Search
  • Follow NativePlanet
Share
» »ഗുരുവായൂര്‍ ദര്‍ശനം പൂര്‍ത്തിയാകണമെങ്കില്‍ പോയിരിക്കണം മമ്മിയൂരും! അറിയാം ഐതിഹ്യം

ഗുരുവായൂര്‍ ദര്‍ശനം പൂര്‍ത്തിയാകണമെങ്കില്‍ പോയിരിക്കണം മമ്മിയൂരും! അറിയാം ഐതിഹ്യം

108 ശിവ ക്ഷേത്രങ്ങളില്‍ ഒന്നായി വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണെന്നാണ് വിശ്വാസം.

ഗുരുവായൂര്‍ ക്ഷേത്രത്തോളം തന്നെ പ്രാധാന്യമുള്ള മറ്റൊരു ക്ഷേത്രമാണ് മമ്മിയൂര്‍ മഹാദേവ ക്ഷേത്രം. മലയാളികളുടെ വിശ്വാസത്തില്‍ മാറ്റിനിര്‍ത്തുവാന്‍ കഴിയാത്ത സാന്നിധ്യമാണ് ഗുരുവായൂരപ്പന്‍റേത്. എന്നാല്‍ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം പൂര്‍ത്തിയാകണമെങ്കില്‍ മമ്മിയൂര്‍ ക്ഷേത്രം കൂടി സന്ദര്‍ശിക്കണം എന്നാണ് വിശ്വാസം. 108 ശിവ ക്ഷേത്രങ്ങളില്‍ ഒന്നായി വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണെന്നാണ് വിശ്വാസം.

 മമ്മിയൂര്‍ മഹാദേവ ക്ഷേത്രം

മമ്മിയൂര്‍ മഹാദേവ ക്ഷേത്രം

മഹാദേവനെ മമ്മിയൂരപ്പനായി ആരാധിക്കുന്ന ഈ ക്ഷേത്രം തൃശൂര്‍ ജില്ലയിലെ ഏറ്റവും പ്രസിദ്ധമായ തീര്‍ത്ഥാ‌ടന കേന്ദ്രങ്ങളില്‍ ഒന്നുകൂടിയാണ്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠാ സമയത്ത് മ്മമിയൂരപ്പന്റെ സാന്നിധ്യം ഉണ്ടായിരുന്നതായാണ് ഐതിഹ്യങ്ങള്‍ പറയുന്നത്.

PC:Kish

ശിവകുടുംബ സാന്നിധ്യം

ശിവകുടുംബ സാന്നിധ്യം

ശിവകുടുംബ സാന്നിധ്യമുള്ള അപൂര്‍വ്വ ക്ഷേത്രം കൂടിയാണ് മമ്മിയൂര്‍ മഹാദേവ ക്ഷേത്രം. മമ്മിയൂരപ്പനായി ആരാധിക്കുന്ന ശിവനാണ് ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ. പാര്‍വതിയും അദ്ദേഹത്തിന്‍റെവലതുവശത്ത് ഗണപതിയും അയ്യപ്പനും ഇടതുവശത്ത് സുബ്രഹ്മണ്യനും വാഴുന്നു എന്നാണ് വിശ്വാസം. ഇതിനു തൊട്ടടുത്തു തന്നെ മഹാവിഷ്ണുവിന്‍റെ സാന്നിധ്യവും കാണാം.

