» »ഈ കടുത്ത വേനലിനെ തളയ്ക്കാൻ മിസോറാം!!

ഈ കടുത്ത വേനലിനെ തളയ്ക്കാൻ മിസോറാം!!

Written By:

മിസോറാം...ഏഴു സഹോദരിമാർ എന്നു വിളിക്കപ്പെടുന്ന വടക്കു കിഴക്കൻ ഇന്ത്യയിലെ പ്രധാന സംസ്ഥാനങ്ങളിലൊന്ന്....കണ്ണെത്താത്ത താഴ്വരകളുംപച്ചപ്പുൽമേടുകളും നദികളും കുന്നുകളും കൊടുംകാടുകളും ഒക്കെയായി പ്രകൃതിയുടെ വിസ്മയങ്ങൾ ഒരുക്കിയിരിക്കുന്ന ഇവിടം ഒരു സഞ്ചാരിക്ക് വേണ്ടെതല്ലാം ഒരുക്കിയിരിക്കുന്നു. ത്രിപുര,മണിപ്പൂർ, ആസാം എന്നീ സംസ്ഥാനങ്ങളുമായും മ്യാൻമാർ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായും അതിർത്തി പങ്കിടുന്ന മിസോറാമിന്പകരം വയ്ക്കാൻ സാധിക്കാത്ത പാരമ്പര്യവും ചരിത്രങ്ങളുമാണുള്ളത്. സഞ്ചാരികൾക്ക് വ്യത്യസ്തമായ അനുഭവങ്ങൾ പകർന്നു നല്കുന്ന മിസോറാമിൽ വേനൽച്ചൂടിനെ തളയ്ക്കുവാനാണ് ഈ സമയങ്ങളിൽ കൂടുതൽ പേരും എത്തുന്നത്. ചൂടിൽ നിന്നും രക്ഷപ്പെടുവാൻ മിസോറാമിൽ സന്ദർശിക്കേണ്ട സ്ഥലങ്ങൾ പരിചയപ്പെടാം...

ഐസ്വാൾ

ഐസ്വാൾ

സമുദ്രനിരപ്പിൽ നിന്നും 1132 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഐസ്വാൾ മിസോറാമിലെ ഏറ്റവും വലിയ പട്ടണമാണ്. ഇവിടുത്തെ മനോഹരമായ ഹിൽ സ്റ്റേഷനിൻ നിന്നുള്ള കാഴ്ചയാണ് ഏറ്റവും വലിയ ആകർഷണം. ആകാശത്തെ തൊട്ടു നിൽക്കുന്ന കുന്നുകളും ഭൂമിയോട് പറ്റിച്ചേർന്നു കിടക്കുന്ന പുൽമേടുകളും വ്യത്യസ്തമായ ദൃശ്യാനുഭവമാണ് പകർന്നു നല്കുന്നത്. ഹോം ഓഫ് ഹൈലാൻഡേഴ്സ് എന്നഎന്നും അറിയപ്പെടുന്ന ഐസ്വാളിൽ ചൂടുകാലങ്ങളിൽ പോലും 20 ഡിഗ്രി സെൽഷ്യസിനും 30 ഡിഗ്രി സെൽഷ്യസിനും ഇടയിൽ മാത്രം ചൂടനുഭവപ്പെടുന്ന ഇവിടെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് മിതമായ കാലാവസ്ഥയാണ്.

സന്ദർശിക്കേണ്ട സ്ഥലങ്ങൾ: ഡർട്ലാങ് ഹിൽസ്, റെയ്ക്, വാന്റാവാങ് ഫാൾസ്, ഫാൽക്വൻ വില്ലേജ്, സോളമൻ ക്ഷേത്രം, ഡാംപാ ടൈഗർ റിസർവ്വ് തുടങ്ങിയ സ്ഥലങ്ങളാണ് ഇവിടെ എത്തുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങളാണ്.
മാർച്ച് മുതൽ മേയ് വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും യോജിച്ചത്.

PC:RoguesLovesMX518

ചാംപ്ഹായ്

ചാംപ്ഹായ്

മിസോറാമിന്റെ പഴക്കൂട എന്നറിയപ്പെടുന്ന സ്ഥലമാണ് ചാംപ്ഹായ്. മിസോറാമിന്റെ സമ്പന്നമായ ചരിത്ര്തതിന്റെ ബാക്കി പത്രങ്ങളായ സ്മാരകങ്ങളും അവശിഷ്ടങ്ങളും ഇവിടെ കാണാം. സമുദ്രനിരപ്പിൽ നിന്നും 1678 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം ഇൻഡോ-മ്യാൻമാർ അതിർത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. മ്യാൻമാറില്‍ നിന്നുള്ള കുന്നുകളുടെ അതിശയിപ്പിക്കുന്ന കാഴ്ചകൾ ചാംപ്ഹായിൽ നിന്നും കാണാൻ കഴിയും.

