Search
  • Follow NativePlanet
Share
» »കലപ് മുതല്‍ പാന്‍കോട്ട് വരെ...കാണണം ഉത്തരാഖണ്ഡിലെ ഈ ഗ്രാമങ്ങളെ

കലപ് മുതല്‍ പാന്‍കോട്ട് വരെ...കാണണം ഉത്തരാഖണ്ഡിലെ ഈ ഗ്രാമങ്ങളെ

ഇതാ ഉത്തരാഖണ്ഡിലെ ഏറ്റവും മനോഹരമായ കാഴ്ചകളുള്ള ഗ്രാമങ്ങള്‍ പരിചയപ്പെടാം...

മലകളും കുന്നുകളും ആരെയും വശീകരിക്കുന്ന കാഴ്ചകളുമായി കിടക്കുന്ന ഉത്തരാഖണ്ഡ് ഒരിക്കല്‍ മനസ്സില്‍ കയറിയാല്‍ പിന്നെ അത്രപെട്ടന്ന് ഇറങ്ങിപ്പോകാത്ത ഇടമാണ്. ഒന്നു പോയാല്‍ പിന്നെയും പിന്നെയും പിന്നെയും പോകുവാന്‍ തോന്നിപ്പിക്കുന്ന ഉത്തരാഖണ്ഡ് സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായതിന്‍റെ കാരണം അധികം അന്വേഷിക്കേണ്ടതില്ല. ഓരോ കാല്‍ച്ചുവടിലും ഓരോ പുതിയ കാഴ്ചകളുമായി കാത്തിരിക്കുന്ന ഉത്തരാഖണ്ഡിനെ ഏറ്റവും മനോഹരിയാക്കുന്ന കാഴ്ച ഇവിടുത്ത ഗ്രാമങ്ങള്‍ തന്നെയാണ്. ഇതാ ഉത്തരാഖണ്ഡിലെ ഏറ്റവും മനോഹരമായ കാഴ്ചകളുള്ള ഗ്രാമങ്ങള്‍ പരിചയപ്പെടാം...

കലപ്, ഉത്തരകാശി

കലപ്, ഉത്തരകാശി

മുത്തശ്ശിക്കഥകളിലേതുപോലെ തോന്നിപ്പിക്കുന്ന കാഴ്ചകളാണ് ഉത്തരകാശി ജില്ലയിലെ കലപ് ഗ്രാമത്തിന്‍റെ പ്രത്യേകക. ഗര്‍വാള്‍ റീജിയണില്‍ ഹിമാലയത്തോട് ചേര്‍ന്നു കിടക്കുന്ന ഇവിടം ആധുനികതയുടെ പൊടി പോലും എത്തിയിട്ടില്ലാത്ത പ്രദേശം കൂടിയാണ്. നെറ്റ്വാര്‍ ഗ്രാമത്തില്‍ നിന്നും നാലു കിലോമീറ്റര്‍ ദൂരം ട്രക്കിങ്ങിലൂടെ എത്തിപ്പെടുവാന്‍ സാധിക്കുന്ന കലപ് യാത്രികര്‍ക്ക് ഇഷ്ടമാകും എന്നതില്‍ സംശയമില്ല. നെറ്റ്വര്‍ ഗ്രാമം ഡെറാഡൂണില്‍ നിന്നും വെറും നാലു കിലോമീറ്റര്‍ മാത്രം അകലെയാണ്. ഹിമാലയക്കാഴ്ചകളും പുല്‍മേടുകളും ഒക്കെയാണ് ഇവിടുത്തെ പ്രത്യേകതകള്‍.

കൂഞ്ച്ഖരാക്, നൈനിറ്റാള്‍

കൂഞ്ച്ഖരാക്, നൈനിറ്റാള്‍

ഉത്തരാഖണ്ഡിന്‍റെ ഭംഗി കാണിച്ചുതരുന്ന മറ്റൊരു ഇടമാണ് നൈനിറ്റാളിലെ കൂഞ്ച്ഖരാക്. സമുദ്രനിരപ്പില്‍ നിന്നും2323 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവി‌ടം ഹിമാലയത്തിന്റെ കണ്ണാ‌‌ടി എന്നും അറിയപ്പെടുന്നു. ഭോജ്കഹ്രാക്ക് എന്നും ഈ സ്ഥലത്തിനു പേരുണ്ട്. ശിവന്‍ സ്വര്‍ഗ്ത്തിലേക്കു പോകുന്നതിനു തൊട്ടുമുന്‍പായി അദ്ദേഹംത്തെ അവസാനം കണ്ട ഇടമെന്നാണ് ഇവിടം അറിയപ്പെടുന്നത്.

