Search
  • Follow NativePlanet
Share
» »ഈ കണ്ടതൊന്നുമല്ല ഇടുക്കി...യഥാർഥ ഇടുക്കിയെ കാണാം!!

ഈ കണ്ടതൊന്നുമല്ല ഇടുക്കി...യഥാർഥ ഇടുക്കിയെ കാണാം!!

ഇടുക്കിയുടെ വിസ്മയങ്ങൾ ഒളിച്ചിരിക്കുന്ന ചില സ്ഥലങ്ങൾ

By Elizabath Joseph

എത്ര പോയാലും എത്രതവണ കണ്ടാലും മലയാളികൾക്ക് അന്നും ഇന്നും എന്നും ഇടുക്കി ഒരു നൊസ്റ്റാൾജിയ തന്നെയാണ്. മൂന്നാറും വാഗമണ്ണും തേക്കടിയും കുമളിയും ഒക്കെ മാത്രമാണ് പലപ്പോളും ഇടുക്കി യാത്രകളിൽ ഇടം പിടിക്കുന്ന സ്ഥലങ്ങൾ. എന്നാൽ ഈ ഇടങ്ങൾ മാത്രമാണോ ഇടുക്കിയിൽ കാണേണ്ടത്? അല്ല! ഇടുക്കിയുടെ വിസ്മയങ്ങൾ ഒളിച്ചിരിക്കുന്ന ചില സ്ഥലങ്ങൾ പരിചയപ്പെടാം...

വണ്ടൻമേട്

വണ്ടൻമേട്

കേരളത്തിന്റെ സുഗന്ധ വ്യജ്ഞന തലസ്ഥാനമാണ് വണ്ടൻമേട്. ലോകത്തിലെ തന്നെ ഏറ്റവും ഗുണമേൻമയും സ്വാദും സുഗന്ധവും എല്ലാമുള്ള ഏലക്കാ ഉത്പാദിപ്പിക്കുന്ന സ്ഥലമാണ് വണ്ടൻമേട്.
ഇടുക്കി എന്നും ഒളിപ്പിച്ചിരിക്കുന്ന മനോഹര ഇടങ്ങളിലൊന്ന്. സമുദ്ര നിരപ്പിൽ നിന്നും നാലായിരം മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം സഞ്ചാരികൾക്കിടയിൽ അധികം അറിയപ്പെടാത്ത ഒരിടമാണ്. തേക്കടി-മൂന്നാർ റൂട്ടിൽ സ്ഥിതി ചെയ്യുന്ന വണ്ടൻമേട് എല്ലാ തരത്തിലുമുള് സഞ്ചാരികൾക്കു യോജിച്ച ഇടമാണ്.

PC:keralatourism

കീഴാർകുത്ത് വെള്ളച്ചാട്ടം

കീഴാർകുത്ത് വെള്ളച്ചാട്ടം

ഇടുക്കിയുടെ അത്ഭുതങ്ങളിലൊന്ന് എന്നാണ് കീഴാർകുത്ത് വെള്ളച്ചാട്ടം അറിയപ്പെടുന്നത്. റെയിന്‍ബോ വെള്ളച്ചാട്ടം അഥവാ മഴവിൽ വെള്ളച്ചാട്ടം എന്നും പേരുള് കീഴാർകുത്ത് വെള്ളച്ചാട്ടം വനത്തിനുള്ളിലാണ് ഉള്ളത്. കിഴക്കാംതൂക്കായ പാറയിൽ നിന്നും താഴേക്ക് പതിക്കുന്ന ഇവിടെ എത്തണമെങ്കിൽ അഞ്ച് കിലോമീറ്റർ ദൂരമാണ് കൊടുംകാടിനുള്ളിലൂടെ സഞ്ചരിക്കേണ്ടത്. ഏകദേശം 1500 മീറ്റർ ഉയരത്തിൽ നിന്നുമാണ് ഇത് താഴേക്ക് പതിക്കുന്നത്.
തൊടുപുഴയിൽ നിന്നും 25 കിലോമീറ്റർ അകലെയാണിത്.

