Search
  • Follow NativePlanet
Share
» »ഏറ്റവും സന്തുഷ്ട സംസ്ഥാനമായി മിസോറാം, പട്ടികയില്ലാതെ കേരളം

ഏറ്റവും സന്തുഷ്ട സംസ്ഥാനമായി മിസോറാം, പട്ടികയില്ലാതെ കേരളം

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം ഏതാണ് എന്ന ചോദ്യത്തിനുത്തരം ഭൂട്ടാനാണെന്നറിയാത്തവര്‍ കാണില്ല.

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം ഏതാണ് എന്ന ചോദ്യത്തിനുത്തരം ഭൂട്ടാനാണെന്നറിയാത്തവര്‍ കാണില്ല. ഏറ്റവും സന്തുഷ്ടരായ ജനങ്ങളാണ് ഇവിടുത്തെ താമസക്കാര്‍. എന്നാല്‍ ഇന്ത്യയിലെ ഏറ്റവും സന്തോഷമുള്ള നാട് ഏതാണെന്നറിയുമോ? എല്ലാ കാര്യങ്ങളിലും സംതൃപ്തിയിലും സന്തോഷത്തിലും ജീവിക്കുന്ന സംസ്ഥാനം ഏതാണ്?ജോലിയുടെ കാര്യത്തിലും കുടുംബത്തിന്റെ കാര്യത്തിലും ഏറ്റവും സന്തോഷത്തോടെ ജീവിക്കുന്ന നാട് ഏതാണ്? ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരവുമായി വന്നിരിക്കുന്നത് ഇന്ത്യ ഹാപ്പിനെസ് റിപ്പോര്‍‌ട്ട് 2020 ആണ്. വിശദാംശങ്ങളിലേക്ക്

ഇല്ലാതാവുന്നതിനു മുന്‍പേ പോയിക്കാണാം തുവാലു! കാത്തിരിക്കുന്നത് കാണാക്കാഴ്ചകള്‍!!ഇല്ലാതാവുന്നതിനു മുന്‍പേ പോയിക്കാണാം തുവാലു! കാത്തിരിക്കുന്നത് കാണാക്കാഴ്ചകള്‍!!

ഇന്ത്യ ഹാപ്പിനെസ് റിപ്പോര്‍‌ട്ട് 2020

ഇന്ത്യ ഹാപ്പിനെസ് റിപ്പോര്‍‌ട്ട് 2020

ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ ഹാപ്പിനെസ് റിപ്പോര്‍‌ട്ട് പുറത്തിറക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രഗത്ഭനായ മാനേജ്മെന്റ് സ്ട്രാറ്റ്‍ജി എക്സ്പേര്‍ട്ട് ആയ പ്രൊഫ. രാജേഷ് കെ പിള്ളാനിയ ആണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.ഇന്ത്യയിലെ ഏറ്റവും സന്തുഷ്ടമായ സംസ്ഥാനങ്ങളുടെ പട്ടികയാണിത്.ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കുമൊപ്പം കേന്ദ്രഭരണ പ്രദേശങ്ങളും സര്‍വ്വേയുടെ ഭാഗമായിരുന്നു.

ഒന്നാമന്‍ മിസോറാം

ഒന്നാമന്‍ മിസോറാം

ഇന്ത്യയിലെ ഏറ്റവും സന്തോഷമുള്ള നാടായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് മിസോറാം ആണ്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ സമൂഹം, പ‍ഞ്ചാബ്, ഗുജറാത്ത്, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് തുടര്‍ന്ന് പട്ടികയിലുള്ളത്. ഇവിടങ്ങളിലെ ജനങ്ങളാണ് ഏറ്റവും സന്തോഷമുള്ള ആളുകള്‍ എന്നാണ് പഠനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഏറ്റവും സന്തോഷം കുറഞ്ഞ സംസ്ഥാനങ്ങളായി തിരഞ്ഞെടുത്തിരിക്കുന്നത് ഒ‍‍ഡീഷ, ഹരിയാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളാണ്.

സര്‍വ്വേ ഇങ്ങനെ

സര്‍വ്വേ ഇങ്ങനെ

2020 മാര്‍ച്ചിനും ജൂലൈയ്ക്കും ഇടയിലായാണ് പഠനം നടത്തിയിരിക്കുന്നത്. 16950 ആളുകള്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയില്‍ നിന്നു ലഭിച്ച വിവരങ്ങള്‍ ക്രോഡീകരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ആറു കാര്യങ്ങള്‍

