രാം ഫോട്ടോകളിലൂടെയും ഫേസ് ബുക്കിലൂടെയും മറ്റും കണ്ടു ഇഷ്‌‌ടപ്പെട്ട സ്ഥലങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കാം.

ഇൻസ്റ്റഗ്രാമിൽ കാണാം

ഇൻസ്റ്റഗ്രാമിൽ കാണാം

യാത്ര ചെയ്യുവാൻ താല്പര്യപ്പെടുന്നവർക്ക് ഏറ്റവും ഉപകാര പ്രദമായ ഒന്നാണ് ഇൻസ്റ്റഗ്രാം. ലോകത്തിന്റെ ഏതു കോണിലുമുള്ള ഇടങ്ങളെ അവിടുത്തെ ചിത്രങ്ങളിലൂ‌ടെയും രുചികളിലൂടെയും പരിചയപ്പെ‌‌ടുവാൻ ഇൻസ്റ്റഗ്രാം ഉപയോഗിക്കാം. യാത്ര, ഫോ‌‌ട്ടോഗ്രഫി തുടങ്ങി മേഖലകളിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള നൂറകണക്കിന് ഇൻസ്റ്റഗ്രാം ഐഡികളുണ്ട്. ഇത്തരം അക്കൗണ്ടുകൾ പിന്തുടർന്നാൽ സൂപ്പർ ഫോട്ടോകളിലൂടെ അതിമനോഹരമായ ഇടങ്ങളെ പരിചയപ്പെടാം.

ട്രാവൽ സിനിമകളിലൂടെ

ട്രാവൽ സിനിമകളിലൂടെ

യാത്ര മുഖ്യ പ്രമേയമായി വരുന്ന നിരവധി ചിത്രങ്ങളുണ്ട്. ലോകത്തിലെ മിക്ക ഭാഷകളിലും ട്രാവൽ സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ട്. കൂടൂതൽ കൂടുതൽ യാത്രകൾ ചെയ്യുവാനും ഇഷ്ട ഇടങ്ങൾ എത്ര കഷ്‌ട‌പ്പാ‌ടു സഹിച്ചും കാണണമെന്നും സാഹസികത യാത്രകളു‌‌ടെ ഒരു ഭാഗമായി മാത്രം കണ്ടാൽ മതിയെന്നും ഇത്തരം യാത്രകൾ നമ്മെ ഓർമ്മിപ്പിക്കും. ചിലപ്പോൾ ജീവിതത്തിൽ ഒരിക്കൽ പോലും കാണുവാൻ സാധ്യതയില്ലാത്ത ഇടങ്ങൾ ഇത്തരം ചിത്രങ്ങളിലൂടെ കാണുവാനും പരിചയപ്പെടുവാനും സാധിക്കുകയും ചെയ്യും. ഇൻ ‌ടു ദ വൈൽഡ്, ദി ജംഗിൾ, ഈറ്റ് പ്രേ ലവ്, ദ മോട്ടോർ സൈക്കിൾ ഡയറീസ്, അപ് ഇന്‍ ദ എയർ, ദ ഡാർജലിങ് ലിമിറ്റഡ്, അണ്ടർ ദ ‌ടസ്കാൻ സൺ, യൂറോട്രിപ്, സെവൻ ഇയേഴ്സ് ഇൻ ‌‌ടിബറ്റ് ബിഫോർ സൺറൈസ്, ഈസി റൈഡർ, ലോസ്റ്റ് ഇൻ ‌‌ട്രാൻസ്ലേഷൻ തുടങ്ങിയ പ്രശസ്തമായ ട്രാവൽ സിനിമകൾ കാണാൻ ഈ ലോക് ഡൗൺ കാലയളവില്ഡ സമയം കണ്ടെത്താം.

