Search
  • Follow NativePlanet
Share
» »യാത്രാ പ്ലാനിൽ ഉൾപ്പെടുത്താൻ ഈ തടാകങ്ങൾ കൂടി!

യാത്രാ പ്ലാനിൽ ഉൾപ്പെടുത്താൻ ഈ തടാകങ്ങൾ കൂടി!

ചുറ്റോടു ചുറ്റും വെള്ളത്തിൽ കിടക്കുന്ന നമ്മൾ ഇന്ത്യാക്കാർക്ക് തടാകങ്ങൾ ഒരു വലിയ സംഭവമൊന്നുമല്ല. കാശ്മീർ മുതൽ ഇവിടെ കന്യാകുമാരി വരെ കാണുന്ന നദികളായ നദികളും പുഴകളും കായലും തടാകങ്ങളും ഒക്കെ കാഴ്ചയ്ക്ക് ഒരാനന്ദം തന്നെയാണ്. ജീവിതത്തിൽ ഒരു വട്ടമെങ്കിലും കണ്ണു നിറയെ കണ്ടിരിക്കേണ്ട കാഴ്ചകൾ നമ്മുടെ തടാകങ്ങൾ ഒരുക്കിയിട്ടുണ്ട്. എന്തു തന്നെയായാലും മുഴുവൻ തടാകങ്ങളോ കാഴ്ചകളോ ഒന്നും കണ്ടു തീർക്കുവാൻ പറ്റിയില്ലെങ്കിലും തീർച്ചയായും കണ്ടിരിക്കേണ്ട കുറച്ച് തടാകങ്ങളുണ്ട്. ഇതാ അതിൽ ഏറ്റവും പ്രധാനപ്പെട്ട അഞ്ച് തടാകങ്ങൾ പരിചയപ്പെടാം...

 ദാൽ തടാകം

ദാൽ തടാകം

തടാകങ്ങളെക്കുറിച്ച് പറയുമ്പോൾ ഏറ്റവും ആദ്യം തന്നെ പറയേണ്ട ഇടമാണ് ശ്രീനഗറിലെ ദാൽ തടാകം. ഷിക്കാര വഞ്ചികളും മഞ്ഞുമലകൾക്കഭിമുഖമായി നിൽക്കുന്ന തടാക കാഴ്ചകളും ഒക്കെ കൊണ്ട് ഓരോ സഞ്ചാരിയുടെയും മനം കവരുന്ന ദാൽ തടകാം ഇന്ത്യൻ വിനോദ സഞ്ചാരത്തിന്‍റെ അടയാളം കൂടിയാണ്. പ്രകൃതിയുടെ സൗന്ദര്യം എല്ലാ വിധത്തിലും അടയാളപ്പെടുത്തിയിരിക്കുന്ന ദാൽ തടാകത്തിലെ രാത്രി താമസം ഇവിടെ എത്തിയാൽ പരീക്ഷിച്ചിരിക്കേണ്ട ഒന്നാണ്.

PC:Suhail Skindar Sofi

ചന്ദ്രതാൽ തടാകം

ചന്ദ്രതാൽ തടാകം

സഞ്ചാരികളുടെ സ്വർഗ്ഗമായ സ്പിതിയിലെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നാണ് ചന്ദ്രതാൽ തടാകം. സമുദ്ര നിരപ്പിൽ നിന്നും 4300 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇത് ഇന്ത്യ-ഹിമാലയൻ ഭാഗത്തെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകം കൂടിയാണ്. ചന്ദ്രതാൽ തടാകത്തിനു സമീപത്തുകൂടി നടത്തുന്ന ചന്ദ്രതാൽ ബാരാലാച്ച ട്രക്കിങ്ങ് ഹിമാചൽ പ്രദേശിൽ നിന്നും നടത്തുവാൻ സാധിക്കുന്ന ഏറ്റവും സാഹസികമായ ട്രക്കിങ്ങുകളിലൊന്നു കൂടിയാണ്. ലേ-മണാലി ഹൈവേയിൽ സമുദ്ര നിരപ്പിൽ നിന്നും 4890 മീറ്റർ ഉയരത്തിലാണ് ബരാലാചാ ലാ സ്ഥിതി ചെയ്യുന്നത്.

