Search
  • Follow NativePlanet
Share
» »ചൈന അതിര്‍ത്തിയില്‍ നിന്നും വെറും 29 കിലോമീറ്റര്‍ അകലെ.. ഇന്ത്യയുടെ വിലക്കപ്പെട്ട ഗ്രാമം

ചൈന അതിര്‍ത്തിയില്‍ നിന്നും വെറും 29 കിലോമീറ്റര്‍ അകലെ.. ഇന്ത്യയുടെ വിലക്കപ്പെട്ട ഗ്രാമം

ഇത് വടക്കു കിഴക്കന്‍ ഇന്ത്യയിലെ മറ്റൊരു സ്വര്‍ഗ്ഗം...അരുണാചല്‍ പ്രദേശിലെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന മചൂക

സമുദ്രനിരപ്പില്‍ നിന്നും ആറായിരം അടി ഉയരത്തില്‍ മേഘങ്ങളോട് മുട്ടിയുരുമി നില്‍ക്കുന്ന പര്‍വ്വതങ്ങളുള്ള ഒരു നാട്.... ഗ്രാമത്തെ രണ്ടായി പകുത്തൊഴുകുന്ന നദി.... പച്ചപ്പും പ്രകൃതിഭംഗിയും പറഞ്ഞുഫലിപ്പിക്കുക എന്നത് തീര്‍ത്തും അസാധ്യമായൊരു കാര്യം തന്നെയാണ്... ഇത് വടക്കു കിഴക്കന്‍ ഇന്ത്യയിലെ മറ്റൊരു സ്വര്‍ഗ്ഗം...അരുണാചല്‍ പ്രദേശിലെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന മചൂക. മ‌െന്‍ചുക എന്നും ഇവിടം അറിയപ്പെടുന്നു.

 മെചുക എന്നാല്‍

മെചുക എന്നാല്‍

മഞ്ഞിന്റെ ഔഷധ ജലം എന്ന അർത്ഥം വരുന്ന പേരുള്ള ഈ സർറിയൽ താഴ്‌വരയിൽ മഞ്ഞുമൂടിയ കൊടുമുടികളുടെയും വിശാലമായ പുൽമേടുകളുടെയും നിത്യഹരിത പൈൻ വനങ്ങളുടെയും കാഴ്ച നിങ്ങള്‍ക്ക് കാണാം.
മെച്ചുകയെ മെഞ്ചുക എന്നും വിളിക്കുന്നു, ഇത് മൂന്ന് പദങ്ങൾ കൊണ്ട് നിർമ്മിച്ചതാണ്: "മെന്‍" എന്നാൽ "ഔഷധം", "ചു" എന്നാൽ "ജലം", "ഖ" എന്നാൽ "ഐസ്" എന്നിങ്ങനെയാണ് പ്രാദേശിക ഭാഷയിൽ. മഞ്ഞുമൂടിയ കൊടുമുടിയിൽ നിന്ന് ഉരുകിയ വെള്ളത്തിന് ഔഷധമൂല്യമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.

PC:Quentin Talon & Mario Geiger

വിലക്കപ്പെട്ട സ്വര്‍ഗ്ഗം

വിലക്കപ്പെട്ട സ്വര്‍ഗ്ഗം

അരുണാചല്‍ പ്രദേശിലെ വിലക്കപ്പെട്ട സ്വര്‍ഗ്ഗം എന്നാണ് മെചുകയെ വിളിക്കുന്നത്. ഇന്ത്യയെ ചൈനയിൽ നിന്ന് വേർതിരിക്കുന്ന മക്മോഹന്‍ രേഖയില്‍ നിന്നും വെറും 29 കിലോമീറ്റര്‍ മാത്രം അകലെയാണ് മചൂകയുള്ളത്. അടുത്ത കാലം വരെ, പാത്രത്തിന്റെ ആകൃതിയിലുള്ള താഴ്‌വര അതിന്റെ എയർഫീൽഡിന് മാത്രമായിരുന്നു അറിയപ്പെട്ടിരുന്നത് - 1962 ലെ ചൈനയുമായുള്ള യുദ്ധത്തിൽ നിർണായകമായ തന്ത്രപ്രധാനമായ സ്ഥലങ്ങളിലൊന്നായിരുന്നു ഇത്. വെറും ഒരു ദശാബ്ദം മുമ്പ് മാത്രമാണ് റോഡ് മാർഗ്ഗം ഇവിടേക്ക് എത്തിപ്പെടുവാന്‍ സാധിച്ചത്.

