Search
  • Follow NativePlanet
Share
» »ചുവന്ന് തുടുത്ത് 52,000 വര്‍ഷം പഴക്കമുള്ള തടാകം! അത്ഭുതത്തിന് പിന്നില്‍

ചുവന്ന് തുടുത്ത് 52,000 വര്‍ഷം പഴക്കമുള്ള തടാകം! അത്ഭുതത്തിന് പിന്നില്‍

മഹാരാഷ്ട്ര സഞ്ചാരികള്‍ക്കായി ഒളിപ്പിച്ചിരിക്കുന്ന ഏറ്റവും വലിയ അത്ഭുതങ്ങളിലൊന്നായി കരുതപ്പെടുന്ന ഈ തടാകത്തിന് 52,000 ല്‍ അധികം വര്‍ഷം പഴക്കമുണ്ടത്രെ.

ഒരൊറ്റ രാത്രികൊണ്ട് ചുവന്നുതുടുത്ത ലോണാര്‍ തടാകമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഭൂമിയില്‍ ഉല്‍ക്കകള്‍ കൂട്ടിയിടിച്ചതിന്‍റെ ആഘാതത്തില്‍ രൂപപ്പെട്ടതെന്നു കരുതപ്പെടുന്ന ലോണാര്‍ തടാകം എന്നും സഞ്ചാരികള്‍ക്കും പര്യവേക്ഷകര്‍ക്കും അത്ഭുതങ്ങള്‍ മാത്രമേ സമ്മാനിച്ചിട്ടുള്ളൂ.
മഹാരാഷ്ട്ര സഞ്ചാരികള്‍ക്കായി ഒളിപ്പിച്ചിരിക്കുന്ന ഏറ്റവും വലിയ അത്ഭുതങ്ങളിലൊന്നായി കരുതപ്പെടുന്ന ഈ തടാകത്തിന് 52,000 ല്‍ അധികം വര്‍ഷം പഴക്കമുണ്ടത്രെ. രസകരമായ ഒത്തിരി വസ്തുതകള്‍ ഈ തടാകത്തിനുണ്ട്.

കഥയിങ്ങനെ

കഥയിങ്ങനെ

ലോണാര്‍ തടാകത്തിന്‍റെ ഉത്ഭവത്തെക്കുറിച്ച് നിരവധി കഥകള്‍ പ്രചാരത്തിലുണ്ട്. അതിലൊന്ന് വിഷ്ണുവുമായി ബന്ധപ്പെട്ടതാണ്. ലോണാസുരന്‍ എന്ന അസുരന്‍ കാലങ്ങളോളം പ്രദേശവാസികളെ പല വിധത്തിലും ഉപദ്രവിച്ചിരുന്നുവത്രെ. ഇതില്‍ നിന്നും മോചലം ലഭിക്കുവാന്‍ ഗ്രാമവാസികള്‍ വിഷ്ണുവിനോട് പ്രാര്‍ഥിക്കുകയും വിഷ്ണു ഭൂമിയില്‍ അവതരിച്ച് ലോണാസുരനെ ഇല്ലാതാക്കുകയും ചെയ്തുവത്രെ. ആ സ്ഥലമാണ് ഇന്ന് തടാകം സ്ഥിതി ചെയ്യുന്ന സ്ഥലം എന്നു വിശ്വസിക്കപ്പെടുന്നത്.

 ശാസ്ത്രം പറയുന്നതിങ്ങനെ

ശാസ്ത്രം പറയുന്നതിങ്ങനെ

ശാസ്ത്രം പറയുന്നതനുസരിച്ച് ഭൂമിയില്‍ ഉല്‍ക്കകള്‍ കൂട്ടിയിടിച്ചതിന്‍റെ ആഘാതത്തില്‍ രൂപപ്പെട്ടതാണത്രെ ലോണാര്‍ തടാകം. മണിക്കൂറില്‍ 90,000 കിലോമീറ്റര്‍ വേഗതയില്‍ ഉല്‍ക്ക ഇവിടെ പതിച്ചപ്പോഴാണ് ഇത്രയും വിസ്തിയില്‍ ഇങ്ങനെയൊരു തടാകം രൂപം ക‌ൊണ്ടത്.

