Search
  • Follow NativePlanet
Share
» »പുതുവർഷാഘോഷ യാത്ര നേരത്തെ പ്ലാൻ ചെയ്യാം.. 'വെറൈറ്റി' പാർട്ടി മുതൽ വെടിക്കെട്ട് വരെ! പോകാം ഈ സ്ഥലങ്ങളിലേക്ക്

പുതുവർഷാഘോഷ യാത്ര നേരത്തെ പ്ലാൻ ചെയ്യാം.. 'വെറൈറ്റി' പാർട്ടി മുതൽ വെടിക്കെട്ട് വരെ! പോകാം ഈ സ്ഥലങ്ങളിലേക്ക്

മൂന്നാറിലെ ക്യാംഫയറും ബാംഗ്ലൂരിലെ പാർട്ടിയും വര്‍ക്കലയിലെ ബീച്ച് ഹോപ്പിങ്ങും അല്ലാതെ ഒരു പുതുവർഷാഘോഷം ഇത്തവണ നോക്കാം,.. അതും തീർത്തും വ്യത്യസ്തമായി പുതുവർഷത്തെ സ്വാഗതം ചെയ്യുവാനുള്ള ഇടങ്ങൾ..

പുതിയ വർഷത്തിലേക്കു കടക്കുവാൻ സമയം കുറച്ചുണ്ടെങ്കിലും യാത്രാ പ്ലാനുകളും എവിടെയൊക്കെ പോകണമെന്ന ആലോചനകളുമെല്ലാം ഇപ്പോൾ സജീവമായിട്ടുണ്ടാവും. 2022 ന് വിടപറഞ്ഞ് എല്ലാതരത്തിലും 2023 ൽ പുതിയൊരു തുടക്കം ആഗ്രഹിക്കുന്നവർ ഏറ്റവും കുറഞ്ഞത് ഇപ്പോഴെങ്കിലും ഒരുയാത്ര പ്ലാന്‍ ചെയ്യണം, ഇനിയും വൈകിയാൽ ഹോട്ടൽ ബുക്കിങ് നിരക്കും വിമാനചാർജുകളുമെല്ലാം കുതിച്ചുകയറും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട!
എന്നാൽ, ഇത്തവണത്തെ യാത്രകൾ കുറച്ച് വ്യത്യസ്തമാക്കിയാലോ... വ്യത്യസ്തമെന്നു പറയുമ്പോൾ മൂന്നാറിലെ ക്യാംഫയറും ബാംഗ്ലൂരിലെ പാർട്ടിയും വര്‍ക്കലയിലെ ബീച്ച് ഹോപ്പിങ്ങും അല്ലാതെ ഒരു പുതുവർഷാഘോഷം ഇത്തവണ നോക്കാം,.. അതും തീർത്തും വ്യത്യസ്തമായി പുതുവർഷത്തെ സ്വാഗതം ചെയ്യുവാനുള്ള ഇടങ്ങൾ..

പുതുവർഷത്തെ വരവേൽക്കാൻ സിഡ്നി

പുതുവർഷത്തെ വരവേൽക്കാൻ സിഡ്നി

വളരെ ആഘോഷത്തോടെ, മുൻപെങ്ങും അനുഭവിച്ചിട്ടില്ലാത്ത ആനന്ദത്തോടെയും അതിശയത്തോടെയും പുതുവർഷത്തെ വരവേൽക്കുവാൻ കാത്തിരിക്കുന്ന ഒരാളാണെങ്കിൽ നിങ്ങൾക്കു യോജിച്ച ഇടങ്ങളിലൊന്ന് ഓസ്ട്രേലിയയിലെ സിഡ്നി ആണ്. എണ്ണമില്ലാത്തത്രയും പാര്‍ട്ടികളും പൂരത്തിലും ഭംഗിയുള്ള വെടിക്കെട്ടുകളും ആകാശത്തും ഭൂമിയിലും ഒരുപോലെ വർണ്ണം വാരിവിതറുന്ന ആഘോഷമാണ് സിഡ്നിയുടെ പ്രത്യേകത. ലോകത്ത് ഏറ്റവുമാദ്യം പുതുവർഷമെത്തുന്ന ഇടം എന്ന നിലയിൽ സിഡ്നിയിൽ പുതുവർഷം ആഘോഷിക്കുവാൻ കഴിയുകയെന്നത് വ്യത്യസ്തവും ഒരിക്കലും മറക്കുവാൻ കഴിയാത്തതുമായ അനുഭവമായിരിക്കും. സിഡ്നി ബ്രിഡ്ജ്, സിഡ്നി ഹാർബർ, സിഡ്നി ഒപേറാ ഹൗസ് തുടങ്ങിയ സ്ഥലങ്ങളാണ് ഇവിടുത്തെ പുതുവർഷത്തെ സ്വീകരിക്കുവാൻ പറ്റിയ സ്ഥലങ്ങൾ.

