Search
  • Follow NativePlanet
Share
» »തിരക്കിലും തണുപ്പിലും തിങ്ങി മൂന്നാർ; ചില്ലാകണേൽ വേഗം വിട്ടോ..കാഴ്ചകൾ 31 വരെ മാത്രം

തിരക്കിലും തണുപ്പിലും തിങ്ങി മൂന്നാർ; ചില്ലാകണേൽ വേഗം വിട്ടോ..കാഴ്ചകൾ 31 വരെ മാത്രം

മൂന്നാർ തണുത്തുവിറയ്ക്കുകയാണ്... ഈ തണുപ്പിലും ഹോട്ട് ചില്ലിങ് ഡെസ്റ്റിനേഷൻ തേടി സഞ്ചാരികളെത്തുകയാണ്

മൂന്നാർ തണുത്തുവിറയ്ക്കുകയാണ്... ഈ തണുപ്പിലും ഹോട്ട് ചില്ലിങ് ഡെസ്റ്റിനേഷൻ തേടി സഞ്ചാരികളെത്തുകയാണ്. ക്രിസ്മസിനു മുന്നോടിയായി ആരംഭിച്ച തിരക്കും തണുപ്പും ഇതുവരെയും മൂന്നാറിലൊഴിഞ്ഞിട്ടില്ല. എത്ര കണ്ടാലും മടുക്കാത്ത കാഴ്ചകളുള്ള മൂന്നാർ തേടി വീണ്ടും വരുന്നവരും കേട്ടറിഞ്ഞ മൂന്നാറിനെ കണ്ടറിയുവാനെത്തുന്നവരുമായി നഗരം തിരക്കിലാണ്. പുതുവർഷത്തിൽ മൂന്നാറിൽ ആയിരക്കണക്കിനാളുകളാണെത്തിയത്. രണ്ടു വർഷും കൊവിഡ് കൊണ്ടുപോയ പുതുവർഷാഘോഷം ഇത്തവണ അടിച്ചുപൊളിക്കുവാൻ ആളുകൾ മൂന്നാർ തിരഞ്ഞെടുത്തോൾ കട്ടയ്ക്ക് നാടും കൂടെ നിന്നു.

മൂന്നാറിലേക്ക് വരുമ്പോൾ

മൂന്നാറിലേക്ക് വരുമ്പോൾ

മൂന്നാറിലെ തിരക്കും തണുപ്പും ഇനിയും തീർന്നിട്ടില്ല. പുതുവർഷം ആഘോഷിക്കുവാനെത്തിയവരും ലീവ് നീട്ടിയെടുത്തവരും എല്ലാമായി മൂന്നർ ചെറിയ തിരക്കിൽ തന്നെയാണ്. മൂന്നാറിലേക്ക് വണ്ടി കയറുമ്പോൾ അടുത്തുള്ള ഇടങ്ങൾ കൂടി കാണുവാൻ പറ്റുന്ന രീതിയിൽ വേണം പ്ലാൻ ചെയ്യുവാൻ.

PC:Srinivasan Venkataraman/ Unsplash

തണുപ്പ് കൂടുമ്പോൾ ഭംഗിയും കൂടും

തണുപ്പ് കൂടുമ്പോൾ ഭംഗിയും കൂടും

സഞ്ചാരികളെ സംബന്ധിച്ചെടുത്തോളം മൂന്നാറിന്റെ ഏതൊരു മുഖത്തിനും ഓരോ ഭംഗിയാണ്. എന്നിരുന്നാലും, തണുപ്പ് കൂടുമ്പോൾ മൂന്നാറിന് ചന്തം ഇത്തിരികൂടി കൂടില്ലേ എന്നൊരു സംശയം ഉണ്ട്. ആ കോടമഞ്ഞിലടെ വരുന്ന പുലരികളും മലുകളിലേക്കുള്ള യാത്രയും തണുപ്പും എല്ലാം ചേരുന്ന മൂന്നാറിനെ തെക്കിന്‍റെ കാശ്മീർ എന്നു വിളിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.

PC:Navi// Unsplash

മൂന്നാർ യാത്രായിടങ്ങൾ

മൂന്നാർ യാത്രായിടങ്ങൾ

എവിടേക്കു നോക്കിയാലും മൂന്നാറിൽ കാഴ്ചളാണ്യ അത് വഴികളായും തേയിലത്തോട്ടങ്ങളായും വെളളച്ചാട്ടങ്ങളായും എന്തിനധികം തട്ടുകടകളായും മാർക്കറ്റ് ആയും കാണാം. എല്ലായിടത്തും ആൾക്കൂട്ടമായിരിക്കും. ഏതു ദിശയിൽ തിരിയുന്ന വഴികളാണെങ്കിലും കാഴ്ചകൾ ഉറപ്പ്. ഇനി വഴിതെറ്റിപ്പോയാലും പേടിക്കേണ്ട, നിങ്ങളെ അത്ഭുതപ്പെടുത്തുന്ന എന്തെങ്കിലും ഒരു കാഴ്ച ഇവിടെ കാണാം.

PC:Navi// Unsplash

എവിടേക്ക് പോകണം?

എവിടേക്ക് പോകണം?

