അരിയന്നൂർ കുടക്കല്ല്
മഹാശിലായുഗ കാലഘട്ടത്തിലെ ഒരു ശ്മശാനമാണ് ഇത്. ഇവിടുത്തെ ശവകുടീരങ്ങൾക്ക് മുകളിലായി സ്ഥാപിച്ച ശിലകളാണ് കുടക്കല്ല് എന്ന് അറിയപ്പെടുന്നത്. ഒരു കുടയുടെ ആകൃതിയിലാണ് ഈ കല്ല് സ്ഥിതി ചെയ്യുന്നത് അതിനാലാണ് കുടക്കല്ല് എന്ന പേര് ലഭിച്ചത്.
Photo Courtesy: Smokingsingh
അരിയന്നൂർ കുടക്കല്ല്
തൃശൂർ ജില്ലയിലെ കണ്ടനശേരി പഞ്ചായത്തിലാണ് ഇത്തരത്തിലുള്ള കുടക്കല്ലുകൾ സ്ഥിതി ചെയ്യുന്നത്. ആറോളം കുടക്കല്ലുകളാണ് ഇവിടെയുള്ളത്. ഇവയിൽ ചിലത് പൊട്ടിയ നിലയിലാണ്.
Photo Courtesy: Smokingsingh
കുടക്കല്ല് പറമ്പ്
അരിയന്നൂർ കുടക്കല്ലിന് സമാനമായിട്ടുള്ളതാണ് ചേരമങ്ങാട് കുടക്കല്ലുകളും. ഇത്തരത്തിൽ അറപത്തൊൻപതോളം ശിലകൾ ഇവിടെയുണ്ട്.
Photo Courtesy: Narayananknarayanan
മുനിയറ
പ്രാചീനകാലത്ത് മുനിമാർ തപസ് ചെയ്യാൻ ഉപയോഗിച്ചതെന്ന് കരുതുന്ന ശിലാ നിർമ്മിതമായ അറകളാണ് മുനിയറ എന്ന് അറിയപ്പെടുന്നത്. മൂന്നാറിനടുത്ത് മറയൂരിലാണ് ഈ മുനിയറ സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Hrishikesh.kb
മുനിയറ
നാലുകല്ലുകൾ കൊണ്ട് മറച്ചിരിക്കുന്ന ചെറിയ അറയാണ് മുനിയറ. ഈ അറയെ അഞ്ചാമതൊരു കല്ല് വച്ചാണ് മേൽക്കൂര നിർമ്മിച്ചിരിക്കുന്നത്.
Photo Courtesy: Rameshng
മുനിയറ
പാലക്കാട് ജില്ലയിലെ പെരിങ്ങോട്ട്കുറിശ്ശിയിലും ഇത്തരത്തിൽ മുനിയറകൾ കണ്ടിട്ടുണ്ട്. ശിലായുഗത്തിന്റെ അവസാനകാലഘട്ടമായ മഹാശിലായുഗ കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ടവയാണ് ഈ മുനിയറകൾ എന്നാണ് വിശ്വസിക്കപ്പെടുന്നത്.
Photo Courtesy: Pradeepkottayi
മുനിയറ, കണ്ടാണശ്ശേരി
മഹാശിലായുഗ കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ടവയാണ് ഈ ഗുഹകൾ. മുനിയറ എന്നാണ് പ്രാദേശികമായി ഇത് അറിയപ്പെടുന്നത്. തൃശൂർ ജില്ലയിലെ കണ്ടാണശ്ശേരി പഞ്ചായത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് രണ്ട് കിലോമീറ്റർ സന്ദർശിച്ചാൽ അരിയന്നൂർ കുടക്കല്ല് കാണാം.
Photo Courtesy: Smokingsingh
ചിറക്കൽ ഗുഹ
തൃശൂർ ജില്ലയിലെ കട്ടുകമ്പാൽ ഗ്രാമ പഞ്ചായത്തിലാണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്. മഹാശിലയുഗകാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ടതാണ് ഇവ.
Photo Courtesy: Narayananknarayanan
എയ്യാൽ
പ്രാചീനകാലത്ത് വിദേശ രാജ്യങ്ങളുമായി വ്യാപര ബന്ധമുണ്ടായിരുന്ന ഒരു സ്ഥലമാണ് എയ്യാൽ. ഇവിടെ നിന്ന് ലഭിച്ച നാണയങ്ങൾ ഇതിന് തെളിവാണ്.
Photo Courtesy: Narayananknarayanan
തൃശൂരിലെ ശിലാരൂപം
തൃശൂരിൽ വിയൂരിനടുത്ത് കുറ്റൂരിലാണ് ഈ ശില ശില്പം സ്ഥിതി ചെയ്യുന്നത്. രണ്ട് ശിലാ ശില്പങ്ങളിൽ ഒന്ന് നിലത്ത് വീണ നിലയിലാണ്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷിത സ്ഥലമാണ് ഇത്.
Photo Courtesy: Sujithmss
വിഴിഞ്ഞം ഗുഹാക്ഷേത്രം
വിഴിഞ്ഞത്താണ് ഈ ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വലിയ ഉരുളൻ കല്ല് തുരന്നാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ആയ് രാജ വംശ കാലത്താണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ആയ് രാജ വംശത്തിന്റെ തലസ്ഥാനമായിരുന്നു വിഴിഞ്ഞം.
Photo Courtesy: Prasad0224
വിഴിഞ്ഞം ഗുഹാക്ഷേത്രം
വീണാധാര ദക്ഷിണാമൂർത്തിയുടെ ചെറിയ ഒരു ശില്പം ഗുഹയുടെ ഉള്ളിലുണ്ട്. ഗുഹയുടെ കവാടത്തിലെ ഭിത്തികളിൽ ഒരു വശത്ത് ശിവന്റെ കിരാത രൂപവും മറുവശത്ത് ശിവപാർവതി രൂപവും കൊത്തിവച്ചിട്ടുണ്ട്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള ഈ ക്ഷേത്രം സംരക്ഷിത പ്രദേശമാണ്.
Photo Courtesy: Harisub