നോർത്തേൺ ലൈറ്റ് കണ്ട് പുതുവർഷത്തെ സ്വീകരിക്കുവാൻ ഐസ്ലൻഡ്

നോർത്തേൺ ലൈറ്റ് കണ്ട് പുതുവർഷത്തെ സ്വീകരിക്കുവാൻ ഐസ്ലൻഡ്


പുതുവർഷം ആഘോഷിക്കുവാന്‍ ഐസ്ലാന്‍ഡ് വരെ പോകേണ്ട കാര്യമുണ്ടോ എന്നായിരിക്കും പലരും ആലോചിക്കുന്നത്. ലോകത്ത് മറ്റൊരിടത്തും ആസ്വദിക്കുവാൻ സാധിക്കാത്ത അപൂർവ്വ നിമിഷങ്ങൾ തരുന്ന ഐസ്ലാൻഡ് യാത്ര എന്തിനു വേണ്ടെന്നു വയ്ക്കണം എന്നു തോന്നുന്നവർക്ക് ഇവിടേക്ക് വരാം. ഒരുപക്ഷേ, ജീവിതത്തിൽ ഒരിക്കൽ മാത്രം ആസ്വദിക്കുവാൻ സാധ്യതയുള്ള നോർത്തേൺ ലൈറ്റുകൾ തന്നെയാണ് ഐസ്ലൻഡ് പുതുവർഷാഘോഷത്തിന്റെ പ്രധാന ഘടകം. ഇവിടുത്തെ പല ഹോട്ടലുകളും ഇത്തരത്തിലുള്ള പാക്കേജുകളാണ് നല്തുന്നത്.

പാർട്ടി ഡെസ്റ്റിനേഷനായ ബാർസിലോണ

പാർട്ടി ഡെസ്റ്റിനേഷനായ ബാർസിലോണ

രാവും പകലുമില്ലാതെ ദിവസങ്ങൾ നീളുന്ന പാർട്ടികൾ, പുതുവർഷം വന്നെത്തിയാലും ആഘോഷം നിർത്തി തിരികെ പോരുവാൻ തോന്നിപ്പിക്കാത്ത ഒരന്തരീക്ഷം.. സമയവും പണവും ഇഷ്ടംപോലെയുണ്ടെങ്കിൽ ബാർസിലോണയ്ക്ക് പോകാം. യൂറോപ്പിന്‍റെ പാർട്ടി ഡെസ്റ്റിനേഷൻ എന്നറിയപ്പെടുന്ന ബാര്‌‍സിലോണ, ലോകം ന്യൂ ഇയർ ആഘോഷിക്കുവാൻ തിര‍ഞ്ഞെടുക്കുന്ന ഇടമാണ്. പരമ്പരാഗതമായി പിന്തുടർന്നു വരുന്ന ആചാരങ്ങളെയും കൂടി ഉൾപ്പെടുത്തുന്ന പുതുവർഷാഘോഷങ്ങളാണ് ഇവിടെയുള്ളത് എന്നതിനാല്‍ ഈ നാടിന്റെ സാംസ്കാരിക ഭംഗി കൂടി ആസ്വദിക്കുവാൻ കഴിയുന്ന വിധത്തില് യാത്ര പ്ലാൻ ചെയ്യാം.

യൂറോപ്യന്‍ യാത്രകള്‍ അടിച്ചുപൊളിക്കാം...ലിസ്റ്റില്‍ ചേര്‍ക്കാം ഈ സ്ഥലങ്ങള്‍ കൂടിയൂറോപ്യന്‍ യാത്രകള്‍ അടിച്ചുപൊളിക്കാം...ലിസ്റ്റില്‍ ചേര്‍ക്കാം ഈ സ്ഥലങ്ങള്‍ കൂടി

ന്യൂ യോർക്ക്

ന്യൂ യോർക്ക്

പുതുവർഷാഘോഷങ്ങളിലെ വ്യത്യസ്തതയ്ക്കു സാക്ഷ്യം വഹിക്കുവാൻ പറ്റിയ സ്ഥലങ്ങളിൽ ന്യൂ യോർക്ക് ഉൾപ്പെടുത്താം. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ വന്നെത്തി, ഒരു മനസ്സോടെ നടത്തുന്ന ആഘോഷങ്ങൾ ലോകം കാത്തിരിക്കുന്ന ഒന്നു കൂടിയാണ്. തലേന്നു വൈകിട്ടു മുതൽ തുടങ്ങുന്ന ആഘോഷങ്ങൾക്ക് ഒരു ചെറിയ വിശ്രമമെന്നത് ന്യൂ ഇയർ കൗണ്ട് ഡൗൺ നടത്തുന്ന നിമിഷങ്ങളിൽ മാത്രമാവും. ആ സമയം എല്ലാവരും കൗണ്ട് ഡൗൺ ചെയ്യുകയും ഒരേപോലെ പുതുവർഷത്തെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു. 1907 മുതൽ നടന്നു വരുന്ന ബോൾ ഡ്രോപ്പിങ് ആണ് ഇവിടുത്തെ പ്രധാന ആകർഷണം.