സന്ദർശിക്കേണ്ട സ്ഥലങ്ങൾ: മർലെൻ ദേശീയോദ്യാനം , ലെങ്ടെങ് ദേശീയോദ്യാനം, ലെങ്ടെങ് മലനിരകൾ,പലക് വൈൽഡ് ലൈഫ് സാങ്ച്വറി തുടങ്ങിയവയാണ് ഇവിടെ സന്ദർശിക്കേണ്ട സ്ഥലങ്ങൾ.
ഏപ്രിൽ മുതൽ ജൂലൈ വരെയാണ് സന്ദർശിക്കാൻ ഏറ്റവും യോജിച്ചത്.

PC:Bogman

ലോൺഗ്ട്ലായ്

ലോൺഗ്ട്ലായ്

ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ലോൺഗ്ട്ലായ്2557 സ്ക്വയർ കിലോമീറ്റർ വിസ്തൃതിയിൽ നീണ്ടു കിടക്കുന്ന സ്ഥലമാണ്.നദികളും പർവ്വതങ്ങളും താഴ്വരകളും കാടുകളും ഒക്കെ ചേരുന്ന മനോഹരമായ പ്രകൃതി ഭംഗിയാണ് ഈ സ്ഥലത്തിന്റെ പ്രത്യേകത. ആറു നദികളാണ് ഇവിടെ നിന്നും ഉത്ഭവിക്കുന്നത്. സൂര്യനിൽ നിന്നും ഓടിയൊളിക്കുവാൻ പറ്റിയ ഇടമെനന് നിലയിലാണ് ഇവിടം സഞ്ചാരികൾക്കിടയിൽ പേരെടുത്തിരിക്കുന്നത്.

സന്ദർശിക്കേണ്ട സ്ഥലങ്ങൾ: സിനമെൻ വൈൽഡ് ലൈഫ് സാങ്ക്ച്വറി, ചോങ്തെ,മുല്ലിനപുയ് തുടങ്ങിയവയാണ് ഇവിടെ സന്ദർശിക്കേണ്ട പ്രധാന സ്ഥലങ്ങൾ.
ഡിസംബർ മുതൽ ഏപ്രിൽ വരെയാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും യോജിച്ചത്.

PC:DC Saiha

ലങ്ക്ലേയ്

ലങ്ക്ലേയ്

മിസോറാമിലെ രണ്ടാമത്തെ വലിയ നഗരമാണ് ലങ്ക്ലേയ്. ഉയരത്തിൻരെ കാര്യത്തിൽ ഐസ്വാളിനേക്കാളും മുൻപിൽ നിൽക്കുന്ന ഇവിടം യോജിച്ച കാലാവസ്ഥ കൊണ്ടും പ്രകൃതി ഭംഗി കൊണ്ടും പേരുകേട്ട സ്ഥലമാണ്. എപ്പോൾ ചെന്നാലും നല്ല തണുപ്പ് അനുഭവപ്പെടുന്ന ഇവിടെ വേനൽക്കാലത്താണ് കൂടുതലും സഞ്ചാരികൾ എത്തുന്നത്. ട്രക്കിങ്, റോക്ക് ക്ലൈംബിങ്, പക്ഷി നിരീക്ഷണം തുടങ്ങിയവയ്ക്കെല്ലാം ഇവിടെ സൗകര്യങ്ങളുണ്ട്. തൊറാൻഗ്ലാങ് വൈൽഡ് ലൈഫ് സാങ്കച്വറി,സെയ്കുകുതി ഹാൾ, തുടങ്ങിയവയാണ് ഇവിടെ സന്ദർശിക്കേണ്ട സ്ഥലങ്ങൾ
ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും യോജിച്ചത്.

PC:Vikas Talwar

സെർചിപ്

സെർചിപ്

മിസോറാമിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സ്ഥലമാണ് സെർചിപ്.എട്ടാമത്തെ വലിയ കൊടുമുടി സ്ഥിതി ചെയ്യുന്ന സെർചിപ് പ്രകൃതി സ്നേഹികളുടെ ഇഷ്ട താവളങ്ങളിലൊന്നാണ്.സംസ്കാരത്തിലും പാരമ്പര്യത്തിലും മുൻപന്തിയിൽ നിൽക്കുന്ന ഇവിടെ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒട്ടേറെ ജീവി വർഗ്ഗങ്ങളെ കാണാം.

വാന്റ്വാങ് ഫാൾസ്, ചിങ്പുയ് തലാൻ,ടെൻസ്വാൾ, തുടങ്ങിയവയാണ് ഇവിടെ സന്ദർശിക്കേണ്ട സ്ഥലങ്ങൾ

മാർച്ച്മുതൽ ഒക്ടോബർ വരെയാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും യോജിച്ചത്.

PC: Didini Tochhawng

Read more about: summer hill station north east

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...