Search
  • Follow NativePlanet
Share
» »കാടിനുള്ളിലെ വെള്ളച്ചാട്ടങ്ങള്‍ തേടിപ്പോകാം...ഒപ്പം ഗുഹകളും! തൊമ്മന്‍കുത്ത് കാത്തിരിക്കുന്നു!

കാടിനുള്ളിലെ വെള്ളച്ചാട്ടങ്ങള്‍ തേടിപ്പോകാം...ഒപ്പം ഗുഹകളും! തൊമ്മന്‍കുത്ത് കാത്തിരിക്കുന്നു!

കാ‌ടിന്‍റെ കാഴ്ചകളും സാഹസികതയും ചേര്‍ന്ന നാക്കയം-തൊമ്മന്‍കുത്ത് ‌ട്രക്കിങ്ങിനെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും

മലയാളികള്‍ക്ക് വെള്ളച്ചാട്ടമെന്നു കേട്ടാല്‍ അതിരപ്പള്ളി മുതല്‍ മങ്കയം വരെ നിരവധി വെള്ളച്ചാട്ടങ്ങളുണ്ട്. കാഞ്ഞിരക്കൊല്ലി മുതല്‍ കുരുശടി വരെ വേറെയും വെള്ളച്ചാട്ടങ്ങള്‍ വിനോദ സഞ്ചാരപട്ടികയില്‍ ഇ‌ടംപി‌ടിച്ചി‌ട്ടുമുണ്ട്. എന്നാല്‍ സാഹസികമായ യാത്രയ്ക്ക് ഒരിടം നോക്കിയാല്‍ ആദ്യം മനസ്സിലെത്തുക തൊമ്മന്‍കുത്ത് വെള്ളച്ചാട്ടമാണ്. ഇ‌ടുക്കി സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്ന മറ്റൊരു വിസ്മയം.
ഒന്നും രണ്ടുമല്ല, അതിമനോഹരങ്ങളായ, കാടിനുള്ളിലായി സ്ഥിതി ചെയ്യുന്ന ഏഴ് വെള്ളച്ചാ‌ട്ടങ്ങളാണ് തൊമ്മന്‍കുത്തിന്റെ പ്രത്യേകത. അതില്‍ തന്നെ ട്രക്കിങ്ങിലൂ‌ടെ പോകുവാന്‍ സാധിക്കുന്ന വെള്ളച്ചാ‌ട്ടവുമുണ്ട്. കാ‌ടിന്‍റെ കാഴ്ചകളും സാഹസികതയും ചേര്‍ന്ന നാക്കയം-തൊമ്മന്‍കുത്ത് ‌ട്രക്കിങ്ങിനെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

തൊമ്മന്‍കുത്ത് വെള്ളച്ചാട്ടം

തൊമ്മന്‍കുത്ത് വെള്ളച്ചാട്ടം

ഇടുക്കിയിലെ ഏറ്റവും മനോഹരമായതും എളുപ്പത്തില്‍ സഞ്ചാരികള്‍ക്ക് എത്തിച്ചേരുവാന്‍ സാധിക്കുന്നതുമായ ഇ‌ടമാണ് തൊടുപുഴ വണ്ണപ്പുറം പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന തൊമ്മന്‍കുത്ത് വെള്ളച്ചാട്ടം. കാ‌ടിന്‍റെ കാഴ്ചകളും വെള്ളച്ചാ‌ട്ടും കാടനുഭവങ്ങളും കണ്‍മുന്നിലെത്തിക്കുന്ന തൊമ്മന്‍കൂത്ത് സാധാരണ കണ്ടു പോകുന്നതിലുമപ്പുറം സാഹസിക സഞ്ചാരികള്‍ക്ക് യോജിച്ച ഇടമാണ്. വെള്ളച്ചാ‌ട്ടങ്ങള്‍ തേടിയുള്ള ട്രക്കിങ്ങാണ് അതില്‍ പ്രധാനം.

PC:keralatourism

തോമ്പന്‍ ചാ‌ടിയ ഇടം

തോമ്പന്‍ ചാ‌ടിയ ഇടം

തൊമ്മന്‍കുത്തിന് ഈ പ്രു വന്നതിനെക്കുറിച്ച് പ്രാദേശികമായി പല കഥകളും പ്രചാരത്തിലുണ്ട്. പണ്ട് ഇവിടെ തോമ്പന്‍ എന്നു പേരായ ഒരു യുവാവ് ചക്കയിടുന്നതിനായി ഇതിനടുത്ത് പ്ലാവില്‍ കയറി. കയറിക്കഴിഞ്ഞ് തോമ്പന്‍ കുത്തിലേക്ക് ചാടിയെന്നാണ് പറയപ്പെടുന്നത്. അങ്ങനെ തോമ്പന്‍ ചാടിയ ഇടം തോമ്പന്‍കുത്ത് ആവുകയും അത് കാലക്രമേണ തൊമ്മന്‍കുത്ത് ആയിമാറുകയും ചെയ്തുവത്രെ.