PC: Kerala Tourism

രാമക്കൽമേട്

രാമക്കൽമേട്

ചരിത്രത്തോടും ഐതിഹ്യങ്ങളോടും ഏറെ ചേർന്നു കിടക്കുന്ന ഒരിടമാണ് രാമക്കൽമേട്. ശ്രീ രമാന്റെ കാലടികൾ പതിഞ്ഞിട്ടുണ്ട് എന്നു വിശ്വസിക്കുന്ന ഇവിടം തമിഴ്നാടിനോട് ചേർന്ന് കിടക്കുന്നു. സമുദ്രനിരപ്പില്‍ നിന്നും 1100 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെയാണ് ഇന്ത്യയില്‍ ഏറ്റവുമധികം കാറ്റുവീശുന്നത്. സാധാരണയായി മണിക്കൂറില്‍ 32.5 കിലോമീറ്റര്‍ വേഗതയാണ് ഇവിടുത്തെ കാറ്റിനുള്ളത്. 100 കിലോമീറ്റര്‍ വേഗതയില്‍ കാറ്റു വീശുന്ന സമയവും ഇവിടെയുണ്ട്. കാറ്റില്‍ നിന്നും വൈദ്യുതി ഉല്പ്പാദിപ്പിക്കുന്ന വിന്‍ഡ് എനര്‍ജി ഫാമും ഇവിടെയുണ്ട്. രാമക്കല്‍മേടിന്റെ പ്രധാന കാഴ്ചകളിലൊന്നാണ് ഇപ്പോ വീഴും എന്ന മട്ടില്‍ കാണുന്ന പാറക്കൂട്ടങ്ങള്‍. അടുക്കിവെച്ചപോലെ ഇരിക്കുന്ന ആ പാറക്കൂട്ടങ്ങള്‍ സഞ്ചാരികള്‍ക്ക് ഇഷ്ടപ്പെട്ട ഫോട്ടേ ലൊക്കേഷന്‍ കൂടിയാണ്.

PC: Arshad.ka5

ഹിൽവ്യൂ പാർക്ക്

ഹിൽവ്യൂ പാർക്ക്

ഇ‍ടുക്കി ഡാമിൽ നിന്നും ഒന്നര കിലോമീറ്റർ ദൂരത്തിലായി സ്ഥിതി ചെയ്യുന്ന ഹില്‍വ്യൂ പാർക്ക് ഇടുക്കിയുടെ ഏറ്റവും മനോഹരമായ കാഴ്തകൾ സമ്മാനിക്കുന്ന ഇടമാണ്. ഡാമിന്റെ കാഴ്ചകളടക്കം ചുറ്റുമുള്ള ഒട്ടേറെ സ്ഥലങ്ങൾ ഇവിടെ നിന്നാൽ കാണാം. ഇടുക്കിയുടെ ഒരു പനോരമിക് വ്യൂ തന്നെയാണ് ഇവിടെ എത്തുന്നവരുടെ ആകർഷണവും. കുടുംബവും കൂട്ടുകാരുമായി എത്തി വൈകുന്നേരങ്ങൾ ചിലവഴിക്കാനെത്തുന്നവരാണ് ഇവിടുത്തെ സഞ്ചാരികൾ. ബോട്ടിങ്ങിനും മറ്റും സൗകര്യമുള്ള ഈ പാർക്ക് എട്ട് ഏക്കർ വിസ്തീർണ്ണത്തിലാണ് പരന്നു കിടക്കുന്നത്. വെള്ളം കുടിക്കാനും മറ്റും എത്തുന്ന കാട്ടാനകൾ ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്.

PC:idukkiblocktourism

തൊമ്മൻകുത്ത് വെള്ളച്ചാട്ടം

തൊമ്മൻകുത്ത് വെള്ളച്ചാട്ടം

ഇടുക്കിയിൽ ഉറപ്പായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് തൊമ്മൻകുത്ത് വെള്ളച്ചാട്ടം. തട്ടുതട്ടാി പതഞ്ഞൊഴുകുന്ന ഈ വെള്ളച്ചാട്ടം ഓരോ തട്ടിലും ഓരോ ചെറിയ കുളത്തിനു രുപം നല്കുന്നു. ഇവിടെ നിന്നും വീണ്ടും താഴേയ്ക്ക് പതിക്കുകയാണ് ഇത് ചെയ്യുന്നത്. തൊമ്മൻകുത്ത് വെള്ളച്ചാട്ടത്തിൽ നിന്നും ഒരു കിലോമീറ്റർ അകലെയായി ഏഴുനിലകുത്ത് എന്നൊരു വെള്ളച്ചാട്ടവും കാണാം. കാടിനുള്ളിലൂടെ ഒരു കിലോമീറ്റർ ദൂരം സഞ്ചരിക്കണം ഇവിടെ എത്താൻ.
ട്രക്കിങ്ങിനു ഏറെ പേരു കേട്ട തൊമ്മൻകുത്ത് മഴക്കാലങ്ങളിൽ അല്പം അപകടകാരിയാണ്.

