ശ്രീനഗർ - ലേഹ് ഹൈവേ(NH1D)
നാഷണൽ ഹൈവെ ഒന്ന് ശ്രീനഗർ - ലേഹ് ഹൈവെ എന്നാണ് പൊതുവെ അറിയപ്പെടുന്നത്. ശ്രീനഗർ മുതൽ ലഡാക്കിലെ ലേഹ് വരെയാണ് ഈ ഹൈവേ നീളുന്നത്. ലഡാക്കിൽ നിന്ന് ഇന്ത്യയുടെ മറ്റു ഭാഗത്തേക്ക് സഞ്ചരിക്കാനുള്ള രണ്ട് റോഡുകളിൽ പ്രധാനപ്പെട്ട ഒരു റോഡാണ് ഇത്. 2006 ആണ് ഈ റോഡ് ദേശീയ പാതയായി പ്രഖ്യാപിച്ചത്.
Photo Courtesy: Kondephy
ഡൽഹി - കൽക്കത്ത റോഡ് (NH 2)
ഡൽഹി കൽക്കട്ട റോഡ് എന്നാണ് നാഷണൽ ഹൈവെ 2 പൊതുവെ അറിയപ്പെടുന്നത്. ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഈ പാത നീളുന്നത്. ഫരീദബാദ്, മഥുര, ആഗ്ര, കാൺപൂർ, ഫത്തേപൂർ, അലഹബാദ്, വാരണാസി, സസരം, ദേഹ്രി, ഔറംഗബാദ്, ബർഹി, ദുർഗാപൂർ, കൽക്കത്ത തുടങ്ങിയ നഗരങ്ങളിളെ ബന്ധിപ്പിക്കുന്നതാണ് ഈ റോഡ്.
Photo Courtesy: Avik Haldar
മുംബൈ - ആഗ്ര ഹൈവേ ((NH 3)
മുംബൈ - ആഗ്ര ഹൈവേ എന്നാണ് നാഷണൽ ഹൈവേ മൂന്ന് അറിയപ്പെടുന്നത്. മഹാരാഷ്ട്രയിലെ മുംബൈയിന്ന് തുടങ്ങി ഉത്തർ പ്രദേശിലെ ആഗ്രയിൽ അവസാനിക്കുന്നതാണ് ഈ ഹൈവേ. ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥനങ്ങളിലായാണ് ഈ പാത നീളുന്നത്.
Photo Courtesy: Hrushikesh Kulkarni
നാഷണൽ ഹൈവെ 4 (NH4)
ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു ദേശീയ പാതയാണ് ദേശീയ പാത നാല്. ഇന്ത്യയിലെ പ്രധാന നഗരങ്ങളായ മുംബൈ, പൂനെ, ബാംഗ്ലൂർ, ചെന്നൈ എന്നീ നാലു നഗരങ്ങളെ ബന്ധപ്പെടുത്തുന്നത് ഈ ദേശീയപാതയാണ്. മഹാരാഷ്ട്ര, കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഈ പാത നീളുന്നത്.
Photo Courtesy: Soham Banerjee
നാഷണൽ ഹൈവെ 5
ഒറീസ, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ മൂന്ന് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ഹൈവേയാണ് ഇത്.
Photo Courtesy: Enthusiast10
നാഷണൽ ഹൈവെ 6
ഗുജറാത്ത്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഒറീസ, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഈ ഹൈവേ നീളുന്നത്. സൂറത്ത്, അമരാവതി, നാഗ്പൂർ, റായ്പൂറ്റ്, കൽക്കത്ത എന്നീ പ്രമുഖനഗരങ്ങളെ ബന്ധിപ്പിക്കുന്നത് ഈ ഹൈവേയാണ്.
Photo Courtesy: Enthusiast10
നാഷണൽ ഹൈവെ 7
ഉത്തരേന്ത്യയിലെ വാരണാസി മുതൽ ദക്ഷിണേന്ത്യയിലെ കന്യാകുമാരി വരെ നീളുന്ന ഈ പാത സൗത്ത് നോർത്ത് ഇന്ത്യകളെ ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ പ്രധാന ദേശീയപാതയാണ്. ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഈ ഹൈവെ കടന്നുപോകുന്നത്.
Photo Courtesy: j929
മുംബൈ - ഡൽഹി ഹൈവേ (NH8)
ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡൽഹിയും സാമ്പത്തിക തലസ്ഥാനമായ മുംബൈയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് ഇത്.
Photo Courtesy: Akkida
നാഷണൽ ഹൈവെ 9 (NH9)
മഹാരാഷ്ട്ര, കർണാടല ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു ദേശീയ പാതയാണ് നാഷണൽ ഹൈവെ ഒൻപത്.
Photo Courtesy: Raj808
നാഷണൽ ഹൈവെ 13 (NH 13)
ദേശീയ പാത 13 ഇപ്പോൾ ദേശീയ പാത 169 എന്നാണ് അറിയപ്പെടുന്നത്. മഹാരാഷ്ട്രയിലെ സോളാപ്പൂർ മുതൽ കർണാടകയിലെ മംഗലാപുരം വരെയാണ് ഈ ദേശീയ പാത നീളുന്നത്.
