തേന്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ മധുരം നിറയും മനസ്സിലും നാവിലും. തേന്‍ നിറച്ച ഒരു മലയുണ്ടെന്ന് കേട്ടാലോ..വിശ്വസിക്കാന്‍ കുറച്ചു പ്രയാസമായിരിക്കും. എന്നാല്‍ അങ്ങനെയൊരു സ്ഥലമുണ്ട്.
ഏഷ്യയിലെ രണ്ടാമത്തെ ഏകശിലാ സ്തംഭമായ മധുഗിരിയാണ് ഈ സ്ഥലം. മധുഗിരി കോട്ടയുടെ വടക്കുവശത്തായി ഒരുകാലത്ത് സമൃദ്ധമായുണ്ടായിരുന്ന തേനീച്ച കൂടുകളാണ് മധുഗിരിക്ക് ഈ പേരു നല്കിയത്.
മധുഗിരി-റൂട്ട് മാപ്പ്
ദബാസ്‌പേട്ട്
മധുഗിരി
രാജാ ഹീര ഗൗഡ 1678 ലാണ് ഈ കോട്ട നിര്‍മ്മിക്കുന്നത്.
കുത്തനെയുള്ള പടികള്‍ കയറിയാല്‍ മാത്രമേ കോട്ടയിലെത്താന്‍ സാധിക്കൂ. മുകളിലേക്ക് കയറാന്‍ രണ്ടു മണിക്കൂറെടുക്കുമ്പോള്‍ 45 മിനിറ്റ് മാത്രം മതി തിരിച്ചിറങ്ങാന്‍. ഇവിടുത്തെ ജൈന ക്ഷേത്രങ്ങളും പ്രശസ്തമാണ്.
മധുഗിരി ട്രക്കിങ്
മധുഗിരിയില്‍ നിന്നും 24 കിലോമീറ്റര്‍ അകലെ സിദ്ധാരബേട്ട എന്നറിയപ്പെടുന്ന മറ്റൊരു മല കൂടിയുണ്ട്. തീര്‍ഥാടനത്തിനും ട്രക്കിങ്ങിനും പേരുകേട്ടതാണിത്.
മധുഗിരിയിലെത്താന്‍
മധുഗിരിയിലേക്ക് ഏറ്റവും എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്നത് ബസിലാണ്. ബെംഗളുരു മജസ്റ്റിക് ബസ് സ്റ്റേഷനില്‍ നിന്നും എപ്പോഴും ഇവിടേക്ക് ബസ് സര്‍വ്വീസുണ്ട്.
അടുത്തുള്ള കെംപെഗൗഡ എയര്‍ പോര്‍ട്ടില്‍ നിന്നും 103 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.
എത്താനുള്ള വഴികള്‍
സ്‌റ്റേറ്റ് ഹൈവേ മൂന്നു വഴി ബെംഗളുരുവില്‍ നിന്നും നലമംഗള-ദബാസ്‌പേട്ട്-വഴി മധുഗിരിയിലെത്താം.
അതുപോലെ യേലഹന്‍ക-ചിക്കബല്ലാപുര വഴിയും ഇവിടെയെത്താന്‍ സാധിക്കും.
ദബാസ്‌പേട്ട് വഴി വരുമ്പോള്‍ നലമംഗള സന്ദര്‍ശിക്കാന്‍ കഴിയും എന്നതാണ് പ്രധാന ആകര്‍ഷണം.



Click it and Unblock the Notifications












