Search
  • Follow NativePlanet
Share
» »കോട്ടയത്തിനുമുണ്ട് സ്വന്തമായി കയാക്കിങ്, ധൈര്യമായി മറവൻതുരുത്തിലേക്ക് പോരെ!

കോട്ടയത്തിനുമുണ്ട് സ്വന്തമായി കയാക്കിങ്, ധൈര്യമായി മറവൻതുരുത്തിലേക്ക് പോരെ!

മൂവാറ്റുപുഴയാറിന്‍റെ സൗന്ദര്യവും ഭംഗിയും ആവോളം കണ്ടാസ്വദിക്കുവാനും കയാക്കിങ് നടത്തി മികച്ച ഒരു യാത്രാനുഭവം സ്വന്തമാക്കുവാനും മറവൻതുരുത്ത് സഹായിക്കും.

വിനോദസഞ്ചാരംഗത്ത് ഇനി മറവന്‍തുരുത്തിന്‍റെ നാളുകളാണ്! കേരളത്തിന്‍റെ പച്ചപ്പും ഗ്രാമീണതയും തേടി അലയുന്ന സഞ്ചാരികൾക്ക് ധൈര്യമായി ബാഗും തൂക്കിയിറങ്ങുവാൻ പറ്റിയ ഒരിടം. എന്താണ് ഇവിടെയുള്ളതെന്നല്ലേ.. കയാക്കിങ്! ഇവിടെയൊക്കെ എന്ത് കയാക്കിങ് എന്നു ചിന്തികച്ചവർക്കും ചിന്തിക്കുന്നവർക്കും മുന്നിലേക്ക് മറവൻതുരുത്ത് തുറന്നുവെച്ചിരിക്കുന്നത് നല്ല കിടിലൻ കാഴ്ചകളാണ്. മൂവാറ്റുപുഴയാറിന്‍റെ സൗന്ദര്യവും ഭംഗിയും ആവോളം കണ്ടാസ്വദിക്കുവാനും കയാക്കിങ് നടത്തി മികച്ച ഒരു യാത്രാനുഭവം സ്വന്തമാക്കുവാനും മറവൻതുരുത്ത് സഹായിക്കും.

മറവൻതുരുത്ത് വാട്ടർ സ്ട്രീറ്റ്!

മറവൻതുരുത്ത് വാട്ടർ സ്ട്രീറ്റ്!

കേരളത്തിലെ ഉത്തരവാദിത്വ ടൂറിസത്തിന്‍റെ ഭാഗമായി ന‌ടപ്പിലാക്കുന്ന സ്ട്രീറ്റ് പദ്ധതിയിലൂടെ തലവര മാറിയ മറവൻതുരുത്തിൽ മുവാറ്റുപുഴയാറിന്റെ കൈവഴികളായ പുഴകളും 18 കനാലുകളുമാണ് ഇവിടെയുള്ളത്. വാട്ടർ സ്ട്രീറ്റ് പദ്ധതി, ആർട് സ്ട്രീറ്റ് എന്നിവയാണ് ഇവിടെ നടപ്പാക്കുന്നത്. പ്രദേശവാസികളുടെ സഹകരണത്തോടെ ഇവിടുത്തെ തോടുകളു കനാലുകളും വിനോദസഞ്ചാരത്തിന് യോജ്യമായ രീതിയിലൊരുക്കി ഗ്രാമീണ വിനോദസഞ്ചാര ലക്ഷ്യസ്ഥാനമായി മാറ്റുകയാണ് ചെയ്തിരിക്കുന്നത്. ഈ കനാലുകളിൽ കയാക്കിംഗ്, നൈറ്റ് സഫാരി എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷന്‍ ആണ് ഇതിനു ചുക്കാൻ പിടിച്ചത്. ജനകീയ സഹകരണത്തോടെയുള്ള വിനോദസഞ്ചാരമാണ് ഉത്തരവാദിത്വ ടൂറിസം മിഷന്‍ നടപ്പിലാക്കുന്നത്.

PC:Filip Mroz/ Unsplash

കയാക്കിങ്ങാണ് മെയിൻ!

കയാക്കിങ്ങാണ് മെയിൻ!

മറവൻതുരുത്തിന്‍റെ ഭംഗി ഇപ്പോൾ കയാക്കിങ്ങിലൂടെ ആസ്വദിക്കാം. മൂന്നര കിലോമീറ്റർ ദൂരം മൂന്നു മണിക്കൂർ സമയമെടുത്തുള്ള കയാക്കിങ്ങിനാണ് മറവന്‍തുരുത്തിൽ സൗകര്യമുള്ളത്. മൂഴിക്കൽ , പഞ്ഞിപ്പാലം എന്നീ രണ്ടു സ്ഥലങ്ങളിൽ നിന്നും കയാക്കിങ് ആരംഭിക്കാം. തുടർന്ന് അരിവാൾ തോടിലൂടെ ചുറ്റി മൂവാറ്റുപുഴയാറിലൂടെയാണ് പോകുന്നത്.

