ഓണത്തിന് ഇനി വെറും ദിവസങ്ങളുടെ അകലമേയുള്ളൂ. നാട്ടിലാണെങ്കിൽ ക്ലബുകളുടെ വാർഷിക പരിപാടികളും മത്സരങ്ങളും സദ്യയും പായസമേളയുമടക്കം ആഘോഷങ്ങളിലേക്ക് കടക്കാൻ ഇനി വലിയ താമസമില്ല. നാട്ടിലേക്ക് വരേണമെന്ന് ആഗ്രഹമുള്ളവരൊക്കെ നേരത്തെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞു. ടിക്കറ്റ് കിട്ടത്തവരായി ഇനിയും ആളുകള് ബാക്കിയുണ്ട്. സീറ്റുകൾ ലഭ്യമല്ലാത്തതും ഉള്ളതിന് രണ്ടും മൂന്നും ഇരട്ടി പണം മുടക്കേണ്ടി വരുന്നതും കാരണമാണ് പലരും ഓണത്തിന് നാട്ടിലേക്കില്ലാത്ത്.
അവസാന നിമിഷത്തിൽ ഓണം സീസണിൽ കോഴിക്കോടിന് യാത്ര ചെയ്യാനും ഓണം ആഘോഷിക്കുവാനും പ്ലാൻ ഉണ്ടെങ്കിൽ ടിക്കറ്റ് ഇല്ലല്ലോ എന്നോർത്ത് വിഷമിക്കേണ്ട. ബസിലും വിമാനത്തിലും അടക്കം ടിക്കറ്റുകൾ ലഭിക്കും. മാത്രമല്ല, നിങ്ങൾ കരുതിയതിനേക്കാൾ കുറവ് നിരക്കിലാണ് ചില റൂട്ടുകളിൽ ടിക്കറ്റ് എന്നതാണ് അതിലെ കൗതുകകരമായ കാര്യം. ഇതാ ഈ ഓണം തിയതികളില്‍ ബാംഗ്ലൂരിൽ നിന്നും കോഴിക്കോടിന് ലഭ്യമായ ഏറ്റവും കുറഞ്ഞ വിമാന ടിക്കറ്റ് നിരക്കും ബസ് ടിക്കറ്റും നോക്കാം.

ഓഗസ്റ്റ് 23- ബുധൻ
ഓഗസ്റ്റ് മാസത്തിലെ ഇനിയുള്ള ദിവസങ്ങളിൽ ഏറ്റവും കൂടിയ വിമാനടിക്കറ്റ് നിരക്ക് ഉള്ള ദിവസമാണ് 23 ബുധനാഴ്ച. 10942 രൂപയിലാണ് ബാംഗ്ലൂരിൽ നിന്നും കോഴിക്കോടിന് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത് തന്നെ.
അതേസമയം കേരളാ ആര്‍ടിസിയിൽ വെറും 451 രൂപയ്ക്ക് ബാംഗ്ലൂർ-കോഴിക്കോട് ടിക്കറ്റ് ലഭ്യമാണ്. ഇപ്പോഴും 40ൽ അധികം സീറ്റുകൾ ഈ തുകയ്ക്ക് ലഭിക്കും. കെ എസ് ആർ ടി സിയിൽ ഈ റൂട്ടിലെ ഏറ്റവും കൂടിയ തുക 1,054 രൂപയാണ്. സ്വിഫ്റ്റ് ബസിൽ 711 രൂപയാണ് നിരക്ക്.
കർണ്ണാടക ആർടിസിയിൽ 615 രൂപയ്ക്കാണ് ടിക്കറ്റ് നിരക്ക് തുടങ്ങുന്നത്. ഏറ്റവും കൂടിയ തുക 1,113 രൂപയുമാണ്.

ഓഗസ്റ്റ് 24 വ്യാഴം
വ്യാഴാഴ്ച ആകുമ്പോഴേക്കും ബുധനാഴ്ചയിലെ തുകയേക്കാൾ പകുതി കുറഞ്ഞാണ് മേക്ക് മൈ ട്രിപ്പ് സൈറ്റിൽ കാണിക്കുന്നത്. ബാംഗ്ലൂർ-കോഴിക്കോട് വിമാനടിക്കറ്റിന് ഓഗസ്റ്റ് 24ലെ ഏറ്റവും കുറഞ്ഞ തുക 4,682 ആണ്. കൂടാതെ, 5018 രൂപയിലും ടിക്കറ്റുകള് കാണിക്കുന്നു.
കേരളാ ആർടിസിയിൽ 451 മുതൽ ടിക്കറ്റ് ഉണ്ടെങ്കിലും അത് വിറ്റുതീർന്നിരിക്കുകയാണ്. എന്നാൽ 636 മുതലുള്ള ടിക്കറ്റുകൾ ലഭ്യമാണ്. കെഎസ്ആർടിസിയുടെ സ്വിഫ്റ്റിൽ 711, 911 നിരക്കിൽ സീറ്റ് ലഭ്യമാണ്.
