Search
  • Follow NativePlanet
Share
» »ഐസ്ക്രീമിനു വേണ്ടി മാത്രമൊരു മ്യൂസിയം.. രുചിക്കാം..കളിക്കാം..അറിയാം.. സിംഗപ്പൂരൊരുക്കിയ അത്ഭുതം

ഐസ്ക്രീമിനു വേണ്ടി മാത്രമൊരു മ്യൂസിയം.. രുചിക്കാം..കളിക്കാം..അറിയാം.. സിംഗപ്പൂരൊരുക്കിയ അത്ഭുതം

വ്യത്യസ്തങ്ങളായ മ്യൂസിയങ്ങള്‍ ഈ കാലത്തിന്റെ പ്രത്യേകതയാണ്. സെല്‍ഫി എടുക്കുവാന്‍ വേണ്ടി മാത്രമുള്ള മ്യൂസിം മുതല്‍ അമ്പരപ്പിക്കുന്ന ഒട്ടേറെതരം മ്യൂസിയങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണാം. ഈ ശ്രേണിയിലേക്ക് പുതിയതായി എത്തിയിരിക്കുന്ന താരം ഐസ്ക്രീമാണ്. ഐസ്ക്രീമിനും ഒരു മ്യൂസിയമോ എന്നു ചിന്തിക്കുന്നവര്‍ക്കു മുന്നില്‍ അങ്ങനെയൊരു മ്യൂസിയം ഒരുക്കിക്കാണിച്ചിരിക്കുകയാണ് സിംഗപ്പൂര്‍.
കൊവിഡിനു ശേഷം രാജ്യത്തേയ്ക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തിലാണ് സിംഗപ്പൂര്‍ ടൂറിസം വകുപ്പ് പുത്തന്‍ ആകര്‍ഷണം എന്ന നിലയില്‍ ഐസ്ക്രീം മ്യൂസിയം തുടങ്ങിയിരിക്കുന്നത്.

ചിത്രങ്ങള്‍ക്ക് കടപ്പാട് : Museum of Ice Cream Singapore Unofficial Facebook Page

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും


ഐസ്ക്രീം എന്നത് മുതിര്‍ന്നവരെ സംബന്ധിച്ചെടുത്തോളം ഒരു രുചി എന്നതിലുപരിയായി പഴയ കാലത്തേയ്ക്കു കൊണ്ടുപോകുന്ന ഒരോര്‍മ്മരപ്പെടുത്തല്‍ കൂടിയാണ്. ''കോവിഡിന് ശേഷമുള്ള സിംഗപ്പൂരിലേക്കുള്ള വിനോദസഞ്ചാരികൾക്ക് ഐസ്ക്രീം മ്യൂസിയം ഒരു പുതിയ ആകർഷണമാണ്, ഇത് കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും അതുല്യമായ മനോഹരമായ അനുഭവമായിരിക്കും." സിംഗപ്പൂർ ടൂറിസം ബോർഡിൽ നിന്നുള്ള റെൻജി വോങ് പറഞ്ഞു.

ഏക അന്താരാഷ്ട്ര മ്യൂസിയം

ഏക അന്താരാഷ്ട്ര മ്യൂസിയം

വ്യത്യസ്തതകളുടെ നാടായ സിംഗപ്പുരിലെ ഏക അന്താരാഷ്ട്ര ഐസ്‌ക്രീം മ്യൂസിയമാണിത്. ലോകത്തിലെ ഏക ഐസ്ക്രീം മ്യൂസിയം എന്ന പ്രത്യേകതയും ഇതിനുണ്ട്. പ്രത്യേകതകള്‍ ഏറെയുണ്ട് ഈ മ്യൂസിയത്തിന്. 14 മൾട്ടി സെൻസറി ഇൻസ്റ്റാളേഷനുകൾ ഉണ്ട്, അവിടെ ഒരാൾക്ക് പ്രത്യേക സ്വീറ്റ് ഡിലൈറ്റ് പരീക്ഷിക്കാം. മാത്രമല്ല, ഐസ്ക്രീം ടേസ്റ്റിങ്ങിന് ഇതിലും മികച്ച അനുഭവം നിങ്ങള്‍ക്ക് മറ്റൊരിടത്ത് ലഭിച്ചെന്നു വരില്ല. മാത്രമല്ല, നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള സഹായങ്ങള്‍ വേണമെങ്കിലോ സംശയങ്ങള്‍ ദുരീകരിക്കണമെങ്കിലോ നിങ്ങളെ സഹായിക്കുവാന്‍ മുഴുവന്‍ സമയ ഗൈഡ് സൗകര്യവും ഇവിടെയുണ്ട്.

