» »ദേവിയുടെ ഭടന്‍മാരെ അനുസ്മരിക്കാന്‍ ശൂലം കുത്തല്‍..വിചിത്രമായ ആചാരങ്ങളുള്ള സ്ത്രീ ശബരിമല

ദേവിയുടെ ഭടന്‍മാരെ അനുസ്മരിക്കാന്‍ ശൂലം കുത്തല്‍..വിചിത്രമായ ആചാരങ്ങളുള്ള സ്ത്രീ ശബരിമല

Written By: Elizabath Joseph

ആറ്റുകാല്‍ ഭഗവതി ക്ഷേത്രം, വിവാദങ്ങള്‍ കൊണ്ടും ആചാരങ്ങള്‍ കൊണ്ടും ലോകശ്രദ്ധ ആകര്‍ഷിച്ച ഈ ക്ഷേത്രത്തില്‍ ഭദ്രകാളിയെയാണ് ആറ്റുകാലമ്മയായി വണങ്ങുന്നത്... നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ക്ഷേത്രത്തിലെ പൊങ്കാല ഉത്സവം കേരളത്തിലെ ആദ്യത്തെ പൊങ്കാല ഉത്സവം ആയാണ് കണക്കാക്കുന്നത്. ലോകത്തില്‍ ഏറ്റവും അധികം സ്ത്രീകള്‍ പങ്കെടുക്കുന്ന ചടങ്ങ് എന്ന നിലയില്‍ ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടിയ പൊങ്കാലയുടെയും ക്ഷേത്രത്തിന്റെയും കൂടാതെ ഇവിടുത്തെ വിചിത്രമായ ആചാരങ്ങളെപ്പറ്റിയും അറിയാം...

സ്ത്രീകളുടെ ശബരിമല

സ്ത്രീകളുടെ ശബരിമല

തിരുവനന്തപുരം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഏറെ പ്രശസ്തമായ ക്ഷേത്രമാണ് ആറ്റുകാല്‍ ക്ഷേത്രം. കരമനയാറിന്റെയും കിള്ളിയാറിന്റെയും സംഗമ സ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ആറ്റുകാല്‍ ക്ഷേത്രം സ്ത്രീകളുചെ ശബരിമല എന്ന പേരിലാണ് അറിയപ്പെടുന്നത്. ഭദ്രകാളിയെ ആറ്റുകാലമ്മയായി ആരാധിക്കുന്ന ഇവിടെ ലക്ഷക്കണക്കിന് ഭക്തരാണ് ഓരോ വര്‍ഷവും ഇവിടെ എത്തുന്നത്.

ആറ്റുകാല്‍ പൊങ്കാല

ആറ്റുകാല്‍ പൊങ്കാല

ആത്മസമര്‍പ്പണത്തിന്റെ പ്രതീകമായി കരുതുന്ന പൊങ്കാല തിരുവനന്തപുരത്തിന്റെ മാത്രമല്ല, കേരളത്തിലെ സ്ത്രീകളുടെ തന്നെ ഏറ്റവും വലിയ ഉത്സവമാണ്. അമ്പൂര്‍ണേശ്വരി ദേവിയുടെ ഇ്ഷ്ട വഴിപാടായ പൊങ്കാല കേരളത്തില്‍ ആദ്യം നടന്നത് ഇവിടെയാണെന്നാണ് വിശ്വാസം. ലോകത്തില്‍ തന്നെ ഏറ്റവും അധികെ സ്ത്രീകള്‍ പങ്കെടുക്കുന്ന ചടങ്ങ് എന്ന നിലയില്‍ ഇത് ഗിന്നസ് ബുക്കിലും ഇടം നേടിയിട്ടുണ്ട്. മനശുദ്ധിയും ശരീര ശുദ്ധിയും ഉള്ളവര്‍ മാത്രം അര്‍പ്പിക്കുന്ന ഈ ചടങ്ങ് ഇവിടുത്തെ പ്രധാന ആഘോഷങ്ങളില്‍ ഒന്നുകൂടിയാണ്.