PC:Tharun Alex Thomas

 ഇലവീഴാപൂഞ്ചിറ

ഇലവീഴാപൂഞ്ചിറ

സാഹസികരെ മാടി വിളിക്കുന്ന ഇലവീഴാപൂഞ്ചിറ ആയിരക്കണക്കിന് ഏക്കർ സ്ഥലത്തായി മൂന്ന് മലകൾ ചേർന്നു കിടക്കുന്ന സ്ഥലമാണ്. ട്രക്കിങ്ങിനും ഓഫ് റോഡിങ്ങിനും ഹൈക്കിങ്ങിനും ഒത്തിരി സാധ്യതകളുള്ള ഇലവീഴാപൂഞ്ചിറ മണ്ണക്കുന്ന്, കുടയത്തൂർ, തോണിപ്പാറ എന്നീ സ്ഥലങ്ങളോട് ചേർന്നാണ് കിടക്കുന്നത്.

PC:Wikimedia

പൈനാവ്

പൈനാവ്

ഇടുക്കി ജില്ലയുടെ ആസ്ഥാനം എന്നു പേരുണ്ടെങ്കിലും ഒത്തിരിയൊന്നുെ അറിയപ്പെടാത്ത ഇടമാണ് പൈനാവ്. സമുദ്ര നിരപ്പിൽ നിന്നും 3900 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം ട്രക്കേഴ്സിനു പറ്റിയ കേന്ദ്രമാണ്. ഇടുക്കി വൈൽഡ് ലൈഫ് സാങ്ച്വറിയുടെ ഉള്ളിലായി സ്ഥിതി ചെയ്യുന്നതിനാൽ സന്ദർശകർക്ക് നിയന്ത്രണം ഉണ്ടെങ്കിലും ഇവിടേക്കു പോകാൻ അവസരം ലഭിച്ചാൽ നഷ്ടപ്പെടുത്തരുത്. ഇടുക്കി, കോട്ടയം ജില്ലകളുടെ അതിർത്തിയിലായാണ് ഇതുള്ളത്.

PC:PranavMurali

കാൽവരി മൗണ്ട്

കാൽവരി മൗണ്ട്

അടുത്ത കാലത്തായി സഞ്ചാരികൾക്കിടയിൽ ഏറെ പ്രശസ്തമായ സ്ഥലമാണ് കാൽവരി മൗണ്ട്. വലിയൊരു കുന്നിന്റെ മുകളിലുള്ള ഇവിടം പനോരമിക് കാഴ്ചയുടെ പേരിലാണ് പ്രശസ്തമായിരിക്കുന്നത്. ഇടുക്കി ഡാം റിസർവോയറിന്റെ മനോഹരമായ കാഴ്ച കാണുവാനാണ് ഇവിടെ സഞ്ചാരികളെത്തുന്നത്. ഇടുക്കി ഡാം റിയർവോയർ മുതൽ അയ്യപ്പൻകോവിൽ വരെ നീണ്ടു കിടക്കുന്ന സ്ഥലം ഇവിടെ നിന്നും കാണാം.

ഇ‍ടുക്കി ഡാം

ഇ‍ടുക്കി ഡാം

കുറുവന്‍ മലയെയും കുറുവത്തി മലയെയും കൂട്ടിയിണക്കി നിർമ്മിച്ചിരിക്കുന്ന ഇടുക്കി അണക്കെട്ട് പെരിയാർ നദിക്കു കുറുകെയാണുള്ളത്. ഏഷ്യയിലെ ആദ്യത്തെ കമാന അണക്കെട്ടായ ഇത് 1976 ലാണ് ഉദ്ഘാടനം ചെയ്യുന്നത്. ഇടുക്കി ഡാം എന്നാല്‍ മൂന്ന് ഡാമുകള്‍ ചേര്‍ന്നതാണ്. ഇടുക്കി ആര്‍ച്ച് ഡാം, കുളമാവ് ഡാം, ചെറുതോണി ഡാം...ഇത് മൂന്നും ചേര്‍ന്നതാണ് ഇടുക്കി ഡാം എന്നറിയപ്പെടുന്നത്. പ്രത്യേകതകള്‍ ധാരാളമുള്ള അണക്കെട്ടാണ് ഇടുക്കി അണക്കെട്ട്. അത്തരത്തിലൊരു പ്രത്യേകതയാണ് ഷട്ടറുകളില്ലാത്ത അണക്കെട്ടാണ് ഇതെന്നുള്ളത്. എന്നാല്‍ ഡാം നിറയുമ്പോള്‍ വെള്ളം എതുവഴിയാണ് തുറന്നു വിടുക എന്ന സംശയം സ്വാഭാവീകമാണ്. ചെറുതോണി ഡാമിന്റെ ഷട്ടറുകളാണ് ആവശ്യം വന്നാല്‍ തുറക്കുന്നത്.
ഭൂകമ്പത്തെ പ്രതിരോധിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യയും ഇതിന്റെ നിര്‍മ്മാണത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.

PC:http://www.kseb.in

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X