Search
  • Follow NativePlanet
Share
» »തൃക്കണ്ണില്ലാത്ത ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്ന തൃക്കപാലീശ്വ ക്ഷേത്രം!

തൃക്കണ്ണില്ലാത്ത ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്ന തൃക്കപാലീശ്വ ക്ഷേത്രം!

വിശ്വസികള്‍ക്കിടയില്‍ ഏറെ പ്രസിദ്ധമായ ഇരിങ്ങണ്ണൂർ ശിവക്ഷേത്രത്തിന്‍റെ വിശേഷങ്ങളിലേക്ക്

പകരം വയ്ക്കുവാനില്ലാത്ത വിശ്വാസങ്ങള്‍കൊണ്ടും ആചാരങ്ങള്‍ക്കൊണ്ടും സമ്പന്നമായ നാടാണ് കോഴിക്കോട്. ഐതിഹ്യങ്ങളാല്‍ സമ്പന്നമായ ഇവിടുത്തെ ക്ഷേത്രങ്ങള്‍ എന്നും വിശ്വാസികള്‍ക്ക് ഏറെ പ്രത്യേകതകളുള്ളതാണ്. കേട്ടറിഞ്ഞ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിശ്വാസികള്‍ ഇവിടുത്തെ ക്ഷേത്രങ്ങളിലെത്തിച്ചേരുന്നു. അതിലൊന്നാണ് നാദാപുരത്ത് സ്ഥിതി ചെയ്യുന്ന ഇരിങ്ങണ്ണൂര്‍ ശിവ ക്ഷേത്രം. വിശ്വസികള്‍ക്കിടയില്‍ ഏറെ പ്രസിദ്ധമായ ഇരിങ്ങണ്ണൂർ ശിവക്ഷേത്രത്തിന്‍റെ വിശേഷങ്ങളിലേക്ക്

ഇരിങ്ങണ്ണൂർ ശിവക്ഷേത്രം

ഇരിങ്ങണ്ണൂർ ശിവക്ഷേത്രം

കോഴിക്കോട് ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് നാദാപുരത്ത് സ്ഥിതി ചെയ്യുന്ന ഇരിങ്ങണ്ണൂര്‍ ശിവ ക്ഷേത്രം. പരശുരാമന്‍ പ്രതിഷ്ഠ നടത്തി എന്നു വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം കോഴിക്കോട്ടെ പുരാതന ക്ഷേത്രങ്ങളിലൊന്നു കൂടിയാണ്. 108 ശിവക്ഷേത്രങ്ങളിലൊന്ന് കൂടിയായ ഇവിടെ ഏറെയും ശൈവ വിശ്വാസികളാണ് എത്തിച്ചേരുന്നത്.

മൂന്നു തൃക്കപാലിശ്വരങ്ങളിലൊന്ന്

മൂന്നു തൃക്കപാലിശ്വരങ്ങളിലൊന്ന്

കേരളത്തിലെ അപൂര്‍വ്വ ക്ഷേത്രങ്ങളാണ് തൃക്കപാലിശ്വര ക്ഷേത്രങ്ങള്‍. പരശുരാമന്‍ സ്ഥാപിച്ച 108 ശിവക്ഷേത്രങ്ങളില്‍ തന്നെ ആകെ മൂന്നു തൃക്കപാലീശ്വര ക്ഷേത്രങ്ങളെക്കുറിച്ച് മാത്രമേ പരാമര്‍ശിക്കുന്നുള്ളൂ. അതിലൊന്നാണ് ഇരിങ്ങണ്ണൂർ ശിവക്ഷേത്രം. കണ്ണൂര്‍ ജില്ലയിലെ കാടാച്ചിറ തൃക്കപാലം ശിവക്ഷേത്രം, നിരണം തൃക്കപാല തൃക്കപാല ക്ഷേത്രം എന്നിവയാണവ.

