» »വാരണാസിയിലെ വൈ ഫൈ വിശേഷങ്ങള്‍

വാരണാസിയിലെ വൈ ഫൈ വിശേഷങ്ങള്‍

Posted By: Staff

നരേന്ദ്രമോദി അധികാരത്തിലേറിയതിന് ശേഷം ഇന്ത്യ കൂടുതല്‍ ഡിജിറ്റല്‍ ആകുകയാണ്. മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി വാരണാസിയിലും വൈ ഫൈ സൗകര്യം ലഭ്യമായിത്തുടങ്ങി. ഫെബ്രുവരി എട്ടാം തീയ്യതി മുതലാണ് വാരണാസിയിലെ ഷീട്‌ല, ദശ്വാശ്വമേദ് എന്നീ ഘട്ടുകളില്‍ വൈ ഫൈ സൗകര്യം ലഭ്യമായി തുടങ്ങിയത്.

വാരണാസി; ലോകത്തുണ്ടാകില്ല ഇതുപോലൊരു നഗരം

ഇന്ത്യയുടെ ടൂറിസം ഭൂപടത്തിലെ നിര്‍ണായക സ്ഥലമായ വാരണാസിയില്‍ എത്തിച്ചേരുന്ന സഞ്ചാരികള്‍ക്ക്, വൈ ഫൈ ഏര്‍പ്പെടുത്തിയതോടേ കൂടുതല്‍ സൗകര്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. ഇതിന് മുന്‍പ് വാരണാസിയില്‍ എത്തിപ്പെടുന്ന സഞ്ചാരികള്‍ക്കും തീര്‍ത്ഥാടകര്‍ക്കും പുറംലോകവുമായി ബന്ധപ്പെടാന്‍ ഏറേ പ്രയാസമായിരുന്നു.

വാരണാസിയിലെ വൈ ഫൈ വിശേഷങ്ങള്‍ വായിച്ചറിയാം

മോദിയുടെ സമ്മാനം

മോദിയുടെ സമ്മാനം

വാരണാസിയില്‍ നിന്ന് വിജയിച്ച ഇന്ത്യയുടെ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സമ്മാനമായാണ് വാരണാസിയിലെ ഈ വൈ ഫൈ പദ്ധതി.

Photo Courtesy : Narendra Modi

രാജ്യത്ത് ആദ്യം

രാജ്യത്ത് ആദ്യം

ഒരു തീര്‍ത്ഥാടന കേന്ദ്രത്തില്‍ ഇത്തരത്തിലുള്ള വൈ ഫൈ പദ്ധതി രാജ്യത്ത് ആദ്യമായാണ്. കേന്ദ്ര ടെലികോം മന്ത്രി രവി ശങ്കര്‍ പ്രസാദ് ആണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
Photo Courtesy :Jeeheon Cho from Surat Thani, Thailand

ബി എസ് എന്‍ എല്‍

ബി എസ് എന്‍ എല്‍

കേന്ദ്ര പൊതു മേഖല സ്ഥാപനമായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് ആണ് വാരണാസിയില്‍ വൈ ഫൈ സൗകര്യം
ഒരുക്കിയിരിക്കുന്നത്.
Photo Courtesy : http://www.flickr.com/photos/ahron/

സൗജന്യമല്ല

സൗജന്യമല്ല

വാരണാസിയിലെ വൈ ഫൈ സൗകര്യം സൗജന്യമായി നേടാന്‍ കഴിയില്ല. വൈ ഫൈ നിരക്കുകള്‍ അടുത്ത സ്ലൈഡുകളില്‍.
Photo Courtesy : http://www.flickr.com/photos/91621663@N00/

നിരക്കുകള്‍

നിരക്കുകള്‍

ഒരു ദിവസം മുഴുവനുള്ള ഉപയോഗത്തിന് 70 രൂപയാണ് നിരക്കി. 50 രൂപ നല്‍കിയാല്‍ രണ്ട് മണിക്കൂര്‍ ഉപയോഗിക്കാം.
Photo Courtesy : Jorge Royan

20 രൂപയ്ക്കും വൈ ഫൈ

20 രൂപയ്ക്കും വൈ ഫൈ

അരമണിക്കൂര്‍ ഉപയോഗത്തിന് 20 രൂപയാണ് വൈ ഫൈ നിരക്ക്. ഇനി ഒരു മണിക്കൂര്‍ ഉപയോഗിക്കണമെങ്കില്‍ 30 രൂപ
നല്‍കിയാല്‍ മതി.
Photo Courtesy : http://www.flickr.com/photos/varunshiv/

