» »മൂന്നാറിനെ അറിയാനൊരു മണ്‍സൂണ്‍ യാത്ര

മൂന്നാറിനെ അറിയാനൊരു മണ്‍സൂണ്‍ യാത്ര

Written By: Elizabath

മൂന്നാറിലേക്ക് മഴക്കാലത്തൊരു യാത്ര അധികമാര്‍ക്കും അത്ര പതിവില്ലാത്തതാണ്. തണുപ്പിനോടൊപ്പം മഴയും ചേരുമ്പോള്‍ എങ്ങനെ പോകാനാണ് എന്ന ചോദ്യം മനസ്സില്‍ ഉയരുക സ്വാഭാവീകമാണ്.
എന്നാല്‍ മൂന്നാറിനോളം മനോഹരമായൊരു സ്ഥലം മണ്‍സൂണ്‍ ആസ്വദിക്കാന്‍ കേരളത്തിലില്ല എന്ന കാര്യം അറിയാമോ? മാത്രമല്ല, യാത്രാനിരക്കുകളും പാക്കേജുകളും എന്തിനധികം റൂമുകളും വരെ മിതമായ നിരക്കില്‍ ഈ സമയത്ത് ലഭിക്കും.
മൂന്നാറിലെ മണ്‍സൂണ്‍ യാത്രയേയും ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റിയും അറിയാം.

മഴയിലെ സുന്ദരി മൂന്നാര്‍

മഴയിലെ സുന്ദരി മൂന്നാര്‍

മൂന്നാറിലേക്കുള്ള കവാടമായ അടിമാലി കടക്കുമ്പോഴെ അറിയാം മൂന്നാറിന്റെ കുളിരുള്ള കാറ്റ്. കാറ്റിനൊപ്പം എപ്പോള്‍ വേണമെങ്കിലും പെയ്യാവുന്ന മഴമേഘങ്ങള്‍ കൂടി വരുമ്പോഴേ യാത്രയുടെ സുഖം പൂര്‍ണ്ണമാവൂ.

PC: Bimal K C

മഴക്കാലത്ത് മൂന്നാറില്‍ കാണാന്‍

മഴക്കാലത്ത് മൂന്നാറില്‍ കാണാന്‍

മഴയിലെ മൂന്നാര്‍ സുന്ദരിയാണെന്നു വെറുതെ പറയുന്നതല്ല. ശരിക്കും ഒരു മിടുമിടുക്കിയാണ് മൂന്നാര്‍. പ്രത്യേകിച്ചും മഴമേഘങ്ങള്‍ മൂന്നാറിന്റെ ആകാശത്തില്‍ പ്രത്യക്ഷപ്പെടുമ്പോള്‍.

PC:Yogendra Joshi

മഴയില്‍ മൂന്നാറില്‍ നിന്നും ടോപ് സറ്റേഷനിലേക്ക്

മഴയില്‍ മൂന്നാറില്‍ നിന്നും ടോപ് സറ്റേഷനിലേക്ക്

മഴയില്‍ മൂന്നാറില്‍ നിന്നും മാട്ടുപ്പെട്ടി ഡാം വഴി ടോപ് സ്റ്റേഷനിലേക്കുള്ള യാത്രയാണ് മൂന്നാറിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്.
എല്ലാ സമയത്തും ബസ് സര്‍വ്വീസ് ലഭ്യമല്ലാത്തതിനാല്‍ ടാക്‌സികളെ ആശ്രയിക്കേണ്ടി വരും. മാട്ടുപ്പെട്ടി ഡാമാണ് യാത്രയിലെ ഏറ്റവും രസകരമായ കാഴ്ച. ഭാഗ്യമുണ്ടെങ്കില്‍ മേഞ്ഞു നടക്കുന്ന ആനക്കൂട്ടങ്ങളെയും മാനുകളെയും കാണാനാവും.

PC: NSiddhu

മാട്ടുപെട്ടി ഡാം

മാട്ടുപെട്ടി ഡാം

പാലാറിനു കുറുകെ സ്ഥിതി ചെയ്യുന്ന മാട്ടുപെട്ടി ഡാം മൂന്നാറിലെത്തുന്ന സഞ്ചാരികളുടെ സ്ഥിരം സങ്കേതമാണ്. ഡാമിന്റെ വ്യത്യസ്തമായ കാഴ്ചയും സൗന്ദര്യവും കാണാനായി ഒരുക്കിയിരിക്കുന്ന സ്പീഡ് ബോട്ട് സഞ്ചാരമാണ് ഇവിടുത്തെ ആകര്‍ഷണം.

