Search
  • Follow NativePlanet
Share
» »മലപ്പുറത്തെ നാലമ്പല തീർത്ഥാടനം-ശ്രീരാമനെ വണങ്ങി നിൽക്കുന്ന സഹോദരങ്ങള്‍! ഒരു മണിക്കൂറിൽ യാത്ര പൂർത്തിയാക്കാം

മലപ്പുറത്തെ നാലമ്പല തീർത്ഥാടനം-ശ്രീരാമനെ വണങ്ങി നിൽക്കുന്ന സഹോദരങ്ങള്‍! ഒരു മണിക്കൂറിൽ യാത്ര പൂർത്തിയാക്കാം

By Desk

രാമായണ മാസത്തിന്‍റെ പുണ്യം തേടിയുള്ള യാത്രകളിലാണ് വിശ്വാസികള്‍. രാമായണ പാരായണം നടത്തിയും നാലമ്പലങ്ങൾ ദർശിച്ചും പൂജകളിലും പ്രാർത്ഥനകളിലും പങ്കെടുത്തും വിശുദ്ധിയോടെ ജീവിക്കുന്ന സമയം. നാലമ്പല ദർശനത്തിന് നല്കുവാൻ കഴിയാത്ത അനുഗ്രഹങ്ങളില്ലെന്നാണ് പറയപ്പെടുന്നത്. രാമായണം ഒരുതവണ പാരായണം ചെയ്യുന്നതിന്റെ പുണ്യം ഒരു നാലമ്പല ദർശനത്തിന് തരാനാകുമത്രെ.

വിവിധ ഇടങ്ങളിലെ നാലമ്പലങ്ങളെക്കുറിച്ചറിയാമെങ്കിലും മലപ്പുറം ജില്ലയിലെ നാലമ്പലങ്ങൾ വിശ്വാസികൾക്കത്ര പരിചിതമല്ല. മലപ്പുറം ജില്ലയിൽ ശ്രീരാമനായി സമർപ്പിച്ച രാമപുരവും സഹോദരങ്ങൾക്കായി സമർപ്പിച്ച മറ്റു മൂന്നു ക്ഷേത്രങ്ങളും ചേർത്തു ധന്യമാക്കുന്ന നാലമ്പല ദര്‍ശനം ഓരോ വിശ്വാസിയും അറിഞ്ഞിരിക്കേണ്ടതാണ്. മലപ്പുറം ജില്ലയിലെ നാലമ്പല ക്ഷേത്രങ്ങളെക്കുറിച്ച് വിശദമായി വായിക്കാം.

Malappuram Rama Temple Nalambalam

PC:Dvellakat

മലപ്പുറത്തെ നാലമ്പലങ്ങൾ

ശ്രീരാമനും മൂന്നു സഹോദരങ്ങൾക്കുമായി ക്ഷേത്രങ്ങളാണ് രാമപുരം ശ്രീരാമസ്വാമിക്ഷേത്രം,കരിഞ്ചാപ്പാടി ഭരത ക്ഷേത്രം, അയോദ്ധ്യാനഗർ ലക്ഷ്മണസ്വാമിക്ഷേത്രം, നാറാണത്ത് ശത്രുഘ്നക്ഷേത്രം എന്നിവ. കോട്ടയത്തെ നാലമ്പലങ്ങൾ പോലെ തന്നെ ഇവിടെയും ഉച്ചയ്ക്കു മുൻപായി നാലു ക്ഷേത്രങ്ങളിലും ദർശനം നടത്തി മടങ്ങുവാൻ കഴിയുന്ന രീതിയിൽ പെരിന്തൽമണ്ണ -മലപ്പുറം പാതയിൽ രണ്ട് കിലോമീറ്റർ ചുറ്റളവിൽ പുഴക്കാട്ടിരി പഞ്ചായത്തിലാണ് ഈ ക്ഷേത്രങ്ങളെല്ലാമുള്ളത്. ഭരത-ലക്ഷ്മണ-ശത്രുഘ്‌ന ക്ഷേത്രങ്ങൾ ശ്രീരാമസ്വാമി ക്ഷേത്രത്തിലേക്ക് അഭിമുഖമായാണ് നിൽക്കുന്നത്.

Rama temple

രാമപുരം ശ്രീരാമസ്വാമിക്ഷേത്രം

മലപ്പുറത്തെ നാലമ്പലങ്ങളിൽ ശ്രീരാമനായി സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമാണ് രാമപുരം ശ്രീരാമസ്വാമിക്ഷേത്രം. ഒരുപാട് കഥകളും ഐതിഹ്യങ്ങളും ഈ രാമക്ഷേത്രവുമായി ബന്ധപ്പെട്ടുണ്ട്. ഒരിക്കൽ ഇവിടുത്തെ വടക്കേടത്ത് മനയിൽ പരദേശിയായ ഒരാൾ വരികയും രാമനെ ധ്യാനിക്കാനായി സൂക്ഷിച്ചിരുന്ന ഒരു സാളഗ്രാമം അദ്ദേഹത്തിന്‍റെ പക്കലുണ്ടായിരുന്നു. മനയിലെ നമ്പൂതിതിരിയെ അത് സൂക്ഷിക്കാനേൽപ്പിച്ചപ്പോൾ അതിൽ പാൽ നിവേദിക്കരുതെന്ന് പറഞ്ഞിരുന്നെങ്കിലും അശ്രദ്ധമൂലം മനയിലെ സ്ത്രീകൾ അതിൽ അഭിഷേകം നടത്തിയത്രെ. ഇതറിഞ്ഞ ആ പരദേശി മരിച്ചുപോയത്രെ.