പാന്‍ഗോട്ട്, നൈനിറ്റാള്‍

പാന്‍ഗോട്ട്, നൈനിറ്റാള്‍

എഴുത്തുകാരും കവികളും ആത്മീയതയെ അന്വേഷിക്കുന്നവരും പ്രകൃതി സ്നേഹികളും ഒക്കെയെത്തിച്ചേരുന്ന പ്രദേശമാണ് പാന്‍ഗോട്ട്. പക്ഷിനിരീക്ഷകരുടെ ഒരു സ്വര്‍ഗ്ഗം തന്നെയായ ഇവിടെ 580 തരത്തിലധികം പക്ഷികളുണ്ട്. ഹിമാലയന്‍ മേഖലയില്‍ കാണുന്ന എല്ലാത്തരം പക്ഷികളെയും ഇവിടെ കാണുവാന്‍ സാധിക്കും. നൈനിറ്റാളില്‍ നിന്നും വെറും15 കിലോമീറ്റര്‍ മാത്രം അകലെയാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. കാടിനുള്ളില്‍ കിടക്കുന്ന ചീന പീക്കിന്‍റെ മനോഹരമായ കാഴ്ചയും ഇവി‌ടെനിന്നും കാണാം.

കാല്‍സി, ഡെറാഡൂണ്‍

കാല്‍സി, ഡെറാഡൂണ്‍

യമുനാ നദിയും ടോണ്‍സ് നദിയും പരസ്പരം കൂടിച്ചേരുന്ന ഇടത്ത് സ്ഥിതി ചെയ്യുന്ന മറ്റൊരു മനോഹ ഉത്തരാഖണ്ഡ് ഗ്രാമമാണ് കല്‍സി. സമുദ്രനിരപ്പില്‍ നിന്നും 780 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവി‌ടം പഴയ യമുനോത്രി റോഡിനോ‌ട് ചേര്‍ന്നാണ് കി‌ടക്കുന്നത്.

കറ്റാര്‍മല്‍ വില്ലേജ്

കറ്റാര്‍മല്‍ വില്ലേജ്

ഹിമാലയത്തിന്റെ നിധി എന്നറിയപ്പെടുന്ന പ്രദേശമാണ് കറ്റാര്‍മല്‍ ഗ്രാമം. പ്രശസ്തമായ സൂര്യ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഇവിടം മലകളുടെ ഇടയില്‍ കിടക്കുന്ന ഗ്രാമത്തിന്‍റെ ഭംഗിയാണ് സഞ്ചാരികള്‍ക്ക് നല്കുന്നത്. കാടിനോട് ചേര്‍ന്നാണ് കിടക്കുന്നതെങ്കിലും എളുപ്പത്തില്‍ എത്തിച്ചേരുവാന്‍ സാധിക്കും. നൈനിറ്റാളില്‍ നിന്നും 70 കിലോമീറ്ററും അല്‍മോറയില്‍ നിന്നും 13 കിലോമീറ്ററും കോസി ഗ്രാമത്തില്‍ നിന്നും 1.5 കിലോമീറ്ററും അകലെയാണ് ഈ ഗ്രാമം.

