
അതിരുകളില്ലാതെ സഞ്ചരിക്കുവാന്‍ ആഗ്രഹിക്കുന്നവരാണ് ഓരോ യാത്രികനും. കാലത്തിന്റെയും സമയത്തിന്റെയും വ്യത്യാസങ്ങളില്ലാതെ അലഞ്ഞു തിരിഞ്ഞ് യാത്ര ചെയ്യുവാനും അധികമാരും കടന്നിട്ടില്ലാത്ത സ്ഥലങ്ങളിലേക്ക് പോകുവാനും കൊതിപ്പിക്കുന്ന ധാരാളം ഇടങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. അത്തരത്തില്‍ ഒരു സ്ഥലമാണ് ഉത്തരാഖണ്ഡിലെ കുമയൂണ്‍ റീജിയണിലെ ധര്‍ചുല എന്ന സ്ഥലം. സഞ്ചാരികള്‍ അവസരം കിട്ടിയാല്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമാണ് ഇത്. വിദേശികള്‍ ധാരാളം എത്തുന്ന ഇവിടം ഭൂമിയിലെ സ്വര്‍ഗ്ഗത്തിന്റെ ചെറിയ ഒരു പതിപ്പാണെന്നും പറയാം... ഉത്തരാഖണ്ഡിന്റെ ഹൃദയം എന്നറിയപ്പെടുന്ന ധര്‍ചുലയുടെ വിശേഷങ്ങള്‍!

പേരുവന്ന വഴി
ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ധര്‍ചുല ഏറെ മനോഹരമായ ഒരു ടൗണാണ്. ഉത്തരാഖണ്ഡിലെ പിത്തോരാഗഡ് ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഹിന്ദി വാക്കുകളായ ധര്‍ എന്നും തൂള എന്നുമുള്ള രണ്ടു വാക്കുകളില്‍ നിന്നാണ് ധര്ഡചുലയ്ക്ക് ഈ പേരുലഭിക്കുന്നത്. ഹിന്ദിയില്‍ ധര്‍ എന്നാല്‍ പര്‍വ്വതം എന്നും ചീള എന്നാല്‍ അടുപ്പ് എന്നുമാണ് അര്‍ഥം. കൊടുമുടിയുടെ മുകളില്‍ ഒരു അടുപ്പ് അല്ലെങ്കില്‍ സ്റ്റൗ പോലെ ഇത് സ്ഥിതി ചെയ്യുന്നു എന്നാണ് ധര്‍ചുല എന്ന പേരു കൊണ്ട് അര്‍ഥമാക്കുന്നത്.

എവിടെയാണ്
ചുറ്റോടു ചുറ്റും പര്‍വ്വതങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ഒരിടം. അതിനുള്ളിലെ ഒരു താഴ്‌വരയിലാണ് ധര്‍ചുല സ്ഥിതി ചെയ്യുന്നത്. ഉത്തരാഖണ്ഡിലെ പിത്തോര്‍ഗാവ് ജില്ലയിലെ ഈ സ്ഥലം സമുദ്രനിരപ്പില്‍ നിന്നും ഏകദേശം ആയിരം മീറ്ററോളം ഉയരത്തിലാണ് ഉള്ളത്. പിത്തോര്‍ഗാവില്‍ നിന്നും 83 കിലോമീറ്റര്‍ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ബന്‍ചുലി പര്‍വ്വതത്തിനും ജോഹര്‍ വാലിക്കും ഇടയിലായാണ് ധര്‍ചുല സ്ഥിതി ചെയ്യുന്നത്.
PC:L. Shyamal

മാനസസരോവര്‍
മാനസസരോവറിലേക്ക് നടത്തുന്ന കൈലാസ്-മാനസസരോവര്‍ തീര്‍ഥാടന യാത്രയുടെ പാതയിലാണ്
ധര്‍ചുല സ്ഥിതി ചെയ്യുന്നത്. മഞ്ഞു പുതഞ്ഞു കിടക്കുന്ന മാനസരോവര്‍ ഹിന്ദു, ബുദ്ധ, ജൈന മത വിശ്വാസികള്‍ പുണ്യമായി കരുതുന്ന സ്ഥലമാണ്. ചൈനയുടെ നിയന്ത്രണത്തിലുള്ള ടിബറ്റിലാണ് മാനസസരോവര്‍ ഉള്ളത്. പാപങ്ങളില്‍ നിന്നെല്ലാം മോചനം നേടി മരണശേഷം ശിവസന്നിധിയിലെത്താന്‍ ഇവിടുത്തെ ജലം കുടിച്ചാല്‍ മതി എന്നാണ് വിശ്വാസം.

അനവദപ്ത
മാനസസരോവര്‍ തടാകത്തെ ബുദ്ധമതവുമായി ബന്ധിപ്പിക്കുന്ന ഒന്നാണ് അനവദപ്ത. ഇവിടെയാണ് ബുദ്ധനെ ഗര്‍ഭം ധരിച്ചതെന്നാണ് വിശ്വാസം. തടാകത്തോടേ ചേര്‍ന്ന് ധാരാളം ബുദ്ധാശ്രമങ്ങളും ഇവിടെ കാണുവാന്‍ സാധിക്കും.
PC: Prateek

റാഫ്ടിങ്
നദിയിലെ സാഹസിക വിനോദമായ റാഫ്ടിങ് നടത്തുവാന്‍ ഏറെ യോജിച്ച സ്ഥലമാണിത്.
സിന്ധു, സത്‌ലജ്, ബ്രഹ്മപുത്ര, കര്‍ണാലി എന്നീ നദികളുടെ ഉദ്ഭവസ്ഥാനങ്ങള്‍ മാനസ സരോവരത്തിന്റെ വളരെ അടുത്തായാണ് സ്ഥിതി ചെയ്യുന്നത്. മാത്രമല്ല, കാളി നദിയും ഇതിലൂടെയാണ് ഒഴുകുന്നത്. അതുകൊണ്ടുതന്നെ ഇവിടം ജലവിനോദങ്ങള്‍ക്കു പറ്റിയ സ്ഥലമാണ്.
PC:Royroydeb

സിര്‍ക്കില ഡാം
ധര്‍ചുലയില്‍ കണ്ടിരിക്കേണ്ട മറ്റൊരു കാഴ്ചയാണ് സിര്‍ക്കില ഡാം. ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി, ഇന്ത്യ-ചൈന അതിര്‍ത്തി, ഓം പര്‍വ്വതം. ആദി കൈലാസം, നാരായണ ആശ്രമം തുടങ്ങിയവയാണ് ഇവിടുത്തെ മറ്റ് കാഴ്ചകള്‍.

എങ്ങനെ പോകാം
ഡെല്‍ഹി അന്താരാശ്ട്ര വിമാനത്താവളത്തില്‍ നിന്നും അനിടേക്ക് പട്‌നാഗര്‍ വിമാനത്താവളത്തില്‍ നിന്നും ഇവിടേക്ക് എത്താനാണ് എളുപ്പം .
ട്രയിനിനാണെങ്കില്‍ ഡണക്പൂരാണ് അടുത്തള്ള സ്റ്റേഷന്‍. ബസിനു വരാനാണ് താല്പര്യമെങ്കില്‍ പിത്തോഗറില്‍ നിന്നും ഇവിടേക്ക് ദിവസേന രണ്ട് ബസ് സര്‍വ്വീസുകളാണ് ഉള്ളത്.