അപകടത്തെത്തുടർന്ന് നിർത്തിവെച്ച ഇടുക്കിയിലെ തൂവാനം വെള്ളച്ചാട്ടം ട്രക്കിങ് പുനരാരംഭിക്കുന്നു. മറയൂരിൽ തൂവാനം വെള്ളച്ചാട്ടത്തിനു സമീപമുള്ള പാമ്പാർ നദിയിലെ കയത്തിൽ യുവാവ് മുങ്ങിമരിച്ചതിനെ തുടർന്ന് ഡിസംബർ 31 മുതൽ ഇവിടെ ട്രക്കിങ് നിർത്തി വെച്ചിരിക്കുകയായിരുന്നു.
അപകടത്തെത്തുടർന്ന് സന്ദർശകർക്ക് കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങളും മാറ്റങ്ങളും അധികൃതർ ചെയ്തിട്ടുണ്ട്.ആലാം പെട്ടി ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഈ ട്രക്കിങ് നടത്തുന്നത്.

PC:ManojK
ട്രക്കിങ് നടത്തുന്നവരുടെ ഒപ്പം ഇവിടെ നിന്നുള്ള ട്രക്കർമാരും കൂടെയുണ്ടാകും. ട്രക്കിങ് തുടങ്ങുന്നതിനു മുൻപ് ട്രക്കിങ് തുടങ്ങുന്ന ആലാം പെട്ടി എക്കോ ഷോപ്പിൽ വെച്ച് യാത്രക്കാർക്ക് യാത്രയ്ക്ക് മുന്‍പേ ആവശ്യമായ നിർദ്ദേശങ്ങള്‍ നല്കും. മൈക്ക് അനൗണ്‍സ്മെന്‍റുകൾ നടത്തും. നിർദ്ദേശങ്ങള്‍ ഉള്ള ബോർഡും ഇവിടെ സ്ഥാപിക്കും. ട്രക്കിങ്ങിൽ വനത്തിനുള്ളിലൂടെ കടന്നുപോകേണ്ട മൂന്നു കിലോമീറ്റർ ദൂരത്തിലെ ചെറിയ വഴകിൾ വീതി കൂട്ടുകയും കുത്തനെയുള്ള ഇറക്കങ്ങളിലും കയറ്റങ്ങളിലും ചെറിയ നടകൾ വെട്ടുകയും ചെയ്തിട്ടുണ്ട്. യാത്രയിൽ കടന്നുപോകേണ്ട രണ്ടു ചെറിയ തോടുകളിൽ ആളുകൾ ഇറങ്ങാതിരിക്കുവാൻ ചെറിയ മരപ്പാലവും സ്ഥാപിച്ചിട്ടുണ്ട്. വെള്ളച്ചാട്ടത്തിനു താഴെയുള്ള കയം വടംകെട്ടി തിരിക്കുകയും ചെയ്തിട്ടുണ്ട്. ആരും ഇവിടേക്ക് ഇറങ്ങുവാതിരിക്കുവാനാണ്. വെള്ളച്ചാട്ടത്തിനടുത്ത് എത്തി അത് കണ്ടു മടങ്ങുവാനേ സാധിക്കൂ. ഇറങ്ങുവാനോ കുളിക്കുവാനോ അനുവദിക്കില്ല. അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ ആവശ്യമായ സൂചനാ ബോർഡുകൾ സ്ഥാപിച്ചിട്ടുമുണ്ട്.
വെള്ളച്ചാട്ടത്തിൽ രാവിലെ മുതൽ വൈകുന്നേരം വരെ രണ്ടു ലൈഫ് ഗാർഡുകളുടെ സേവനവും ഉണ്ടായിരിക്കും.
ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിലെ തൂവാനം വെള്ളച്ചാട്ടത്തിലേക്കുള്ള ട്രക്കിഘങ് കേരളത്തിലെ തന്നെ മനോഹരമായ വെള്ളച്ചാട്ട ട്രക്കിങ്ങുകളിൽ ഒന്നാണ്. കാടുനുള്ളിലൂടെ മൂന്നു കിലോമീറ്റർ ദൂരം നടന്നു പോകുന്നതാണ് ഈ ട്രക്കിങ്. ഇതിൽ കൂടുതൽ സമയവനും പാമ്പാറിന്റെ തീരത്തുകൂടിയാണ് പോകുന്നത്.