സ്വയംഭൂവായി അവതരിച്ച പാര്‍വ്വതി പരമേശ്വരന്മാര്‍

സ്വയംഭൂവായി അവതരിച്ച പാര്‍വ്വതി പരമേശ്വരന്മാര്‍

ദ്വാരകയിൽ ശ്രീകൃഷ്ണൻ പൂജിച്ചിരുന്നു എന്നു വിശ്വസിക്കപ്പെടുന്ന വിഗ്രഹമാണ് ഇവിടുത്തെ പ്രതിഷ്ഠ. ദ്വാപര യുഗത്തിന്‍റെ അവസാനം ഭഗവാൻ സ്വർഗ്ഗാരോഹണത്തിനൊരുങ്ങുമ്പോൾ തന്റെ ഭക്തനായ ഉദ്ധവരോട് താൻ പൂജിച്ച വിഗ്രഹമൊഴികെ മറ്റെല്ലാം നശിയ്ക്കുന്ന ഒരു പ്രളയം ഏഴുദിവസം കഴിഞ്ഞുണ്ടാകുമെന്നും അതിൽ രക്ഷപ്പെടുന്ന വിഗ്രഹം ദേവഗുരുവായ ബൃഹസ്പതിയെയും വായുദേവനെയും ഏല്പിയ്ക്കണമെന്നും അറിയിച്ചു.

ബൃഹസ്പതിയും വായുദേവനും

ബൃഹസ്പതിയും വായുദേവനും

അങ്ങനെ കടലില്‍ നിന്നും എടുത്ത വിഗ്രഹം ഉദ്ധവര്‍ ദേവഗുരുവായ ബൃഹസ്പതിയെയും വായുദേവനെയും ഏല്പിക്കുകയും അതുമായി അവര്‍ പ്രതിഷ്ഠിക്കുവാന്‍ യോജിച്ച സ്ഥലം അന്വേഷിച്ച് പോവുകയും ചെയ്തു. യാത്രാമധ്യേ
ഭാർഗ്ഗവക്ഷേത്രത്തിൽ ഒരിടത്തെത്തിയപ്പോൾ അവിടെ പാർവ്വതീപരമേശ്വരന്മാരുടെ താണ്ഡവനൃത്തം ഇവര്‍ ദര്‍ശിക്കുകയുണ്ടായി. തുടർന്ന് പാർവ്വതീപരമേശ്വരന്മാരുടെ അനുമതിയോടെ വിഗ്രഹം അവിടെ തന്നെ പ്രതിഷ്ഠിച്ചു. ഗുരുവായ ബൃഹസ്പതിയും വായുദേവനും ചേർന്ന് മഹാവിഷ്ണുപ്രതിഷ്ഠ നടത്തിയ സ്ഥലം ഗുരുവായൂരും അവിടത്തെ പ്രതിഷ്ഠ ഗുരുവായൂരപ്പനുമായി മാറി. ഈ പുണ്യമുഹൂർത്തത്തിൽ പങ്കെടുത്ത പാർവ്വതീപരമേശ്വരന്മാർ പിന്നീട് ശക്തിപഞ്ചാക്ഷരീധ്യാനരൂപത്തോടെ മമ്മിയൂരിൽ സ്വയംഭൂവായി അവതരിച്ചു എന്നാണ് വിശ്വാസം.അതുകൊണ്ടു തന്നെ ഗുരുവായൂര്‍ ദര്‍ശനം പൂര്‍ത്തിയാകണമെങ്കില്‍ മമ്മിയൂരപ്പനെയും കാണണമെന്നാണ് വിശ്വാസം.
PC:Vinayaraj

മമ്മിയൂരില്‍ പോകുവാന്‍ കഴിഞ്ഞില്ലെങ്കില്‍

മമ്മിയൂരില്‍ പോകുവാന്‍ കഴിഞ്ഞില്ലെങ്കില്‍

ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മമ്മിയൂര്‍ നേരിട്ട് പോയി തൊഴുതുപ്രാര്‍ത്ഥിക്കുവാന്‍ കഴിഞ്ഞില്ലെങ്കിലും അതിനു പരിഹാരമുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിലെ ഭഗവതിനടയിൽ തൊഴുത് പ്രദക്ഷിണം വച്ച് ശ്രീകോവിലിൻറെ വടക്കു കിഴക്കേ മൂലയിലെത്തുമ്പോൾ വടക്കുപടിഞ്ഞാറുഭാഗത്തേയ്ക്ക് നോക്കിത്തൊഴുതു പ്രാര്‍ത്ഥിക്കുന്നത് മമ്മിയൂരപ്പനെ ധ്യാനിച്ചാണെന്നാണ് വിശ്വാസം. ഇങ്ങനെ ചെയ്താല്‍ മമ്മിയൂര്‍ ദര്‍ശനത്തിന്റെ പുണ്യവും ലഭിക്കും.
PC: Kutti