മഹാ ക്ഷേത്രം‌

മഹാ ക്ഷേത്രം‌

ഒരു മഹാ ക്ഷേത്രത്തിനു വേണ്ട എല്ലാ യോഗ്യതകളോടെയും കൂടിയാണ് ഇരിങ്ങണ്ണൂര്‍ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. നാലമ്പലവും, തിടപ്പള്ളിയും, ബലിക്കല്പുരയും, മുഖമണ്ഡപത്തോട് കൂടിയ ശ്രീകോവില്‍ തുടങ്ങി അതിമനോഹരമായാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

രൗദ്രഭാവം

രൗദ്രഭാവം

രൗദ്രഭാവത്തിലാണ് ഇവിടെ ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. കിഴക്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ക്ഷേത്രംത്തില്‍ നേരത്തെ നമസ്കാര മണ്ഡപം ഉണ്ടായിരുന്നതായാണ് കരുതപ്പെടുന്നത്. മുഖമണ്ഡലം, തിടപ്പള്ളി എന്നിവയൊക്കെ ഇവിടെ കാണേണ്ട കാഴ്ചകള്‍ തന്നെയാണ്. മുഖമണ്ഡപത്തിനും ശ്രീകോവിലിനും ദ്വിതാല രൂപമാണുള്ളത്. സാധാരണ ക്ഷേത്രക്കുളങ്ങളില്‍ നിന്നും വളരെ വലുപ്പത്തിലുള്ള ഇവിടുത്തെ ക്ഷേത്രക്കുളം ശിവന്‍റെ രൗദ്രഭാവത്തിന് ശമനം ഉണ്ടാകുവാനാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്നാണ് വിശ്വാസം.

തൃക്കണ്ണില്ലാത്ത ശിവന്‍

തൃക്കണ്ണില്ലാത്ത ശിവന്‍

മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇവിടുത്തെ ശിവപ്രതിഷ്ഠയ്ക്ക് തൃക്കണ്ണ് അഥവാ മൂന്നാം കണ്ണ് ഇല്ല എന്നൊരു പ്രത്യേകതയും ഉണ്ട്. രണ്ട് കണ്ണുള്ളതുകൊണ്ടാണ് ഈ പ്രദേശത്തിന് ഇര് കണ്ണ് ഊര് എന്നതില്‍ നിന്നും ഇരിങ്ങണ്ണൂര്‍ ആയതെന്നാണ് കരുതപ്പെടുന്നത്.

ആഘോഷങ്ങള്‍

ആഘോഷങ്ങള്‍


ശിവന് പ്രാധാന്യമുള്ള ആഘോഷങ്ങള്‍ ഇവിടെ പ്രാധാന്യത്തോടെ കൊണ്ടാടാറുണ്ട്. ശിവരാത്രി, മണ്ഡലപൂജ, അഷ്ടമിരോഹിണി തുടങ്ങിയവയാണ് പ്രധാന ആഘോഷങ്ങള്‍.
ഗണപതി, അയ്യപ്പന്‍, നാഗങ്ങള്‍, ബ്രഹ്മരക്ഷസ്, ശ്രീകൃഷ്ണന്‍ തു‌ടങ്ങിയ ഉപദേവതാ ക്ഷേത്രങ്ങളും ഇവിടെയുണ്ട്. നാലമ്പലത്തിന്റെ വടക്ക് ഭാഗത്ത് വിഷ്ണുവിന്‍റെ ഒരു പ്രതിഷ്ഠയും കാണാം.

 എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

കോഴിക്കോട് ജില്ലയിലെ നാദാപുരത്താണ് ഇരിങ്ങണ്ണൂര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എടച്ചേരി പഞ്ചായത്തിൽ നാദാപുരം - തലശ്ശേരി റൂട്ടിൽ ഇരിങ്ങണ്ണൂർ എന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് നിന്നും ഇവിടേക്ക് 655 കിലോമീറ്റര്‍ ദൂരമാണുള്ളത്.

ചിത്രങ്ങള്‍ക്കു കടപ്പാട്- വിക്കിപീഡിയ

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+