PC: Dinesh Kumar (DK)

ടോപ് സ്റ്റേഷനിലെത്തിയാല്‍

ടോപ് സ്റ്റേഷനിലെത്തിയാല്‍

ടോപ് സ്റ്റേഷനിലെ സൂര്യോദയമാണ് ഏറ്റവും മികച്ച കാഴ്ച. മേഘക്കീറുകള്‍ക്കിടയില്‍ നിന്നും സൂര്യന്റെ വരവ് തികച്ചും രാജകീയമാണ്. കൂടാതെ ഇവിടുത്തെ വ്യൂ പോയന്റും ഏറെ പ്രശസ്തമാണ്. ടോപ് സ്റ്റേഷന്‍ വ്യൂ പോയന്റില്‍ നിന്നും കുത്തനെ താഴേക്കറങ്ങിയാല്‍ കാഴ്ചകള്‍ അടിപൊളിയാണ്.

PC: Dinesh Kumar (DK)

ക്യാംപിങ്ങിനൊരുങ്ങാം

ക്യാംപിങ്ങിനൊരുങ്ങാം

മഴക്കാലത്ത് ടോപ് സ്റ്റേഷനില്‍ നക്ഷത്രങ്ങളെ കണ്ട് ഒരു ക്യാംപിങ് നടത്തിയാല്‍ എങ്ങനെയുണ്ടാവും? ആളുന്ന തീയ്ക്കു സമീപം ടെന്റടിച്ച് ക്യാംപിങ് നടത്താനുള്ള സൗകര്യങ്ങള്‍ ടോപ് സ്റ്റേഷനിലും മൂന്നാറിലും ഒരുക്കിയിട്ടുണ്ട്.
ക്യാംപിങ്ങില്‍ താല്പര്യമില്ലാത്തവര്‍ക്ക് ഹോം സ്‌റ്റേകളും ഹോട്ടലുകളും ഇവിടെയുണ്ട്. വിനോദ സഞ്ചാര സീസണ്‍ അല്ലാത്ത മഴക്കാലത്ത് കുറഞ്ഞ നിരക്കില്‍ മുറികള്‍ ലഭിക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല.

PC: Binny V A

നിലാവില്‍ തേയിലക്കാട്ടിലൂടെ

നിലാവില്‍ തേയിലക്കാട്ടിലൂടെ

പൂര്‍ണ്ണ ചന്ദ്രനുള്ള ദിവസമാണെങ്കില്‍ തേയിലക്കാട്ടിലൂടെ ഒരു നടത്തം പ്ലാന്‍ ചെയ്യാം. കൃത്യമായ മുന്‍കരുതലുകള്‍ എടുത്ത ശേഷം മാത്രമേ പോകാവൂ. മാത്രമല്ല രാത്രിയില്‍ തേയിലക്കാടുകളില്‍ തീറ്റതേടിയെത്തുന്ന ധാരാളം മാനുകളുണ്ടാകും. അവയെ ഉപദ്രവിക്കാതെ വേണം പോകാന്‍. കൂടാതെ കടുവയടക്കമുള്ള വന്യജീവികളുടെ സാന്നിധ്യം ഇവിടെയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

PC: Nick Stenning

ടോപ് സ്റ്റേഷനില്‍ നിന്നും വട്ടവടയിലേക്ക്

ടോപ് സ്റ്റേഷനില്‍ നിന്നും വട്ടവടയിലേക്ക്

സമുദ്രനിരപ്പില്‍ നിന്നും 6500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന വട്ടവട തേയിലത്തോട്ടങ്ങള്‍ മാത്രം കണ്ടുവരുന്ന മൂന്നാറില്‍ നിന്നും ഏറെ വ്യത്യസ്തമാണ്. പേരിനു പോലും തേയിലകൃഷി ഇവിടെ കാണാനില്ല. പകരം ശീതകാല വിളകളാണ് ഇവിടെയുള്ളത്.
കാടിനുള്ളില്‍ താമസിക്കാനും ട്രക്കിങ് നടത്താനും ഒക്കെ ഇവിടെ മികച്ച സൗകര്യങ്ങളാണുള്ളത്.
മൂന്നാറില്‍ നിന്നും 45 കിലോമീറ്ററും ടോപ് സ്റ്റേഷനില്‍ നിന്ന് പത്ത് കിലോമീറ്ററുമാണ് വട്ടവടയിലേക്ക് സഞ്ചരിക്കാനുള്ളത്.