തെര്‍മോലൂമിനസെന്‍സ് സാങ്കേതിക വിദ്യയുപയോഗിച്ച് കാലനിര്‍ണ്ണയം ന‌ത്തിയപ്പോള്‍ 52,000 വര്‍ഷം ഇതിനുണ്ട് എന്നാണ് മനസ്സിലാക്കുവാന്‍ സാധിക്കുന്നത്.
അര്‍ഗോണ്‍-അര്‍ഗോണ്‍ ഡേറ്റിങ് പരിശോധനയില്‍ 570,000 വര്‍ഷം പഴക്കമുണ്ടെന്നാണ് പറയുന്നത്.
ആദ്യകാലങ്ങളില്
അഗ്നിപര്‍വ്വത സ്ഫോടനം മൂലമുണ്ടായ തടാകമാണിതെന്നായിരുന്നു കരുതിയിരുന്നത്. പിന്നീട് നടന്ന പഠനങ്ങളിലൂടൊണ് ഇത് ഉല്‍ക്കാ പതനത്തെത്തു‌ടര്‍ന്നുണ്ടായതാണെന്ന് സ്ഥിരീകരിക്കുന്നത്.

 ഒന്നേയൊന്ന്

ഒന്നേയൊന്ന്

നിരവധി പ്രത്യേകതകള്‍ ഈ തടാകത്തിനു കാണുവാന്‍ സാധിക്കും. കൃഷ്ണശിലയില്‍ നിര്‍മ്മിക്കപ്പെ‌ട്ട്, ഉപ്പുവെള്ളം നിറഞ്ഞിരിക്കുന്ന ലോകത്തിലെ ഒരേയൊരു തടാകമാണ് ഇതെന്നാണ് കരുതപ്പെടുന്നത്.

ഓവല്‍ ആകൃതി‌

ഓവല്‍ ആകൃതി‌

സാധാരണ തടാകങ്ങള്‍ക്ക് അധികം കാണപ്പെടാത്ത ഓവല്‍ ആകൃതിയാണ് ലോണാര്‍ തടാകത്തിനുള്ളത്. ഇതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത് 35 മുതല്‍ 45 വരെ ഡിഗ്രിയില്‍ ഉല്‍ക്കപതിച്ചതാണ് എന്നതാണ്. 113 ഹെക്ടറാണ് തടാകത്തിന്‍റെ വിസ്തൃതി.

പച്ചപ്പ് ഇല്ലേയില്ല‌

പച്ചപ്പ് ഇല്ലേയില്ല‌

തടാകത്തിനു ചുറ്റിലുമായി പച്ചപ്പ് കാണാനേയില്ല എന്നതാണ് മറ്റൊരു പ്രധാന കാര്യം. ഇത് ഇവിടുത്തെ മണ്ണിന് അമ്ലഗുണം കൂടുതലുള്ളതുകൊണ്ടാണ് എന്നാണ് കരുതപ്പെടുന്നത്.

ത‌‌ടാകത്തിന്‍റെ പിങ്കു നിറം‌

ത‌‌ടാകത്തിന്‍റെ പിങ്കു നിറം‌

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തടാകം പിങ്കു നിറത്തിലേക്ക് മാറിയത് വാര്‍ത്തയായിരുന്നു. മുന്‍പും തടാകത്തിന് നിറംമാറ്റം സംഭവിച്ചിരുന്നുവെങ്കിലും ഇത്രയും നിറമാറ്റം വന്നിരുന്നില്ല. കടുത്ത പിങ്ക് നിറത്തിലാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തടാകമുള്ളത്. ചില പ്രത്യേകയിനം പായലുകളുടെ സാന്നിധ്യവും ജലത്തിലെ ലവണാംശത്തിലെ വ്യത്യാസവുമാണ് ഇതിനു പിന്നിലെ കാരണമെന്നാണ് കരുതപ്പെടുന്നത്. തടാകത്തിന്റെ ജീവശാസ്ത്രപരമായ പ്രത്യേകതകളാണ് ഇതിനു പിന്നിലെന്ന് പല ഭൗമശാസ്ത്രജ്ഞരും വ്യക്തമാക്കിയിട്ടുണ്ട്.

ക്ഷേത്രങ്ങളുടെ സ്ഥാനം

ക്ഷേത്രങ്ങളുടെ സ്ഥാനം

മഹാരാഷ്ട്രയില്‍ വൈവിധ്യങ്ങളായ ക്ഷേത്രങ്ങള്‍ ധാരാളമായി കാണുവാന്‍ സാധിക്കുന്ന ഇടങ്ങളിലൊന്നാണ് ഈ പ്രദേശം. അതുകൊണ്ടു തന്നെ സഞ്ചാരികളെയും ഗവേഷകരെയും കൂടാതെ ധാരാളം വിശ്വാസികളും ഇവിടെ എത്താറുണ്ട്. നിര്‍മ്മാണപരമായും ചരിത്രപരമായും ഏറെ പ്രത്യേകതകളുള്ളധാരാളം ക്ഷേത്രങ്ങള്‍ ഇവിടെ കാണാം. ഹേമദപന്തി രീതിയിലാണ് ഇവിടെ ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. അതായത് കല്ലുകളും മറ്റും കൂട്ടിയോജിപ്പിക്കുവാന്‍ സിമന്റ് പോലുള്ള മിശ്രിതങ്ങള്‍ ഇവിടെ ഉപയോഗിച്ചിട്ടേയില്ല.

