» »ബെംഗളുരുവിലെ തടാകങ്ങള്‍

ബെംഗളുരുവിലെ തടാകങ്ങള്‍

Written By: Elizabath

ഒരുകാലത്ത് ഊട്ടിക്കും കൊടൈക്കനാലിനും സമാനമായ കാലാവസ്ഥ ഉണ്ടായിരുന്ന സ്ഥലമായിരുന്നു നമ്മുടെ ബെംഗളുരും എന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ? വിശ്വസിച്ചാലും ഇല്ലെങ്കിലും ഇത് സത്യമാണ്...നിറയെ മരങ്ങളും ശുദ്ധവായുവും പച്ചപ്പും ഒക്കെയായി നിന്നിരുന്ന ഒരിടമായിരുന്ന ബെംഗളുരു വളരെ പെട്ടന്നാണ് ഉയരമുള്ള കെട്ടിടങ്ങള്‍ക്കും റോഡുകള്‍ക്കും ഒക്കെ വഴിമാികൊടുത്തത്. ഇങ്ങനെയൊക്കെ ആണെങ്കിലും തിരക്കില്‍ നിന്നും ഒന്നു ബ്രേക്ക് എടുക്കാനായി പറ്റിയ സ്ഥലങ്ങള്‍ ഇന്നും ഇവിടെയുണ്ട്. അതുകൊണ്ടാണ് ഇപ്പോഴും പൂന്തോട്ടങ്ങളുടെ നഗരമായി ബെംഗളുരു നിലനില്‍ക്കുന്നത്.
പൂന്തോട്ടങ്ങല്‍ മാത്രമല്ല, ധാരാളം തടാകങ്ങളും ഈ നഗരത്തിന് സ്വന്തമായുണ്ട്. ഒന്നു പോയി കണ്ടാല്‍ മനസ്സിനും ശരീരത്തിനും ഉണര്‍വ്വേകുന്ന ബെംഗളുരുവിലെ പ്രസിദ്ധമായ തടാകങ്ങള്‍ പരിചയപ്പെടാം.

ഉള്‍സൂര്‍ ലേക്ക്

ഉള്‍സൂര്‍ ലേക്ക്

നഗരത്തിന്റെ അഭിമാനം എന്നറിയപ്പെടുന്ന ഉള്‍സൂര്‍ ലേക്ക് ബെംഗളുരുവിലെ ഏറ്റവും വലിയ തടാകമാണ്. ചുറ്റിലും നിറഞ്ഞ പച്ചപ്പും മനോഹരമായ പശ്ചാത്തലവും പ്രകൃതിഭംഗിയുമൊക്കെയാണ് ഇതിന്റെ പ്രത്യേകതകള്‍. ഫോട്ടോഗ്രഫിക്കും പ്രകൃതിദൃശ്യങ്ങള്‍ക്കും പറ്റിയ ഇവിടം സമയം പോകാന്‍ നല്ലൊരു മാര്‍ഗ്ഗം കൂടിയാണ്. 123.6 ഏക്കര്‍ സ്ഥലത്തായാണ് ഇത് പരന്നു കിടക്കുന്നത്.

PC: Silver Blue

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

എംജി റോഡിന് സമീപത്തായായി നഗരത്തിന്റെ കിഴക്ക് ഭാഗത്തായാണ് ഫള്‍സൂര്‍ ലേക്ക് സ്ഥിതി ചെയ്യുന്നത്.

ഹെബ്ബാള്‍ ലേക്ക്

ഹെബ്ബാള്‍ ലേക്ക്

വേനല്‍ക്കാലങ്ങളില്‍ വറ്റിവരളുമെങ്കിലും ബെംഗളുരുനിലെ പേരെടുത്ത മറ്റൊരു തടാകമാണ് ഹെബ്ബാള്‍ ലേക്ക്. പൂന്തോട്ടങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഹെബ്ബാള്‍ ലേക്ക് ബെംഗളുരുവിലെ പുരാതനമായ തടാകമാണ്. കെംപഗൗഡയുടെ ഭരണകാലത്തെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് ഇതായിരുന്നുവത്രെ. ഇതിനുചുറ്റുമുള്ള പച്ചപ്പും തടാകത്തിലെ ജൈവവൈവിധ്യവുമാണ് സഞ്ചാരികളുടെ ഇടയില്‍ ഹെബ്ബാള്‍ ലേക്കിനെ പ്രശസ്തമാക്കുന്നത്. പക്ഷിനിരീക്ഷണത്തില്‍ താല്പര്യമുള്ളവര്‍ക്കും വരാന്‍ പറ്റിയ സ്ഥലം കൂടിയാണിത്.