PC: Kerala Tourism Official Site

പാമ്പാടുംഷോല നാഷണല്‍ പാര്‍ക്ക്

പാമ്പാടുംഷോല നാഷണല്‍ പാര്‍ക്ക്

ടോപ് സ്റ്റേഷനില്‍ നിന്നും വട്ടവടയിലേക്കുള്ള വഴിയിലാണ് പാമ്പാടുംഷോല നാഷണല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഏറ്റവും ചെറിയ ദേശിയോദ്യാനമാണിത്. ചോലപ്പുല്‍മേട് ആവാസ വ്യവസ്ഥയുള്ള ഇവിടം വനംവകുപ്പിന്റെ അനുമതിയോടുകൂടി സന്ദര്‍ശിക്കാം.


PC: Varkey Parakkal

 മൂന്നാര്‍ യാത്രകളില്‍ ശ്രദ്ധിക്കാന്‍

മൂന്നാര്‍ യാത്രകളില്‍ ശ്രദ്ധിക്കാന്‍

മഴക്കാലത്തെ മൂന്നാര്‍ അതീവമനോഹരമാണെങ്കിലും സഞ്ചാരികള്‍ ചിലകാര്യങ്ങള്‍ സൂക്ഷിക്കുന്നത് നന്നായിരിക്കും. മഴക്കാലത്ത് മൂന്നാര്‍ സന്ദര്‍ശിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം.

PC: Nishanth Jois

കാലാവസ്ഥ

കാലാവസ്ഥ

നേര്യമംഗലം കഴിഞ്ഞ് അടിമാലി എത്തുന്നതു വരെയുള്ള റോഡിന്റെ സ്വഭാവം എപ്പോഴാണ് മാറുക എന്ന പറയാന്‍ പറ്റില്ല. അതിനാല്‍ യാത്രയിലുടന്നീളം ശ്രദ്ധയുണ്ടാവണം.

PC: Shalinnijel

വെള്ളച്ചാട്ടങ്ങള്‍

വെള്ളച്ചാട്ടങ്ങള്‍

മൂന്നാറിലേക്കുള്ള വഴി മുഴുവന്‍ നിരവധി വെള്ളച്ചാട്ടങ്ങല്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മഴക്കാലമായതിനാല്‍ വഴുക്കലുണ്ടാകും. കുട്ടികലെയും കൂട്ടി യാത്രചെയ്യുന്നവര്‍ ആവശ്യമായ മുന്‍കരുതലുകളെടുത്തിരിക്കണം.

PC: Dinesh Kumar (DK)

 അട്ടകളെ സൂക്ഷിക്കാം

അട്ടകളെ സൂക്ഷിക്കാം

മഴക്കാലമായതിനാല്‍ ലീച്ച് എന്ന കുളയട്ടകളുടെ ശല്യം വളരെ കൂടുതലായിരിക്കും. ട്രക്കിങ്ങിനു പോകുമ്പോഴും നടക്കാനിറങ്ങുമ്പോഴുമൊക്കെ ഇത് കാലില്‍ കയറാനുള്ള സാധ്യത കൂടുതലാണ്. യാത്രയില്‍ അല്പം ഉപ്പ് കരുതിയാല്‍ നിഷ്പ്രയാസം ഇതിനെ ഒഴിവാക്കാം.

PC: Charles Haynes

കുറഞ്ഞ നിരക്കില്‍ താമസ സൗകര്യം

കുറഞ്ഞ നിരക്കില്‍ താമസ സൗകര്യം

ഓഫ് സീസണായതിനാല്‍ വളരെ കുറഞ്ഞ നിരക്കില്‍ ഇവിടെ താമസ സൗകര്യം ലഭിക്കുമെന്നതില്‍ തര്‍ക്കമില്ല.

PC: tornado_twister

ഇന്ത്യയിലെ മികച്ച മണ്‍സൂണ്‍ ഡെസ്റ്റിനേഷനുകള്‍

ഇന്ത്യയിലെ മികച്ച മണ്‍സൂണ്‍ ഡെസ്റ്റിനേഷനുകള്‍

ഇന്ത്യയിലെ മികച്ച മണ്‍സൂണ്‍ ഡെസ്റ്റിനേഷനുകള്‍ ഏതൊക്കെയാണെന്ന് അറിയാവോ?

മഴയ്‌ക്കൊപ്പം നടക്കാന്‍ പത്തിടങ്ങള്‍

Please Wait while comments are loading...