മധ്യപ്രദേശിലെ മഹേശ്വര്‍ എന്ന സ്ഥലത്തേക്കുറിച്ച് കടുത്ത സഞ്ചാരപ്രിയര്‍ അല്ലാത്തവര്‍ അധികം കേട്ടിരിക്കാന്‍ ഇടയില്ലാ. എന്നാല്‍ മഹേശ്വറിലെ പല സ്ഥലങ്ങളും നിങ്ങള്‍ക്ക് സുപരിചിതമായിരിക്കും. എങ്ങനെയാണെന്നല്ലേ. പ്രശസ്തമായ പല തമിഴ് സിനിമകളും ഷൂട്ട് ചെയ്തത് മഹേശ്വറില്‍ വച്ചാണ്. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ അജിത് ചിത്രം ആരംഭത്തിലെ ഇന്‍ഡ്രഡക്ഷന്‍ സോംഗ് ഷൂട്ട് ചെയ്തത് മഹേശ്വറില്‍ വച്ചാണ്.
ആരംഭം കാണാത്തവർക്ക്
അലൈപായുതെ എന്ന മണിരത്നം സിനിമയിലെ ' സ്നേഹിതനേ' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ചിലഭാഗങ്ങൾ ചിത്രീകരിച്ചത് ഇവിടെ വച്ചാണ്. സന്തോഷ് ശിവന്റെ അശോകയും ഇവിടെ വച്ചാണ് ഷൂട്ട് ചെയ്തത്.
മഹേശ്വറിന്റെ പ്രത്യേകതകൾ
നർമ്മദാ നദിയും നദിയിലേക്കുള്ള പടിക്കെട്ടുകളുമാണ് മഹേശ്വറിനെ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാക്കി മാറ്റുന്നത്. മഹേശ്വറിലെ കൈത്തറികൾ പേരുകേട്ടതാണ്. കോട്ടകള്‍, കൊട്ടാരങ്ങള്‍, ക്ഷേത്രങ്ങള്‍ എന്നിങ്ങനെ പോകുന്നു മാഹേശ്വറിലെ കാഴ്ചകള്‍. മനോഹരമായ നിര്‍മിതികള്‍ കൊണ്ട് ആകര്‍ഷകമായ കാഴ്ചകള്‍ നിരവധിയുണ്ട്. കൈത്തറിയാണ് മഹേശ്വറിനെ പ്രശസ്തമാക്കുന്ന മറ്റൊരു കാര്യം. ഇവിടെ സന്ദർശിക്കുന്നവർ മാഹേശ്വരി കോട്ടണ്‍ സാരികള്‍ വാങ്ങാന്‍ മറക്കില്ലല്ലോ. കൂടുതൽ വായിക്കാം
എത്തിച്ചേരാൻ
മധ്യപ്രദേശിലെ തലസ്ഥാനമായ ഇൻഡോറിൽ വളരെ എളുപ്പത്തിൽ മഹേശ്വറിൽ എത്തിച്ചേരാം. ഇൻഡോറിൽ നിന്ന് 3 കിലോമീറ്റർ അകലെയായാണ് മഹേശ്വർ സ്ഥിതി ചെയ്യുന്നത്. മധ്യപ്രദേശിലെ പ്രധാന നഗരങ്ങളില്‍ നിന്നും ബസ് മാര്‍ഗമാണ് മാഹേശ്വറിലെത്താന്‍ ഏറ്റവും അനുയോജ്യം. തണുപ്പുകാലത്താണ് മാഹേശ്വര്‍ സന്ദര്‍ശനത്തിന് ഏറ്റവും നല്ലത്.
മഹേശ്വറിലെ കാഴ്ചകൾ കാണാം
മഹേശ്വറിലെ പടിക്കെട്ടുകൾ
കൊത്തുപണികൾ
Photo Courtesy:Bernard Gagnon
ചെറിയ ക്ഷേത്രങ്ങൾ
Photo Courtesy:Bernard Gagnon
നന്ദിയും ശിവലിംഗവും
Photo Courtesy:Bernard Gagnon
ക്ലോസ് അപ്പ്
Photo Courtesy:Bernard Gagnon
ലക്ഷ്മി ക്ഷേത്രം
Photo Courtesy:Bernard Gagnon
നർമ്മദ ഘട്ട്
Photo Courtesy: Dchandresh at English Wikipedia
നർമ്മദാ നദി
Photo Courtesy: Rashi Kalra from India
തെരുവ്
വാദ്യഘോഷം
Photo Courtesy: Bernard Gagnon
അഹല്ല്യ കോട്ട
Photo Courtesy: Lukas Vacovsky
മനോഹരമായ കൊട്ടാരം
Photo Courtesy: Rakeshnandi1990 (Rakesh Nandi)
ക്ഷേത്രം
റിസോർട്ട്
മാറ്റിയിരിക്കുകയാണ് ഇപ്പോള്‍. മറാത്ത കാലഘട്ടത്തിന്റെ സ്മരണകളുണര്‍ത്തുന്ന നിര്‍മാണ ശൈലിയാണ് കോട്ടയ്ക്കുള്ളത്.
Photo Courtesy: Dchandresh at English Wikipedia
സിനിമാക്കാരുടെ ഇഷ്ട സ്ഥലം
ഗാന രംഗങ്ങൾ



Click it and Unblock the Notifications