PC: Rishabh Mathur

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

നാഷണല്‍ ഹൈവേ ഏഴിന്റെ തുടക്കത്തില്‍ ബെല്ലാരി റോഡും ഔട്ടര്‍ റിങ്ങ് റോഡും ചേരുന്ന ഭാഗത്താണ് ഹെബ്ബാള്‍ ലേക്ക് സ്ഥിതി ചെയ്യുന്നത്.

ലാല്‍ബാഗ് ലേക്ക്

ലാല്‍ബാഗ് ലേക്ക്

മൂന്നര മീറ്റര്‍ ആഴത്തില്‍ 40 ഏക്കര്‍ സ്ഥലത്ത് കിടക്കുന്ന ലാല്‍ബാഗ് ലേക്ക് നഗരത്തിന്റെ ഹൃദയത്തിലാണ് സ്ഥിതി ചെയ്യുന്നത്. ബെംഗളുരുവിലെ പ്രശസ്തമായ ലാല്‍ബാഗ് ബോട്ടാണിക്കല്‍ ഗാര്‍ഡന്റെ തെക്കേ അറ്റത്തായായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഈ തടാകത്തിന്റെ സാന്നിധ്യം കൊണ്ടു മാത്രമാണ് 1760 ല്‍ ഹൈദര്‍ അലി ഖാന്‍ ഇവിടെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സ്ഥാപിക്കുന്നത്. ബെംഗളുരുവില്‍ ഏറ്റവുമധികം ആളുകള്‍ എത്തിച്ചേരുന്ന ഇവിടം തീര്‍ത്തും മനോഹരമായ ഇടമാണ്. ദിവസം മുഴുവന്‍ നടന്നു കാണാന്‍ പറ്റിയ കാഴ്ചകളും വിശ്രമിക്കാന്‍ വൃക്ഷച്ചുവടുകളും ഇവിടെ ധാരാളം കാണുവാന്‍ സാധിക്കും.

PC: Ramesh NG

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ബെംഗളുരുവിലെ മാവള്ളി എന്ന സ്ഥലത്താണ് ലാല്‍ബാഗ് സ്ഥിതി ചെയ്യുന്നത്.

 അഗാര ലേക്ക്

അഗാര ലേക്ക്

ബെംഗളുരുവില്‍ കാണാന്‍ സാധിക്കുന്ന മനോഹരമായ തടാകങ്ങളില്‍ ഒന്നാണ് അഗാര ലേക്ക്. പ്രകൃതിസ്‌നേഹികള്‍ ആഗ്രഹിക്കുന്നതെല്ലാം ഒരുക്കിയിരിക്കുന്ന ഇവിടെ നിന്നുള്ള കാഴ്ചകള്‍ അതിമനോഹരമാണ്. ഇവിടുത്തെ സൂര്യോദയവും സൂര്യാസ്തമയവും കാണുവാന്‍ നിരവദി ആളുകളാണ് എത്താറുള്ളത്.

ഹെസറഗട്ട ലേക്ക്

ഹെസറഗട്ട ലേക്ക്

ബെംഗളുരുവിലെ മറ്റു തടാകങ്ങളില്‍ നിന്നും വ്യത്യസ്തമായി ഹെസറഗട്ട ലേക്കിനൊരു പ്രത്യേകതയുണ്ട്. മനുഷ്യനിര്‍മ്മിതമായ തകടാകമാണിത്. 1894 ല്‍ ജനങ്ങള്‍ക്ക് ശുദ്ധജലത്തിന്റെ ലഭ്യത ഉറപ്പുവരുത്താനായി നിര്‍മ്മിക്കപ്പെട്ടതാണി ഈ തടാകം. പക്ഷികള്‍ ധാരാളമായി എത്തിച്ചേരുന്ന ഇടം കൂടിയാണിത്.
വേനല്‍ക്കാലങ്ങളില്‍ ഇവിടെ വെള്ളം വറ്റാറുണ്ട്.

PC: Nikkul

Read more about: lakes, bengaluru