Search
  • Follow NativePlanet
Share
» »നീലക്കുറിഞ്ഞി കാണാൻ കള്ളിപ്പാറ കയറാം.. വഴി തെറ്റാതെ പോകാം!

നീലക്കുറിഞ്ഞി കാണാൻ കള്ളിപ്പാറ കയറാം.. വഴി തെറ്റാതെ പോകാം!

ഇതാ നീലക്കുറിഞ്ഞി പൂത്തു നിൽക്കുന്ന, മൂന്നാർ ശാന്തൻപാറയിലെ കള്ളിപ്പാറയിൽ എങ്ങനെ എത്തിച്ചേരാം എന്നു നോക്കാം...

കള്ളിപ്പാറ മലനിരകളിൽ പൂത്തുനില്ക്കുന്ന നീലക്കുറിഞ്ഞിയാണ് ഇപ്പോഴത്തെ താരം. നീലപ്പട്ടു പുതച്ചതുപോലെ കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന ആ കാഴ്ച കാണുവാൻ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആയിരക്കണക്കിനാളുകളാണ് കള്ളിപ്പാറയിലെത്തുന്നത്. എന്നാൽ ഗൂഗിൾ മാപ്പിലൂടെ കള്ളിപ്പാറയിലേക്കുള്ള വഴി ആളുകളെ കൊണ്ടെത്തിക്കുന്നത് മറ്റൊരു കള്ളിപ്പാറ വ്യൂ പോയിന്‍റിലേക്കാണ്. ശാന്തൻപാറ കള്ളിപ്പാറയിൽ നിന്നും ഏകദേശം 45 കിലോമീറ്റർ അകലെയുള്ള തോപ്രാംകുടി കള്ളിപ്പാറയിൽ സഞ്ചാരികള്‍ വഴിതെറ്റിയെത്തുന്ന അനുഭവങ്ങൾ കുറേ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ഇതാ നീലക്കുറിഞ്ഞി പൂത്തു നിൽക്കുന്ന, മൂന്നാർ ശാന്തൻപാറയിലെ കള്ളിപ്പാറയിൽ എങ്ങനെ എത്തിച്ചേരാം എന്നു നോക്കാം...

Neelakurinji Blooming In Kallipara

PCPC:Bernad Thampan

കള്ളിപ്പാറ, ശാന്തൻപാറ

മൂന്നാർ - തേക്കടി സംസ്ഥാനപാതയിലൂടെ ശാന്തൻപാറയിൽ നിന്നും ഏകദേശം ആറ് കിലോമീറ്റർ ദൂരെയാണ് കള്ളിപ്പാറ സ്ഥിതി ചെയ്യുന്നത്. ഇവിടെ വരെയാണ് സാധാരണ വാഹനങ്ങൾക്കെത്തുവാൻ സാധിക്കുക. ഇവിടെ നിന്നും വീണ്ടും ഒന്നര കിലോമീറ്റർ ദൂരത്തിലായാണ് നീലക്കുറിഞ്ഞി പൂത്തിരിക്കുന്ന മലനിരയുള്ളത്. ഇവിടേയ്ക്ക് നടന്നോ അല്ലെങ്കിൽ ലഭ്യമായിട്ടുള്ള ജീപ്പ് സർവീസ് വഴിയോ മുകളിലെത്താം.

മൂന്നാറിൽ നിന്നു വരുമ്പോൾ
മൂന്നാറിൽ നിന്നും കുമളി റോഡ് വഴി പൂപ്പാറ-ശാന്തൻപാറ വഴി കള്ളിപ്പാറയിലെത്താം. മൂന്നാറിൽ നിന്നും പൂപ്പാറയിലേക്ക് 32.6 കിലോമീറ്ററം പൂപ്പാറയിൽ നിന്ന് ശാന്തൻപാറയിലേക്ക് 4.5 കിലോമീറ്ററുമാണ് ദൂരം.

അടിമാലിയിൽ നിന്നു വരുന്നവർക്ക്
അടിമാലി വഴി മൂന്നാറിലേക്ക് വരുമ്പോൾ ആനച്ചാൽ വഴി രാജാക്കാട് എത്തുക. അവിടെ നിന്നും പൂപ്പാറയിലേക്ക് വരാം. 47 കിലോമീറ്റര് ദൂരമാണ് ഈ റൂട്ടിൽ സഞ്ചരിക്കുവാനുള്ളത്.

കുട്ടിക്കാനത്തു നിന്നു വരുന്നവർക്ക് കട്ടപ്പനയിലെത്തി അവിടെ നിന്നും പൂപ്പാറ റോഡ് വഴി ഇവിടേക്ക് വരാം. Neelakkurinji Mountain in Kallippara എന്നു ഗൂഗിളിൽ കൊടുത്താലും ശാന്തൻപാറ കള്ളിപ്പാറയിലേക്കുള്ള ശരിയായ ദിശയാണ് കാണിക്കുക. ഇരവികുളം ദേശീയോദ്യാനത്തിന്‍റെ ഭാഗമായ ഭദ്രകാളിച്ചോല, ഓനാന്തേരി തുടങ്ങിയ സ്ഥലങ്ങളിൽ ഒറ്റപ്പെട്ട് നീലക്കുറിഞ്ഞി പൂവിട്ടിട്ടുണ്ട്.

നീലവസന്തവുമായി നീലക്കുറിഞ്ഞി പൂത്തൂ... പോകാം കള്ളിപ്പാറയിലേക്ക്!!നീലവസന്തവുമായി നീലക്കുറിഞ്ഞി പൂത്തൂ... പോകാം കള്ളിപ്പാറയിലേക്ക്!!

തിരുവനന്തപുരത്തു നിന്നും നീലക്കുറിഞ്ഞി കാണാൻ ഏകദിന യാത്ര.. പോകാം ചതുരംഗപ്പാറയിലുംതിരുവനന്തപുരത്തു നിന്നും നീലക്കുറിഞ്ഞി കാണാൻ ഏകദിന യാത്ര.. പോകാം ചതുരംഗപ്പാറയിലും

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X