Search
  • Follow NativePlanet
Share
» »തടാകങ്ങളുടെ നാടായ മെലഘറിലേക്ക് പോകാം

തടാകങ്ങളുടെ നാടായ മെലഘറിലേക്ക് പോകാം

നിങ്ങൾ എപ്പോഴെങ്കിലും ത്രിപുരയിലേക്ക് ഒരു യാത്ര ആസൂത്രണം ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ ? ഇന്ത്യയുടെ വടക്കുകിഴക്കൻ ഭാഗങ്ങളിൽ നിലകൊള്ളുന്നതും അധികമാരുംസന്ദർശിച്ചിട്ടില്ലാത്തതുമായ ഒരുസംസ്ഥാനമാണ് ത്രിപുര., കേരളം രാജസ്ഥാൻ പോലുള്ള ജനപ്രിയമായ സ്ഥലങ്ങളുടെ ഒപ്പം ചേർത്തുവയ്ക്കാൻ കഴിയുന്ന മനോഹരമായ സൗന്ദര്യ വ്യവസ്ഥിതിയിലുള്ള ഒരു സ്ഥലം കൂടിയാണിത്. ത്രിപുരയുടെ അവഗണിക്കപ്പെട്ട സൗന്ദര്യ സമ്പത്ത് വളരെയധികം അത്ഭുതകരമാണെന്ന കാര്യം അറിയാമോ..? ഇവിടുത്തെ നിർമ്മലമായ പരിസ്ഥിതിയുടെ സാന്നിധ്യംകൊണ്ട് ഈ സ്ഥലം സഞ്ചാരികളെ എല്ലാവരെയും അത്ഭുതപ്പെടുത്താറുണ്ട്. അധികമാരും ചെന്നെത്തിയിട്ടില്ലാത്ത ഇത്തരത്തിലൊരു വാരാന്ത്യ കവാടമാണ് നിങ്ങൾ അന്വേഷിക്കുന്നതെങ്കിൽ ഇത്തവണ നമുക്ക് ത്രിപുരയിലുക്ക് യാത്ര തിരിക്കാം .

മനോഹരമായ വാരാന്ത്യ നാളുകൾ നിങ്ങൾക്ക് കാഴ്ചവെയ്ക്കുന്ന നിരവധി സ്ഥലങ്ങൾ ത്രിപുരയിലുണ്ട്. അതിൽ ഏറ്റവും മനോഹരമായൊരു അന്തരീക്ഷസ്ഥിതി കാഴ്ചവയ്ക്കുന്ന മികച്ചൊരു ഗ്രാമമാണ് മെലാഘർ. നിങ്ങളുടെ വാരാന്ത്യ നാളുകൾ ഉല്ലാസഭരിതമാക്കി തീർക്കാൻ ശേഷിയുള്ള ഭൂപ്രകൃതി സൗന്ദര്യവും ചരിത്രവിസ്മയങ്ങളും ഒക്കെ ഇവിടെ വേണ്ടുവോളമുണ്ട്... അപ്പോൾ പിന്നെ ഇത്തവണ അധികമാരും ചെന്നെത്തിയിട്ടില്ലാത്ത ഒരു സ്ഥലത്തേക്ക് യാത്ര തിരിച്ചാലോ? ഈ സ്ഥലത്തെക്കുറിച്ച് കൂടുതലറിയാനായി തുടർന്നു വായിക്കുക

മെലഘർ സന്ദർശിക്കാൻ അനുയോജ്യമായ സമയം

മെലഘർ സന്ദർശിക്കാൻ അനുയോജ്യമായ സമയം

വർഷത്തിലുടനീളം മിതമായതും തൃപ്തികരമായതുമായ ഒരു കാലാവസ്ഥയാണ് മെലഘർ നഗരം കാഴ്ചവയ്ക്കുന്നത്. അതുകൊണ്ട് തന്നെ ഏതു സമയത്തും നിങ്ങൾക്ക് സ്ഥലം സന്ദർശിക്കാനായി തിരഞ്ഞെടുക്കാവുന്നതാണ്. എന്നിരുന്നാലും വേനൽക്കാലത്തെ ചൂടിനെ ഒഴിവാക്കിക്കൊണ്ട് യാത്ര സുഖകരമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നവംബർ മുതൽ ഫെബ്രുവരി വരെയുള്ള നാളുകളിൽ വടക്കു കിഴക്കൻ ഇന്ത്യയിലെ മെലഘർ സന്ദർശിക്കാൻ ഇറങ്ങിത്തിരിക്കാം..