വാരണാസി മുഴുവന്‍

വാരണാസി മുഴുവന്‍

തുടക്കത്തില്‍ വാരണാസിയിലെ രണ്ട് ഘട്ടുകളിലാണ് വൈ ഫൈ സൗകര്യം ഏര്‍പ്പെടുത്തിയതെങ്കിലും കാലക്രമേണ വാരണാസിയിലെ
എല്ലാ ഘട്ടുകളിലും വൈ ഫൈ ഏര്‍പ്പെടുത്തും.
Photo Courtesy : Ken Wieland

ഡിജിറ്റല്‍ ഇന്ത്യ

ഡിജിറ്റല്‍ ഇന്ത്യ

ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ മറ്റു പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലും അടുത്ത മൂന്ന് മാസത്തിനുള്ളില്‍ വൈ ഫൈ സൗകര്യം ഏര്‍പ്പെടുത്തു. ആ സ്ഥലങ്ങള്‍ അടുത്ത സ്ലൈഡുകളില്‍.
Photo Courtesy : Pete Souza

കൊണാര്‍ക്ക് ക്ഷേത്രം

കൊണാര്‍ക്ക് ക്ഷേത്രം

ഒറീസയിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ കൊണാര്‍ക്കിലെ സൂര്യക്ഷേത്രത്തിലാണ് വൈ ഫൈ സൗകര്യം ഏര്‍പ്പെടുത്തുന്നത്.
കൊണാര്‍ക്കിനേക്കുറിച്ച് വിശദമായി വായിക്കാം.
Photo Courtesy : Moulibose

ഖജുരാഹോ

ഖജുരാഹോ

മധ്യപ്രദേശിലെ ഖജുരാഹോ ആണ് വൈ ഫൈ സൗകര്യം ഏര്‍പ്പെടുത്തുന്ന മറ്റൊരു സ്ഥലം. ഖജുരാഹോയേക്കുറിച്ച് വിശദമായി വായിക്കാം.
Photo Courtesy : Christopher Voitus

താജ്മഹല്‍

താജ്മഹല്‍

ഇന്ത്യയിലെ തന്നെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ താജ്മഹലില്‍ മൂന്ന് മാസത്തിനുള്ളില്‍ വൈ ഫൈ സൗകര്യം ഏര്‍പ്പെടുത്തും.
താജ്മഹലിനേക്കുറിച്ച് വിശദമായി വായിക്കാം.
Photo Courtesy : Gayathri vutlapally

ഫത്തേപ്പൂര്‍ സിക്രി

ഫത്തേപ്പൂര്‍ സിക്രി

ഉത്തര്‍പ്രദേശിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമാണ് ഫത്തേപ്പൂര്‍ സിക്രി. ഉടന്‍ ഫൈ ഫൈ സൗകര്യം ഏര്‍പ്പെടുത്തുന്ന സ്ഥലങ്ങളില്‍ ഒന്നാണ് ഇത്. ഫത്തേപ്പൂ സിക്രിയേക്കുറിച്ച് വിശദമായി വായിക്കാം
Photo Courtesy : Bruno Girin

മഹാബലിപുരം

മഹാബലിപുരം

തമിഴ്‌നാട്ടില്‍ ചെന്നൈയ്ക്ക് സമീപമുള്ള പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമാണ് മഹാബലിപുരം. വൈ ഫൈ സൗകര്യം ഏര്‍പ്പെടുത്തുന്ന സ്ഥലങ്ങളില്‍ ഒന്നാണ് മഹാബലിപുരം. മഹാബലിപുരത്തേക്കുറിച്ച് വിശദമായി വായിക്കാം.
Photo Courtesy : SINHA

ഹമ്പി

ഹമ്പി

കര്‍ണാടകയിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ ഹമ്പിയില്‍ ഉടന്‍ തന്നെ വൈ ഫൈ സൗകര്യം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
ഹംപിയേക്കുറിച്ച് കൂടുതല്‍ വായിക്കാം
Photo Courtesy : Udayaditya Kashyap

Read more about: varanasi

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...