മൈസൂര്‍ കൊട്ടാരം
മൈസൂര്‍ ഭരിച്ചിരുന്ന വോഡയാര്‍ രാജവംശത്തിന്റെ കൊട്ടാരമാണിത്. പതിനാലാം നൂറ്റാണ്ടിലാണ് ഇതു പണികഴിപ്പിച്ചത്. അംബ വിലാസ് പാലസ് എന്നൊരു പേരു കൂടിയുണ്ട് ഈ കൊട്ടാരത്തിന്. ഇന്തോ അറബ്, റോമന്‍, ദ്രവീഡിയന്‍ നിര്‍മാണരീതികളുടെ സങ്കലനമാണ് ഈ മൂന്നുനില കൊട്ടാരം. കൂടുതല്‍ വായിക്കാം
ചിത്രത്തിന് കടപ്പാട്: Jim Ankan Deka
അക്ഷര്‍ധാം ക്ഷേത്രം
ഇന്ത്യയിലെ ഏറ്റവം പ്രശസ്തമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് അക്ഷര്‍ധാം ക്ഷേത്രം. ഇന്ത്യയുടെ സംസ്‌കാരവും വാസ്തുവിദ്യയും ആത്മീയയും എല്ലാം ഒന്നുപോലെ മേളിയ്ക്കുന്ന ആരാധനാലയമാണിത്. ഭഗവാന്‍ സ്വാമിനാരായണന്റെ പരമ്പരയിലെ പ്രമുഖനായ യോഗിജി മഹാരാജിന്റെ താല്‍പര്യപ്രകാരമാണ് ഈ ക്ഷേത്രം പണിതത്. കൂടുതല്‍ വായിക്കാം
ചിത്രത്തിന് കടപ്പാട്: Swaminarayan Sanstha
മൗത്ത തടാകം
രാജസ്ഥാനിലെ സുന്ദരമായ ഒരു തടാകമാണ് മൗത്ത തടാകം. ജയ്പ്പൂരിലെ പ്രശസ്തമായ ആംബര്‍ കോട്ട ഈ തടാകത്തിന്റെ കരയിലാണ് സ്ഥിതി ചെയ്യുന്നത്. ജയ്പ്പൂരില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെയായി അമീര്‍ ഗ്രാമത്തിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. കൂടുതല്‍ വായിക്കാം
ചിത്രത്തിന് കടപ്പാട്: vsvinaykumar
താജ്മഹല്‍
ഒരു പക്ഷെ ഏറ്റവും കൂടുതല്‍ ലോക സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന ഇന്ത്യയിലെ നിര്‍മ്മാണ വിസ്മയം താജ്മഹല്‍ ആയിരിക്കും. ആഗ്രയില്‍ യമുനാ നദിയുടെ കരയിലാണ് താജ്മഹല്‍ സ്ഥിതി ചെയ്യുന്നത്. ഷാജഹാന്‍ നിര്‍മ്മിച്ച താജ്മഹലിനെ ചുറ്റിപ്പറ്റി നിരവധി കഥകളും പ്രചരിക്കുന്നുണ്ട്.
ചിത്രത്തിന് കടപ്പാട്: Muhammad Mahdi Karim
അജന്തഗുഹ
പൗരാണിക കാലം മുതല്‍ത്തന്നെ ഭരതസംസ്‌കാരത്തിന്റെ എണ്ണപ്പെട്ട കൊടിയടയാളങ്ങളിലൊന്നാണ് അജന്തയിലെ ഗുഹാക്ഷേത്രങ്ങള്‍. രണ്ടാം നൂറ്റാണ്ട് മുതലുള്ള ഹൈന്ദവ, ബുദ്ധ, ജൈന മതവിശ്വാസികള്‍ക്കിടയില്‍ അജന്തയ്ക്കുള്ള സ്ഥാനം വളരെ വിശിഷ്ടമാണ്. യുനെസ്‌കോയുടെ പൈതൃക നഗരങ്ങളുടെ പട്ടികയിലുള്ള അജന്തയിലെയും എല്ലോറയിലെയും ഗുഹാക്ഷേത്രങ്ങള്‍ മഹാരാഷ്ട്രയിലെ വിഖ്യാതമായ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ കൂടിയാണ്. കൂടുതല്‍ വായിക്കാം
ചിത്രത്തിന് കടപ്പാട്: Soman
ഖജുരാഹോ
ലോക പൈതൃക ഭൂപടത്തില്‍ ഇടം നേടിയ ഖജുരാഹോയുടെ അപൂര്‍വ്വതയെന്നത് അവിടുത്തെ ക്ഷേത്രങ്ങളാണ്. ഖജുരാഹോ ടൂറിസം അവിടുത്തെ ക്ഷേത്രങ്ങളെ അസ്പദമാക്കിയാണ്. ചെങ്കല്ലില്‍ നിര്‍മ്മിച്ച, കല്ലില്‍ കൊത്തിയ വിശിഷ്ടവും, വ്യക്തവുമായ കാമത്തിന്റെ ചിത്രണങ്ങളാണ് ഈ ക്ഷേത്രങ്ങളില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത്.