PC:Quentin Talon & Mario Geiger

ഭക്ഷണത്തിനായി കുതിരയെ വിറ്റിരുന്ന നാട്

ഭക്ഷണത്തിനായി കുതിരയെ വിറ്റിരുന്ന നാട്

ഇവിടേക്ക് റോഡ് വരുന്നതിനു മുന്‍പ് ഗ്രാമത്തിലേക്കുള്ള ഏക പ്രവേശനം ഒരു എയർസ്ട്രിപ്പ് വഴിയായിരുന്നു. ഈ എയര്‍സ്ട്രിപ്പ് വഴി വ്യോമസേന ഇവിടുള്ള പ്രദേശവാസികള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ വിതരണം ചെയ്തിരുന്നു. ആ സമയത്ത് ഇവിടെ ജീവിച്ചിരുന്ന (ആദി)റാമോ ആളുകള്‍ അടുത്തുള്ള ടിബറ്റുകാരുമായി പ്രാദേശിക വ്യാപാരങ്ങളില്‍ ഏര്‍പ്പെട്ടുപോന്നിരുന്നു. കുതിരകളായിരുന്നു അവരുടെ പ്രധാന യാത്രാമാർഗം. ആളുകൾ പലപ്പോഴും പണത്തിനായി കുതിരയെ വിൽക്കുന്നത് സാധാരണ സംഭവമായിരുന്നു. , ധാരാളം കന്നുകാലികൾ ഉണ്ടായിരുന്നവരെ സമ്പന്നരായി കണക്കാക്കി.

PC:Anu007bora

സാംസെൻ യോങ്‌ചാ ആശ്രമം

സാംസെൻ യോങ്‌ചാ ആശ്രമം

വളരെ വിദൂരതയിലുള്ള ഗ്രാമമാണെങ്കില്‍ പോലും ചരിത്രത്തിലും സംസ്കാരത്തിലും വളരെയേറെ സ്വാധീനങ്ങള്‍ ഈ പ്രദേശത്തു കണ്ടെത്താം. ഇവിടെ സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഇടമാണ് സാംസെൻ യോങ്‌ചാ ആശ്രമം. 14-ആം നൂറ്റാണ്ടിൽ പണികഴിപ്പിച്ച സാംസെൻ യോങ്‌ചാ ആശ്രമം തവാങ് ആശ്രമത്തേക്കാൾ പഴക്കമുള്ളതാണ്. ഗ്രാമത്തിന്റെ പടിഞ്ഞാറൻ അറ്റത്തുള്ള ഒരു കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ഈ പുരാതന ആശ്രമത്തിൽ ഗുരു പത്മസംഭവയുടെ മനോഹരമായ പ്രതിമകളും ചാം നൃത്തങ്ങളിൽ ഉപയോഗിക്കുന്ന പുരാണ കഥാപാത്രങ്ങളുടെ ആകർഷകമായ മുഖംമൂടികളും ഉണ്ട.

PC:Arindam Saha

 പ്രകൃതിഭംഗി

പ്രകൃതിഭംഗി

ചിത്രങ്ങളിലും മറ്റും കാണുന്നതുപോലെ അതീവഭംഗീയാര്‍ന്ന പ്രകൃതിയാണ് ഇവിടെയുള്ളത്. പച്ചപ്പ് നിറഞ്ഞ കാടുകൾ, പേരറിയാ പൂക്കളാല്‍ നിറഞ്ഞു നില്‍ക്കുന്ന താഴ്രകളും പുല്‍മേടുകളും, പുൽമേടുകൾ, തടികൊണ്ടുള്ള മനോഹരമായ ചെറിയ വീടുകൾ എന്നിങ്ങനെ തിരികെ വരുവാന്‍ തോന്നിപ്പിക്കാത്ത വിധത്തിലുള്ള മനോഹരമായ കാഴ്ചകളാണ് ഇവിടെയുള്ളത്. ശാന്തമായ ഗ്രാമപ്രദേശങ്ങളിലൂടെയുള്ള നടത്തം പ്രദേശത്തെ കൂടുതല്‍ മനസ്സിലാക്കുവാന്‍ ഉപകരിച്ചേക്കും.
PC:Anu007bora