താഴേക്ക് പതഞ്ഞൊഴുകുന്ന കാഴ്ചയിൽ വെളുത്ത ആകാശം പോലെ തോന്നിപ്പിക്കുന്ന കാഴ്ചയാണ് ഈ വെള്ളച്ചാട്ടത്തിനുള്ളത്. ഇതിൽ നിന്നുമാണ് വെള്ളച്ചാട്ടത്തിന് ഇങ്ങനെയൊരു പേര് ലഭിക്കുന്നത്. തമിഴ്നാട്ടിലേക്ക് ഒഴുകുന്ന് പാമ്പാറ്റിൽ നിന്ന് 100 മീറ്റർ ഉയരത്തിൽ നിന്നുമാണ് ഈ വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നത്.
വന്യജീവികളുടെ കാഴ്ച നല്കുന്ന ഈ ട്രക്കിങ്ങിൽ ആനയും കാട്ടുപോത്തും മനുമെല്ലാം മുന്നിലെത്തും. കുറച്ചുകൂടി ഭാഗ്യമുണ്ടെങ്കിൽ പുലി വരെ മുന്നിലെത്തും. വന്യമായ പ്രകൃതിയിൽ കൂടി കാടിന്റെ കാഴ്ചകൾ കടന്ന്, തീരത്തുകൂടി പോകുന്ന യാത്ര ഏറ്റവും മികച്ച കുറേ യാത്രാനുഭവങ്ങൾ നല്കുന്ന ഒന്നായിരിക്കും.
പുഴയുടെ തീരത്തുകൂടി പോകുന്ന യാത്രയിൽ സസ്യലോകത്തിലെ പല അപൂർവ്വ ഇനങ്ങളെയും മരങ്ങളെയും ഓർക്കിഡുകളെയും പരിചയപ്പെടാം.
ആലാംപ്പെട്ടിതോട് (മാധനി), കൊമ്പക്കയം തോട് എന്നീ രണ്ടു തോടുകൾ കടന്നു പോകുന്ന റിവർ ക്രോസിങ് യാത്രയിൽ ഏറ്റവും രസമുള്ള അനുഭവങ്ങളിലൊന്നാണ്. എന്നാൽ, പുതിയ സുരക്ഷാ നിര്‍ദ്ദേശങ്ങളുടെ ഭാഗമായി ഇവിടെ സഞ്ചാരികൾ വെള്ളത്തിൽ ഇറങ്ങാതിരിക്കുവാൻ ചെറിയ മരപ്പാലങ്ങൾ നിർമ്മിച്ചിട്ടുണ്ട്.
മറയൂർ ഉദുമലൈ അന്തർ സംസ്ഥാന പാതയിൽ ആലാംപെട്ടി എക്കോ ഷോപ്പിൽ നിന്നുമാണ് ട്രക്കിങ് ആരംഭിക്കുന്നത്. ഇത് മറയൂരിൽ നിന്നും എട്ടുകിലോ മീറ്ററും , ഉദുമലൈയിൽ നിന്നും 39 കിലോമീറ്ററും അകലെയാണ്. രാവിലെ 8.30 മുതൽ വൈകുന്നേരം 4 മണി വരെയാണ് ട്രെക്കിങ് സമയം. ആകെ മൂന്നര മണിക്കൂർ സമയം മാത്രം മതി ട്രക്കിങ് പൂര്‍ത്തിയാക്കി മടങ്ങിവരുവാൻ. മൂന്നാറിനു സമീപം ഒരു ദിവസത്തെ കാഴ്ചകൾക്കായി മറയൂരും തൂവാനം വെള്ളച്ചാട്ടവും തിരഞ്ഞെടുക്കാം,
300 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക് .
കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ: 04865231587
ട്രാവൽ നൗ പേ ലേറ്റർ: പണം മേടിച്ച് യാത്രപോകാം.. പക്ഷേ അവസാനം പണിയാകരുത്! അറിഞ്ഞിരിക്കാം
തിരുവനന്തപുരത്തിന്റെ കുട്ടനാടായ പുഞ്ചക്കരി! കായലും പച്ചപ്പും പാടവും ചേരുന്ന കാഴ്ചകൾ