Search
  • Follow NativePlanet
Share
» »നിലമ്പൂരിൽ പോകുന്നവർ അറിയാൻ

നിലമ്പൂരിൽ പോകുന്നവർ അറിയാൻ

നിലമ്പൂരിൽ പോയാൽ സഞ്ചാരികൾക്ക് ചെയ്യാൻ കഴിയുന്ന അഞ്ച് കാര്യങ്ങൾ പരിചയപ്പെടാം

By Maneesh

കേരളത്തിലെ മികച്ച പിക്നിക്ക് കേന്ദ്രങ്ങളിൽ ഒന്നാണ് നിലമ്പൂർ. മലപ്പുറം ജില്ലയുടെ കിഴക്കേ അറ്റത്താണ് നിലമ്പൂർ സ്ഥിതി ചെയ്യുന്നത്. മലപ്പുറത്ത് നിന്ന് 40 കിലോമീറ്ററും കോഴിക്കോട് നിന്ന് 72 കിലോമീറ്ററും തൃശൂരില്‍ നിന്ന് 120 കിലോമീറ്ററും ഗുഡല്ലൂരില്‍ നിന്ന് 50ഉം ഊട്ടിയില്‍ നിന്ന് 100ഉം കിലോമീറ്ററാണ് നിലമ്പൂരിലേക്കുള്ളത്.

നിലമ്പൂരിൽ പോയാൽ സഞ്ചാരികൾക്ക് ചെയ്യാൻ കഴിയുന്ന അഞ്ച് കാര്യങ്ങൾ പരിചയപ്പെടാം

01. തേക്ക് പ്ലാന്റേഷൻ

01. തേക്ക് പ്ലാന്റേഷൻ

ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കുപ്ലാന്റേഷനുകളിൽ ഒന്ന് സ്ഥിതി ചെയ്യുന്ന നിലമ്പൂരിലാണ്. മലബാർ ഗവർണാറായിരുന്ന എച്ച് വി കനോലിയുടെ നിർദ്ദേശത്തിലാണ് പത്തൊൻപതാം നൂറ്റാണ്ടിലാണ് ഇവിടെ തേക്ക് പ്ലാന്റേഷൻ നിർമ്മിച്ചത്. സി വി ചന്തുമേനോൻ എന്നയാളാണ് ഇതിന് മേൽനോട്ടം നടത്തിയത്.
Photo Courtesy: Vengolis

എ‌ത്തിച്ചേരാൻ

എ‌ത്തിച്ചേരാൻ

നിലമ്പൂർ നഗരത്തിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയായി ചാലിയാർ പുഴയുടെ തീരത്തായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ചാലിയാർ പുഴ കടന്ന് വേണം ഇവിടെ എത്തിച്ചേരാൻ. ചങ്ങാടങ്ങളിൽ കയറി ഇവിടെ യാത്ര ചെയ്യാം. ഒരു തൂക്കുപാലവും ഇവിടെയുണ്ട്.
Photo Courtesy: Vengolis

തൂക്കുപാലം

തൂക്കുപാലം

തേക്ക് പ്ലാന്റേഷനിലേക്കുള്ള തൂക്ക് പാലം. ചാലിയാർ പുഴയ്ക്ക് കുറുകേയാണ് ഈ തൂക്ക് പാലം നിർമ്മിച്ചിരിക്കുന്നത്.

Photo Courtesy: Vengolis

02. നെടുംകയം

02. നെടുംകയം

അപൂർവ ജൈവ വൈവിധ്യത്തിന്റെ കലവറയാണ് നെടുംകയം. നിലമ്പൂർ നഗരത്തിൽ നിന്ന് 18 കിലോമീറ്റർ അകലെയായാണ് പ്രകൃതി സൗന്ദര്യം തുളുമ്പുന്ന ഈ മഴക്കാടുകൾ സ്ഥിതി ചെയ്യുന്നത്. നിലമ്പൂരിൽ എത്തുന്ന സഞ്ചാരികളുടെ ഇഷ്ട സ്ഥലം കൂടിയാണ് നെടുംകയം.
Photo Courtesy: Dhruvaraj S

റെസ്റ്റ് ഹൗസുകൾ

റെസ്റ്റ് ഹൗസുകൾ

വനവും വന്യജീവികളെയും ആസ്വദിക്കാന്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ച മരം കൊണ്ടുണ്ടാക്കിയ റസ്റ്റ്ഹൗസുകളാണ് നെടുങ്കയത്തെ പ്രധാന ആകര്‍ഷണം.
Photo Courtesy: Dhruvaraj S

പെർമിഷൻ വാങ്ങണം

പെർമിഷൻ വാങ്ങണം

നീലഗിരി ബയോസ്ഫിയര്‍ പാര്‍ക്കിന് കീഴിലുള്ള നെടുങ്കയം കാട്ടില്‍ വനംവകുപ്പില്‍ നിന്ന് മുന്‍കൂര്‍ അനുവാദം വാങ്ങിമാത്രമേ പ്രവേശിക്കാൻ പാടുള്ളു. സാഹസികപ്രിയര്‍ക്ക് ഇവിടെ ട്രക്കിംഗിനും അവസരമുണ്ട്.
Photo Courtesy: keralatourism.org

03. ആഡ്യാ‌ൻപാറ

03. ആഡ്യാ‌ൻപാറ

നിലമ്പൂരില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെ കുറുമ്പലങ്ങോട് ഗ്രാമത്തിലാണ് ആഡ്യന്‍പാറ വെള്ളച്ചാട്ടം. അതിമനോഹര വെള്ളച്ചാട്ടവും പാറക്കെട്ടുകളും മരങ്ങളുമൊക്കെയുള്ള ഇവിടം വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്.
Photo Courtesy: Sidheeq

