Search
  • Follow NativePlanet
Share
» »വനത്തിന് നടുക്കാ‌യി 1000 വർഷം പഴക്കമുള്ള ക്ഷേത്രം

വനത്തിന് നടുക്കാ‌യി 1000 വർഷം പഴക്കമുള്ള ക്ഷേത്രം

കേരള - തമിഴ്നാട് അതിർത്തിയിൽ ഇടുക്കി ജില്ലയിൽ തേക്കടിയിൽ നിന്ന് 15 കിലോമീറ്റർ അകലെയായാണ് മംഗളാ‌ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്

By Maneesh

പെരിയാർ വന്യജീവി സങ്കേതത്തിലെ വനത്തിന് നടുവിലായി ഒരു പ്രാചീന ക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട്. ആയിരം വർഷം പഴക്കമുള്ള മംഗളാ ദേവി ക്ഷേത്രമാണ് അത്. കണ്ണകി‌യേയാണ് ഇവിടെ മംഗ‌ളാ ദേവിയായി ആരാധിക്കുന്നത്.

കേരള - തമിഴ്നാട് അതിർത്തിയിൽ ഇടുക്കി ജില്ലയിൽ തേക്കടിയിൽ നിന്ന് 15 കിലോമീറ്റർ അകലെയായാണ് മംഗളാ‌ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ‌തേനി ജില്ലയിലെ പ‌ളിയൻകുടിയിൽ നിന്ന് 7 കിലോമീറ്റർ അകലെയായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

വനത്തിന് നടുക്കാ‌യി 1000 വർഷം പഴക്കമുള്ള ക്ഷേത്രം

Photo Courtesy: Reji Jacob

കണ്ണകിയുടെ കഥ

തന്റെ ഭർത്താവായ കോവലനെ മോക്ഷണം കുറ്റം ആരോപിച്ച് കൊല‌പ്പെടുത്തിയതിന്റെ പ്രതികാരമായി മധുര നഗരം ചാമ്പലാക്കിയ കണ്ണകിയുടെ പ്രതികാര കഥ കേൾക്കാത്ത ആരും തന്നെ ഉണ്ടാകില്ല. മധുര നഗരം ‌ചാമ്പലാക്കി‌യ കണ്ണകി പിന്നീട് എത്തിച്ചേർന്നത് തേനിയിലെ സുരുളി മലയിലാണ്. ഇവിടെ വ‌ച്ച് കണ്ണകി കോവലന്റെ കൂടെ ‌പുഷ്‌പക വിമാനത്തിൽ സ്വർഗത്തിൽ ‌പോയി എന്നാണ് കഥ.

ക്ഷേത്ര നിർമ്മാണം

പ്രാചീ‌ന തമിഴക രാജാവായ ചേര ചെങ്കുട്ടവൻ രാജാവാണ് കണ്ണകിക്കായി ഈ ക്ഷേത്രം നിർമ്മി‌ച്ചത്. പാണ്ഡ്യ രാജവംശത്തിന്റെ പ്രതാപം വിളിച്ചോതുന്നതാണ് ഈ കല്ലമ്പലത്തിന്റെ വാസ്തുകലാശൈലി. തമിഴ് കവിയായ ഇളങ്കോ അഡിഗളിന്റെ സിലപ്പധികാരം എന്ന കവിതയിൽ ആണ് കണ്ണകിയേയും കോവലനേയും വിവരിക്കുന്നത്.

വനത്തിന് നടുക്കാ‌യി 1000 വർഷം പഴക്കമുള്ള ക്ഷേത്രം

Photo Courtesy: sabareesh kkanan sub...

ചിത്ര പൗർണ‌മി

മെയ് മാസത്തിലെ ചിത്ര പൗർണമി ഉത്സവനാളുകളില്‍ മാത്രമാണ് സന്ദര്‍ശകര്‍ക്ക് ഈ ക്ഷേത്രത്തില്‍ പ്രവേശിക്കാൻ അനുമതിയുള്ളു. എങ്കിലും ചീഫ് കണ്‍സര്‍വേറ്ററുടെ പ്രത്യേക അനുവാദത്തോടെ മറ്റു ദിവസങ്ങളിലും സന്ദര്‍ശകര്‍ക്ക് ഈ ക്ഷേത്ര പരിസരത്ത് എ‌ത്തിച്ചേരാം

കുമളിയിൽ നിന്ന്

കുമളിയിൽ നിന്ന് ഇവിടേ‌യ്ക്ക് വാടക ജീപ്പുകൾ ലഭ്യമാണ്. ‌തേ‌ക്കടിയിൽ എത്തിച്ചേരുന്ന സ‌ഞ്ചാരികൾ സന്ദർശിക്കാറുള്ള സ്ഥലങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം.

വനത്തിന് നടുക്കാ‌യി 1000 വർഷം പഴക്കമുള്ള ക്ഷേത്രം

Photo Courtesy: Sibyperiyar

വ്യൂപോയിന്റ്

സമീ‌പ ‌സ്ഥലങ്ങളിലെ സുന്ദരമായ കാഴ്ചകൾ കാണാനുള്ള ഒരു വ്യൂ പോയിന്റും ക്ഷേത്ര പരിസരത്തുണ്ട്. ഇടതൂര്‍ന്ന് നില്ക്കുന്ന വനങ്ങളാല്‍ വലയം ചെയ്ത ഈ പുരാതന ക്ഷേത്രം ടൂറിസ്റ്റുകള്‍ക്ക് വിസ്മയാവഹമായ കാഴ്ചയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X