പൊങ്കാല എന്ന ചടങ്ങ്

പൊങ്കാല എന്ന ചടങ്ങ്

തൂശനിലയില്‍ അവില്‍, മലര്‍, വെറ്റില, പാക്ക്, പഴം, ശര്‍ക്കര, പൂവ്, ചന്ദനത്തിരി, നിലവിളക്ക്, നിറനാഴി, കിണ്ടിയില്‍ വെള്ളം എന്നിവ വയ്കുന്നു. പുതിയ മണ്‍കലത്തിലാണ് പൊങ്കാല ഇടേണ്ടത്. പ്രപഞ്ചത്തിന്റെ പ്രതീകമായ മണ്‍കലം ശരീരമായി സങ്കല്പ്പിച്ച്, അതില്‍ അരിയാകുന്ന മനസ്സ് തിളച്ച് അതിന്റെ അഹംബോധം നശിക്കുകയും, ശര്‍ക്കരയാകുന്ന പരമാനന്ദത്തില്‍ ചേര്‍ന്ന് ആത്മസാക്ഷാത്കാരത്തിന്റെ പായസമായി മാറുന്നു എന്നാണ്.
ഉണക്കലരിയും തേങ്ങയും ശര്‍ക്കരയും പുത്തന്‍ മണ്‍കലത്തില്‍ വെച്ചു തീ പൂട്ടിയാണ് പൊങ്കാല തയ്യാറാക്കുന്നത്. വെറും തറയില്‍ അടുപ്പും കൂട്ടി അതില്‍ മണ്‍കലം വെച്ച് ശുദ്ധജലത്തില്‍ പൊങ്കാലപ്പായസം തയ്യാറാക്കുന്നു. പ്രധാന വഴിപാടായ ശര്‍ക്കര പായസത്തിന് പുറമേ വെള്ളച്ചോറ്, വെള്ളപ്പായസം, വഴനയിലയില്‍ ഉണ്ടാക്കുന്ന തെരളി എന്ന അട, പയറും അരിപ്പൊടിയും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കുന്ന മണ്ടപ്പുട്ട് എന്നിവയും പൊങ്കാലദിനം തയാറാക്കുന്ന നിവേദ്യങ്ങളാണ്.

ആപത്തുകള്‍ ഒഴിയാനും മോക്ഷം ലഭിക്കാനും

ആപത്തുകള്‍ ഒഴിയാനും മോക്ഷം ലഭിക്കാനും

ആപത്തുകള്‍ ഒഴിഞ്ഞ് ആഗ്രഹങ്ങള്‍ നടക്കുവാനും മോക്ഷഭാഗ്യത്തിനുമായാണ് സ്ത്രീകള്‍ പൊങ്കാല അര്‍പ്പിക്കാന്‍ എത്തുന്നത്.

വിവിധ വിഭവങ്ങള്‍

വിവിധ വിഭവങ്ങള്‍

ഉദ്ദിഷ്ട കാര്യങ്ങള്‍ക്കായി പൊങ്കാലയ്ക്ക് എത്തുന്നവര്‍ പൊങ്കാല പായസം കൂടാതെ വിവിധ തരത്തിലുള്ള മറ്റു വിഭവങ്ങളും ഉണ്ടാക്കുന്നു. വെള്ളച്ചോറ്, വെള്ളപ്പായസം, തെരളി, മണ്ടപ്പുട്ട്, നവരസപ്പായസം, പഞ്ചസാരപ്പായസം എന്നിവയാണ് ഇവയില്‍ ചിലത്.

 പത്തുദിവസങ്ങളിടെ ചടങ്ങുകള്‍

പത്തുദിവസങ്ങളിടെ ചടങ്ങുകള്‍

കുംഭമാസത്തിലെ കാര്‍ത്തിക നാളിലാണ് പൊങ്കാല ഉത്സവത്തിനു തുടക്കമാവുന്നത്. പൂരം നാളും പൗര്‍ണ്ണമിയും ഒത്തു വരുന്ന ദിവസമാണ് പൊങ്കാല നടക്കുക. ആഘോഷങ്ങള്‍ ഉത്രം നാളില്‍ അവസാനിക്കും.

താലപ്പൊലി

താലപ്പൊലി

കന്യകമാര്‍ നടത്തുന്ന താലപ്പൊലി ഇവിടുത്തെ മറ്റൊരു പ്രധാനപ്പെട്ട ചടങ്ങാണ്. സമ്പത്തും സൗന്ദര്യവും വര്‍ധിപ്പിക്കാനും രോഗങ്ങള്‍ അകറ്റാനും ഭാവിയില്‍ നല്ലൊരു വിവാഹ ജീവിതം സാധ്യമാകാനുമാണ് പെണ്‍കുട്ടികള്‍ താലപ്പൊലിക്ക് എത്തുന്നത്.

PC:Sivahari

തോറ്റം പാട്ട്

തോറ്റം പാട്ട്

പൊങ്കലയോട് അനുബന്ധിച്ചുള്ള മറ്റൊരു ചടങ്ങാണ് തോറ്റം പാട്ട്. ദേവിയെ കാപ്പ് കെട്ടി കുടിയിരുത്തുന്ന അന്ന് മുതല്‍ തോറ്റം പാറ്റിനും തുടക്കമാകും. ചിലപ്പതികാരത്തിലെ കണ്ണകീ ചരിതമാണ് തോറ്റം പാട്ടില്‍ വിഷയമാകുന്നത്. ദേവിയുടെ സൗന്ദര്യവും കല്യാണ ഒരുക്കങ്ങളും വര്‍ണിച്ചാണ് തോറ്റം പാട്ടിന് തുടക്കമിടുന്നത്.
PC: Baburajpm

കുത്തിയോട്ടം

കുത്തിയോട്ടം

ഈ അടുത്ത കാലത്ത് ഏറെ വിവാദമായിരിക്കുന്ന ഒന്നാണ് കുട്ടിയോട്ടം എന്ന ആചാരം. ആറ്റുകാല്‍ കുത്തിയോട്ടം എന്നറിയപ്പെടുന്ന ഈ ആചാരം 13 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ ദേഹത്ത് ശൂലം കുത്തിയിറക്കുന്ന ചടങ്ങാണ്.

