» »പശ്ചിമേന്ത്യയിലെ മോഹിപ്പിക്കുന്ന ഇടങ്ങള്‍

പശ്ചിമേന്ത്യയിലെ മോഹിപ്പിക്കുന്ന ഇടങ്ങള്‍

Written By: Elizabath

കലകളുടെയും സംസ്‌കാരത്തിന്റെയും വാസ്തുവിദ്യയുടെയും ശില്പങ്ങളുടെയുമൊക്കെ മോഹിപ്പിക്കുന്ന ഇടമാണ് പശ്ചിമേന്ത്യ. ചരിത്രത്തെ സ്‌നേഹിക്കുന്ന ഒരാളാണെങ്കില്‍ തീര്‍ച്ചയായും ഒഴിവാക്കാന്‍ പറ്റാത്ത കാഴ്ചകളാണ് ഇവിടെ കാത്തിരിക്കുന്നത്.

ലക്ഷ്മിവിലാസ് പാലസ്

ലക്ഷ്മിവിലാസ് പാലസ്

ഇംഗ്ലണ്ടിലെ ബക്കിംങ്ഹാം പാലസിന്റെ നാലിരട്ടി വലുപ്പത്തില്‍ ഒരു കൊട്ടാരം! അതും ഇന്ത്യയില്‍. വിശ്വസിക്കാന്‍ ഇത്തിരി പ്രയാസം കാണും. അതാണ് ഗുജറാത്തിലെ വഡോധരയില്‍ സ്ഥിതി ചെയ്യുന്ന ലക്ഷ്മിവിലാസ് പാലസ്
500 ഏക്കറോളം സ്ഥലത്ത് പരന്നു കിടക്കുന്ന ഈ കൊട്ടാരത്തിനെ ആഢംബരത്തിന്റെ അവസാന വാക്ക് എന്നും വിശേഷിപ്പിക്കാം.

PC: Notnarayan

രാംനദി ക്ഷേത്രം ഗോവ

രാംനദി ക്ഷേത്രം ഗോവ

ഗോവയിലെ പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ് ബന്‍ദിവാഡെയില്‍ സ്ഥിതി ചെയ്യുന്ന രാംനദി ക്ഷേത്രം. പതിനാറാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാരുടെ അക്രമത്തില്‍ നിന്നും രക്ഷപെടാനായി കോവയിലെ തന്നെ ലൗട്ടോലിം എന്ന സ്ഥലത്തുനിന്നും ഇവിടേ്കക് കൊണ്ടുവന്ന് പ്രതിഷ്ഠിച്ചതാണ് ഇപ്പോഴത്തെ ക്ഷേത്രം. 2011 ലാണ് ഇപ്പോഴത്തെ സ്ഥലത്തെത്തിയതിന്‍രെ 450-ാം വാര്‍ഷികം ആഘോഷിച്ചത്.
സരസ്വതി ബ്രാഹ്മിണന്‍മാരുടെ അധീനതയിലുള്ള ഈ ക്ഷേത്രത്തില്‍ അഞ്ച് പ്രധാന ദേവതകകളാണുള്ളത്.

PC:Drshenoy

പിട്ടാല്‍ഖോര ഗുഹകള്‍

പിട്ടാല്‍ഖോര ഗുഹകള്‍

മഹാരാഷ്ട്രയില്‍ പശ്ചിമഘട്ടത്തോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന പിട്ടാല്‍ഖോര ഗുഹകള്‍ ബുദ്ധസംസ്‌കാരത്തിന്റെ നാള്‍വഴികളിലെ പ്രധാനപ്പെട്ട ഒരിടമാണ്. കല്ലില്‍ കൊത്തിയ 14 ഗുഹകളുള്ള ഇത് മൂന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതാണെന്നു കരുതുന്നു. എല്ലോറയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ കുത്തനെയുള്ള കയറ്റം കയറി മാത്രമേ എത്താനാവൂ.

PC: Ms Sarah Welch

ബോം ജീസസ് ബസലിക്ക, ഗോവ

ബോം ജീസസ് ബസലിക്ക, ഗോവ

ഗോവയുടെ ചരിത്രത്തെ അടയാളപ്പെടുത്തുന്ന ഒരിടമാണ് ഓള്‍ഡ് ഗോവയില്‍ സ്ഥിതി ചെയ്യുന്ന പുരാതന ദേവാലയമായ ബോം ജീസസ് ബസലിക്ക. ഫ്രാന്‍സീസ് സേവ്യറിന്റെ ഓര്‍മ്മയ്ക്കായി നിലകൊള്ളുന്ന ഇവിടെത്തന്നെയാണ് അദ്ദേഹത്തിന്റെ അഴുകാത്ത ഭൗതീകശരീരം സൂക്ഷിച്ചിരിക്കുന്നത്.
പോര്‍ച്ചുഗീസ് അധിനിവേശത്തിന്റെ പഴയകാലത്തിലേക്ക് കൊണ്ടുപോകുന്ന തരത്തിലുള്ള നിര്‍മ്മിതിയാണ് ഈ ദേവാലയത്തിനുള്ളത്.

PC:Shruti Dada

ജയ്‌സാല്‍മീര്‍ കോട്ട

ജയ്‌സാല്‍മീര്‍ കോട്ട

ലോകത്തിലെ ഏറ്റവും വലിയ കോട്ടകളിലൊന്നാണ് രാജസ്ഥാനിലെ ജയ്‌സാല്‍മീര്‍ കോട്ട. താര്‍ മരുഭൂമിയിലെത്രികൂട എന്ന കുന്നിന്‍മുകളില്‍ സ്ഥിതി ചെയ്യുന്ന ഈ കോട്ടയ്ക്ക സൂര്യസ്തമയ സമയത്തുണ്ടാകുന്ന സ്വര്‍ണ്ണനിറം കാരണം സുവര്‍ണ്ണ കോട്ട എന്ന പേരും ഉണ്ട്.