PC:Mr Nimai Debbarma

മെലഘറിനെ പറ്റിയുള്ള ചരിത്രം

മെലഘറിനെ പറ്റിയുള്ള ചരിത്രം

ത്രിപുരയിലെ സിപഹിജാലാ ജില്ലയിലാണ് മേലഘർ സ്ഥിതിചെയ്യുന്നത്. ത്രിപുര സംസ്ഥാനത്തിന്റെ അസംസ്കൃതമായ സംസ്കാരികപാരമ്പര്യത്തെ നേരിട്ട് കണ്ടറിയാൻ അവസരമൊരുക്കുന്ന ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നാണ് ഇത്.

നയനമനോഹരമായ ഈ ചെറുഗ്രാമത്തിന്റെ കൃത്യമായ ഉത്ഭവചരിത്രം ഇന്നും അജ്ഞാതമാണെങ്കിലും, നിരവധി നൂറ്റാണ്ടുകൾക്ക് മുമ്പേ സ്ഥാപിതമായെന്ന് മെലഘർ പട്ടണം എന്ന് തന്നെ കരുതപ്പെടുന്നു. അതിനാൽ തന്നെ, ഈ സ്ഥലത്തിൻറെ വിവിധ അതിരുകളിൽ നിങ്ങൾക്ക് നിരവധി പുരാതനമായ സ്ഥാനങ്ങളെ കണ്ടെത്താൻ കഴിയും. 1932ൽ പണികഴിപ്പിച്ച നീർമഹൽ എന്ന് പേരുള്ള ഇവിടുത്തെ തടാക കോട്ട ഏറെ പ്രസിദ്ധിയാർജിച്ച ഒന്നാണ്. തദ്ദേശീയരായ നിരവധിയാളുകളും നാട്ടുകാരുമൊക്കെ എപ്പോഴും ഈ തടാകത്തിന്റെ പരിസരങ്ങളിൽ വന്നെത്തി പരിവേഷണം ചെയ്യാറുണ്ട്. മെലഘർ ഗ്രാമം അതിന്റെ പഴയകാല സംസ്കാരത്തിന്റെ പേരിൽ ഏറെ പ്രശസ്തമാണ്. ദുർഗ്ഗാ പൂജ, കാളിപൂജ, രഥയാത്ര തുടങ്ങിയ നിരവധി ഉത്സവങ്ങൾ ഇവിടെ അത്യാകർഷകമായി തന്നെ ആഘോഷിച്ചുവരുന്നു. ഈ സംസ്ഥാനത്തിലെ ഏറ്റവും പഴക്കം ചെന്ന ചില വാർഷികാഘോഷങ്ങളിൽ ഒന്നാണിത്. നിങ്ങളുടെ അവധിക്കാലങ്ങൾ സന്തോഷപൂർണ്ണമായും ഉല്ലാസഭരിതമായും ചെലവഴിക്കാനായി തീർച്ചയായും അവസരമൊരുക്കുന്ന സ്ഥലമാണ് മെലഘർ