Photo Courtesy: Tomas Belcik
നാഷണൽ ഹൈവെ 17(NH 17)
പശ്ചിമഘട്ടത്തിനും പശ്ചിമ തീരദേശത്തിനുമിടയിലൂടെ കടന്ന് പോകുന്ന ഈ ദേശീയ പാത മഹാരാഷ്ട്രയിലെ പൻവേലിൽ നിന്ന് ആരംഭിച്ച് കേരളത്തിലെ കൊച്ചിയിലാണ് അവസാനിക്കുന്നത്. മഹാരാഷ്ട്ര, ഗോവ, കർണാടക എന്നീ സംസ്ഥാനങ്ങളിലൂടെ നീങ്ങുന്ന ഈ പാതയിലൂടെയാണ് കേരളത്തിലുള്ളവർ മംഗലാപുരത്തേയ്ക്കും മുംബൈയ്ക്കും യാത്ര പോകുന്നത്.
Photo Courtesy: Rajaramraok
ഹിന്ദുസ്ഥാൻ ടിബറ്റ് റോഡ്(NH 22)
പ്രശസ്തമായ ഹിന്ദുസ്ഥാൻ ടിബറ്റ് റോഡ് ആണ് ദേശീയ പാത 22. അംബാലയിൽ നിന്ന് ഛാണ്ഡിഗഡ് വഴി ഹിമാചൽ പ്രദേശ് വഴി ചൈനീസ് അതിർത്തി വരെ ഈ റോഡ് നീളുന്നു.
Photo Courtesy: AnonyLog
ഡൽഹി - ലക്നോ ഹൈവേ(NH 24)
ഡൽഹി മുതൽ ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലക്നോ വരെയാണ് ഈ പാത നീളുന്നത്.
Photo Courtesy: Aditya Singh
നാഷണൽ ഹൈവെ 32(NH 32)
ഇന്ത്യയുടെ നോർത്ത് ഈസ്റ്റിലൂടെയുള്ള പ്രധാനപ്പെട്ട പാതയാണ് ഇത് ഝാർഖണ്ഡിലെ ബർഹിയിൽ നിന്ന് ആരംഭിച്ച് ഗുവാഹത്തിവരെയാണ് ഈ റോഡ് നീളുന്നത്.
Photo Courtesy: Tanmoy Bhaduri
നാഷണൽ ഹൈവെ 46(NH 46)
തമിഴ്നാട്ടിലെ കൃഷ്ണഗിരി മുതൽ വാലാജ്‌പേട്ട് വരെയാണ് ഈ ദേശീയ പാത നീളുന്നത്.
Photo Courtesy: Kurumban
നാഷണൽ ഹൈവെ 47
സേലം മുതൽ കന്യാകുമാരി വരെ നീളുന്നതാണ് ഈ ഹൈവേ. സേലം, പാലക്കാട്, തൃശൂർ, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, നാഗർകോവി, കന്യാകുമാരി എന്നീ സ്ഥലങ്ങളിലൂടെയാണ് ഈ ഹൈവേ നീളുന്നത്.
Photo Courtesy: Rsrikanth05
നാഷണൽ ഹൈവെ 202
ആന്ധ്രാപ്രദേശിലെ ഹൈദരബാദിൽ നിന്നും ആരംഭിച്ച് ഛാത്തിസ് ഗഡിലെ ഭോപാൽ പട്ടണം വരെയാണ് ഈ ഹൈവേ നീളുന്നത്.
Photo Courtesy: Adityamadhav83
നാഷണൽ ഹൈവെ 75
മധ്യപ്രദേശിലെ ഗ്വാളിയാർ മുതൽ ഒറീസയിലെ പർസോര വരെയാണ് ഈ ഹൈവെ നീളുന്നത്.
Photo Courtesy: Enthusiast10
നാഷണൽ ഹൈവെ 209
കർണാടകയിലെ ബാസവനഗുഡി മുതൽ തമിഴ്നാട്ടിലെ വേദസന്ദൂർ വരെയാണ് ഈ റോഡ് നീളുന്നത്.
Photo Courtesy: Krishnasamy.V
നാഷണൽ ഹൈവെ 744
തമിഴ്നാട്ടിലെ മധുര മുതൽ കേരളത്തിലെ കൊല്ലം വരെയാണ് ഈ പാത നീളുന്നത്.
Photo Courtesy: Rakesh S
നാഷണൽ ഹൈവെ 76
ഉത്തർപ്രദേശിലെ അലഹബാദ് മുതൽ രാജസ്ഥാനിലെ പിൻഡാര വരെയാണ് ഈ റോഡ് നീളുന്നത്.
Photo Courtesy: Enthusiast10
നാഷണൽ ഹൈവെ 92
ഉത്തർപ്രദേശിലെ ഭൊൻഗാവോൻ മുതൽ മധ്യപ്രദേശിലെ ഗ്വാളിയാർ വരെ നീളുന്നതാണ് ഈ റോഡ്.
Photo Courtesy: Adityajoardar9
നാഷണൽ ഹൈവെ 117
പശ്ചിമ ബംഗാൾ മുഴുവനായും ഒരു യാത്ര ആഗ്രഹിക്കുന്നുണ്ടെങ്കിൽ നാഷണൽ ഹൈവെ 117 യിൽ യാത്ര ചെയ്താൽ മതി.
Photo Courtesy: Biswarup Ganguly
നാഷണൽ ഹൈവെ 183
കേരളത്തിലെ കൊല്ലം മുതൽ തമിഴ്നാട്ടിലെ തേനി വരെയാണ് ഈ ഹൈവെ നീളുന്നത്.
Photo Courtesy: Raku2040