അന്ന് രാത്രി മനയിലെ നമ്പൂതിരിക്ക് ഉറക്കത്തിൽ ദർശനം ലഭിച്ചുവെന്നും സ്വപ്നത്തിൽ കറുത്ത പുള്ളിപ്പശു പ്രസവിച്ച് നിൽക്കുന്ന സ്ഥലത്ത് ക്ഷേത്രം പണിയണമെന്നായിരുന്നു അത്. അങ്ങനെയാണ് ഈ രാമപുരം ശ്രീരാമസ്വാമിക്ഷേത്രം ഇവിടെ വന്നതെന്നാണ് വിശ്വാസം. ഇവിടെ രാവിലെ ശ്രീരാമൻ വനവാസിയുടെ രൂപത്തിലും വൈകിച്ച് സീതാസമേതനായും കാണപ്പെടുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.

ഇത് കൂടാതെ മറ്റൊരു കഥയും പ്രചാരത്തിലുണ്ട്. പ്രദേശത്ത് ബ്രഹ്മണന്മാരില്ലാതെ വന്നപ്പോൾ ഇവിടുത്തെ മനയിലെ നമ്പൂതിരി ഇരിഞ്ഞാലക്കുടയിൽ നിന്ന് ബ്രാഹ്മണന്മാരെ ഇവിടേക്ക് ക്ഷണിച്ചുവത്രെ. തൃപ്രയാറിൽ നിന്നും വന്ന അവരുടം ആരാധനാ മൂർത്തി തൃപ്രയാറപ്പനായിരുന്നുവെന്നും പുതിയ സ്ഥലത്തും തങ്ങള്‍ തുടർന്നുവന്ന അതേ രീതികളും ചടങ്ങുകളും അവർ പിന്തുടർന്നുവെന്നും അങ്ങനെ രാമക്ഷേത്രവും മറ്റു ക്ഷേത്രങ്ങളും ഇവിടെ സ്ഥാപിതമായി എന്നും വിശ്വസിക്കപ്പെടുന്നു.
തൃപ്രയാര്‍ ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് സമാനമായാണ് ഇവിടുത്തെ പൂജകളും കാര്യങ്ങളും ഇന്നും നടത്തുന്നത്.

അയോദ്ധ്യ ലക്ഷ്മണസ്വാമി ക്ഷേത്രം

രാമപുരം ക്ഷേത്രത്തിൽ നിന്നും ഒരുകിലോമീറ്റർ ദൂരത്തിലാണ് പടിഞ്ഞാറ് ദർശനമായുള്ള ലക്ഷ്മണ ക്ഷേത്രമുള്ളത്. വിശ്വാമിത്ര മഹർഷി ഇവിടെ തപസ് ചെയ്തിരുന്നുവെന്ന വിശ്വാസത്തിൽ അദ്ദേഹത്തിന് രണ്ടുനേരം വിളക്ക് വെക്കുന്ന പതിവും ഇവിടെയുണ്ട്. അയോധ്യാനഗർ ക്ഷേത്രം എന്നുമിത് അറിയപ്പെടുന്നു.

കരിഞ്ചാപ്പാടി ഭരത ക്ഷേത്രം

രാമപുരത്ത് നിന്നും ഒന്നര കിലോമീറ്റർ അകലെ
കരിഞ്ചാപ്പാടിയിലാണ് കരിഞ്ചാപ്പാടി ഭരത ക്ഷേത്രമുള്ളത്. ചെറക്കാട് എന്ന പേരിലും ഇവിടം അറിയപ്പെടുന്നു.

നാറാണത്ത് ശത്രുഘ്നക്ഷേത്രം

ശത്രുഘ്നനായി സമർപ്പിച്ചിരിക്കുന്ന നാറാണത്ത് ശത്രുഘ്നക്ഷേത്രം കോഴിക്കോട് ദേശീയപാതയിൽ നാറാണത്ത് എന്ന സ്ഥലത്തായാണ് ശത്രുഘന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചതുർബാഹുവായ ശത്രുഘനനെ ചതുര ശ്രീകോവിലിലാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്.
നാറാണത്ത് പുഴയുടെ തീരത്തുള്ള ക്ഷേത്രം ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങളിലൊന്നും കൂടിയാണ്.നാറാണത്ത് പുഴയുടെ തീരത്താണ് ഈ ക്ഷേത്രമുള്ളത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+