PC: Paxson Woelber

ഡോക്യുമെന്‍ററികളും സിനിമകളും

ഡോക്യുമെന്‍ററികളും സിനിമകളും

കാണണമെന്നു കുറേകാലമായി വിചാരിക്കുന്നുവെങ്കിലും പലവിധ തിരക്കുകളിൽ വിട്ടുപോയ സിനിമകളു‌ടെയും ഡോക്യുമെന്‍ററികളുടെയും കഥ പറയുവാനില്ലാത്തവർ കാണില്ല. ഇത്തരത്തിൽ സമയമില്ലാതെ വിട്ടുപോയ സിനിമകൾക്കും ഡോക്യുമെന്‍ററികൾക്കുമായി ഈ സമയം കുറച്ചു ചിലവഴിക്കാം. അവവവരുടെ താല്പര്യത്തിനനുസരിച്ച് ടെലഗ്രാമിലെ ചാനലുകളിലും ഗ്രൂപ്പുകളിലും ചേർന്ന് ഇഷ്ടപ്പെട്ട സിനിമകളും ഡോക്യുമെന്‍ററികളും കാണാം.
പ്രശസ്തമായ വെബ് സീരിസുകൾ കാണുവാനും ഈ സമയം പ്രയോജനപ്പെടുത്താം.

യാത്രാ വിവരണങ്ങൾക്കു സമയം കണ്ടെത്താം

യാത്രാ വിവരണങ്ങൾക്കു സമയം കണ്ടെത്താം

ചില ആളുകൾക്കു സ്ഥലങ്ങൾ കണ്ടറിയുന്നതിലും താല്പര്യം സ്ഥലങ്ങൾ വായിച്ചറിയുവാനാണ്. വായനയിലൂടെ ഓരോ നാടുകളെയും മനസ്സിൽ കണ്ട് ഓരോ രൂപമുണ്ടാക്കി, പിന്നീടെപ്പോഴെങ്കിലും അവിടെ ചെന്ന് നേരിട്ടത് കാണുമ്പോഴുണ്ടാകുന്ന സന്തോഷമാണ് ഇത്തരക്കാരുടെ യാത്രയുടെ രസം. അങ്ങനെയുള്ളവർക്കും ടിവിയിലോ മൊബൈൽ ഫോണിലോ അധികസമയം ചിലവഴിക്കുവാൻ താല്പര്യമില്ലാത്തവർക്കും യാത്രാ വിവിരണങ്ങൾ വായിക്കാം. നേരിട്ടു കാണുന്നതുപോലെ അല്ലെങ്കിൽ ആ എഴുത്തുകാരനനപ്പം തന്നെ യാത്ര ചെയ്യുന്ന പ്രതീതിയിൽ എഴുതിയിരിക്കുന്ന ഇഷ്ടംപോലെ യാത്രാ വിവരണങ്ങൾ മലയാളത്തിലും ഇംഗ്ലീഷിലും ലഭ്യമാണ്. ഇത് കൂടാതെ വായനയ്ക്കായി മറ്റു വിഭാഗത്തിലുള്ള പുസ്തകങ്ങളും തിരഞ്ഞെടുക്കാം.

എഡിറ്റിംഗ് പഠിക്കാം

എഡിറ്റിംഗ് പഠിക്കാം

സഞ്ചാരികൾക്ക് ഏറ്റവും ഉപകാരപ്രദമായ ഒരു കാര്യം പഠിക്കുവാന്‍ ഈ സമയം തിരഞ്ഞെടുക്കാം. വീഡിയോ എഡിറ്റിങ് അല്ലെങ്കിൽ ഫോട്ടോ എഡിറ്റിങ് പഠിക്കുന്നത് എന്തുക‍ൊണ്ടും നല്ലതായിരിക്കും.മുൻപ് പോയ യാത്രകളിലെടുത്ത ഫോട്ടോകൾ അല്ലെങ്കിൽ വീഡിയോ എഡിറ്റ് ചെയ്തുതന്നെ പഠനം തുടങ്ങാം. ചെയ്തു പരിചയമുള്ള ആളുകളോട് സോഫ്റ്റ്വെയർ അല്ലെങ്കിൽ ആപ്പ് എന്നിവയെക്കുറിച്ച് ചോദിക്കാം. യൂ ട്യൂബിലെ ട്യൂട്ടോറിയൽ വീഡിയോകൾ ഉപയോഗിച്ചും പ‍ഠിക്കാം.