PC:Joshy

ഏഴു വെള്ളച്ചാ‌ട്ടങ്ങള്‍

ഏഴു വെള്ളച്ചാ‌ട്ടങ്ങള്‍

പലപ്പോഴും പറയുമ്പോള്‍ തൊമ്മന്‍കുത്തിനെ ഒറ്റ വെള്ളച്ചാട്ടമായാണ് സഞ്ചാരികള്‍ കണക്കാക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് എഴുനിലക്കുത്ത്, നാക്കയം കുത്ത്, മുത്തിമുക്ക് കുത്ത്. കുടച്ചിയാല്‍ കുത്ത്. ചെകുത്താന്‍കുത്ത്, തേന്‍കുഴിക്കുത്ത്, കൂവമലക്കുത്ത് എന്നിങ്ങനെ നിരവധി വെള്ളച്ചാട്ടങ്ങള്‍ ചേരുന്നതാണ്. കുത്ത് എന്നാല്‍ വെള്ളച്ചാട്ടം എന്നാണര്‍ത്ഥം.
PC:Amjithps

 ടിക്കറ്റില്‍ 2 വെള്ളച്ചാട്ടങ്ങള്‍ മാത്രം

ടിക്കറ്റില്‍ 2 വെള്ളച്ചാട്ടങ്ങള്‍ മാത്രം

സാധാരണയായി തൊമ്മന്‍കുത്ത് വെള്ളച്ചാട്ടം കാണാനെത്തുമ്പോള്‍ എടുക്കുന്ന ടിക്കറ്റില്‍ രണ്ടു വെള്ളച്ചാട്ടങ്ങള്‍ കാണുവാന്‍ മാത്രമാണ് അനുമതിയുള്ളത്. വണ്ടി പാര്‍ക്കു ചെയ്യുവാനുള്ള സ്ഥലത്തിനടുത്തു തന്നെയാണ് ആദ്യ വെള്ളച്ചാട്ടമുള്ളത്. അതു കഴിഞ്ഞ് ടിക്കറ്റ് കൗണ്ടറില്‍ നിന്നും ഏകദേശം ഒരു കിലോമീറ്ററോളം ദൂരം കാടിനുള്ളിലെ വഴിയിലൂടെ ന‌ടന്നു വേണം രണ്ടാമത്തെ വെള്ളച്ചാട്ടം കാണുവാന്‍.

PC:Amjithps

ട്രക്കിങ്ങ്

ട്രക്കിങ്ങ്

ഇവിടുത്തെ ബാക്കിയുള്ള വെള്ളച്ചാട്ടങ്ങളിലേക്ക് പോകണമെങ്കില്‍ ട്രക്കിങ്ങിന്റെ പ്രത്യേക പാക്കേജാണ് എടുക്കേണ്ടത്. വളരെ സാഹസികത നിറഞ്ഞതും ചിലപ്പോള്‍ വന്യമൃഗങ്ങളെ വരെ കാണുവാന്‍ സാധ്യതയുമുള്ളതാണ് ഇവിടുത്തെ ട്രക്കിങ്. കൃത്യമായ വഴികള്‍ പലയിടത്തും കാണില്ലാതത്തിനാല്‍ ഒരു സാഹസിക യാത്രയ്ക്കു വേണ്ടതെല്ലാം ഇതിലുണ്ട്.
PC:Tharun Alex Thomas

നാക്കയം ട്രക്കിങ്

നാക്കയം ട്രക്കിങ്

വനംവകുപ്പിന്‍റെ നേതൃത്വത്തിലാണ് നാക്കയം ട്രക്കിങ് നടത്തുന്നത്. കാട് അതിന്‍റെ ഉള്ളറകളില്‍ ഒളിപ്പിച്ച രഹസ്യങ്ങള്‍ തേടിയുള്ള യാത്ര ഒരിക്കലും സഞ്ചാരികളെ നിരാശപ്പെ‌ടുത്തില്ല. ഈ ഒരു വിശ്വാസമുള്ളതുകൊണ്ടു തന്നെയാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സഞ്ചാരികള്‍ തൊമ്മന്‍കുത്ത് വെള്ളച്ചാട്ടം തേടിയെത്തുന്നത്.
PC:Tharun Alex Thomas

5 കിലോമീറ്റര്‍

5 കിലോമീറ്റര്‍

നാക്കയം ട്രക്കിങില്‍ സഞ്ചരിക്കേണ്ടത് അഞ്ച് കിലോമീറ്റര്‍ ദൂരമാണ്.കാട‌ും കല്ലും നിറഞ്ഞ വഴിയിലൂടെയാണ് ഈ ട്രക്കിങ്ങ് മുന്നേറുന്നത്. കാടിനുള്ളിലേക്ക് കടന്നു കഴിഞ്ഞാല്‍ നിരവധി വെള്ളച്ചാട്ടങ്ങളും ഗുഹകളുമെല്ലാം കാണാം.
PC:Amjithps

നാക്കയവും ചെകുത്താന്‍ കുത്തും

നാക്കയവും ചെകുത്താന്‍ കുത്തും

നാക്കയം ട്രക്കിങ്ങിന്‍ കാണുവാന്‍ കഴിയുന്ന രണ്ടു വെള്ളച്ചാട്ടങ്ങള്‍ നാക്കയവും ചെകുത്താന്‍ കുത്തും ആണ്. കാടിന്റെ പച്ചപ്പില്‍ ആര്‍ത്തലച്ച് കുത്തിയൊഴുകിയെത്തുന്ന ഇവയുടെ കാഴ്ച അതിമനോഹരമാണ്.