കർണ്ണാടക ആർടിസിയിൽ 671,944 തുകകളിലാണ് ബാംഗ്ലൂര്-കോഴിക്കോട് ബസ് നിരക്ക്.
ഓഗസ്റ്റ് 25- വെള്ളി
ഓഗസ്റ്റ് 25 വെള്ളിയാഴ്ച ആകുമ്പോൾ വീണ്ടും ടിക്കറ്റ് നിരക്ക് ഉയർന്നിരിക്കുകയാണ്. 7755 മുതലാണ് ടിക്കറ്റ് തുടങ്ങുന്നത്.
വെള്ളിയാഴ്ച ആയതുകൊണ്ടുതന്നെ കെഎസ്ആർടിസിയിൽ ഫ്ലെക്സി നിരക്കാണ് ഈടാക്കുന്നത്. 451 മുതൽ ടിക്കറ്റ് ഉണ്ടെങ്കിലും ലഭ്യമല്ല. അതുകഴിഞ്ഞാൽ 795 മുതലാണ് ടിക്കറ്റ് ലഭിക്കുന്നത്. കർണ്ണാടക ആർടിസിയിൽ 943 രൂപ മുതൽ ടിക്കറ്റ് ലഭിക്കും. കെഎസ്ആർടിസിയുടെ സ്വിഫ്റ്റിൽ 711, 911 നിരക്കിൽ സീറ്റ് ലഭ്യമാണ്.
ഓഗസ്റ്റ് 26- ശനി
ശനിയാഴ്ച ബാംഗ്ലൂര്‍-കോഴിക്കോട് നിരക്ക് ആരംഭിക്കുന്നത് 8362 രൂപ മുതലാണ്. കർണ്ണാടക ആര്‍ടിസിയിൽ 1,159 രൂപ മുതൽ ടിക്കറ്റുകൾ ലഭിക്കും. 1,514 ആണ് കൂടിയ തുക.
ഓഗസ്റ്റ് 27- ഞായർ
ഞായറാഴ്ച വരുന്നവർക്ക് വലിയ ചെലവില്ലാതെ തന്നെ നാട്ടിലെത്താം.
ഓഗസ്റ്റ് 27 ഞായറാഴ്ച 6,214 മുതലാണ് ബാംഗ്ലൂര്‍-കോഴിക്കോട് വിമാന ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. പൊതുവേ കുറഞ്ഞ തുകയ്ക്ക് ഈ ദിവസം ടിക്കറ്റ് ലഭിക്കും.
കേരളാ ആർടിസിയിൽ 451രൂപാ മുതൽ ടിക്കറ്റ് ലഭിക്കും. കൂടുതല് നിരക്കും അവധി ഇല്ലാത്തതും കാരണം യാത്ര മാറ്റിവെച്ചവർക്ക് ഇപ്പോൾ തന്നെ ടിക്കറ്റ് ബുക്ക് ചെയ്ത് നാട്ടിലേക്ക് വരാം. 711, 795,801, 636 തുടങ്ങിയ തുകകളിൽ ടിക്കറ്റ് ലഭിക്കും,
കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് ബസുകളിൽ 711, 801, 911 നിരക്കുകളിൽ ഇഷ്ടംപോലെ സീറ്റുകൾ ലഭ്യമാണ്. കര്‍ണ്ണാടകയുടെ ബസിൽ 671 രൂപയ്ക്കും ടിക്കറ്റുകൾ ലഭിക്കും.
ഓഗസ്റ്റ് 28- തിങ്കളാഴ്ച
തിരുവോണത്തിന്റെ തലേന്ന് ഏറ്റവും കുറഞ്ഞ നിരക്കുകളാണ് ബുക്ക് മൈ ട്രിപ്പില് കാണിക്കുന്നത്. ബാംഗ്ലൂർ-കഴിക്കോട് വിമാനടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത് തന്നെ വെറും 3,168 രൂപയിലാണ്. ഓണത്തിന്റെ തലേന്ന് നാട്ടിലെത്താൻ ആഗ്രഹിക്കുന്നവർക്ക് ഈ ടിക്കറ്റ് എടുക്കാം.
കേരളാ ആർടിസിയിൽ 451 രൂപാ മുതൽ ഇഷ്ടംപോലെ ടിക്കറ്റുകൾ ഉണ്ട്. തിരുവോണത്തിന്റെയന്ന് പുലർച്ചെ നാട്ടിലെത്തുന്ന വിധത്തിൽ വരുന്നവർക്ക് ഇത് ഉപയോഗപ്പെടുത്താം.
സ്വിഫ്റ്റ് ബസിൽ 711, 795,801, 636 തുടങ്ങിയ തുകകളിൽ ടിക്കറ്റ് ലഭിക്കും,
കർണ്ണാടക ആർടിസിയിലും ലാഭകരമായ യാത്രയാണ്. 615 രൂപാ മുതലാണ് ബാംഗ്ലൂർ-കോഴിക്കോട് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത് തന്നെ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