വെള്ളച്ചാട്ടങ്ങള്‍

വെള്ളച്ചാട്ടങ്ങള്‍


വെള്ളച്ചാട്ടങ്ങളാണ് മെചുകയുടെ മറ്റൊരു ആകര്‍ഷണം. നിവരധി വെള്ളച്ചാട്ടങ്ങള്‍ ഇവിടെ കാണാം. ചിലത് വലിയ ഉയരത്തിൽ നിന്ന് പതിക്കുന്നു, ചിലത് പായൽ പച്ച പാറകൾക്ക് മുകളിലൂടെ മൃദുവായി പതിക്കുന്നു . എന്തുതന്നെയായാലും നിങ്ങളെ പിടിച്ചുനിര്‍ത്തുവന്‍ തക്ക ശക്തിയുള്ളവയാണ് ഇവിടുത്തെ കാഴ്ചകള്‍.
PC:Annie Spratt

തൂക്കുപാലങ്ങള്‍

തൂക്കുപാലങ്ങള്‍

സിയാങ്ങിന്റെ കിഴക്കൻ തീരത്തുള്ള ചെറിയ കുഗ്രാമങ്ങൾ നദിയുടെ പടിഞ്ഞാറ് ഭാഗത്തുള്ള ഒരു റോഡുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇടുങ്ങിയ മുളപ്പാലങ്ങളിലൂടെയും അവിടെക്ക് ചെല്ലാം. കൂടുതൽ സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഈ തൂക്കുപാലങ്ങൾക്ക് കീഴിൽ റിവർ റാഫ്റ്റിംഗ് പരീക്ഷിക്കാം!
PC:Tyler Lastovich

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

വിദൂരഗ്രാമമായതു കൊണ്ടുതന്നെ ഇവിടെ എത്തിപ്പെടുക എന്നത് അത്രയെളുപ്പമുള്ള കാര്യമല്ല. അസമിലെ മോഹൻബാരി എയർപോർട്ട് (385 കി.മീ) ലിലാബാരി എയർപോർട്ട് (420 കി.മീ) എന്നിവയാണ് മചൂകയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന രണ്ട് വിമാനത്താവളങ്ങള്‍. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി അരുണാചൽ സർക്കാർ മെച്ചുകയിലേക്ക് വാണിജ്യ ചാർട്ടേഡ് ഫ്ലൈറ്റ് സർവീസ് ആരംഭിച്ചിട്ടുണ്ട്
സിലപഥർ സ്റ്റേഷൻ (325 കി.മീ); ടിൻസുകിയ (400 കി.മീ), ദിബ്രുഗഡ് (370 കി.മീ) എന്നീ മൂന്ന് റെയില്‍വേ സ്റ്റേഷനുകളാണ് ഏറ്റവും സമീപത്തുള്ളത്. സ്റ്റേഷനില്‍ നിന്നും ടാക്സി വാടകയ്ക്കെടുത്ത് മെചൂകയില്‍ എത്താം. ജീപ്പും ജിപ്‌സിയുമാണ് മെച്ചുകയിലെത്താൻ അനുയോജ്യമായ വാഹനങ്ങള്‍. പാസിഘട്ടില്‍ നിന്നും മെചുകയിലോക്ക് 284 കിലോമീറ്റര്‍ ദൂരമുണ്ട്.

മോക്ഷത്തിലേക്ക് നയിക്കുന്ന ആത്മീയ പാതകള്‍...ചോട്ടാ ചാര്‍ധാം.. വിശ്വാസങ്ങളും പ്രാധാന്യവുംമോക്ഷത്തിലേക്ക് നയിക്കുന്ന ആത്മീയ പാതകള്‍...ചോട്ടാ ചാര്‍ധാം.. വിശ്വാസങ്ങളും പ്രാധാന്യവും

ശിവ-പാര്‍വ്വതി പരിണയസ്ഥാനം.. വിഷ്ണുവിനായി സമര്‍പ്പിച്ച ക്ഷേത്രം..ത്രിയുഗിനാരായണ്‍ ക്ഷേത്രംശിവ-പാര്‍വ്വതി പരിണയസ്ഥാനം.. വിഷ്ണുവിനായി സമര്‍പ്പിച്ച ക്ഷേത്രം..ത്രിയുഗിനാരായണ്‍ ക്ഷേത്രം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X