Search
  • Follow NativePlanet
Share
» »നിലമ്പൂര്‍ കാണാന്‍ ഇനി ആനവണ്ടി യാത്ര.... മൂന്നാര്‍ മാതൃകയിലുള്ള പാക്കേജുമായി കെഎസ്ആര്‍ടിസി

നിലമ്പൂര്‍ കാണാന്‍ ഇനി ആനവണ്ടി യാത്ര.... മൂന്നാര്‍ മാതൃകയിലുള്ള പാക്കേജുമായി കെഎസ്ആര്‍ടിസി

ഇപ്പോഴിതാ മലപ്പുറം കാഴ്ചകള്‍ക്കായി പാക്കേജുമായി എത്തിയിരിക്കുകയാണ് നിലമ്പൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ...

വ്യത്യസ്തമായ യാത്രാ പാക്കേജും കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റ് നിരക്കും ആയി കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം യാത്രകള്‍ അനുദിനം വിജയത്തിലേക്ക് കുതിക്കുകയാണ്. എല്ലാ തരത്തിലുമുള്ള സഞ്ചാരികളെയും ആകര്‍ഷിക്കുന്ന തരത്തില്‍ വൈവിധ്യമാര്‍ന്ന പാക്കേജുകളാണ് ഇവിടെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ മലപ്പുറം കാഴ്ചകള്‍ക്കായി പാക്കേജുമായി എത്തിയിരിക്കുകയാണ് നിലമ്പൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ...

മൂന്നാര്‍ മാതൃകയില്‍

മൂന്നാര്‍ മാതൃകയില്‍

മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ക്ക് എളുപ്പത്തില്‍ നാടിനെ കണ്ടറിയുവാനായി കെഎസ്ആര്‍ടിസി ഒരുക്കിയ പാക്കേജ് പോലെയാണ് നിലമ്പൂര്‍ ഡിപ്പോയും ഈ പാക്കേജ് ഒരുക്കിയിരിക്കുന്നത്. ഇതുവഴി നിലമ്പൂരും സമീപ പ്രദേശങ്ങളും എളുപ്പത്തില്‍ കാണാം

നിലമ്പൂര്‍ ടീക്ക് ലാന്‍ഡ് സഫാരി

നിലമ്പൂര്‍ ടീക്ക് ലാന്‍ഡ് സഫാരി

നിലമ്പൂര്‍ ടീക്ക് ലാന്‍ഡ് സഫാരി എന്നാണ് ഈ യാത്രയ്ക്ക് പേരിട്ടിരിക്കുന്നത്. നിലമ്പൂരില്‍ നിന്നു തുടങ്ങി നിലമ്പൂരില്‍ അവസാനിക്കുന്ന യാത്രയില്‍ പ്രദേശത്തെ പ്രമുഖ ഇടങ്ങളെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

PC: PP Yoonus

ഒരു പകലില്‍ കാണാം

ഒരു പകലില്‍ കാണാം

ഒരു പകലില്‍ നിലമ്പൂര്‍ കണ്ടുതീര്‍ക്കുക എന്ന ഉദ്ദേശത്തില്‍ എത്തുന്നവരെ ആണ് ഈ പാക്കേജ് പ്രധാനമായും ആകര്‍ഷിക്കുന്നത്. നിലമ്പൂരിലെ ഏറ്റവും പ്രധാന കാഴ്ചകളില്‍ ഉള്‍പ്പെട്ട കനോലി പ്ലോട്ട്, ബംഗ്ലാവ് കുന്ന്, തേക്ക് മ്യൂസിയം, കോഴിപ്പാറ വെള്ളച്ചാട്ടം, കക്കാടംപൊയിൽ എന്നിവയാണ് ഈ യാത്രയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
PC:Vengolis

ചിലവിങ്ങനെ

ചിലവിങ്ങനെ

നിലവില്‍ ഞായറാഴ്ചകളില്‍ മാത്രം സര്‍വ്വീസ് നടത്തുകയാണ് ഉദ്ദേ‌ശം. ഇതിലെ ആദ്യ യാത്ര മാര്‍ച്ച് 27 ഞായറാഴ്ച ആരംഭിക്കും. രാവിലെ 9 മണിയോടെ നിലമ്പൂര്‍ ഡിപ്പോയില്‍ നിന്നും ആരംഭിക്കുന്ന യാത്ര വൈകിട്ട് ഏഴു മണിക്ക് ഡിപ്പോയില്‍ അവസാനിക്കും.പോകുന്ന സ്ഥലങ്ങളിലെ പ്രവേശന ഫീസ് ഉള്‍പ്പെടെ 610 രൂപയാണ് ഒരാളില്‍ നിന്നും ഈടാക്കുന്ന തുക. എന്നാല്‍ ഭക്ഷണചിലവ് യാത്രക്കാര്‍ സ്വയം കരുതണം.
PC:Prof tpms

 നിലമ്പൂര്‍ ചുറ്റക്കാണാം

നിലമ്പൂര്‍ ചുറ്റക്കാണാം

വിനോദ സഞ്ചാരത്തിന് നിരവധി സാധ്യതകളുള്ള നിലമ്പൂരിലേക്ക് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ എത്തുന്നു. എന്നാല്‍ നിലവിലെ സ്ഥിതി അനുസരിച്ച് ബസുകളില്‍ പോയി ഈ എല്ലായിടങ്ങളും ഒറ്റയടിക്ക് കാണുക എന്നത് പ്രായോഗികം ആയിരുന്നില്ല. എന്നാല്‍ നിലമ്പൂര്‍ ടീക്ക് ലാന്‍ഡ് സഫാരി വഴി കുറഞ്ഞ ചിലവില്‍ ഇനി നിലമ്പൂരും സഞ്ചാരികള്‍ക്കു കാണാം...
PC:Shyamal

വലുപ്പത്തില്‍ പ്ലൂട്ടോയേക്കാള്‍ വമ്പന്‍...അതിര്‍ത്തിയില്‍ 14 രാജ്യങ്ങള്‍..സംസാരിക്കുന്നത് 200ലധികം ഭാഷകള്‍...വലുപ്പത്തില്‍ പ്ലൂട്ടോയേക്കാള്‍ വമ്പന്‍...അതിര്‍ത്തിയില്‍ 14 രാജ്യങ്ങള്‍..സംസാരിക്കുന്നത് 200ലധികം ഭാഷകള്‍...

ഗുരുവായൂരില്‍ നിന്നും മധുരെ, രാമേശ്വരം ധനുഷ്കോടി വഴി അഞ്ചുദിവസ യാത്രയുമായി ഐആര്‍സി‌ടിസി.. ചിലവ് 8800 മുതല്‍ഗുരുവായൂരില്‍ നിന്നും മധുരെ, രാമേശ്വരം ധനുഷ്കോടി വഴി അഞ്ചുദിവസ യാത്രയുമായി ഐആര്‍സി‌ടിസി.. ചിലവ് 8800 മുതല്‍

Read more about: ksrtc malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X