PC:Adrian Sulc

പുഷ്‌കര്‍, രാജസ്ഥാന്‍

പുഷ്‌കര്‍, രാജസ്ഥാന്‍

ഇന്ത്യയില്‍ പണ്ടുകാലം മുതലേ ജനവാസമുള്ള നഗരങ്ങളില്‍ ഒന്നാണ് രാജസ്ഥാനിലെ അജ്‌മേര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പുഷ്‌കര്‍. നൂറുകണക്കിന് ക്ഷേത്രങ്ങളുള്ള ഈ നഗരം ഉത്സവങ്ങളുടെയും ആഘോഷങ്ങളുടെയും നഗരമാണ്. ഇവിടുത്തെ പുഷ്‌കര്‍ തടാകം ഹിന്ദുവിശ്വാസികളുടെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ്.

PC: 4ocima

 ബാജാ കേവ്‌സ് മഹാരാഷ്ട്ര

ബാജാ കേവ്‌സ് മഹാരാഷ്ട്ര

രണ്ടാം നൂറ്റാണ്ടില്‍ പണിതതെന്ന് വിശ്വസിക്കുന്ന ബാജാ ഗുഹകള്‍ കല്ലില്‍ കൊത്തിയ 22 ഗുഹകളുടെ ഒരു കൂട്ടമാണ്. ഇവിടുത്തെ ഗുഹാക്ഷേത്രങ്ങളും കല്ലില്‍ രേഖപ്പെടുത്തിയിരിക്കുന്നവയുമെല്ലാം ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴില്‍ ദേശീയ പ്രാധാന്യമുള്ള സ്മാരകങ്ങളായി സംരക്ഷിച്ചിട്ടുണ്ട്.

PC: Shalini31786

സഫാ ഷഹൗരി മസ്ജിദ്

സഫാ ഷഹൗരി മസ്ജിദ്

ഗോവയില്‍ നിലനില്‍ക്കുന്ന പുരാതന മസ്ജിദുകളില്‍ ഒന്നാണ് പോണ്ടയിലെ സഫാ ഷഹൗരി മസ്ജിദ്.
ഒരു പൂന്തോട്ടത്തിനും ഫൗണ്ടെയ്‌നും കൊട്ടാരത്തിനും സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ മസ്ജിദ് ബീജാപൂര്‍ ഭരണാധികാരിയായിരുന്ന അലി ആദില്‍ ഷാ പണികഴിപ്പിച്ചതാണ്. എ.ഡി. 1560 നിര്‍മ്മിച്ച ഇത് ബീജാപൂരിലെ മസ്ജിദുകളോട് സാമ്യമുള്ളതാണ്.

PC: MSheshera

ചാപ്പല്‍ ഓഫ് ഔര്‍ ലേഡി ഓഫ് ദ മൗണ്ട്

ചാപ്പല്‍ ഓഫ് ഔര്‍ ലേഡി ഓഫ് ദ മൗണ്ട്

ഗോവയിലെ പ്രശസ്തമായ ദേവാലയങ്ങളിലൊന്നാണ് പഴിയഗോവയില്‍ സ്ഥിതി ചെയ്യുന്ന ചാപ്പല്‍ ഓഫ് ഔര്‍ ലേഡി ഓഫ് ദ മൗണ്ട്. പുറമെ നിന്ന് കാണുമ്പോള്‍ ലളിതമാണെന്ന് തോന്നുമെങ്കിലും ഉള്ളില്‍ ഗംഭീരമായ കാഴ്ചയാണ് കാത്തിരിക്കുന്നത്. അതിസമ്പന്നമായിരുന്ന ഭൂതകാലത്തിന്റെ ശേഷിപ്പുകളെല്ലാം ഇവിടെ കാണാന്‍ സാധിക്കും.

PC: Josephdesousa

റാണി കി വാവ്

റാണി കി വാവ്

വാവ് എന്നു വെച്ചാല്‍ ഗുജറാത്തി ഭാഷയില്‍ പൊതുജലാശയം എന്നാണ് അര്‍ഥം. ഭര്‍ത്താവിനോടുള്ള സ്‌നേഹത്തെപ്രതി ഭാര്യ പണിത കിണറാണ് റാണി കി വാവ്.
ഗുജറാത്തിലെ സോലങ്കി രാജവംശ സ്ഥാപകനായ ഭീം ദേവ് ഒന്നാമന്റെ സ്മരണയ്ക്കായി ഭാര്യ ഉദയമതി റാണി പണികഴിപ്പിച്ചതാണ് റാണി കി വാവ് എന്നാണ് കരുതുന്നത്.
അതിമനോഹരമായ കൊത്തുപണികളാല്‍ നിറഞ്ഞ ചുവരുകളാണ് ഇവിടുത്തെ പ്രത്യേകത.

PC: Santanu Sen

വിജയ വിലാസ് പാലസ്

വിജയ വിലാസ് പാലസ്

ഗുജറാത്തിലെ കച്ചില്‍ സ്ഥിതി ചെയ്യുന്ന വിജയ വിലാസ് പാലസ്. അക്കാലത്തെ ഇവിടുത്തെ വേനല്‍ക്കാല വസതിയായിരുന്ന കൊട്ടാരം ഇന്നൊരു മ്യീസിയമാണ്. ഒട്ടേറെ ബോളിവുഡ് സിനിമകള്‍ക്ക് ലൊക്കേഷനായിട്ടുള്ളതാണ് ഈ കൊട്ടാരം.

PC: RahulZ