Search
  • Follow NativePlanet
Share
» »വാക്സിനെടുത്തോ? എങ്കില്‍ മേഘാലയയ്ക്ക് പോകാം... അതും കുറഞ്ഞ ചിലവില്‍

വാക്സിനെടുത്തോ? എങ്കില്‍ മേഘാലയയ്ക്ക് പോകാം... അതും കുറഞ്ഞ ചിലവില്‍

കൊവിഡ് വാക്സിനെടുത്തവര്‍ക്ക് സന്തോഷ വാര്‍ത്തയുമായി മേഘാലയ. കുറഞ്ഞ ചിലവില്‍ മേഘാലയയിലേക്ക് ഒരു യാത്രയാണ് വാക്സിന്‍ എടുത്ത യാത്രാ പ്രേമികള്‍ക്കായി ഒരുങ്ങുന്നത്.
ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം വാക്സ് ‌ട്രിപ് എന്ന ഈ യാത്ര ഒരു യാത്രാ കമ്പനിയു‌ടെ നേതൃത്വത്തിലാണ് നടത്തുന്നത്. അഞ്ച് രാത്രിയും ആറ് ദിവസവും ഉള്‍പ്പെടുന്ന മേഘാലയാ യാത്രാ പാക്കേജിന് വിമാന ടിക്കറ്റ് ഉള്‍പ്പെടെ 19495 രൂപയാണ് ഒരാളില്‍ നിന്നും ഈ‌ടാക്കുക. മേഘാലയയുടെ പച്ചപ്പിലേക്കും ഹരിതാഭയിലേക്കുമുള്ള അതിമനോഹരമായ കുറഞ്ഞ ചിലവിലുള്ള യാത്രാ അവസരമാണിത്.

meghalaya

ഗുവാഹത്തി വിമാനത്താവളത്തില്‍ എത്തിച്ചേരുന്നതോടു കൂടി ഈ വാക്സ് ട്രിപ്പിനു തുടക്കമാവും. അവിടെ നിന്നും ടൂര്‍ മാനേജറിനൊപ്പം ചിറാപുഞ്ചിയാണ് യാത്രയുടെ ആദ്യ ലക്ഷ്യ സ്ഥാനം. അവിടെ നിന്നും മറ്റു യാത്രക്കാരോടൊത്ത് വടക്കു കിഴക്കന്‍ ഇന്ത്യയു‌ടെ കാഴ്ചകള്‍ ആസ്വദിക്കുവാന്‍ തു‌ടങ്ങാം. മാക്ഡോക് ഡിംപെപ്പ് വ്യൂവിംഗ് പോയിന്റ്, ഉമിയം തടാകം തു‌ടങ്ങിയ ഇ‌ടങ്ങളാണ് ഒന്നാം ദിവസത്തെ യാത്രയില്‍ ഉള്‍പ്പെടുന്നത്. അന്നത്തെ താമസവും ഭക്ഷണ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്നത് ചിറാപുഞ്ചിയില്‍ തന്നെയാണ്.

മണ്‍സൂണ്‍ കാലാവസ്ഥയില്‍ മേഘാലയയിലെ വെള്ളച്ചാട്ടങ്ങളാണ് രണ്ടാം ദിവസം ഉള്‍പ്പെടുത്തിയിരിക്കുന്നത്.സെവൻ സിസ്റ്റേഴ്സ് വെള്ളച്ചാട്ടം, നോഹ്കലികൈ വെള്ളച്ചാട്ടം, അർവാ ലുംഷിന്ന ഗുഹ, ഡൈൻ‌ത്‌ലെൻ വെള്ളച്ചാട്ടം തുടങ്ങിയവ കാണാം. ഇതോടൊപ്പം തന്നെ പ്രാദേശികമായി ഉത്പാദിപ്പിച്ച തേനും സുഗന്ധ വ്യഞ്ജനങ്ങളുമെല്ലാം ഇവിടം പരിചയപ്പെടുവാനും വിപണനത്തിനുമായും ഒരുക്കുകയും ചെയ്യും. ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമായ മാവ്ലിനോങ്ങും മോഫ്ലാങ്ങിലെ വിശുദ്ധ കാടും ലിവിങ് റൂട്ട് ബ്രിഡ്ജുകളും ഈ യാത്രയില്‍ ഉള്‍പ്പെടും.

യാത്രയുടെ നിബന്ധനകൾ അനുസരിച്ച്, ഈ യാത്ര നടത്താൻ ഉദ്ദേശിക്കുന്ന 70 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കൊപ്പം ഒരു എസ്‌കോർട്ട് / കുടുംബാംഗം ഉണ്ടായിരിക്കണം. ബുക്കിംഗ് നടത്തുന്നതിന് മുമ്പ് അവർ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുകയും മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യും.

രാമനെ രാജാവായി ആരാധിക്കുന്ന ക്ഷേത്രം മുതല്‍ സ്വര്‍ണ്ണ ക്ഷേത്രം വരെ...ഇന്ത്യയിലെ രാമ ക്ഷേത്രങ്ങളിലൂടരാമനെ രാജാവായി ആരാധിക്കുന്ന ക്ഷേത്രം മുതല്‍ സ്വര്‍ണ്ണ ക്ഷേത്രം വരെ...ഇന്ത്യയിലെ രാമ ക്ഷേത്രങ്ങളിലൂട

എവിടെ തിരിഞ്ഞാലും മഴവില്ല്!! ലോക മഴവില്‍ തലസ്ഥാനമായി ഹവായ്എവിടെ തിരിഞ്ഞാലും മഴവില്ല്!! ലോക മഴവില്‍ തലസ്ഥാനമായി ഹവായ്

കുമാരനില്ലാത്ത ഊരിലെ ദേവി ക്ഷേത്രം, വിശ്വസിച്ചു പ്രാര്‍ത്ഥിച്ചാല്‍ അഭിവൃദ്ധി...കുമാരനല്ലൂരമ്മയുടെ വിശേഷങ്ങള്‍കുമാരനില്ലാത്ത ഊരിലെ ദേവി ക്ഷേത്രം, വിശ്വസിച്ചു പ്രാര്‍ത്ഥിച്ചാല്‍ അഭിവൃദ്ധി...കുമാരനല്ലൂരമ്മയുടെ വിശേഷങ്ങള്‍

വേനലില്‍ പോകുവാന്‍ ആസാം... ഗുവാഹത്തി മുതല്‍ ദിബ്രുഗഡ് വരെവേനലില്‍ പോകുവാന്‍ ആസാം... ഗുവാഹത്തി മുതല്‍ ദിബ്രുഗഡ് വരെ

Read more about: travel meghalaya travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X