PC:Andre Benz

പുതുവർഷം നേരത്തെ ആഘോഷിക്കുവാൻ വിയന്ന

പുതുവർഷം നേരത്തെ ആഘോഷിക്കുവാൻ വിയന്ന

പുതുവർഷത്തെ ഏറ്റവും പരമ്പരാഗത രീതികളോടെ, എന്നാൽ കൗതുകമുണർത്തുന്ന പല രീതികളും പരിചയപ്പെട്ട്, സ്വാഗതം ചെയ്യുവാൻ പറ്റിയ സ്ഥലമാണ് വിയന്ന. യൂറോപ്പിലെ തന്നെ ഏറ്റവും പരമ്പരാഗതമായ ന്യൂ ഇയര്‍ ആഘോഷമാണ് ഇവിടെ കാണുവാൻ സാധിക്കുക. ബോൾ റൂം ആഘോഷങ്ങൾ, സംഗീത കച്ചേരികൾ, എന്നിങ്ങനെ ആഘോഷത്തെ കൊഴുപ്പിക്കുവാൻ പലതുണ്ട് ഇവിടെ. സാധാരണഗതിയിൽ ഉച്ചകഴിഞ്ഞ് രണ്ടു മണിയോടു കൂടി തന്നെ ഇവിടെ പാർട്ടികൾക്ക് തുടക്കമാവും. അത് അവസാനിക്കുന്നത് പാതിരാത്രി, പുതുവർഷത്തെ സ്വാഗതം ചെയ്തുകഴിഞ്ഞാണ്. വൈൻ, വെടിക്കെട്ടുകൾ തുടങ്ങിയവയാണ് ആഘോഷങ്ങളിലെ മുഖ്യ ചേരുവകൾ.

പുതുവര്‍ഷം ആഘോഷിക്കുവാന്‍ ഈ ആത്മീയ ലക്ഷ്യസ്ഥാനങ്ങള്‍പുതുവര്‍ഷം ആഘോഷിക്കുവാന്‍ ഈ ആത്മീയ ലക്ഷ്യസ്ഥാനങ്ങള്‍

എഡ്വിൻബർഗ്

എഡ്വിൻബർഗ്

ലോകത്തിന്റെ മറ്റിടങ്ങളിൽ നിന്നും വ്യത്യസ്തമായി, ഡിസംബർ 30നു തന്നെ എഡ്വിൻബർഗിലെ പുതുവർഷാഘോഷങ്ങൾ തുടങ്ങും. 30ന് വൈകിട്ട് തിരി കത്തിച്ചുള്ള ഒരു നഗര പ്രദക്ഷിണവും അത് കഴിഞ്ഞ് എഡ്വിൻബർഗ് കൊട്ടാരത്തിലെ വൻ വെടിക്കെട്ടാഘോഷവും നടക്കും. പിറ്റേന്ന് ന്യൂ ഇയർ ഈവനിങ്ങിൽ തെരുവുകളിലെങ്ങും ആഘോഷവും പാർട്ടികളും കച്ചേരികളും എല്ലാം കാണാം. ഗായകരും കലാകാരന്മാരുമെല്ലാം ഓരോ നിമിഷവും മനോഹരമാക്കി ഇവിടെ കാണും. പിറ്റേന്ന് ഒന്നാം തിയതി ഉച്ചവരെ ഈ ആഘോഷങ്ങൾ നീണ്ടു നിൽക്കും. പൊതുജനങ്ങൾക്കായി പലവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നതും ഇവിടുത്തെ ആഘോഷത്തിന്‍റെ ഭാഗമാണ്.

പുതുവര്‍ഷം ആദ്യമെത്തുന്നത് ഈ ദ്വീപില്‍, ഒടുവിലെത്തുന്നി‌ടത്ത് ആളുകളുമില്ല!! കഥയിങ്ങനെപുതുവര്‍ഷം ആദ്യമെത്തുന്നത് ഈ ദ്വീപില്‍, ഒടുവിലെത്തുന്നി‌ടത്ത് ആളുകളുമില്ല!! കഥയിങ്ങനെ

പുതുവര്‍ഷം ഇങ്ങനെയും ആഘോഷിക്കാം, പാത്രം എറിഞ്ഞു‌ടയ്ക്കല്‍ മുതല്‍ ശ്മശാനത്തിലെ ഉറക്കം വരെ!!പുതുവര്‍ഷം ഇങ്ങനെയും ആഘോഷിക്കാം, പാത്രം എറിഞ്ഞു‌ടയ്ക്കല്‍ മുതല്‍ ശ്മശാനത്തിലെ ഉറക്കം വരെ!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X