വെള്ളച്ചാട്ടം

വെള്ളച്ചാട്ടം

വെള്ളരിമലനിരകളില്‍ ഉല്‍ഭവിക്കുന്ന വെള്ളച്ചാട്ടം 300 അടി ഉയരത്തില്‍ നിന്ന് താഴേക്ക്പതിക്കുന്ന കാഴ്ച നയനാനന്ദകരമാണ്.
Photo Courtesy: Sidheeq

അപകടം മേഖല

അപകടം മേഖല

കിലോമീറ്ററുകളോളം പാറക്കെട്ടുകള്‍ക്കിടയിലൂടെയും ഇടതൂര്‍ന്ന വനങ്ങള്‍ക്കിടയിലൂടെയും ഒഴുകിയ ശേഷം നദി ചാലിയാറുമായി ചേരുകയാണ് ചെയ്യുന്നത്. അപകടസാധ്യത ഏറെയുള്ള ഇവിടെ നാട്ടുകാരുടെ നിര്‍ദേശമനുസരിച്ച് ഒരു മുങ്ങിക്കുളിയാകാം.
Photo Courtesy: Muneef Hameed from Calicut, India

04. അരുവാക്കോട്

04. അരുവാക്കോട്

മണ്‍പാത്ര നിര്‍മാണത്തിന് ഏറെ പ്രശസ്തിയാര്‍ജിച്ചതാണ് നിലമ്പൂരിന് സമീപമുള്ള അരുവാക്കോട് എന്ന കൊച്ചുഗ്രാമം. കുംഭാരന്‍ സമുദായക്കാരായ 100ഓളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.
Photo Courtesy: Pp391

കരകൗശല വസ്തുക്കൾ

കരകൗശല വസ്തുക്കൾ

പരമ്പരാഗത മണ്‍പാത്രങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞുതുടങ്ങിയതോടെ നിത്യവൃത്തിക്ക് പോലും ഏറെ സാഹസപ്പെട്ടിരുന്ന ഈ ഗ്രാമക്കാര്‍ ആര്‍ട്ടിസ്റ്റ് കെ.ബി. ജിനന്റെ നേതൃത്വത്തില്‍ ആരംഭിച്ച കുംഭം ഹാന്‍ഡിക്രാഫ്റ്റ് പ്രൊജക്ട് ആരംഭിച്ചതോടെയാണ് സാമ്പത്തികമായി മെച്ചപ്പെട്ട് തുടങ്ങിയത്.
Photo Courtesy: Sundar

ഗ്രാമ‌ത്തേക്കുറിച്ച്

ഗ്രാമ‌ത്തേക്കുറിച്ച്

ചെറുകിട വ്യവസായ സംരംഭങ്ങള്‍ എങ്ങനെ വിജയിപ്പിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് അരുവാക്കോട് പോട്ടറി വില്ലേജിന്റെ കഥ. ഇന്ന് 500ലധികം ഡിസൈനുകളില്‍ മണ്‍പാത്രങ്ങള്‍,അലങ്കാര പാത്രങ്ങള്‍, ഡിസൈനര്‍ ടേബിള്‍ വെയറുകള്‍, ഗാര്‍ഡന്‍ ഫര്‍ണിച്ചറുകള്‍ എന്നിവ അരുവാക്കോട് പോട്ടറി ഗ്രാമത്തിന്റെ ഭാഗമായി പുറത്തിറങ്ങുന്നുണ്ട്. സന്ദര്‍ശകര്‍ക്ക് ഇവിടത്തെ കടകളില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ വാങ്ങാനും അവസരമുണ്ട്.

Photo Courtesy: Thelmadatter

05. തേക്ക് മ്യൂസിയം

05. തേക്ക് മ്യൂസിയം

കേരളത്തിലെ ഏക തേക്ക് മ്യൂസിയം സ്ഥിതി ചെയ്യുന്നത് നിലമ്പൂരിലാണ്. നിലമ്പൂർ നഗരത്തിൽ നിന്ന് 4 കിലോമീറ്റർ അകലെയായാണ് തേക്ക് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 1995ല്‍ നിര്‍മിച്ച ഈ മ്യൂസിയം തേക്ക് മരത്തെ കുറിച്ച് അറിയേണ്ടതെല്ലാം സന്ദര്‍ശകന് പകര്‍ന്ന് നല്‍കുന്നു.
Photo Courtesy: Vengolis

സ്വാഗതം

സ്വാഗതം

പഴക്കം ചെന്ന ഭീമന്‍ തേക്കുമരത്തിന്റെ വേരാണ് മ്യൂസിയം ഒരുക്കിയിരിക്കുന്ന ഇരുനില കെട്ടിടത്തിന് മുന്നില്‍ സന്ദര്‍ശകനെ സ്വാഗതം ചെയ്യുന്നത്.
Photo Courtesy: Vengolis

സമയം

സമയം

പറമ്പിക്കുളം വനമേഖലയില്‍ സ്ഥിതി ചെയ്യുന്ന പഴക്കം ചെന്ന തേക്കായ കണ്ണിമാറാ തേക്കിന്റെ മാതൃക, കനോലി പ്ളോട്ടില്‍ നിന്നുള്ള ഭീമാകാരമായ തേക്ക് മരം, മരം കൊണ്ടുണ്ടാക്കിയ ഉരുവിന്റെ മാതൃക എന്നിവ സന്ദര്‍ശകന് അല്‍ഭുതം പകരുന്നതാകും. തിങ്കളാഴ്ച ഒഴിച്ചുള്ള ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 4.30 വരെയാണ് മ്യൂസിയം പ്രവര്‍ത്തിക്കുക.
Photo Courtesy: Vengolis

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X