റോസ് ഗാർഡൻ, മാട്ടുപ്പെട്ടി ഡാം, എക്കോ പോയിന്റ്,ണ്ടള ഡാം,ടോപ് സ്റ്റേഷന്‍, പാമ്പാടുംചോല നാഷണല്‍ പാര്‍ക്ക്,വട്ടവട എന്നീ സ്ഥലങ്ങളിലേക്ക് പോകുന്ന ഒരു റോഡും കോയമ്പത്തൂർ വഴി പോയാൽ ഇരവികുളം നാഷണല്‍ പാര്‍ക്ക്,കാന്തല്ലൂര്‍, മറയൂര്‍,ചിന്നാര്‍ വന്യജീവി സങ്കേതം തുടങ്ങിയ ഇടങ്ങളും കാണാം.
ദേവികുളം വഴിയാണ് പോകുന്നതെങ്കിൽ ഗ്യാപ്പ് റോഡും ആനയിറങ്കല്‍ ഡാമും വെള്ളച്ചാട്ടവും ഒക്കെ കാണാം.

PC:Navi// Unsplash

ചൊക്രമുടി കയറിയാലോ?

ചൊക്രമുടി കയറിയാലോ?

മൂന്നാർ കാഴ്ചകളിൽ അധികമാരും തിരഞ്ഞെത്താത്ത സ്ഥലമാണ് ചൊക്രമുടി. ദേവികുളത്തു നിന്നു ഗ്യാപ്പ് റോഡ് തുടങ്ങുന്നതിനടുത്തു നിന്നാണ് ചൊക്രമുടി യാത്ര ആരംഭിക്കുന്നത്. സമുദ്രനിരപ്പിൽ നിന്നും 2643 അടി ഉയരത്തിലാണ് ഇവിടമുള്ളത്. ഏകദേശം രണ്ടു മണിക്കൂർ സമയം ട്രക്കിങ്ങ് ഉണ്ട് ചൊക്രമുടിയിലേക്ക്. കയറ്റംതുടങ്ങുമ്പോൾ തന്നെ കൂട്ടായി കോടമഞ്ഞും എത്തും. അതിരാവിലെയോ വൈകിട്ടോ ഇവിടം കയറുവാൻ തിരഞ്ഞെടുക്കാം.

PC:Mukil Menon/ Unsplash

കെഎസ്ആർടിസിയിൽ കാണാം

കെഎസ്ആർടിസിയിൽ കാണാം

വളരെ കുറഞ്ഞ ചിലവിൽ മൂന്നാർ യാത്ര പ്ലാൻ ചെയ്യുന്നവാണെങ്കിൽ താമസവും യാത്രയുമെല്ലാം കെഎസ്ആർടിസി ബസിലാക്കാം. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ സ്ലീപ്പർ ബസുകളിൽ താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. കാന്തല്ലൂർ, മറയൂർ പോലുള്ള ഇടങ്ങളിലേക്ക് പാക്കേജ് ടൂർ ഒരുക്കിയിട്ടുണ്ടെങ്കിലും ലഭ്യതയും സീറ്റും മുൻകൂട്ടി അന്വേഷിച്ച് വേണം പോകുവാൻ.

PC:venki cenation/ Unsplash

ഇടക്കി ഡാം കാണാം

ഇടക്കി ഡാം കാണാം

മൂന്നാറിലേക്ക് യാത്ര പോകുമ്പോൾ ഒന്നു പ്ലാൻ ചെയ്തു പോയാൽ മറ്റൊരു മികച്ച കാഴ്ച കൂടി സ്വന്തമാക്കാം മറ്റൊന്നുമല്ല, ഇടുക്കി ഡാം തന്നെ. ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ച് ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ ജനങ്ങൾ സന്ദർശിക്കുവാനായി തുറന്നു കൊടുത്തിരിക്കുന്ന സമയമാണിത്. ഡിസംബർ 1 മുതൽ ആരംഭിച്ച പ്രവേശനം ഈ ജനുവരി 31 വരെയുണ്ട് . ബുധനാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും രാവിലെ 9.30 മുതൽ മുതല്‍ വൈകുന്നേരം 5.00 മണി വരെയാണു സന്ദര്‍ശന സമയം. ചെറുതോണി - തൊടുപുഴ പാതയില്‍ പാറേമാവ് ഭാഗത്ത് നിന്നുള്ള ഗേറ്റിലൂടെയാണ് അണക്കെട്ടിലേക്ക് പ്രവേശനം. മൂന്നാറിലെത്തുന്നതിനു മുൻപ് ഇവിടം കണ്ട് വരികയോ അല്ലെങ്കിൽ മടങ്ങിപ്പോകുന്നത് ചെറുതോണി വഴി ആക്കുകയോ ചെയ്യാം.

മൂന്നാറിലേക്കൊരു വളഞ്ഞ വഴി! കിലോമീറ്റർ കൂടിയാലും നഷ്ടമാവില്ല, ഈ പുതിയ വഴി!മൂന്നാറിലേക്കൊരു വളഞ്ഞ വഴി! കിലോമീറ്റർ കൂടിയാലും നഷ്ടമാവില്ല, ഈ പുതിയ വഴി!

Day Trip Idukki: ഇടുക്കി കാഴ്ചകൾക്ക് ഒരു പകൽ.. കണ്ടുതീർക്കാൻ ആയിരമിടങ്ങൾ..എത്ര കണ്ടാലും തീരില്ലDay Trip Idukki: ഇടുക്കി കാഴ്ചകൾക്ക് ഒരു പകൽ.. കണ്ടുതീർക്കാൻ ആയിരമിടങ്ങൾ..എത്ര കണ്ടാലും തീരില്ല

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X