» »പ്രകൃതി സ്‌നേഹികള്‍ ഉറപ്പായും സന്ദര്‍ശിച്ചിരിക്കേണ്ട വനങ്ങള്‍

പ്രകൃതി സ്‌നേഹികള്‍ ഉറപ്പായും സന്ദര്‍ശിച്ചിരിക്കേണ്ട വനങ്ങള്‍

Written By: Elizabath

പ്രകൃതിയെ സ്‌നേഹിക്കുന്നവരുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ് കാടുകള്‍. മനസ്സിനെ ഏറ്റവും സന്തോഷിപ്പിക്കുന്ന കാടുകള്‍ നമ്മുടെ രാജ്യത്ത് ധാരാളം ഉള്ളപ്പോള്‍ എന്തിനാണ് മറ്റിടങ്ങളില്‍ പോകുന്നതെന്ന് ചിന്തിക്കുന്ന പ്രകൃതി സ്‌നേഹികള്‍ ഏറെയുണ്ട്.
നിത്യഹരിത വനങ്ങളും മഴക്കാടുകളും ഷോലെ കാടുകളും നിഴല്‍ വനങ്ങളുമടക്കം സന്ദര്‍ശിക്കാന്‍ ഒട്ടേറെ കാടുകള്‍ നമ്മുടെ രാജ്യത്തുണ്ട്. ഇന്ത്യയിലെ പ്രശസ്തമായ അഞ്ച് വനങ്ങളെ പരിചയപ്പെടാം

ബിതാര്‍കനിക മാന്‍ഗ്രൂവ്‌സ്

ബിതാര്‍കനിക മാന്‍ഗ്രൂവ്‌സ്

650 സ്‌ക്വയര്‍ കിലോമീറ്ററിലായി പരന്നു കിടക്കുന്ന ബിതാര്‍കനിക മാന്‍ഗ്രൂവ്‌സ് ഒഡീഷയിലാണ് സ്ഥിതി ചെയ്യുന്നത്. ബിതാര്‍കനിക നാഷണല്‍ പാര്‍ക്കിന്റെ ഭാഗമായ ഇവിടം രണ്ടു നദികള്‍ ചേര്‍ന്നുണ്ടായ ഡെല്‍റ്റാ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. ബ്രഹ്മാണി നദിയും ബിതാര്‍കര്‍നിക നദിയുമാണവ. ഇവിടെ ഏകദേശം അന്‍പത്തിഅഞ്ചോളം വ്യത്യസ്ത കണ്ടല്‍ ഇനങ്ങളെ സംരക്ഷിക്കുന്നു.

സുന്ദര്‍ബന്‍സ്

സുന്ദര്‍ബന്‍സ്

പ്രകൃതിയുടെ അത്ഭുതങ്ങളില്‍ ഒന്നാണ് പശ്ചിമബംഗാളില്‍ സ്ഥിതി ചെയ്യുന്ന സുന്ദര്‍ബന്‍സ്. യുനസ്‌കോ പൈതൃകങ്ങളുടെ പട്ടികയില്‍ ഇടം നേടിയിരിക്കുന്ന ഇവിടം ലോകത്തിലെ ഏറ്റവും വലിയ കണ്ടല്‍ക്കാടുകളിലൊന്നുകൂടിയാണ്.
ബെംഗാളി ഭാഷയില്‍ സുന്ദരമായ വനം എന്നാണ് സുന്ദര്‍ബന്നിന്‍രെ അര്‍ഥം. സുന്ദര്‍ബന്‍ നാഷണല്‍ പാര്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലത്ത് കരടി, മാന്‍, ബെംഗാള്‍ കടുവ തുടങ്ങിയവയെ കാണാന്‍ സാധിക്കും.

നീലഗീരീസ് ബയോസ്ഫിയര്‍ റിസര്‍വ്വ്

നീലഗീരീസ് ബയോസ്ഫിയര്‍ റിസര്‍വ്വ്

പശ്ചിമഘട്ടത്തിന്റെ ഭാഗമായ നീലഗീരീസ് ബയോസ്ഫിയര്‍ റിസര്‍വ്വ് വെറും ഒരു കാട് മാത്രമല്ല. ധാരാളം ഗോത്രവിഭാഗങ്ങള്‍ താമസിക്കുന്ന ഒരിം കൂടിയാണിത്. ആനകളും കടുവകളുമടക്കം നൂറോളം വ്യത്യസ്ത തരത്തിലുള്ള സസ്തനികളെ ഇവിടെ കാണാന്‍ സാധിക്കും.

സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക്

സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക്

മനുഷ്യസ്പര്‍ശനമേല്‍ക്കാത്ത സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക് കേരളം ഇവിടെയെത്തുന്നവര്‍ക്കായി കാത്തു വച്ചിരിക്കുന്ന സമ്മാനമാണ്. എല്ലാ സമയത്തും നിറഞ്ഞ പച്ചപ്പില്‍ കാണുന്ന ഇവിടം അപൂര്‍വ്വങ്ങളായ ഒട്ടേറെ ജന്തുജാലങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണ്.
ട്രക്കിങ്ങിനും പക്ഷിനിരീക്ഷണത്തിനും ഇവിടെ സൗകര്യമുണ്ട്. മനുഷ്യസ്പര്‍ശനമേല്‍ക്കാത്ത സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക് കേരളം ഇവിടെയെത്തുന്നവര്‍ക്കായി കാത്തു വച്ചിരിക്കുന്ന സമ്മാനമാണ്. എല്ലാ സമയത്തും നിറഞ്ഞ പച്ചപ്പില്‍ കാണുന്ന ഇവിടം അപൂര്‍വ്വങ്ങളായ ഒട്ടേറെ ജന്തുജാലങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണ്.
ട്രക്കിങ്ങിനും പക്ഷിനിരീക്ഷണത്തിനും ഇവിടെ സൗകര്യമുണ്ട്.

വണ്ടാലൂര്‍ റിസേര്‍വ് ഫോറസ്റ്റ്

വണ്ടാലൂര്‍ റിസേര്‍വ് ഫോറസ്റ്റ്

ചെന്നൈയുടെ ഒരഭാഗത്തായി കിടക്കുന്ന വണ്ടാലൂര്‍ റിസേര്‍വ് ഫോറസ്റ്റ് സംരക്ഷിത വനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന സ്ഥലമാണ്. അരിഗ്നര്‍ അണ്ണാ സുവോളജിക്കല്‍ പാര്‍ക്കിന്റെ ഭാഗമായ ഇവിടെ ധാരാളം ജീവജാലങ്ങള്‍ വസിക്കുന്നു. രാത്രി സഫാരി അനുവദനീയമായ ഇവിടെ നിരവധി ആളുകള്‍ ഇതിനായി എത്താറുണ്ട്.

Read more about: national park wildlife chennai

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...