Search
  • Follow NativePlanet
Share
» »പണി പാളും..ചെന്നൈ യാത്രയിൽ ഈ കാര്യങ്ങള്‍ ഒഴിവാക്കിയില്ലെങ്കില്‍

പണി പാളും..ചെന്നൈ യാത്രയിൽ ഈ കാര്യങ്ങള്‍ ഒഴിവാക്കിയില്ലെങ്കില്‍

തെക്കേ ഇന്ത്യയിലെ ഏറ്റവും പ്രധാന നഗരങ്ങളിലൊന്നാണ് ചെന്നൈ. കേരളീയരുടെ രണ്ടാം വീട് എന്നൊക്കെ പറയുന്ന വിധത്തിൽ മലയാളികൾ സ്വന്തമാക്കിയിരിക്കുന്ന മറ്റൊരു നാട്. മലയാള സിനിമകളിലൂടെ പരിചയപ്പെട്ട ചെന്നൈയെ ഇന്നറിയാത്ത ആരും കാണില്ല. ബെംഗളുരുവിനൊപ്പം ഐടി ഹബ്ബായി മാറിയിരിക്കുന്ന ഇവിടം ലോകത്തിലെ തന്നെ പ്രധാനപ്പെട്ട സിറ്റികളിലൊന്നാണ്. മനോഹരമായ ഭൂ പ്രകൃതിയും കാഴ്ചകളും ഒക്ക ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നു. ഇവിടെ എത്തിയാൽ എന്തെല്ലാം കാണാനുണ്ട് എന്നു നമുക്ക് അറിയാമെങ്കിലും തീരെ പരിചിതമല്ലാത്ത ഒരു കാര്യമുണ്ട്. എന്തൊക്കെ ഇവിടെ ചെയ്യാൻ പാടില്ല എന്നതാണത്. ഡെൽഹി പോലെ, അല്ലെങ്കിൽ ബാംഗ്ലൂർ പോലെ ലോകത്തിന്‍റെ ഒരു ചെറിയ പരിച്ഛേദം തന്നെ കാണാൻ സാധിക്കുന്ന ഇവിടെ എന്തൊക്കെയാണ് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങള്‍ എന്നു നോക്കാം...

ബാക്ക് പോക്കറ്റിലെ പഴ്സ്

ബാക്ക് പോക്കറ്റിലെ പഴ്സ്

സഞ്ചാരികൾക്ക് അനുകൂലമായ സാഹചര്യങ്ങള്‍ ഒരുക്കുന്ന നാട് തന്നെയാണ് ചെന്നൈ. എങ്കിലും ചില ഇടങ്ങൾ വിചാരിക്കുന്നയത്രയും ട്രാവൽ ഫ്രണ്ട്ലി അല്ല എന്നതാണ് യാഥാർഥ്യം. പ്രത്യേകിച്ച് പേഴ്സുകൾ ബാക്ക് പോക്കറ്റില്‍ സൂക്ഷിക്കുന്ന ആളുകൾക്ക്. എപ്പോൾ വേണമെങ്കിലും അത് അടിച്ചുമാറ്റുവാൻ സാധിക്കുന്ന ആളുകൾ ചുറ്റിലുമുണ്ട് എന്നോർക്കുക.

 അറിയാത്ത ഇടങ്ങളിലേക്ക് ഒറ്റയ്ക്കുള്ള യാത്ര

അറിയാത്ത ഇടങ്ങളിലേക്ക് ഒറ്റയ്ക്കുള്ള യാത്ര

ഇവിടുത്തെ മിക്ക ഇടങ്ങളിലും സുരക്ഷിതമായി സ‍ഞ്ചരിക്കാം. എന്നാൽ തീർത്തും അപരിചതവും സുരക്ഷിതവുമല്ല എന്നു തോന്നുന്ന ഇടങ്ങളിലേക്ക് തനിയ യാത്ര ചെയ്യാതിരിക്കുകയാവും നല്ലത്. പോക്കറ്റ് റോഡുകളും തിരക്കേറിയ മാർക്കറ്റുകളും ഒക്കെയുള്ളതിനാൽ അപരിചിതമായ ഇടങ്ങൾ കഴിവതും ഒഴിവാക്കുക.

തിരിച്ചറിയൽ രേഖകൾ

തിരിച്ചറിയൽ രേഖകൾ

സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും നല്കാത്ത ഇടമാണ് ചെന്നൈ. വഴിയിലെ സുരക്ഷാ പരിശോധനകൾ ഇവിടെ സ്ഥിരം സംഭവമാണ്. ഗവൺമെന്റ് ഓഫീസുകളിലും മറ്റും പലകാര്യങ്ങള്‍ക്കും തിരിച്ചറിയൽ രേഖകൾ ആവശ്യപ്പെടാറുണ്ട്. അതിനാൽ ചെന്നൈയിലാണെങ്കിൽ കയ്യിൽ എല്ലായ്പ്പോഴും തിരിച്ചറിയൽ രേഖകൾ സൂക്ഷിക്കുക.