ഗണപതിയെ തൊഴുത്

ഗണപതിയെ തൊഴുത്

മൂന്നേക്കറോളം വരുന്ന ക്ഷേത്രവളപ്പിലാണ് മമ്മിയൂര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രഗോപുരത്തിനടുത്തുള്ള ഗണപതിയെ തൊഴുതാണ് ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നത്. വളരെ സാധാരണ ക്ഷേത്രമായ പരിസരമാണിത്. വിഷ്ണുവിന്റെയും ശിവന്റെയും നടകള്‍ക്ക് ഒരു നടപ്പുരയാണുള്ളത്. കൊടിയേറി ഉത്സവമില്ലാത്തതിനാൽ ക്ഷേത്രത്തിൽ കൊടിമരമില്ല ഇരുനിലയില്‍ ചതുരാകൃതിയിലുള്ള ശ്രീകോവിലാണ് ഇവിടുത്തേത്. ണ്ട് ശ്രീകോവിലുകൾക്കകത്തും മൂന്നുമുറികൾ വീതമുണ്ട്.കരിങ്കല്ലിലാണ് ശ്രീകോവിലിന്റെ നിര്‍മ്മിതി. ശിവനും വിഷ്ണുവിനും തുല്യപ്രാധാന്യമാണ് ഇവിടെ നല്കിയിരിക്കുന്നത്.

PC:RanjithSiji

മമ്മിയൂരിലെ പി‌ടക്കോഴി

മമ്മിയൂരിലെ പി‌ടക്കോഴി


വടക്കുപടിഞ്ഞാറേമൂലയിലെ ശ്രീകോവിലില്‍ ഭദ്രകാളിയുടെ പ്രതിഷ്ഠയുണ്ട്. വനദുര്‍ഗ്ഗാ സങ്കല്പത്തിലാണ് ഇവിടെ ഭദ്രകാളിയുള്ളത്. ഭദ്രകാളിയുടെ ശ്രീകോവിലിന് മേല്‍ക്കൂരയില്ല എന്നൊരു പ്രത്യേകതയും ഉണ്ട്. ഇവിടുച്ചെ ഭദ്രകാളിയു‌ടെ പ്രതിഷ്ഠയുമായി ബന്ധപ്പെ‌ട്ട് ഒരു പിടക്കോഴി കാലങ്ങളോളം ഇവിടെയുണ്ടായിരുന്നു. 2015 ല്‍ ഈ പിടക്കോഴി ചത്തുപോയി,

തൃത്തുടയിലെ പാര്‍വ്വതി

തൃത്തുടയിലെ പാര്‍വ്വതി

രണ്ടടി ഉയരം വരുന്ന സ്വയംഭൂവായ ശിവലിംഗത്തില്‍ ശിവന്റെ തൃത്തുടയിലാണ് പാര്‍വ്വതിയെ പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നാണ് വിശ്വാസം. ദേവിയുടെ പ്രത്യക്ഷീഭാവം പടിഞ്ഞാട്ടാണ്. അതിനാലാണ് ഇവിടെ ശക്തമായ ദേവീസാന്നിദ്ധ്യം വന്നത്. ശിവലിംഗത്തിൽ കിഴക്കോട്ട് ദർശനമായി മമ്മിയൂരപ്പൻ കുടികൊള്ളുന്നു. പാർവ്വതീദേവിയ്ക്ക് ഇവിടെ ദിവസവും വിളക്കുവയ്പുണ്ട്. ദേവിയുടെ അദൃശ്യ സാന്നിധ്യത്തെയാണ് ഇവി‌ടെ ആരാധിക്കുന്നത്.