 എന്തുകൊണ്ട് നിങ്ങൾ മെലഘർ സന്ദർശിക്കണം

എന്തുകൊണ്ട് നിങ്ങൾ മെലഘർ സന്ദർശിക്കണം

ആൾത്തിരക്കില്ലാത്ത ഒരു ചുറ്റുപാടിൽ എത്തിച്ചേർന്നു സ്വയം മറന്ന് ആസ്വദിക്കാനായി ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ കൊട്ടാരങ്ങളുടെയും തടാകങ്ങളുടെയുമൊക്കെ നാടായ മെലഘർ നിങ്ങൾക്ക് പറ്റിയൊരു അസാധാരണ കവാടമാണ്. ഒരു വശത്ത് വിശ്രമഭരിതരായി നിന്നുകൊണ്ട് നിങ്ങൾക്ക് ഇവിടുത്തെ തടാകക്കരയിലൂടെയും നീർമഹലിലെ പൗരാണികമായ ഇടനാഴികളിലൂടെയും നടന്നുനീങ്ങാം. മറുഭാഗത്ത് നിന്നുകൊണ്ട് നിങ്ങൾക്കിവിടുത്തെ ക്ഷേത്രങ്ങളുടെ ദിവ്യത്വത്തെ ദർശിക്കാനും, സാംസ്കാരികതയെ ആസ്വദിക്കാനും തദ്ദേശീയരുമായി ഇടപഴകാനുമൊക്കെ സാധിക്കും.. നീർമഹലിനെ കൂടാതെ രുദ്രസാഗർ തടാകം, വീരമ്മ കാളി മന്ദിർ, മെലഘർ കാളി ക്ഷേത്രം എന്നിവയൊക്കെ ഇവിടുത്തെ വിശിഷ്ടമായ സ്ഥലങ്ങളാണ്. ഇവിടുത്തെ അതിമനോഹരമായ ചന്തകളും നിങ്ങൾക്ക് പര്യവേക്ഷണം ചെയ്യാവുന്നതാണ്...

ഇപ്പോൾ മെലഘറിനെക്കുറിച്ച് എന്ത് പറയുന്നു മറ്റൊന്നും ചിന്തിക്കാതെ എത്രയും പെട്ടെന്ന് ഇങ്ങോട്ടേക്ക് യാത്ര തിരിക്കാം...

നീർ മഹൽ ഇത് വെള്ളത്തിനു നടുവിലെ താജ്മഹൽ!

എങ്ങനെ എത്തിച്ചേരാം

എങ്ങനെ എത്തിച്ചേരാം

വിമാന മാർഗ്ഗം: നിങ്ങൾ വിമാന മാർഗ്ഗമാണ് യാത്രചെയ്യാൻ ഉദ്ദേശിക്കുന്നതെങ്കിൽ അഗർത്തല എയർപോർട്ടിലേയ്ക്ക് വിമാന യാത്ര നടത്താം. മെലഗറിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയായാണ് വിമാനത്താവളം. എയർപോർട്ടിൽ നിന്ന് ഏതാണ്ട് രണ്ടു മണിക്കൂർ സഞ്ചരിച്ചാൽ ഇവിടെ എത്തിച്ചേരാം.

റെയിൽ മാർഗം: അഗർത്തലയിലാണ് മെലഘരിലെ പ്രധാന റെയിൽവെ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്. റെയിൽവേ സ്റ്റേഷനിൽ നിന്ന് പിന്നീട് മലാഘറിൽ എത്തിച്ചേരാനായി ഒരു ടാക്സി വിളിക്കാവുന്നതാണ്

റോഡ് മാർഗം: മെലഘർ എന്ന പ്രദേശം എല്ലാ റോഡുകളുമായി മികച്ച രീതിയിൽ ബന്ധപ്പെട്ടു കിടക്കുന്നതിനാൽ എളുപ്പത്തിൽ ഇങ്ങോട്ട് എത്തിച്ചേരാവുന്നതാണ്

വടക്കു കിഴക്കന്‍ ഇന്ത്യയിലേക്ക് യാത്ര പുറപ്പെടും മുന്‍പ്

കാട്ടിലെ കല്ലെറിയുന്ന പ്രേതം മുതൽ ആശുപത്രിയിലെ അശരീരി വരെ-പേടിപ്പിക്കുന്ന വടക്കു കിഴക്കൻ ഇന്ത്യ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more