തമിഴിനെ അനാദരിക്കുക

തമിഴിനെ അനാദരിക്കുക

മറ്റേത് തമിഴ്നാടൻ നഗരത്തെയും പോലെ തമിഴ് ഭാഷയ്ക്ക് വലിയ പരിഗണന നല്കുന്ന നാട് തന്നെയാണ് ചെന്നൈ. ഇവിടെ എത്തി തമിഴിനെ അനാദരിച്ചാൽ എന്തായിരിക്കും ഫലം എന്ന് മുൻകൂട്ടി പറയാൻ സാധിക്കില്ല. സ്വന്തം ഭാഷയെ വളരെയധികം സ്നേഹിക്കുന്നവരാണ് ഇവർ.

മുൻവിധികളില്ലാത്ത ഭക്ഷണം

മുൻവിധികളില്ലാത്ത ഭക്ഷണം

ഇവിടെ മിക്ക ഹോട്ടലുകളും സൗത്ത് ഇന്ത്യൻ വിഭവങ്ങൾ മാത്രം വിളമ്പുന്ന ഹോട്ടലുകളാണ്. എന്നാൽ ഇവിടുത്തെ രുചി ഇഷ്ടപ്പെടാത്തവർ മികച്ചതെന്നു തോന്നുന്ന ഹോട്ടലുകളിൽ മാത്രം കയറുക.

ബീച്ചുകൾ മലിനമാക്കുന്നത്

ബീച്ചുകൾ മലിനമാക്കുന്നത്

ചെന്നൈയിലെത്തുന്ന സഞ്ചാരികളുടെ ഏറ്റവും പ്രധാന ആകർഷണങ്ങളിലൊന്നാണ് ഇവിടുത്തെ ബീച്ചുകൾ. ലോകത്തെമ്പാടു നിന്നും സഞ്ചാരികൾ ബീച്ചുകൾ കാണാനായി ഇവിടെ എത്താറുണ്ട്. എന്നാൽ എത്ര തിരക്കുണ്ടെങ്കിലും ഇവിടെ മാലിന്യത്തിന്റെ അംശങ്ങൾ കാണാറേയില്ല. സ‍ഞ്ചാരികളും അധികൃതരും ഒരുപോലെ സഹകരിക്കുന്നതുകൊണ്ടു മാത്രമാണ് ഇത് സാധ്യമാകുന്നത്. അതുകൊണ്ടുതന്നെ ഇവിടെ എത്തുന്നവർ മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയാതെ ഇതിനായിവെച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രം ഇടാൻ ശ്രദ്ധിക്കുക.

തമിഴ് താരങ്ങളെ മോശമായി പരാമർശിക്കുന്നത്

തമിഴ് താരങ്ങളെ മോശമായി പരാമർശിക്കുന്നത്

സിനിമാ താരങ്ങലെ ജീവനു തുല്യം സ്നേഹിക്കുന്നവരാണ് തമിഴ്നാട്ടുകാർ. അവര്‍ക്കെതിരെ ആരു നടത്തുന്ന മോശം പരാമർശങ്ങളും പ്രതീക്ഷിക്കാത്ത ഫലമായിരിക്കും ഉണ്ടാക്കുക. രജനീകാന്ത്, കമൽഹാസന്‍, വിജയ്, അജിത്ത് തുടങ്ങിയ താരങ്ങൾക്കെതിരെ വെറുതെയുള്ള സംഭാഷണത്തിൽ പോലും മോശമായി പറയുന്നത് ഇവിടുള്ളവർ ക്ഷമിച്ചു എന്നുവരില്ല.

കുടയില്ലാതെ പുറത്തിറങ്ങുന്നത്

കുടയില്ലാതെ പുറത്തിറങ്ങുന്നത്

എപ്പോളും ചുട്ടുപൊള്ളുന്ന കാലാവസ്ഥയാണ് ചെന്നൈയിലേത്. വേനൽക്കാലങ്ങളിലാണെങ്കില്‍ അതും പറയുകയും വേണ്ട. ഇവിടെ കറങ്ങാനെത്തുന്നവർ കയ്യിൽ ഒരു കുട കരുതുന്നത് ചൂടിൽ നിന്നും രക്ഷപെടുവാനും ആരോഗ്യത്തിനും നല്ലതായിരിക്കും.

അരിചിതരിൽ നിന്നും സഹായം തേടുന്നത്

അരിചിതരിൽ നിന്നും സഹായം തേടുന്നത്

ഇവിടെ എത്തുമ്പോൾ ആദ്യം ഒഴിവാക്കേണ്ട കാര്യമാണ് അപരിചിതരിൽ നിന്നും സഹായം സ്വീകരിക്കുന്നത്. ആരാണ് എന്നറിയാത്ത ഒരാളിൽ നിന്നും വ്യക്തിപരമായ വിവരങ്ങൾ പങ്കുവെച്ച് സ്വീകരിക്കുന്ന സഹായങ്ങൾ പിന്നീട് അബദ്ധമായി തീർന്ന അനുഭവം സഞ്ചാരികൾക്കുണ്ട്.

Read more about: chennai travel guide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X