ആറു കാര്യങ്ങള്‍

പ്രധാനമായും ആറ് കാര്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് സര്‍വ്വേ നടത്തിയത്. കുടുംബ ബന്ധങ്ങളും സൗഹൃദവും, വരുമാനവും വളര്‍ച്ചയും ഉള്‍പ്പെടെയുള്ള ജോലി സംബന്ധമായ കാര്യങ്ങള്‍, സാമൂഹിക പ്രശ്നങ്ങള്‍, ശാരീരികവും മാനസികവുമായ ആരോഗ്യം, മതപരവും ആത്മീയവുമായ കാര്യങ്ങള്‍, കൊവിഡ്-19 സന്തോഷത്തിന്റെ കാര്യത്തിലുണ്ടാക്കിയ മാറ്റങ്ങള്‍ എന്നിവയാണവ. സ്ത്രീയാണോ പുരുഷനാണോ എന്നതനുസരിച്ചല്ല സന്തോഷം വരുന്നത് എന്നും സര്‍വ്വേയില്‍ പറയുന്നു. എന്നാല്‍ പ്രായം,വിവാഹിതരാണോ അല്ലയോ എന്നുള്ളത്, വരുമാനം, വിദ്യാഭ്യാസം തുടങ്ങിയവയാണ് സന്തോഷവുമായി ബന്ധപ്പെട്ടതെന്നും സര്‍വ്വേ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ വിവാഹിതരായവരാണ് അവിവാഹിതരേക്കാളും സന്തോഷത്തിലുള്ളത് എന്നും സര്‍വ്വേയില്‍ ആളുകള്‍ അഭിപ്രായപ്പെട്ടു.

സംസ്ഥാനങ്ങള്‍ ഇങ്ങനെ

സംസ്ഥാനങ്ങള്‍ ഇങ്ങനെ


ജോലി സംബന്ധമായ കാര്യങ്ങളില്‍ ആസാം, പഞ്ചാബ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹം, മിസോറാം, പുതുച്ചേരി എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്. ബന്ധങ്ങളുടെ കാര്യത്തില്‍ മിസോറാം, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹം, പഞ്ചാബ്, കര്‍ണ്ണാടക, സിക്കിം എന്നിവയാണ് ആദ്യ സ്ഥാനങ്ങളിലുള്ളത്. ആരോഗ്യ കാര്യത്തിലാവട്ടെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹം, ലക്ഷ ദ്വീപ്, മിസോറാം, പഞ്ചാബ്, സിക്കിം എന്നിവയാണ് ആദ്യ അഞ്ചിലുള്ളത്. മനുഷ്യ സ്നേഹത്തിന്റെ കാര്യത്തില്‍ ലഡാക്ക്, അരുണാചല്‍ പ്രദേശ്, ആന്ധ്രാ പ്രദേശ്, കര്‍ണ്ണാടക, മിസോറാം എന്നിവയാണ് ആദ്യം വന്നിരിക്കുന്നത്. നാഗാലാന്‍ഡ്, സിക്കിം, ത്രിപുര, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹ, ലഡാക്ക് എന്നിവയാണ് ആദ്യ അഞ്ചിലുള്ളത്. പട്ടികയിലൊരിടത്തും കേരളം ഇടം നേടിയിട്ടില്ല.

ആഢംബരം ഒട്ടും കുറയ്ക്കേണ്ട! രാജ്ഞിയെപ്പോലെ തന്നെ ഒരു ദിവസം ചിലവഴിക്കാം വെറും 1500 രൂപയില്‍ആഢംബരം ഒട്ടും കുറയ്ക്കേണ്ട! രാജ്ഞിയെപ്പോലെ തന്നെ ഒരു ദിവസം ചിലവഴിക്കാം വെറും 1500 രൂപയില്‍

1444 തൂണുകള്‍, 50 വര്‍ഷം, പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹങ്ങള്‍ സഫലമാകുന്ന ഈ ക്ഷേത്രം വിസ്മയമാണ്1444 തൂണുകള്‍, 50 വര്‍ഷം, പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹങ്ങള്‍ സഫലമാകുന്ന ഈ ക്ഷേത്രം വിസ്മയമാണ്

3 ഏക്കർ വിസ്തൃതിയില്‍ 400 വയസ്സുള്ള ആല്‍മരം...ദൂരെയല്ല ഇവിടെത്തന്നെ!!3 ഏക്കർ വിസ്തൃതിയില്‍ 400 വയസ്സുള്ള ആല്‍മരം...ദൂരെയല്ല ഇവിടെത്തന്നെ!!

സംസ്കൃതത്തില്‍ രചിച്ച ബൈബിള്‍, സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത കൊട്ടാരം! വിചിത്രമാണ് ചരിത്രംസംസ്കൃതത്തില്‍ രചിച്ച ബൈബിള്‍, സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത കൊട്ടാരം! വിചിത്രമാണ് ചരിത്രം

Read more about: mizoram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X