ഏഴു ദിവസത്തെ വ്രതം

ഏഴു ദിവസത്തെ വ്രതം

എട്ടിനും 13നും ഇടയില്‍ പ്രായമായ ആണ്‍കുട്ടികളാണ് കുത്തിയോട്ടത്തിനെത്തുന്നവര്‍. മഹാഷാസുരനെ വദിച്ച യുദ്ധത്തില്‍ ദേവിയുടെ മുറിവേറ്റ ഭടന്‍മാരായാണ് കുത്തിയോട്ടക്കാരെ കണക്കാക്കുന്നത്. ആറ്റുകാല്‍ ഉത്സവത്തിന്റെ അവസാന ദിവസം നടക്കുന്ന ചൂരല്‍ക്കുത്ത് എന്ന ചടങ്ങാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്.

വാരിയെല്ലിനു താഴെ ചൂരല്‍ കുത്തുന്നു

വാരിയെല്ലിനു താഴെ ചൂരല്‍ കുത്തുന്നു

പൊങ്കാല ദിവസം ദേവിയുടെ മുന്നില്‍ വെച്ച് വ്രതമെടുത്ത കുട്ടികളുടെ വാരിയെല്ലിനു താഴെ ചൂരല്‍ കുത്തിയിറക്കുകയാണ് ചെയ്യുക. വെള്ളിയില്‍ നിര്‍മ്മിച്ച നൂലുകളാണ് ചൂരലായി ഉപയോഗിത്തുന്നത്. ഇതുമായി വേണം രാത്രി മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഘോയാത്രയില്‍ ദേവിക്ക് അകന്ടി സേവിക്കാന്‍ എന്നാണ് വിശ്വാസം. എന്നാല്‍ ഇതിനെതിരെ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു.

കേരള തമിഴ്‌നാട് വാസ്തുവിദ്യ

കേരള തമിഴ്‌നാട് വാസ്തുവിദ്യ

ക്ഷേത്രത്തിന്റെ നിര്‍മ്മാണം നോക്കുകയാമെങ്കില്‍ കേരള-തമിഴ്‌നാട് ശൈലികള്‍ സമന്വയിപ്പിച്ച ഒരു രൂപമാണ് കാണുവാന്‍ സാധിക്കുക. അലങ്കാര ഗോപുരങ്ങളും ശില്പങ്ങളും ഒക്കെ ക്ഷേത്രത്തിന്റെ ഭംഗി ഇവിടെ വര്‍ധിപ്പിക്കുന്നു.

PC:Vijayakumarblathur

ചരിത്രം

ചരിത്രം

മുല്ലക്കല്‍ തറവാട്ടിലെ കാരണവര്‍ കിള്ളിയാറ്റില്‍ കുളിക്കുമ്പോള്‍ ഒരു ബാലികയെ കാണാന്‍ ഇടയായി. കാരണവര്‍ ബാലികയെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. എന്നാല്‍ ഇതിനിടയില്‍ ബാലിക അപ്രത്യക്ഷയായി. കാരണവര്‍ക്ക് രാത്രിയില്‍ ദേവിയുടെ ദര്‍ശനം ഉണ്ടായതിനെത്തുടര്‍ന്ന് ഒരു ക്ഷേത്രം പണിത് ദേവിയെ കുടിയിരുത്തുകയായിരുന്നു.

PC:Maheshsudhakar

അഞ്ച് കൈകളുള്ള ദേവി

അഞ്ച് കൈകളുള്ള ദേവി

പിന്നീട് ക്ഷേത്രം പുതുക്കി പണിതപ്പോള്‍ ക്ഷേത്രത്തില്‍ അഞ്ച് കൈകളുള്ള ദേവിയെ പ്രതിഷ്ടിച്ചു. ശൂലം, അസി, ഫലകം, കങ്കാളം എന്നീവയാണ് ദേവിയുടെ കൈകളില്‍. ശ്രീപാര്‍വതിയുടെ അവതാരമായ കണ്ണകിയാണ് ഇവിടുത്തെ പ്രതിഷ്ട.

PC:Raji.srinivas

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

തിരുവനന്തപുരം നഗരത്തില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെയാണ് ആറ്റുകാല്‍ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്

Read more about: temple thiruvananthapuram

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...