» »നാനൂറ് രൂപ കൊടുത്താലെന്താ..മഴക്കാഴ്ചകള്‍ കാണാലോ...!!!

നാനൂറ് രൂപ കൊടുത്താലെന്താ..മഴക്കാഴ്ചകള്‍ കാണാലോ...!!!

Written By: Elizabath

ഇത്തിരി വൈകിയാണെങ്കിലും മഴയിങ്ങെത്തി. മഴ വന്നാല്‍ പിന്നെ കാര്യങ്ങള്‍ ഒന്നും നേരത്തത്തെപോലെയാവില്ല. ടൂറിസം രംഗത്തും മഴക്കാലമായാല്‍ മാറ്റങ്ങള്‍ പ്രകടമാണ്. മഴക്കാഴ്ചകള്‍ ആസ്വദിക്കാനായി എല്ലാ വര്‍ഷത്തെയും പോലെ ഇത്തവണയും ജലഗതാഗത വകുപ്പ് മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വരൂ...പോകാം...നനയാം...കാട്ടിലെ മഴ

കായല്‍ കാഴ്ചകള്‍ കാണാനൊരു ജലയാത്ര

വീശിയടിക്കുന്ന മഴയില്‍ കായലിലൂടെ ഒരു യാത്ര നടത്തിയാലെങ്ങനെയുണ്ടാകും. മഴയെ അത്രയധികം പ്രണയിക്കുന്നവര്‍ക്കായി കിടിലന്‍ കായല്‍ യാത്ര ഒരുക്കിയിട്ടുള്ളപ്പോല്‍ എങ്ങനെയാണ് പോവാതിരിക്കുക. ആലപ്പുഴയിൽ നിന്ന് 10 കുഞ്ഞുയാത്രകൾ ആലപ്പുഴയിൽ നിന്ന് 10 കുഞ്ഞുയാത്രകൾ

മഴക്കാഴ്ചകള്‍ കാണാന്‍ ബോട്ടുസവാരി

PC:Silver Blue

ചരിത്രകഥകള്‍ക്കിടയിലൂടെയൊരു കായല്‍ യാത്ര

വേമ്പനാട്, അഷ്ടമുടി, കായംകുളം എന്നീ കായലുകളിലൂടെയുള്ള കായല്‍ യാത്രയില്‍ ആകര്‍ഷണങ്ങള്‍ പലതാണ്. നിരവധി ചരിത്രപ്രധാന്യമുള്ള സ്ഥലങ്ങളുള്ള ആലപ്പുഴയിലെയും കൊല്ലത്തെയും കാഴ്ചകള്‍ ഈ യാത്രയില്‍ കാണാനാവും എന്നതുതന്നെയാണ് ഏറ്റവും വലിയ കാര്യം.

മഴക്കാഴ്ചകള്‍ കാണാന്‍ ബോട്ടുസവാരി

PC:Silver Blue

മണിക്കൂറിന് നാനൂറ് രൂപ

കായലിലൂടെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ കാണാന്‍ മണിക്കൂറിന് നാനൂറ് രൂപയാണ് ചാര്‍ജ് ഈടാക്കുന്നത്. ടി.വി. മൊബൈല്‍ ഫോണ്‍ ചാര്‍ജിങ്, വൈ-ഫൈ തുടങ്ങിയ സൗകര്യങ്ങളുള്ള ബോട്ടാണ് യാത്രയ്ക്കുള്ളത്.