ഓൺലൈനിൽ ഫോട്ടോഗ്രഫി പഠിക്കാം

ഓൺലൈനിൽ ഫോട്ടോഗ്രഫി പഠിക്കാം

സഞ്ചാരികൾക്ക് ഏറ്റവും ആവശ്യം വേണ്ടുന്ന കഴിവുകളിലൊന്നാണ് ഫോട്ടോഗ്രഫി. കാണുന്ന നാടുകളും അവിടുത്തെ കൊതിപ്പിക്കുന്ന ദൃശ്യങ്ങളും പകർത്തുക എന്നത് എളുപ്പമാണ് എന്നു കരുതുമെങ്കിലും അത്ര എളുപ്പമല്ല, ഫോട്ടോ എടുക്കുവാൻ ആർക്കും സാധിക്കുമെങ്കിലും അതിനെ മനോഹരമാക്കി എടുക്കുക എന്നത് അത്ര എളുപ്പമല്ല. ഇവിടെയാണ് ഓൺലൈൻ കോഴ്സുകളുടെ പ്രസക്തി. ഓൺലൈനിൽ നിരവധി സൈറ്റുകളിൽ വിവിധ തരത്തിലുള്ള ഫോട്ടോഗ്രഫി കോഴ്സുകളുണ്ട്. ഒരാഴ്ച മുതൽ ഒരു മാസം വരെ നീണ്ടു നിൽക്കുന്ന കോഴ്സുകളില്‍ താല്പര്യമനുസരിച്ച് പ്രവേശനം നേടാം. ഇത് കൂടാതെ മറ്റ് ഓണ്‍ലൈൻ കോഴ്സുകളിലും ചേരാം.

അ‌ടുത്ത യാത്രയ്ക്കായി സമ്പാദിക്കാം

അ‌ടുത്ത യാത്രയ്ക്കായി സമ്പാദിക്കാം


വീട്ടിലിരിക്കുന്നതിനാൽ വലിയ ചെലവുകളും പണമി‌‌ടപാടുകളും ഇല്ലാത്ത ഒരു കാലത്തിലാണ് നാമുള്ളത്. അധികം ചിലവാക്കാത്ത പണം അടുത്ത, അല്ലെങ്കിൽ ഇനി വരുന്ന യാത്രകള്‍ക്കായി സൂക്ഷിക്കാം. ഈ പണം വകുപ്പു മാറ്റി ചിലവഴിക്കാതിരിക്കുവാനും ശ്രദ്ധിക്കാം. യാത്രകൾക്കു മാത്രമായി ഒരു ബാങ്ക് അക്കൗണ്ട് ആക്കി അതിലേക്ക് സേവ് ചെയ്യുകയായിരിക്കും നല്ലത്.

യാത്രാ പ്ലാനുകൾ മുതൽ ഓൺലൈൻ കോഴ്സുകൾ വരെ... വീ‌‌ട്ടിലിരുപ്പ് ഇങ്ങനെയൊക്കെ പ്ലാൻ ചെയ്യാം!യാത്രാ പ്ലാനുകൾ മുതൽ ഓൺലൈൻ കോഴ്സുകൾ വരെ... വീ‌‌ട്ടിലിരുപ്പ് ഇങ്ങനെയൊക്കെ പ്ലാൻ ചെയ്യാം!

മാസ്ക് മുതൽ സാമൂഹീക അകലം വരെ... പുറത്തിറങ്ങുമ്പോൾ ഇക്കാര്യങ്ങളൊന്ന് ശ്രദ്ധിക്കാം<br />മാസ്ക് മുതൽ സാമൂഹീക അകലം വരെ... പുറത്തിറങ്ങുമ്പോൾ ഇക്കാര്യങ്ങളൊന്ന് ശ്രദ്ധിക്കാം

വര്‍ഷത്തിൽ ആറുമാസം മാത്രം പ്രവേശനം, വിശ്വാസത്തിനും ഉയരെയുള്ള ബദരിനാഥ്വര്‍ഷത്തിൽ ആറുമാസം മാത്രം പ്രവേശനം, വിശ്വാസത്തിനും ഉയരെയുള്ള ബദരിനാഥ്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X