ഖാട്ടി ഗ്രാമം ബാഗേശ്വര്‍

ഖാട്ടി ഗ്രാമം ബാഗേശ്വര്‍

തിരക്കേറിയ നഗരങ്ങളില്‍ നിന്നുമാറി മനോഹരമായ പര്‍വ്വതങ്ങളോ‌ട് ചേര്‍ന്നു കിടക്കുന്ന ഇടമാണ് ഖാട്ടി ഗ്രാമം. മനസ്സിനെയും ശരീരത്തെയും വീണ്ടും ചെറുപ്പമാകുവാന്‍ സഹായിക്കുന്ന ഇടമെന്ന നിലയില്‍ സഞ്ചാരികള്‍ക്ക് പ്രിയപ്പെ‌ട്ട ഇ‌ടമാണിത്. പച്ചപ്പും ശാന്തരായ ഗ്രാമവാസികളും വളവെ മനോഹരമായ പ്രകൃതി ദൃശ്യങ്ങളും ചേര്‍ന്ന ഇവിടം പിന്‍ഡാരി ഗ്ലേസിയര്‍ ട്രക്ക് കടന്നുപോകുന്ന ഇടം കൂടിയാണ്.

ആസ്കോട്ട്, പിത്തോര്‍ഗഡ്

ആസ്കോട്ട്, പിത്തോര്‍ഗഡ്

പിത്തോര്‍ഗഡ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ആസ്കോട്ട് ഉത്തരാഖണ്ഡിന്‍റെ എല്ലാ മനോഹര കാഴ്ചകളും ഉള്‍പ്പെട്ട പ്രദേശമാണ്. സമുദ്രനിരപ്പില്‍ നിന്നും 11,06 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം കൈലാസ്-മാനസരോവര്‍ യാത്ര കടന്നുപോകുന്ന പ്രദേശം കൂടിയാണ്. വേനല്‍ക്കാല യാത്രകള്‍ക്ക് ഏറ്റവും യോജിച്ച ഇടങ്ങളിലൊന്നായ ഇത് പണ്ട് കാലത്ത് ഒരു നാട്ടുരാജ്യം കൂടിയായിരുന്നു.

കാര്‍ത്തിക് സ്വാമി ഗ്രാമം, രുദ്രപ്രയാഗ്

കാര്‍ത്തിക് സ്വാമി ഗ്രാമം, രുദ്രപ്രയാഗ്

ഒറ്റയ്ക്കുള്ള യാത്രകള്‍: പോകുന്നതിനു മുന്‍പ് അറിയാം ഈ കാര്യങ്ങള്‍

കാര്‍ത്തികേയ സ്വാമിക്ക് സമര്‍പ്പിച്ചിരിക്കുന്ന കാര്‍ത്തിക് സ്വാമി ഗ്രാമം ഉത്തരാഖണ്ഡിലെ മറ്റൊരു മനോഹര ഭൂമികയാണ്. ഇവിടെ പ്രസിദ്ധമായിരിക്കുന്നത് കാര്‍ത്തിക് സ്വാമി ക്ഷേത്രമാണ്. സമുദ്രനിരപ്പില്‍ നിന്നും 3050 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തില്‍ നിന്നും 360 ഡിഗ്രി ഹിമാലയന്‍ കാഴ്ചകള്‍ കാണുവാന്‍ സാധിക്കുകയും ചെയ്യും.

ഒറ്റയ്ക്കുള്ള യാത്രകള്‍: പോകുന്നതിനു മുന്‍പ് അറിയാം ഈ കാര്യങ്ങള്‍ഒറ്റയ്ക്കുള്ള യാത്രകള്‍: പോകുന്നതിനു മുന്‍പ് അറിയാം ഈ കാര്യങ്ങള്‍

ഇന്‍സ്റ്റഗ്രാമിലിടുവാന്‍ കിടിലന്‍ ചിത്രങ്ങള്‍, ഇങ്ങനെ എടുക്കാം!ഇന്‍സ്റ്റഗ്രാമിലിടുവാന്‍ കിടിലന്‍ ചിത്രങ്ങള്‍, ഇങ്ങനെ എടുക്കാം!

മരണമില്ലാത്തവര്‍ വസിക്കുന്ന, യോഗികള്‍ക്കു മാത്രം എത്തിച്ചേരുവാന്‍ സാധിക്കുന്ന ഇടംമരണമില്ലാത്തവര്‍ വസിക്കുന്ന, യോഗികള്‍ക്കു മാത്രം എത്തിച്ചേരുവാന്‍ സാധിക്കുന്ന ഇടം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X