ഉദയ്പ്പൂര്‍
ഇന്നത്തെ രാജസ്ഥാന്റെ ഭാഗമായ, പഴയ മേവാര്‍ നാട്ടുരാജ്യത്തിന്റെ തലസ്ഥാനമായ ഈ നഗരത്തെ ഇന്ത്യയില്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിലാണ് പല ട്രാവല്‍ വെബ്‌സൈറ്റുകളും ആഗോള ടൂര്‍ ഓപ്പറേറ്റര്‍മാരും ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ വായിക്കാം
ചിത്രത്തിന് കടപ്പാട്: Geri
ഗാന്ധി സ്മൃതി
രാജ്ഘട്ടിനെക്കുറിച്ച് ഒരു മുഖവുര നല്‍കേണ്ട കാര്യമില്ല. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമാണ് രാജ്ഘട്ട്. 1984 ജനുവരി 31 വെടിയേറ്റുമരിച്ച ഗാന്ധിജിയുടെ ഭൗതികശരീരം സംസ്‌കരിച്ചത് ഇവിടെയാണ്, അന്നുമുതല്‍ ഇന്ത്യയിലെ ഏറ്റവും പവിത്രമായ സ്ഥലങ്ങളിലൊന്നായിട്ടാണ് ഇത് പരിഗണിക്കപ്പെട്ടുപോരുന്നത്. കൂടുതല്‍ വായിക്കാം
ചിത്രത്തിന് കടപ്പാട്: Poco a poco
ഗോല്‍കോണ്ട കോട്ട
ആട്ടിടയന്റെ കുന്ന് എന്നര്‍ഥം വരുന്ന ഗൊല്ലകൊണ്ട എന്ന വാക്ക് ലോപിച്ചാണ് ഗൊല്‍ക്കൊണ്ടയുണ്ടായത്. ഹൈദരാബാദില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെയാണ് ഗൊല്‍ക്കൊണ്ട കോട്ട. ഹൈദരബാദില്‍ എത്തുന്ന വിദേശ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണ് ഈ കോട്ട. കൂടുതല്‍ വായിക്കാം
ചിത്രത്തിന് കടപ്പാട്: Shantanu86
ഹംപി
ഒരുകാലത്തെ പ്രൗഢി വിളിച്ചോതുന്ന ശേഷിപ്പുകളാണ് ഹംപിയെന്ന ചരിത്രനഗരത്തെ നമ്മുടെ വിനോദസഞ്ചാര ഭൂപടത്തില്‍ വ്യത്യസ്തമാക്കുന്നത്. ഹോയ്‌സാല ശൈലിയിലുള്ള വാസ്തുവിദ്യയുടെ പ്രത്യേകതകളും മഹത്വവുമാണ് ഈ പുരാതന നഗരത്തില്‍ കാണാന്‍ കഴിയുക. ശരിക്കും പറഞ്ഞാല്‍ കരിങ്കല്ലുകളില്‍ വിരിഞ്ഞ അത്ഭുതങ്ങളുടെ ലോകമാണ് ഈ പുരാതന നഗരം. കൂടുതല്‍ വായിക്കാം
ചിത്രത്തിന് കടപ്പാട്: Ilya Mauter
ജയ്‌സാല്‍മീര്‍ കോട്ട
രാജസ്ഥാനില്‍ എത്തുന്ന വിദേശ സഞ്ചാരികള്‍ക്ക് വിസ്മയം ഒരുക്കുന്ന ഒന്നാണ് ജയ്‌സാല്‍മീറിലെ ഈ കോട്ട. 'ജയ്‌സാല്‍മീറിന്റെ അഭിമാനം' എന്നറിയപ്പെടുന്ന ഈ കോട്ട നഗര മദ്ധ്യത്തില്‍ തന്നെ സ്ഥിതി ചെയ്യുന്നു. സൂര്യസ്തമാനത്തില്‍ സ്വര്‍ണം പതിച്ച പോലെ തിളങ്ങുന്നത് കൊണ്ട് ഇത് സോനാര്‍ ഖില അതായത് സുവര്‍ണ്ണ കോട്ട എന്നും അറിയപ്പെടുന്നു. കൂടുതല്‍ വായിക്കാം
ചിത്രത്തിന് കടപ്പാട്: Adrian Sulc
കുത്തബ് മീനാര്‍
ഇഷ്ടികകൊണ്ടുനിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും ഉയരമേറിയ മിനാരമാണ് ഖുത്തബ് മിനാര്‍. ഇന്തോഇസ്ലാമിക് വാസ്തുവിദ്യയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍ ഈ കെട്ടിടം ഉള്‍പ്പെടുത്തിയിട്ടുണ്ട്. 72.5 മീറ്റര്‍ ഉയരമുള്ള ഗോപുരത്തിന്റെ മുകളിലേയ്ക്ക് കയറുന്നതിന് 399 പടികളാണുള്ളത്. കൂടുതല്‍ വായിക്കാം
ചിത്രത്തിന് കടപ്പാട്: Krupasindhu Muduli
ബൃഹദേശ്വര ക്ഷേത്രം
തമിഴ് വാസ്തു വിദ്യയില്‍ ചോളന്‍മാര്‍ കൊണ്ടു വന്നിട്ടുള്ള അത്ഭുതകരമായ പുരോഗതിയുടെ ഉത്തമോദാഹരണമാണ് ബൃഹദേശ്വര ക്ഷേത്രം. ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നാണ് ഈ ശിവ ക്ഷേത്രം. ഇന്ത്യന്‍ ശില്‍പകലയുടെ നാഴികകല്ലായി ഈ ക്ഷേത്രത്തെ കണക്കാക്കാം. യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലങ്ങളില്‍ ഈ ക്ഷേത്രം ഇടം പിടിച്ചിട്ടുണ്ട്. കൂടുതല്‍ വായിക്കാം
ചിത്രത്തിന് കടപ്പാട്: Abhikanil