Search
  • Follow NativePlanet
Share
» »രണ്ടര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സഞ്ചാരികള്‍ക്കായി തുറന്ന് മീന്‍മുട്ടി, ആസ്വദിക്കാം ഈ വെള്ളച്ചാട്ടം

രണ്ടര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സഞ്ചാരികള്‍ക്കായി തുറന്ന് മീന്‍മുട്ടി, ആസ്വദിക്കാം ഈ വെള്ളച്ചാട്ടം

സഞ്ചാരികളുടെ കാത്തിരിപ്പിനു വിരാമമിട്ട് വയനാട് ബാണാസുരയ്ക്ക് സമീപമുള്ള മീന്‍മുട്ടി വെള്ളച്ചാട്ടം സന്ദര്‍ശകര്‍ക്കായി തുറന്നു. കഴിഞ്ഞ രണ്ടര വര്‍ഷമായി അടച്ചിട്ടിരിക്കുകയായിരുന്നു, ജില്ലയിലെ കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2019 ഫെബ്രുവരി 24ന് ആയിരുന്നു ഇവിടം അടച്ചത്. എന്നാല്‍ പിന്നീട് പ്രകൃതി സംരക്ഷണ സമിതി വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾക്കെതിരെ നല്കിയ പരാതിയെ തുടര്‍ന്ന് കോടതി ഇത്തരത്തിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുവാനുള്ള വിധി പുറപ്പെടുവിച്ചതോടെ പിന്നീട് തുറന്നു പ്രവര്‍ത്തിക്കുവാന്‍ സാധിച്ചിരുന്നില്ല. ശേഷം വനസംരക്ഷണ സമിതി കേസിൽ കക്ഷി ചേര്‍ന്ന് കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയതോടെ 2021 മാർച്ചിൽ വീണ്ടും തുറന്നു പ്രവര്‍ത്തിക്കുവാന്‍ കോടതി അനുമതി നല്കിയിരുന്നു. എന്നാല്‍ കൊവിഡ് സാഹചര്യം പ്രതികൂലമായിരുന്നതിനാല്‍ തുറക്കുന്നത് വൈകുകയായിരുന്നു.

 meenmuttyfalls

PC:Anil R.V

വയനാട്ടിലെ ഏറ്റവും പ്രതീക്ഷ നിറഞ്ഞ വിനോദ
സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് മീന്‍മുട്ടി വെള്ളച്ചാട്ടം. കേരളത്തിലെ വെള്ളച്ചാട്ടങ്ങളുടെ വലുപ്പത്തിൽ രണ്ടാം സ്ഥാനമുള്ള ഈ വെള്ളച്ചാട്ടം കൽപ്പറ്റയിൽ നിന്നും 29 കിലോമീറ്റർ അകലെയാണ് ഉള്ളത്. മൂന്നു തട്ടുകളിൽ നിന്നായി 300 മീറ്റർ ഉയരത്തിൽ നിന്നും പതിക്കുന്ന ഇത് കാണുവാനായി സമീപ ജില്ലകളില്‍ നിന്നുപോലും ആളുകളെത്താറുണ്ട്. റോഡിൽ നിന്നും ഇവിടേക്ക് ഏകദേശം മൂന്നു കിലോമീറ്ററോളം സഞ്ചരിക്കണം. ട്രക്ക് ചെയ്തു മാത്രമേ വെള്ളച്ചാട്ടത്തിൽ എത്തിപ്പെടുവാൻ സാധിക്കൂ. മഴക്കാലത്താണ് വെള്ളച്ചാട്ടത്തിന്റെ ഭംഗി പൂര്‍ണ്ണമാകുന്നത്. രാവിലെ 9 മുതൽ 5വരെയാണ് ഇപ്പോള്‍ വെള്ളച്ചാട്ടത്തിലേക്ക് പ്രവേശനം അനുവദിക്കുന്ന സമയം.

ഇവിടേക്ക് യാത്ര പുറപ്പെടും മുൻപ് ഇവിടം സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുന്നുണ്ടോ എന്ന് മുൻകൂട്ടി അറിഞ്ഞിരിക്കണം. അതിനായി ഡിസ്ട്രിക്ട് ഫോറസ്റ്റ് ഓഫീസർ സൗത്ത് വയനാട് 04936-203428 , കൽപ്പറ്റ റേഞ്ച് ഫോറസ്റ്റ് ഓഫീസർ 04936-205038 എന്നീ നമ്പറുകൾ ഉപയോഗിക്കാം.

ഇന്ത്യയുടെ കണ്ണുനീരും രാത്രി താമസമില്ലാത്ത ഹോട്ടലുകളും.. ശ്രീലങ്കയുടെ രസകരമായ വിശേഷങ്ങള്‍ഇന്ത്യയുടെ കണ്ണുനീരും രാത്രി താമസമില്ലാത്ത ഹോട്ടലുകളും.. ശ്രീലങ്കയുടെ രസകരമായ വിശേഷങ്ങള്‍

കൊറോണക്കാലത്തും സഞ്ചാരികളൊഴിയാതെ മാലദ്വീപ്, കുറഞ്ഞ ചിലവു മുതല്‍ സുരക്ഷ വരെ!!കൊറോണക്കാലത്തും സഞ്ചാരികളൊഴിയാതെ മാലദ്വീപ്, കുറഞ്ഞ ചിലവു മുതല്‍ സുരക്ഷ വരെ!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X