പിങ്ക് നിറത്തില്‍

പിങ്ക് നിറത്തില്‍

ഐസ്ക്രീമിന്റെ എക്കാലത്തെയും ഹിറ്റ് നിറങ്ങളിലൊന്നായ പിങ്ക് നിറത്തിലാണ് മ്യൂസിയം മുഴുവനുമുള്ളത്. ഫോട്ടോഗ്രാഫര്‍മാരെ സംബന്ധിച്ചെടുത്തോളം രസകരമായ ഒരുപാട് ഷോട്ടുകള്‍ക്ക് ഇവിടെ അവസരമുണ്ട്. ഇത് കൂടാതെ നിങ്ങളെ കൂടുതല്‍ സമയം നിര്‍ത്തുവാനുള്ള പല വഴികളും ഇവിടെ കാണാം. ഇവിടെ നിങ്ങൾക്ക് എല്ലാത്തരം രൂപവും എല്ലാത്തരം രുചിയുള്ള ഐസ്ക്രീമും കഴിക്കാം എന്ന പ്രത്യേകതയുമുണ്ട്.
ഇത് മാത്രമല്ല, ഐസ്ക്രീമിന്റെ ചരിത്രത്തെക്കുറിച്ച് അറിയുവാനും മനസ്സിലാക്കുവാനും നിങ്ങള്‍ക്ക് സാധിക്കുകയും ചെയ്യം.

ലോകഭൂപടത്തിലെ ചുവന്നപുള്ളി! വേഗമേറിയ കാല്‍നട യാത്രികര്‍,.. ലോകത്തിന് മാതൃകയായ സിംഗപ്പൂരെന്ന നഗര-സംസ്ഥാനംലോകഭൂപടത്തിലെ ചുവന്നപുള്ളി! വേഗമേറിയ കാല്‍നട യാത്രികര്‍,.. ലോകത്തിന് മാതൃകയായ സിംഗപ്പൂരെന്ന നഗര-സംസ്ഥാനം

സമയം

സമയം

ഐസ്ക്രീം മ്യൂസിയം ആഴ്ചയിൽ 4 ദിവസവും തുറന്നിരിക്കും. വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ പിങ്ക് മ്യൂസിയം സന്ദർശിക്കാം. രാവിലെ 10 മുതൽ രാത്രി 10 വരെ തുറന്നിരിക്കും.

ഐസ്ക്രീം മ്യൂസിയത്തിലേക്കുള്ള പ്രവേശന ടിക്കറ്റ് 36 ഡോളറിൽ ആണ് ആരംഭിക്കുന്നത് . നിലവിൽ 2 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യമായി പ്രവേശിക്കുവാനുള്ള സൗകര്യമുണ്ട്. മ്യൂസിയം ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാം.
ഭക്ഷണവും പാനീയങ്ങളും ലഭിക്കുന്ന കഫേകളും റെസ്റ്റോറന്റുകളും ഇവിടെയുണ്ട് ഉണ്ട്.

മധുരവും കഴിക്കാം...സെല്‍ഫിയുമെ‌ടുക്കാം! ഇത് സെല്‍ഫി മ്യൂസിയം!!മധുരവും കഴിക്കാം...സെല്‍ഫിയുമെ‌ടുക്കാം! ഇത് സെല്‍ഫി മ്യൂസിയം!!

നക്ഷത്രമത്സ്യത്തിന്‍റെ രൂപം..വിമാനത്താവളത്തിനുള്ളിലെ വെള്ളച്ചാട്ടം..അത്ഭുതപ്പെടുത്തുന്ന എയര്‍പോര്‍ട്ടുകള്‍നക്ഷത്രമത്സ്യത്തിന്‍റെ രൂപം..വിമാനത്താവളത്തിനുള്ളിലെ വെള്ളച്ചാട്ടം..അത്ഭുതപ്പെടുത്തുന്ന എയര്‍പോര്‍ട്ടുകള്‍

Read more about: museum world interesting facts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X