ഭാരതീയ സംസ്കാരത്തിന്റെ കല്ലില്‍ കൊത്തിയ ചിഹ്നങ്ങളാണ് ഇവിടുത്തെ ക്ഷേത്രങ്ങള്‍. വിശ്വാസവും അമ്പരപ്പുമെല്ലാം ഒന്നിനൊന്നു ചേര്‍ന്നുനില്‍ക്കുന്ന ഇവിടുത്തെ ക്ഷേത്രങ്ങള്‍ ഓരോ വിശ്വാസിയും അറിഞ്ഞിരിക്കേണ്ടതാണ്. ഈ നവരാത്രി നാളുകളില്‍ ഇന്ത്യയിലെ ഏറ്റവും പുരാതനമായ ദേവീ ക്ഷേത്രങ്ങള്‍ പരിചയപ്പെടാം
മാ മുണ്ഡേശ്വരി ദേവി ക്ഷേത്രം
സിഇ 625
അപൂര്‍വ്വ നിര്‍മ്മാണം
അക്കാലത്ത് ക്ഷേത്രങ്ങളില് തീരെ കണ്ടിട്ടില്ലാത്ത അഷ്ടഭുജാകൃതിയാണ് ക്ഷേത്രനിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. പല ഭാഗങ്ങളും നശിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും പുരാവസ്തുവകുപ്പ് ക്ഷേത്രത്തിന്റെ മേല്‍ക്കൂര പുനര്‍നിര്‍മ്മിച്ചിട്ടുണ്ട്. ശിവലിംഗം ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിട്ടുണ്ടെങ്കിലും മുണ്ഡേശ്വരി ദേവിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഗീതജ്ഞരുടെയും കലാകാരന്മാരുടെയുമൊക്കെ രൂപങ്ങള്‍ കൊത്തിയിരിക്കുന്നതും കാണാം.
കഴിഞ്ഞ രണ്ടായിരത്തിലധികം വര്‍ഷമായി ക്ഷേത്രത്തില്‍ മുടങ്ങാതെ പൂജയുണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്.
വൈഷ്ണവോ ദേവി ക്ഷേത്രം
PC:Raju hardoi
ഗുഹയ്ക്കുള്ളില്‍
ഗുഹയ്ക്ക് ഏറ്റവും ഉള്ളിലെ പ്രധാന സ്ഥലമായ ഗർഭഗൃഹത്തിനും ഉള്ളിലായാണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്. ഇവിടെ ദേവി ഒൻപത് മാസമായ ഒരു കുഞ്ഞ് എങ്ങനെയാണോ അമ്മയുടെ ഗർഭപാത്രത്തിനുള്ളിൽ കിടക്കുന്നത് അതുപോലെയാണ് ഉള്ളതത്രെ.സമുദ്ര നിരപ്പിൽ നിന്നും ഒന്നര കിലോമീറ്റർ ഉയരത്തിലാണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്
രാജരാജേശ്വരി ബാല ത്രിപുരസുന്ദരി ക്ഷേത്രം
കാമാഖ്യ ദേവി ക്ഷേത്രം
PC: Neptune8907
ആവണംകോട് സരസ്വതി ക്ഷേത്രം
എന്നും വിദ്യാരംഭം
എല്ലാ ദിവസവും വിദ്യാരംഭം നടത്തുന്ന അപൂര്‍വ്വം ക്ഷേത്രം കൂടിയാണിത്. അതുകൊണ്ടുതന്നെ
ഇവിടെ കുഞ്ഞുങ്ങളെ അക്ഷര ലോകത്തേയ്ക്ക് കൈപിടിച്ചു കയറ്റുവാൻ വിജയദശമി വരെ കാത്തിരിക്കേണ്ടതില്ല. വർഷത്തിലെ ഏതു ദിവസവും ആവണംകോട് ക്ഷേത്രത്തിൽ വിദ്യാരംഭം കുറിക്കുന്നതിന് ഉചിതമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ മിക്ക ദിവസവും കുട്ടികളെ എഴുത്തിനിരുത്തുന്ന ചടങ്ങ് നടക്കാറുണ്ട്. അദ്വൈത സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവായ ശ്രീ ശങ്കരാചാര്യരെ എഴുത്തിനിരുത്തിയത് ഇവിടെയാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇവിടുത്തെ പ്രതിഷ്ഠ ഒരു ശിലയാണത്രെ. അതിന്‍റെ കൂടുതല്‍ ഭാഗവും ഭൂമിക്കടിയിലാണുള്ളത്. പരശുരാമനാണ് ഇവിടുത്തെ സ്വയംഭൂപ്രതിഷ്ഠ കണ്ടെത്തിയത് എന്നുമൊരു വിശ്വാസമുണ്ട്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ തെക്കുവശത്തെ മതിലിനോട് ചേർന്നാണ് ക്ഷേത്രമുള്ളത്.
ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം
മഹാദേവന്റെ പേരിലാണ് ക്ഷേത്രമെങ്കിലും ദേവിയുടെ പേരിലാണ് ഇവിടം അറിയപ്പെടുന്നത്. കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ കുംഭസംഭവമന്ദിരം എന്നു പ്രതിപാദിച്ചിരിക്കുന്ന ഇവിടെ പരമേശ്വരനെയും മഹാദേവിയേയും ഒരേ ശ്രീകോവിലിൽ അർദ്ധനാരീശ്വര സങ്കൽപ്പത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.
ഈ ക്ഷേത്രത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത രജസ്വലയാകുന്ന ദേവിയാണ്. ഇങ്ങനെയൊരു വിശ്വാസവും അനുഷ്ഠാനവുമുള്ള മറ്റൊരു ക്ഷേത്രം കേരളത്തിലില്ല. പൂജയുടെ സമയത്ത് ദേവിയുടെ ഉടയാടകളിൽ രജസ്വലയാകുന്നതിന്റെ അടയാളങ്ങൾ കണ്ടാൽ പിന്നെ ആഘോഷങ്ങളാണ്. ആദ്യം രജസ്വലയായതാണോ എന്നുറപ്പുവരുത്തുകയാണ് ചെയ്യുന്നത്. മേൽശാന്തി താഴമണ്‍മഠത്തിലെ അന്തര്‍ജനത്തെ ഇക്കാര്യം അറിയിച്ച് അവരെത്തി ദേവി രജസ്വലയായി എന്നുറപ്പു വരുത്തും. ശേഷം ശ്രീ കോവിലിൽ നിന്നും വിഗ്രഹം തൃപ്പൂത്തറയിലേക്ക് മാറ്റും. പിന്നീട് മൂന്നു ദിവസത്തേയ്ക്ക് ക്ഷേത്ര നടയടയ്ക്കുകയും നാലാം ദിവസം ദേവിയെ മിത്രപുഴയിൽ ആറാട്ട് നടത്തി കുളിപ്പുരയിൽ ആനയിച്ചിരുത്തും. തൃപ്പൂക്കാറാട്ട് എന്നാണ് ഇത് അറിയപ്പെടുന്നത്. കുളിപ്പുരയിൽ നിന്നും പിടിയാനയുടെ പുറത്താണ് ദേവി എഴുന്നള്ളുന്നത്.
തൃപ്പൂത്താറാട്ടിൽ പങ്കെടുത്താല്‍
PC: RajeshUnuppally
കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം
കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം കുട്ടികളുടെ വിദ്യാരംഭത്തിനും കലാരംഗങ്ങളിലെ അരങ്ങേറ്റത്തിനുമൊക്കെ ആളുകൾ തെരഞ്ഞെടുക്കുന്ന സ്ഥലമാണ് ഇത്. രാജ്യത്ത് ശക്തി ആരാധന നടക്കുന്ന പ്രമുഖ ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ടതാണ് മൂകാംബിക ക്ഷേത്രം. ക്ഷേത്രത്തിലെ ശ്രീകോവിലില്‍ ജ്യോതിര്‍ലിംഗമാണ് പ്രതിഷ്ഠ. സ്വര്‍ണരേഖയെന്ന് പറയുന്ന സ്വര്‍ണ വര്‍ണത്തിലുള്ള ഒരു രേഖ ജ്യോതിര്‍ലിംഗത്തിലുണ്ട്. ഈ രേഖ ലിംഗത്തെ രണ്ടായി പകുക്കുകയാണ്. ഈ രണ്ടു ഭാഗങ്ങളില്‍ ചെറിയ ഭാഗം ത്രിമൂര്‍ത്തി ശക്തിയുള്ളതും വലിയ ഭാഗം സൃഷ്ടിയുടെ അടിസ്ഥാനായ സരസ്വതി, പാര്‍വ്വതി, ലക്ഷ്മീ എന്നീ ദേവതാ സങ്കല്‍പ്പങ്ങളുമാണ്.
PC:: Rojypala
ഇവിടെ എഴുത്തിനിരുത്തിയാല്‍
ശങ്കരപീഠത്തില്‍ നവാക്ഷരീകലശ പ്രതിഷ്ഠ നടത്തുന്നതാണ് നവരാത്രി പൂജയിലെ പ്രത്യേകത. പരമ്പരാഗതമായി ഈ പൂജ നടത്തിവരുന്ന കുടുംബങ്ങളിലെ വിവാഹിതരായ യുവതികള്‍ക്ക് ക്ഷേത്രത്തിന്റെ ഗര്‍ഭഗൃഹം വരെ ചെല്ലാന്‍ ഈ സമയത്ത് അവസരം ലഭിയ്ക്കുന്നത് പ്രത്യേകതയാണ്.
PC: Yogesa



Click it and Unblock the Notifications














