» »ബിക്കനേര്‍: ഒഴിവാക്കാന്‍ പാടില്ലാത്ത സംഗതികള്‍

ബിക്കനേര്‍: ഒഴിവാക്കാന്‍ പാടില്ലാത്ത സംഗതികള്‍

Written By: Elizabath

ബിക്കനേര്‍.. രാജസ്ഥാന്റെ തുടിപ്പുകള്‍ അതേപടി ഏറ്റുവാങ്ങുന്ന സ്ഥലം. ക്യാമല്‍ സഫാരിക്കും മരുഭൂമിയുടെ ഭാവഭേദങ്ങള്‍ക്കും എന്നും സാക്ഷിയാകുന്ന ഇവിടം രാജസ്ഥാനിലെത്തുന്ന സഞ്ചാരികള്‍ മറക്കാതെ സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമാണ്. മരുഭൂമിക്ക് നടുവിലെ അത്ഭുതം എന്നറിയപ്പെടുന്ന ബിക്കനേറില്‍ എത്തിയാല്‍ ഒഴിവാക്കാന്‍ പാടില്ലാത്ത കുറച്ച് സ്ഥലങ്ങളും സംഗതികളുമുണ്ട്. വിവിധ സംസ്‌കാരങ്ങളുടെയും പൈതൃകങ്ങളുടെയും ശേഷിപ്പുകള്‍ ഇന്നും നിലനില്‍ക്കുന്ന ബിക്കനീറിന്റെ വിശേഷങ്ങള്‍...

ജുനാഗഡ് കോട്ട

ജുനാഗഡ് കോട്ട

ബിക്കനീറിലെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്നാണ് ഇവിടുത്തെ ജുനാഗഡ് കോട്ട. രാജസ്ഥാനില്‍ മലമുകളില്‍ നിര്‍മ്മിക്കാത്ത അപൂര്‍വ്വം കോട്ടകളിലൊന്നായ ജുനാഗഡ് കോട്ടയ്ക്ക് ചിന്താമണി എന്നും പേരുണ്ട്. താര്‍ മരുഭൂമിയില്‍ സ്ഥിതി ചെയ്യുന്ന ഈ കോട്ടയ്ക്കു ചുറ്റുമായാണ് ബിക്കനീര്‍ നഗരം രൂപപ്പെട്ടിരിക്കുന്നത്.
മണല്‍ക്കല്ലുകൊണ്ടും മാര്‍ബിളുകള്‍ കൊണ്ടും നിര്‍മ്മിച്ച കൊട്ടാരങ്ങളും ക്ഷേത്രങ്ങളുമാണ് ജുനാഗഡ് കോട്ടയുടെ പ്രത്യേകതകള്‍.

PC:Schwiki

ലാല്‍ഗഡ് കൊട്ടാരം

ലാല്‍ഗഡ് കൊട്ടാരം

ബിക്കനീര്‍ രാജാവായിരുന്ന സര്‍ ഗംഗ സിംഗിനുവേണ്ടി പണിത കൊട്ടാരമാണ് ലാല്‍ഗഡ് കൊട്ടാരം എന്നറിയപ്പെടുന്നത്. 1902 നും 1926 നും ഇടയിലായാണ് ഈ കൊട്ടാരം നിര്‍മ്മിച്ചത്. ഇന്‍ഡോ-സാര്‍സനിക് വാസ്തുവിദ്യയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ കൊട്ടാരം ബ്രിട്ടീഷ് ആര്‍കിടെക്ടുകളാണ് രൂപകല്പന ചെയ്തത്.
രണ്ടു നടുമുറ്റങ്ങള്‍ക്കു ചുറ്റുമായി നിര്‍മ്മിച്ചിരിക്കുന്ന ഈ കൊട്ടാരം ജുനഗഡ് കോട്ടയില്‍ നിന്നും ഏകദേശം അഞ്ച് കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്.

PC:Archan dave

ലക്ഷ്മി നിവാസ് പാലസ്

ലക്ഷ്മി നിവാസ് പാലസ്

ബിക്കനീര്‍ രാജാക്കന്‍മാരുടെ ഔദ്യോഗിക വസതിയായിരുന്ന ലക്ഷ്മി നിവാസ് പാലസും ഇന്തോ-സാര്‍സനിക് വാസ്തുവിദ്യയില്‍ നിര്‍മ്മിച്ച കൊട്ടാരമാണ്. 1898നും 1902 നും ഇടയില്‍ നിര്‍മ്മിച്ച ഈ കൊട്ടാരം ഇപ്പോള്‍ സ്വകാര്യ ഹോട്ടല്‍ ഗ്രൂപ്പിന്റെ കൈവശമാണ് ഉള്ളത്.
രാജസ്ഥാന്റെ പ്രത്യേകതയായ മണല്‍ക്കല്ലില്‍ നിര്‍മ്മിച്ചിരിക്കുന്നു എന്നതാണ് കൊട്ടാരത്തിന്റെ ഏറ്റവും വലിയ ആകര്‍ണം. ഒരു കാലത്ത് ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള, ഇന്തോ-സാര്‍സനിക് വിദ്യ സമന്യയിപ്പിച്ച നിര്‍മ്മിതികളില്‍ ഏറ്റവും പൂര്‍ണ്ണമായത് എന്ന വിശേഷണം ഇതിന് സ്വന്തമായിരുന്നു.

