ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ അവസാന ദിവസങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് കേരളം. ഏപ്രിൽ 26 വെള്ളിയാഴ്ചയാണ് കേരളത്തിൽ തിരഞ്ഞെടുപ്പ്. ബാംഗ്ലൂരിൽ നിന്നും ചെന്നൈയിൽ നിന്നും മലയാളികൾ നാട്ടിലെത്താനുള്ള ഒരുക്കത്തിലാണ്. വാരാന്ത്യം കൂടി കണക്കിലാത്തി ലീവ് എടുത്ത് വരുന്നവരാണ് കൂടുതലും. ഇപ്പോഴിതാ, തിരഞ്ഞെടുപ്പ് കാലത്തെ തിപരക്ക് കണക്കിലെടുത്ത് കേരളാ ആര്‍ടിസി ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യൽ ബസുകൾ പ്രഖ്യാപിച്ചിരിക്കുകാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം ബാംഗ്ലൂർ, മൈസൂർ എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലെ കണ്ണൂർ, കോഴിക്കോട്. മലപ്പുറം, എറണാകുളം, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലേക്കും തിരിച്ചുമാണ് സ്പെഷ്യൽ സർവീസുകൾ. ഏപ്രിൽ 20 ന് ആരംഭിച്ച അധിക സർവീസുകൾ ഏപ്രില്‍ 230 വരെ നീണ്ടു നിൽക്കും.തിരഞ്ഞെടുപ്പ് കഴിഞ്ഞ് തിരികെ ബാംഗ്ലൂരിലേക്ക് മടങ്ങുന്നവരെ കൂടി കണക്കാക്കിയാണ് സർവീസ്.

PC: Sreeraj PR
തെരഞ്ഞെടുപ്പ് സ്പെഷ്യൽ ബാംഗ്ലൂർ-കേരളാ ബസ് സർവീസുകൾ
20.04.2024 മുതൽ 30.04.2024 വരെ
1. 19.46 ബാംഗ്ലൂർ - കോഴിക്കോട്
സൂപ്പർ ഡീലക്സ് , (കുട്ട മാനന്തവാടി വഴി)
2. 20:16 ബാംഗ്ലൂർ - കോഴിക്കോട് സൂപ്പർ എക്സ്പ്രസ് (കുട്ട മാനന്തവാടി വഴി)
3. 21.15 ബാംഗ്ലൂർ - കോഴിക്കോട് സൂപ്പർ ഡീലക്സ് (കുട്ട, മാനന്തവാടി വഴി).
4. 20.45 ബാംഗ്ലൂർ - മലപ്പുറം സൂപ്പർ ഡീലക്സ് (കുട്ട, മാനന്തവാടി വഴി)
5. 18.45 ബാംഗ്ലൂർ - എറണാകുളം സൂപ്പർ ഡീലക്സ് (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
6. 19.30 ബാംഗ്ലൂർ - എറണാകുളം സൂപ്പർ ഡീലക്സ് (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
7. 18.10 ബാംഗ്ലൂർ - കോട്ടയം സൂപ്പർ ഡീലക്സ് (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
8.19:15 ബാംഗ്ലൂർ -കോട്ടയം സൂപ്പർ ഡീലക്സ് (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
9. 21.45 ബാംഗ്ലൂർ - കണ്ണൂർ
സൂപ്പർ ഡീലക്സ് (ഇരിട്ടി വഴി)
10. 22:30 ബാംഗ്ലൂർ - കണ്ണൂർ
സൂപ്പർ ഡീലക്സ് (ഇരിട്ടി വഴി)
കേരളാ- ബാംഗ്ലൂർ മൈസൂർ അധിക സർവ്വീസുകൾ
20.04.2024 മുതൽ 30.04.2024 വരെ
1. 21.15 കോഴിക്കോട് - ബാംഗ്ലൂർ
സൂപ്പർ ഡീലക്സ്(മാനന്തവാടി, കുട്ട വഴി)
2. 22.30 കോഴിക്കോട് - ബാംഗ്ലൂർ
സൂപ്പർ ഡീലക്സ്(മാനന്തവാടി, കുട്ട വഴി)
3. 20:45 കോഴിക്കോട് - ബാംഗ്ലൂർ
സൂപ്പർ എക്സ്പ്രസ് (മാനന്തവാടി, കുട്ട വഴി)
4. 20.00 മലപ്പുറം - ബാംഗ്ലൂർ
സൂപ്പർ ഡീലക്സ് (മാനന്തവാടി, കുട്ട വഴി)
5. 18.35 എറണാകുളം - ബാംഗ്ലൂർ
സൂപ്പർ ഡീലക്സ് (പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
6. 19.05 എറണാകുളം - ബാംഗ്ലൂർ
സൂപ്പർ ഡീലക്സ്(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
7. 18.10 കോട്ടയം - ബാംഗ്ലൂർ
സൂപ്പർ ഡീലക്സ് (പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
8.19.10കോട്ടയം - ബാംഗ്ലൂർ
സൂപ്പർ ഡീലക്സ് (പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
9. 22:10 കണ്ണൂർ - ബാംഗ്ലൂർ
സൂപ്പർ ഡീലക്സ്(ഇരിട്ടി വഴി)
10. 21:50 കണ്ണൂർ - ബാംഗ്ലൂർ
സൂപ്പർ ഡീലക്സ് (ഇരിട്ടി വഴി)
യാത്രക്കാരുടെ തിരക്കനുസരിച്ച് ആവശ്യമെങ്കിൽ കൂടുതൽ സർവീസുകൾ ക്രമീകരിക്കുമെന്നും കെഎസ്ആർടിസി ഫേസ്ബുക്കിൽ പങ്കിട്ട പോസ്റ്റിൽ വിശദമാക്കിയിട്ടുണ്ട്.
www.onlineksrtcswift. com എന്ന ഓൺലൈൻ വെബ്സൈറ്റുവഴിയും
ente ksrtc neo oprs എന്ന മൊബൈൽ ആപ്പുവഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്
കെ.എസ്.ആർ.ടി.സി
എറണാകുളം - 0484 2372033
കോഴിക്കോട് - 0495 2723796
കണ്ണൂർ - 0497 2707777
മലപ്പുറം - 0483 2734950.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













