Search
  • Follow NativePlanet
Share
» »കോട്ടയത്തു നിന്നും മലക്കപ്പാറയ്ക്ക് പോകാം..വെറും 600 രൂപാ ചിലവില്‍ കെഎസ്ആര്‍ടിസിയില്‍

കോട്ടയത്തു നിന്നും മലക്കപ്പാറയ്ക്ക് പോകാം..വെറും 600 രൂപാ ചിലവില്‍ കെഎസ്ആര്‍ടിസിയില്‍

കഴിഞ്ഞ കുറച്ച് മാസങ്ങളായി കേരളത്തിലെ യാത്രകളുടെ ട്രെന്‍ഡ് കെഎസ്ആര്‍ടിസിയും പിന്നെ മലക്കപ്പാറയുമാണ്. കേരളത്തിലെ മിക്ക കെഎസ്ആര്‍ടിസി ഡിപ്പോകളും മലക്കപ്പാറയിലേക്ക് സ്പെഷ്യല്‍ യാത്രകള്‍ നടത്തിയിരുന്നു. ഇപ്പോഴിതാ പുതുവര്‍ഷ സമ്മാനമായി കോട്ടയം കെഎസ്ആര്‍ടിസിയും മലക്കപ്പാറയിലേക്ക് യാത്ര പ്ലാന്‍ ചെയ്യുന്നുണ്ട്. കൂടുതലറിയുവാനായി വായിക്കാം

കോട്ടയത്തു നിന്നും മലക്കപ്പാറയിലേക്ക്

കോട്ടയത്തു നിന്നും മലക്കപ്പാറയിലേക്ക്

കോട്ടയം കെഎസ്ആര്‍ടിസിയുടെ പുതുവര്‍ഷ സമ്മാനമാണ് കോട്ടയത്തു നിന്നും മലക്കപ്പാറയിലേക്കുള്ള കെഎസ്ആര്‍ടിസി യാത്ര. മലക്കപ്പാറയുടെ കാഴ്ചകള്‍ എല്ലാം കണ്ടറിഞ്ഞുള്ള യാത്ര കാടകങ്ങള്‍ ക‌ടന്നു പോകുന്നത് വ്യത്യസ്തമായ അനുഭവമായിരിക്കും സഞ്ചാരികള്‍ക്ക് നല്കുക.

ആറ് തിയ്യതികളിലായി

ആറ് തിയ്യതികളിലായി

കോട്ടയം ഡിപ്പോയുടെ നേതൃത്വത്തില്‍ ജനുവരി 15,16, 22, 23, 29, 30 തീയതികളിലായാണ് മലക്കപ്പാറ യാത്ര പ്ലാന്‍ ചെയ്തിരിക്കുന്നത്. രാവിലെ ആറു മണിക്ക്പുറപ്പെട്ട് രാത്രി 11 മണിക്ക് തിരിച്ചു വരും.

കോ‌ട്ടയത്തു നിന്നും

കോ‌ട്ടയത്തു നിന്നും ചാലക്കു‌ടി, വാഴച്ചാല്‍-അതിരപ്പിള്ളി വഴിയാണ് യാത്ര. അതിരപ്പിള്ളി വ്യൂ പോയിന്റ്, ചാർപ്പ വെള്ളച്ചാട്ടം, പെരിങ്ങൽക്കുത്ത് ഡാം റിസർവോയർ, ആനക്കയം പാലം, ഷോളയാര്‍ ഡാം, വാൽവ് ഹൗസ്, പെൻസ്റ്റോക്ക്, നെല്ലിക്കുന്ന്, മലക്കപ്പാറ ടീ എസ്റ്റേറ്റ് എന്നിവി‌‌ടങ്ങളിലെ കാഴ്ചകള്‍ കാണുവാനും ഫോട്ടോകള്‍ പകര്‍ത്തുവാനും സൗകര്യമുണ്ടായിരിക്കും. മലക്കപ്പാറ കാടിനുള്ളിലൂടെ യാത്ര ചെയ്യുവാനും അവസരമുണ്ടാകും.

 ടിക്കറ്റ്

ടിക്കറ്റ്

കോട്ടയം-മലക്കപ്പാറ യാത്രയ്ക്ക് 600 രൂപയാണ് ഒരാള്‍ക്കുള്ള ചിലവ് വരുന്നത്. എന്നാല്‍ ഇത് യാത്രാ ചാര്‍ജ് മാത്രമായിരിക്കും. യാത്രക്കാരുടെ ഭക്ഷണം, വിവിധ ഇടങ്ങളിലേക്കുള്ള പ്രവേശന പാസുകള്‍, മറ്റു ചിലവുകള്‍ എന്നിവയൊന്നും ഇതില്‍ ഉള്‍പ്പെടില്ല. അത്തരത്തിലുള് ചിലവുകള്‍ എല്ലാം യാത്രക്കാര്‍ സ്വന്തം കയ്യില്‍ നിന്നും ചിലവഴിക്കേണ്ടതാണ്.

PC:Jaseem Hamza

ബുക്ക് ചെയ്യാന്‍

ബുക്ക് ചെയ്യാന്‍

രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെയുള്ള സമയത്താണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യേണ്ടത്. . റസിഡന്‍റ് അസോസിയേഷനുകള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവയ്ക്ക് ബള്‍ക്ക് ബുക്കിങ് സൗകര്യം ഉണ്ടായിരിക്കും,
ഫോണ്‍ നമ്പര്‍:9495876723, 8547832580,0481-2562908

PC:Jaseem Hamza

താമരശ്ശേരി ചുരം കയറി വയനാടന്‍ കാഴ്ചകളിലേക്ക്... ആയിരം രൂപയ്ക്ക് ആനവണ്ടി യാത്രതാമരശ്ശേരി ചുരം കയറി വയനാടന്‍ കാഴ്ചകളിലേക്ക്... ആയിരം രൂപയ്ക്ക് ആനവണ്ടി യാത്ര

ഊട്ടി ടോയ് ട്രെയിന്‍ യാത്രയ്ക്ക് തുടക്കമായി... ടിക്കറ്റ് ബുക്കിങും സമയവും...അറിയേണ്ടതെല്ലാംഊട്ടി ടോയ് ട്രെയിന്‍ യാത്രയ്ക്ക് തുടക്കമായി... ടിക്കറ്റ് ബുക്കിങും സമയവും...അറിയേണ്ടതെല്ലാം

Read more about: ksrtc travel kottayam malakkappara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X