ഗുഹകള്‍

ഗുഹകള്‍

ഇവിടുത്തെ മിക്ക കുത്തുകള്‍ക്കും അനുബന്ധമായി വേറെ ചില ഗുഹകള്‍ കൂ‌ടി കാണാം. പ്ലാപ്പൊത്ത് ഗുഹ, പളുങ്കന്‍ ഗുഹ, മുത്തി ഗുഹ, മത്തിക്കാനം അള്ള്, കട്ടിലുകസേര, അടപ്പന്‍ ഗുഹ, നാക്കയം ഗുഹ തുടങ്ങിയവയാണ് പ്രധാന ഗുഹകള്‍. ഇതില്‍ പ്ലാപ്പൊത്ത് ഗുഹയിലൂടെ വെള്ളം ഒഴുകിയിറങ്ങുന്നത് യാത്രയിലെ വ്യത്യസ്തമായ കാഴ്ചയായിരിക്കും.

PC:Arun.pokkalath

ട്രക്കിങ്ങില്‍

ട്രക്കിങ്ങില്‍

മുന്‍കൂട്ടി ബുക്ക് ചെയ്തുമാത്രമേ ട്രക്കിങ് അനുവദിക്കുകയുള്ളൂ. പരമാവധി ഒന്‍പത് പേരെയാണ് ഒരു പാക്കേജില്‍ അനുവദിക്കുക. ഒരു ദിവസം വേണ്ടി വരുന്ന യാത്രയായതിനാല്‍ നേരത്തെ യാത്ര ആരംഭിച്ചാല്‍ കൂടുതല്‍ നേരം വനത്തിനുള്ളില്‍ സമയം ചിലവഴിക്കാം. രാവിലെ 8.00 മുതല്‍ വൈകിട്ട് 4.30 വരെയാണ് ട്രക്കിങ്ങ് സമയം. അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പിന് 1500 രൂപയാണ് ട്രക്കിങ് ഫീസ്. അധികമായി വരുന്ന ഓരോരുത്തര്‍ക്കും 250 രൂപ വീതം ഈടാക്കും.
അന്വേഷണങ്ങള്‍ക്കും ബുക്കിങ്ങിനും കോതമംഗലം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസിനെ ബന്ധപ്പെടാം. നമ്പര്‍. 8547601306
PC:Mirshadk

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

തൊടുപുഴയില്‍ നിന്നും 18 കിലോമീറ്റര്‍ ദൂരെയായി വണ്ണപ്പുറം, കരിമണ്ണൂര്‍ എന്നീ പഞ്ചായത്തുകളുടെ അതിര്‍ത്തിയിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. തൊടുപുഴയിൽ നിന്നും കരിമണ്ണൂർ വഴി 19 ഇവിടേക്കെത്താം. . എറണാകുളത്തുനിന്നും വരുമ്പോൾ മൂവാറ്റുപുഴ വണ്ണപ്പുറം വഴി 34 കിലോമീറ്റർ ദൂരമുണ്ട്.

തിരുവനന്തപുരത്തു നിന്നും ഒരു മണിക്കൂര്‍ യാത്ര...!! മനം കുളിര്‍പ്പിക്കാന്‍ എട്ടു വെള്ളച്ചാട്ടങ്ങള്‍!!തിരുവനന്തപുരത്തു നിന്നും ഒരു മണിക്കൂര്‍ യാത്ര...!! മനം കുളിര്‍പ്പിക്കാന്‍ എട്ടു വെള്ളച്ചാട്ടങ്ങള്‍!!

വണ്ണപ്പുറത്തെ അഞ്ച് ഇടങ്ങള്‍... തൊമ്മന്‍കുത്ത് മുതല്‍ കാറ്റാടിക്കടവ് വരെ!!വണ്ണപ്പുറത്തെ അഞ്ച് ഇടങ്ങള്‍... തൊമ്മന്‍കുത്ത് മുതല്‍ കാറ്റാടിക്കടവ് വരെ!!

മണ്ഡല്‍പട്ടി ട്രക്കിങ്: കുടകിലെ കിടിലന്‍ ഓഫ്റോഡ് യാത്ര!!മണ്ഡല്‍പട്ടി ട്രക്കിങ്: കുടകിലെ കിടിലന്‍ ഓഫ്റോഡ് യാത്ര!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X