PC:Noledam

കര്‍നി മാതാ ക്ഷേത്രം

കര്‍നി മാതാ ക്ഷേത്രം

വിചിത്രമായ ക്ഷേത്രങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാന്ചതു നില്‍ക്കുന്ന ഒന്നാണ് ബിക്കാനീറിനു സമീപം സ്ഥിതി ചെയ്യുന്ന കര്‍നി മാതാ ക്ഷേത്രം. ഏകദേശം ഇരുപത്തിഅയ്യായിരത്തോളം എലികളാണ് ഇവിടുത്തെ മുഖ്യ ആകര്‍ഷണം. വിശുദ്ധമായി കണക്കാക്കപ്പെടുന്ന ഈ എലികളെ കബ്ബാസ് എന്നാണ് വിളിക്കുന്നത്.

PC:Barry Rogge

ബന്തസാര്‍ ജെയ്ന്‍ ക്ഷേത്രം

ബന്തസാര്‍ ജെയ്ന്‍ ക്ഷേത്രം

ബന്തസാര്‍ ജെയ്ന്‍ ക്ഷേത്രം അഥവാ ബാന്ദാ ഷാ ജെയ്ന്‍ ക്ഷേത്രം ബിക്കനീറില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ക്ഷേത്രങ്ങളാണ്. ചുവരിലെ ചിത്രങ്ങള്‍ക്കും കലാനിര്‍മ്മിതികള്‍ക്കും പേരുകേട്ടിരിക്കുന്ന ഈ ക്ഷേത്രം ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴില്‍ സംരക്ഷിക്കപ്പെടുന്ന ഈ ക്ഷേത്രം പതിനഞ്ചാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതാണെന്നാണ് കരുതുന്നത്.
വെള്ളത്തിനു പകരം നെയ്യിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.

PC:rene boulay

ക്യാമല്‍ റിസേര്‍ച്ച് ഫാം

ക്യാമല്‍ റിസേര്‍ച്ച് ഫാം

ബിക്കനീര്‍ നഗരത്തില്‍ നിന്നും എട്ടു കിലോമീറ്റര്‍ അകലെയായാണ് ക്യാമല്‍ റിസേര്‍ച്ച് ഫാം സ്ഥിതി ചെയ്യുന്നത്. ഒട്ടകങ്ങളില്‍ ഉള്ള പരീക്ഷണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും വേണ്ടി സ്ഥാപിച്ചിരിക്കുന്ന ഈ ഫാമില്‍ ഒട്ടകപ്പാലില്‍ നിന്നും നിര്‍മ്മിക്കുന്ന ഐസ്‌ക്രീമുകള്‍ ലഭിക്കും. കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ 1984 ലാണ് ക്യാമല്‍ റിസര്‍ച്ച് ഫാം നിര്‍മ്മിക്കുന്നത്. ക്യാമല്‍ ബ്രീഡിങ് ഫാം എന്നും ഇതിനു പേരുണ്ട്.

PC:Flicka

ഗജ്‌നേര്‍ വൈല്‍ഡ് ലൈഫ് സാങ്ച്വറി

ഗജ്‌നേര്‍ വൈല്‍ഡ് ലൈഫ് സാങ്ച്വറി

ബിക്കനീറില്‍ നിന്നും 32 കിലോമീറ്റര്‍ അകലെയാണ് ഒരു കാലത്ത് ബിക്കനീര്‍ മഹാരാജാക്കന്‍മാരുടെ വേട്ടയാടല്‍ സ്ഥലമായിരുന്ന ഗജ്‌നേര്‍ വൈല്‍ഡ് ലൈഫ് സാങ്ച്വറി സ്ഥിതി ചെയ്യുന്നത്. ചീറ്റപ്പുലികളെ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള ഒരു പ്രോജക്ടും ഇവിടെ നിലനില്‍ക്കുന്നുണ്ട്.

PC:Daniel Villafruela

പട്ടം പറത്തല്‍

പട്ടം പറത്തല്‍

റാത്തോര്‍ രാജകുമാരനായിരുന്ന റാവു ബിക്കാജിയാണ് 1488ല്‍ ബിക്കാനീര്‍ നഗരം സ്ഥാപിക്കുന്നത്. അക്ഷയതൃതീയ ദിവസത്തിലാണ് നഗരവാസികള്‍ ഈ സ്ഥാപകം ദിനം ആഘോഷിക്കുക. പട്ടങ്ങള്‍ പറത്തിയും രാജസ്ഥാന്റെ തനതുഭക്ഷണങ്ങള്‍ കഴിച്ചും കൊണ്ടാടുന്ന ഈ ദിവസം ഇവിടുത്തെ പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണ്.


PC:Kirt Edblom

Read more about: rajasthan bikaner

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...