PC:Adam Kring/ Unsplash

കയാക്കിങ് സമയം

കയാക്കിങ് സമയം

രാവിലെയും ഉച്ചകഴിഞ്ഞുമാണ് കയാക്കിങ്ങിനുള്ള സമയം. വെയിലിന്റെ കൂടി കാഠിന്യം നോക്കിയാണ് സമയം ക്രമീകരിക്കുന്നത്. സാധാരണ രാവിലെ 6.00 മണിക്ക് തുടങ്ങി ഒൻപത് മണി വരെ ഇത് തുടരാറുണ്ട്. വൈകുന്നേരമാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ 3 .00 മുതൽ 6.30 വരെയാണ് സമയം. സൂര്യാസ്തമയവും തെളിമയുള്ള കാഴ്ചകളും ആസ്വദിക്കാം എന്നതാണ് വൈകുന്നേരത്തിന്റെ ആകർഷണം.

സുരക്ഷ ഉറപ്പ്!

സുരക്ഷ ഉറപ്പ്!

ഒരാള്‍ക്കും രണ്ട് പേർക്ക് ഒരുമിച്ചും തുഴയുവാൻ സാധിക്കുന്ന , എസ്.യു.പി. തരത്തിലുള്ള മൂന്ന് കയാക്കുകളാണ് ഇപ്പോൾ ഇവിടെ ലഭ്യമായിട്ടുള്ളത്. സുരക്ഷയുടെ കാര്യത്തിലും പേടിക്കേണ്ട ആവശ്യമില്ല. സേഫ്റ്റി ഗാര്‍ഡ്, ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ് എന്നീ സൗക്യങ്ങൾ ഇവിടെയുണ്ട്. കയാക്കിങ് നടത്തുന്ന അഞ്ച് പേർക്ക് ഒരാൾ എന്ന രീതിയിലാണ് ലൈഫ് ഗാർഡിന്റെ സേവനം ഉറപ്പുവരുത്തിയിരിക്കുന്നത്.

ടിക്കറ്റില്‍ ഇളവും!

ടിക്കറ്റില്‍ ഇളവും!

നിങ്ങൾ വരുന്ന സമയവും തിരക്കും കൂടി കണക്കിലെടുത്താണ് ടിക്കറ്റ് നിരക്ക്. പൊതുവെ 500 രൂപ മുതൽ 1000 രൂപ വരെയാണ് കയാക്കിങ്ങിനായി നല്കേണ്ടി വരുന്നത്. എന്നാൽ സംഘമായി എത്തുന്നവർക്ക് ഇളവുകളും ഉണ്ട്. മാത്രമല്ല, പാർക്കിങ് സൗകര്യം, ടൊയ്ലലറ്റ് സൗകര്യങ്ങൾ, ലഘുഭക്ഷണം, ഒപ്പം തന്നെ മുൻകൂട്ടി അറിയിച്ചാൽ ഉച്ചയ്ക്കുള്ള നാടൻ ഭക്ഷണവും ഇവിടെ ലഭ്യമാക്കും.
PC:Eric Tompkins/Unsplahs

എങ്ങനെ സ്റ്റാർട്ടിങ് പോയിന്‍റിൽ എത്താം

എങ്ങനെ സ്റ്റാർട്ടിങ് പോയിന്‍റിൽ എത്താം

സ്റ്റാർട്ടിങ് പോയിന്‍റ് ആയ പഞ്ഞിപ്പാലത്ത് എത്തുവാൻ വൈക്കം-എറണാകുളം റൂട്ടില്‍ ടോള്‍ ജങ്ഷനില്‍നിന്ന് പാലാംകടവ് റൂട്ടിലേക്ക് അരക്കിലോമീറ്റർ യാത്ര ചെയ്താൽ മതി. അടുത്ത സ്റ്റാർട്ടിങ് പോയിന്റായ മൂഴിക്കൽ വായനാശാലയുടെ മുന്നിലെത്തുവാൻ കുലശേഖരമംഗലം ക്ഷേത്രത്തിന് സമീപത്ത് ആറ്റുവേലക്കടവ് റോഡിലേക്ക് കയറി അര കിലോമീറ്റർ സഞ്ചരിച്ചാൽ മതിയാവും.
കനാലുകൾ വൃത്തിയാക്കി സംരക്ഷിച്ചുകൊണ്ട് അതിലൂടെ ഗ്രാമത്തെ അറിഞ്ഞുള്ള യാത്രയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കനാലുകളിൽ കയാക്കിംഗ്, നൈറ്റ് സഫാരി എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മറവൻതുരുത്തിനെ ഒരു സുസ്ഥിരവും അനുഭവ സമ്പത്തുള്ളതുമായ ഒരു വിനോദ സഞ്ചാര ലക്ഷ്യസ്ഥാനമായി വികസിപ്പിക്കുകയാണ് കേരള ടൂറിസം ലക്ഷ്യമിടുന്നത്.

PC:Imani/Unsplahs

പാണ്ഡവരുടെ പാഞ്ചാലിമേട്! ഇടുക്കി യാത്രയിൽ ധൈര്യമായി പോകുവാനൊരിടം കൂടി!പാണ്ഡവരുടെ പാഞ്ചാലിമേട്! ഇടുക്കി യാത്രയിൽ ധൈര്യമായി പോകുവാനൊരിടം കൂടി!

മൂന്നാറിലേക്കൊരു വളഞ്ഞ വഴി! കിലോമീറ്റർ കൂടിയാലും നഷ്ടമാവില്ല, ഈ പുതിയ വഴി!മൂന്നാറിലേക്കൊരു വളഞ്ഞ വഴി! കിലോമീറ്റർ കൂടിയാലും നഷ്ടമാവില്ല, ഈ പുതിയ വഴി!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X