കൈലാസത്തിനു തുല്യം

കൈലാസത്തിനു തുല്യം

ശിവകുടുംബ സാന്നിധ്യമുള്ളതിനാല്‍ കൈലാസത്തിനു സമമാണ് ഈ ക്ഷേത്രമെന്നാണ് വിശ്വാസം. ർവ്വതീസമേതനായ പരമശിവൻ, പുത്രന്മാരായ ഗണപതിയ്ക്കും സുബ്രഹ്മണ്യന്നും അയ്യപ്പന്നുമൊപ്പം വാഴുന്ന സ്ഥാനമാണിത്. ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി ഗണപതിയും പടിഞ്ഞാറേ നടയിൽ കിഴക്കോട്ട് ദര്‍ശനമായി സുബ്രഹ്മണ്യസ്വാമിയും ഇവിടെയുണ്ട്. ബാലസുബ്രഹ്മണ്യരൂപത്തിലാണ് ഇവിടെ വിഗ്രഹം. അയ്യപ്പ സ്വാമിയുടെ പ്രതിഷ്ഠയും ഇവിടെയുണ്ട്. ഇതു കൂടാതെ ബ്രഹ്മരക്ഷസ്സിന്റെയും നാഗദൈവങ്ങളുടെയും ചെറുരക്ഷസ്സിന്‍റെയും പ്രതിഷ്ഠ ഇവിടെ കാണാം.

PC:RanjithSiji

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

ഗുരുവായൂർ ക്ഷേത്രത്തിനു അടുത്തായി ഗുരുവായൂർ-കുന്നംകുളം/കോഴിക്കോട് റൂട്ടിൽ വടക്കുപടിഞ്ഞാറ്‌ ഭാഗത്ത് ആണ് മമ്മിയൂർ മഹാദേവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഗുരുവായൂരില്‍ നിന്നും 700 മീറ്റര്‍ മാത്രമാണ് മമ്മിയൂര്‍ ക്ഷേത്രത്തിലേക്കുള്ള ദൂരം.

ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹം കഴിച്ചാൽ പിന്നെ പ്രവേശനമില്ല..കാരണം ഇങ്ങനെഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹം കഴിച്ചാൽ പിന്നെ പ്രവേശനമില്ല..കാരണം ഇങ്ങനെ

ശനി കാവല്‍ നില്‍ക്കുന്ന ഗ്രാമം മുതല്‍ ശനിദോഷം അകറ്റുന്ന ക്ഷേത്രം വരെ! അറിയാം ഭാരതത്തിലെ ശനി ക്ഷേത്രങ്ങളെശനി കാവല്‍ നില്‍ക്കുന്ന ഗ്രാമം മുതല്‍ ശനിദോഷം അകറ്റുന്ന ക്ഷേത്രം വരെ! അറിയാം ഭാരതത്തിലെ ശനി ക്ഷേത്രങ്ങളെ

കൊടുമുടി മകുടേശ്വര ക്ഷേത്രം: സര്‍പ്പ ദോഷങ്ങളകലുവാനും ആയുസ്സു നേടുവാനും പോകാം ഈ പുണ്യ സ്ഥാനത്ത്കൊടുമുടി മകുടേശ്വര ക്ഷേത്രം: സര്‍പ്പ ദോഷങ്ങളകലുവാനും ആയുസ്സു നേടുവാനും പോകാം ഈ പുണ്യ സ്ഥാനത്ത്

ഗജമുഖനല്ല.. ഇത് മനുഷ്യമുഖമുള്ള ഗണപതി... ലോകത്തിലെ ഒരേയൊരു നരമുഖ പിള്ളയാര്‍ഗജമുഖനല്ല.. ഇത് മനുഷ്യമുഖമുള്ള ഗണപതി... ലോകത്തിലെ ഒരേയൊരു നരമുഖ പിള്ളയാര്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X