PC:Christopher L Walker

ലോക്താക്ക് തടാകം

ലോക്താക്ക് തടാകം

മണിപ്പൂരിലെ ബിഷ്ണുപൂർ ജില്ലയിലാണ് പ്രസിദ്ധമായ ലോക്താക്ക് തടാകം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായാണ് ഇത് അറിയപ്പെടുന്നത്. അത്ഭുത തടാകം എന്നും ലോക്താക് അറിയപ്പെടുന്നു. തടാകത്തിനുള്ളിലെ ഒഴുകി നടക്കുന്ന തീരങ്ങളുടെ സാന്നിധ്യമാണ് ലോക്തക്കിന് ഇങ്ങനെയൊരു പേര് നല്കിയത്. വ്യത്യസ്ത തരത്തിലുള്ള ജൈവാവശിഷ്ടങ്ങളും മണ്ണും അവശിഷ്ടങ്ങളും ഒക്കെ ചേർന്ന് രൂപപ്പെടുന്ന ചെറു കരകളാണ് ഇങ്ങനെ ഒഴുകി നടക്കുന്നതെങ്കിലും ഇവിടുള്ളവർ മാന്ത്രികക്കര എന്നാണിതിനെ വിശേഷിപ്പിക്കുന്നത്. ലോകത്തിലെ തന്നെ ഒഴുകി നടക്കുന്ന ഏക ദേശീയോദ്യാനം കൂടിയാണിത്. തടാകത്തിനകത്ത് സ്ഥിതി ചെയ്യുന്ന കെയ്ബുൾ ലംജാവോ സാൻഗായിപാർക്കാണ് ദേശീയോദ്യാനമായി അറിയപ്പെടുന്നത്.

PC:Harvinder Chandigarh

ദംദാമ ലേക്ക്

ദംദാമ ലേക്ക്

ഹരിയാനയിലെ ഏറ്റവും വലിയ തടാകങ്ങളിലൊന്നാണ് ദംദാമ ലേക്ക്. മഴക്കാലത്ത് മാത്രം കാഴ്ചകൾ സമ്മാനിക്കുന്നതിനാൽ ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കുവാൻ യോജിച്ചത്. വിവിധ തരത്തിലുള്ള പക്ഷികളുടെയും ദേശാടനക്കിളികളുടെയും സങ്കേതമായതിനാൽ പക്ഷി നിരീക്ഷണത്തിൽ താല്പര്യമുള്ളവർക്ക് പറ്റിയ ഇടം കൂടിയാണ്.

കയാക്കിങ്, പാരാസെയ്ലിങ്, സൈക്ലിംഗ്, തുടങ്ങിയ കാര്യങ്ങൾക്കൊക്കെ സൗകര്യപ്രദമായ ഒരിടം കൂടിയാണിത്.

PC:Ekabhishek

ഗുരുഡോങ്മാർ

ഗുരുഡോങ്മാർ

മൂന്നു വ്യത്യസ്ത മതങ്ങൾ ഒരുപോലെ വിശുദ്ധമായി കാണുന്ന തടാകമാണ് സിക്കിമിലെ ഗുരുഡോങ്മാർ തടാകം. സമുദ്ര നിരപ്പിൽ നിന്നും 17,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇത് ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിൽ സ്ഥിതി തടാകം കൂടിയാണ്. ബുദ്ധമതത്തിനും സിക്ക് മതത്തിലും ഹിന്ദു മതത്തിനും ഇവിടം വിശുദ്ധ ഇടമാണ്. ഇവിടെ നിന്നും വെറും അഞ്ച് കിലോമീറ്റർ ദൂരമാണ് ചൈനയുടെ അതിർത്തിയിലേക്കുള്ളത്. ഇവിടുത്തെ എല്ലിനേപ്പോലും മരവിപ്പിക്കുന്ന തണുപ്പിനെ പ്രതിരോധിക്കാനാവും എന്നുറപ്പുള്ളവർക്ക് പോകാനായി ഒട്ടേറെ ട്രക്കിങ്ങുകൾ തടാകത്തിന്റെ സമീപത്തു നിന്നും സംഘടിപ്പിക്കുന്നുണ്ട്.

തടാകത്തിനു നടുവിലെ കൊട്ടാരത്തിൽ തുടങ്ങി മഴ കാണാൻ നിർമ്മിച്ച കൊട്ടാരം വരെ

കോൾ സെന്‍റർ മുതൽ ദേശീയ പാത വരെ....കർണ്ണാടകയിലെ കുപ്രസിദ്ധ ഇടങ്ങളിതാ..

PC:Veil Flanker

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X