» »മഹാരാജാസ് എക്‌സ്പ്രസില്‍ ഒരു ടിക്കറ്റില്‍ രണ്ടാള്‍ക്ക് യാത്ര: ടിക്കറ്റ് വില അഞ്ച് ലക്ഷം.

മഹാരാജാസ് എക്‌സ്പ്രസില്‍ ഒരു ടിക്കറ്റില്‍ രണ്ടാള്‍ക്ക് യാത്ര: ടിക്കറ്റ് വില അഞ്ച് ലക്ഷം.

Posted By: Staff

ഒരാളുടെ ടിക്കറ്റില്‍ രണ്ടാളുകള്‍ക്ക് സഞ്ചരിക്കാനുള്ള ഓഫര്‍ ആരും വേണ്ടന്നു വെച്ചതായി കേട്ടിട്ടില്ല. സൗജന്യം നിരസിക്കാന്‍ ആര്‍ക്കായാലും രണ്ടു പ്രാവശ്യം ചിന്തിക്കേണ്ടി വരും. വളരെ രസകരമായ ഒരു ഓഫറുമായാണ് ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ ലിമിറ്റഡ് വന്നിരിക്കുന്നത്.

ടിക്കറ്റ് വില അഞ്ച് ലക്ഷം

ടിക്കറ്റ് വില അഞ്ച് ലക്ഷം

ആഡംബര തീവണ്ടിയായ മഹാരാജാസ് എക്‌സ്പ്രസ് കേരളത്തിലെത്തുമ്പോള്‍ അഞ്ച് ലക്ഷം രൂപയുടെ ഫുള്‍ പാക്കേജ് ടിക്കറ്റില്‍ രണ്ടുപേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന ഓഫറാണ് ഐ.ആര്‍.സി.ടി.സി. നല്കുന്നത്. രണ്ടുപേര്‍ക്കുള്ള ഡീലക്‌സ് ക്യാബിനിലാണ് ടിക്കറ്റ് ലഭിക്കുക.
കൂടാതെ 36,243 രൂപ ചെലവില്‍ ഒരു ദിവസത്തെ ഭാഗികയാത്രാ പ്ലാനും ഐ.ആര്‍.സി.ടി.സി. അവതരിപ്പിച്ചിട്ടുണ്ട്.

pc: Aswin Krishna Poyil

കേരളത്തിലെ യാത്ര

കേരളത്തിലെ യാത്ര

ജൂലൈ ഒന്നു മുതലാണ് മഹാരാജാസ് എക്‌സ്പ്രസ് കേരളത്തില്‍ നിന്നുള്ള യാത്ര ആരംഭിക്കുന്നത്. തിരുവനന്തപുരത്തു നിന്നാരംഭിക്കുന്ന യാത്ര ചെട്ടിനാട്, മഹാബലിപുരം,മൈസൂരു,ഹംപി, ഗോവ വഴി മുംബൈയിലെത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
സെപ്റ്റംബര്‍ പതിനാറിനാണ് രണ്ടാമത്തെ ട്രിപ്പ്.
pc: Simon Pielow

യാത്രക്കാരന്‍ രാജാവ്

യാത്രക്കാരന്‍ രാജാവ്

ആഡംബരത്തിന്റെ അവസാന വാക്കായ മഹാരാജാസ് എക്‌സ്പ്രസില്‍ രാജകീയ സൗകര്യങ്ങളാണ് യാത്രക്കാര്‍ക്ക് ലഭിക്കുന്നത്. വിദേശികളാണ് കൂടുതലും മഹാരാജാസ് എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നത്.
സ്വീകരണ മുറികള്‍, വിശ്രമ മുറികള്‍, ബാറുകള്‍, ക്യാബിന്‍ തുടങ്ങിയവയാണ് ട്രെയിനിനുള്ളിലെ ആകര്‍ഷണങ്ങള്‍.
pc: Aswin Krishna Poyil

മഹാരാജാസ് എക്‌സ്പ്രസ്

മഹാരാജാസ് എക്‌സ്പ്രസ്

പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ മഹാരാജാവിന്റെ ആഡംബരത്തോടെ സര്‍വ്വീസ് നടത്തുന്ന
ഇന്ത്യന്‍ റയില്‍വേയുടെ ആഡംബര തീവണ്ടിയാണ് മഹാരാജാസ് എക്‌സ്പ്രസ്. ഏഷ്യയിലെ ഏറ്റവും ചെലവേറിയ യാത്ര എന്ന ബഹുമതി മഹാരാജാസ് എക്‌സ്പ്രസിലെ യാത്രയ്ക്കാണെന്നറിയുമ്പോള്‍തന്നെ മനസ്സിലാക്കാം ഇതിലെ ആഡംബര സൗകര്യങ്ങള്‍ .
pc: Jenniferknott

സൗകര്യങ്ങള്‍

സൗകര്യങ്ങള്‍

അഞ്ച് ഡീലക്‌സ് കാറുകള്‍, ആറ് ജൂണിയര്‍ സ്യൂട്ട് കാറുകള്‍, രണ്ട് സ്യൂട്ട് കാറുകള്‍, ഒരു പ്രസിഡന്‍ഷ്യല്‍ സ്യൂട്ട് കാര്‍, ഒരു ബാര്‍, രണ്ട് റെസ്റ്റൊറന്റുകള്‍ എന്നിവയാണ് മഹാരാജാസ് എക്‌സ്പ്രസില്‍ ഒരുക്കിയിരിക്കുന്നത്. സപ്ത നക്ഷത്ര നിലവാരത്തിലാണ് സൗകര്യങ്ങള്‍.
pc: Maryjjackson

Please Wait while comments are loading...