 മധുരമുള്ള വെള്ളം

മധുരമുള്ള വെള്ളം

തടാകത്തിന്‍റെ തെക്കെ അറ്റത്തേയ്ക്ക് പോവുകയാണെങ്കില്‍ സമീപത്തെ കിണറ്റില്‍ മധുരമുള്ള വെള്ളം കാണുവാന്‍ സാധിക്കും. അതിനു തൊട്ടടുത്തു തന്നെയായി രണ്ടു ചെറിയ ഉറവകളും കാണാം. ഇത് തടാകത്തിലേക്കാണ് പോകുന്നത് എന്നതിനാല്‍ തടാകത്തിലെ വെള്ളത്തിന്‍റെ ഉത്ഭവമായും ഈ ഉറവകളെ കാണുന്നു.

രണ്ടുതരത്തിലുള്ള വെള്ളം

രണ്ടുതരത്തിലുള്ള വെള്ളം

തടാകത്തില്‍ രണ്ടു തരത്തിലുള്ള വാട്ടര്‍ സിസ്റ്റം ആണുള്ളത്. പുറമേയുള്ള ഭാഗം ന്യൂട്രല്‍ റീജിയണ്‍ ആയാണ് കണക്കാക്കപ്പെടുന്നത്. അവിടുത്തെ ജലത്തിന്‍റെ പിഎച്ച് വാല്യു ഏഴ് ആണ്. അകത്തേയ്ക്ക് പോകുംതോറും വെളളത്തിന്‍റെ അമ്ലഗുണം കൂടിവരും. ഇവിടെ വെള്ളത്തിന്‍റെ പിഎച്ച് മൂല്യം 11 ആണ്. ഈ രണ്ടിടങ്ങളിലും വ്യത്യസ്തമായ ജൈവവൈവിധ്യമാണുള്ളത്.
PC: Praxsans

സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം

സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം

ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ യോജിച്ചത്.

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

മഹാരാഷ്‌ട്രയിലെ ബുല്‍ധാന ജില്ലയിലാണ് ലോണാര്‍ ലേക്ക് സ്ഥിതി ചെയ്യുന്നത്. ഔറംഗാബാദിലാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. മന്‍മദ് ജംങ്ഷനാണ് അ‌ടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. മുംബൈയില്‍ നിന്നും ഔറംഗാബാദില്‍ നിന്നും ഏകദേശം ഇരുപതോളം ‌ട്രെയിനുകള്‍ ഇതുവഴി സര്‍വ്വീസ് നടത്തുന്നുണ്ട്. റോഡ് മാര്‍ഗ്ഗമാണ് യാത്രയെങ്കില്‍ ഏകദേശം 5 മണിക്കൂര്‍ സമയമെടുക്കും.

വിമാനത്താവളമില്ലെങ്കിലെന്താ? കാഴ്ചകള്‍ പൊളിയാണല്ലോ!!വിമാനത്താവളമില്ലെങ്കിലെന്താ? കാഴ്ചകള്‍ പൊളിയാണല്ലോ!!

ആര്‍ത്തവകാലത്തും ഈ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് ഭ്രഷ്ടില്ല! പൂജ ചെയ്യുന്നത് വരെ സ്ത്രീകള്‍!!<br />ആര്‍ത്തവകാലത്തും ഈ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് ഭ്രഷ്ടില്ല! പൂജ ചെയ്യുന്നത് വരെ സ്ത്രീകള്‍!!

വീണ്ടും വീണ്ടും പോകുവാന്‍ തോന്നിപ്പിക്കുന്ന കൂര്‍ഗ്... കാരണം ഇങ്ങനെയാണ്!വീണ്ടും വീണ്ടും പോകുവാന്‍ തോന്നിപ്പിക്കുന്ന കൂര്‍ഗ്... കാരണം ഇങ്ങനെയാണ്!

ഇടുക്കിയിലെ കുന്നില്‍ നിന്നും കാണാം കൊച്ചിയുടെ കായല്‍ക്കാഴ്ചഇടുക്കിയിലെ കുന്നില്‍ നിന്നും കാണാം കൊച്ചിയുടെ കായല്‍ക്കാഴ്ച

Read more about: maharashtra lake
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X