Search
  • Follow NativePlanet
Share
» »ഓണം 2023: മഹാബലിയെ പാതാളത്തിലേക്ക് താഴ്ത്തിയ തൃക്കാക്കര! വാമനനെ ദൈവമായി ആരാധിക്കുന്ന അപൂർവ്വ ക്ഷേത്രം!

ഓണം 2023: മഹാബലിയെ പാതാളത്തിലേക്ക് താഴ്ത്തിയ തൃക്കാക്കര! വാമനനെ ദൈവമായി ആരാധിക്കുന്ന അപൂർവ്വ ക്ഷേത്രം!

തൃക്കാക്കര ക്ഷേത്രം-ഓണത്തിന്‍റെ ഐതിഹ്യങ്ങളും പെരുമയുമായി നിറഞ്ഞു നിൽക്കുന്ന ഇടം. ഓണച്ചടങ്ങുകളേക്കാൾ കൂടുതൽ ഓണവുമായി ബന്ധപ്പെട്ട ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും പേരുകേട്ടിരിക്കുന്ന ഇവിടം ഓണക്കാലത്ത് ഏറ്റവുമധികം വിശ്വാസികൾ സന്ദർശിക്കാനെത്തുന്ന ക്ഷേത്രം കൂടിയാണ്. എന്നാൽ എന്താണ് യഥാർത്ഥത്തിൽ തൃക്കാക്കര ക്ഷേത്രവം ഓണവും തമ്മിലുള്ള ബന്ധമെന്ന് അറിയാമോ? വളരെ കൗതുകകരമായ ഒരു കഥയാണ് ഇതിനു പിന്നിലുള്ളത്.

എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്ന തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം പേരുപോലെ തന്നെ മഹാവിഷ്ണുവിന്‍റെ അവതാരമായ വാമനനെയാണ് ആരാധിക്കുന്നത്. അതിലിത്തിരി വൈരുദ്ധ്യമില്ലേ എന്നു തോന്നുമെങ്കിലും ഇവിടുത്തെ രീതികൾ ഇങ്ങനെയാണ്. ഇവിടുത്തെ ഓണാഘോഷവും വളരെ പ്രസിദ്ധമാണ്. ഇതാ ഓണവും തൃക്കാക്കര ക്ഷേത്രവും തമ്മിലുള്ള ബന്ധം നോക്കാം.

Onam 2023:thrikkakkara-vamana-moorthy-temple

PC: Ssriram mt

നമ്മുടെ ഓണക്കഥകളിൽ എന്തുകൊണ്ടും ഏറ്റവും പ്രധാന്യം അർഹിക്കുന്ന സ്ഥലമാണ് തൃക്കാക്കര. മഹാബലിയും വാമനനും കഥകളിൽ നിറഞ്ഞു നിൽക്കുന്ന ഇവിടം ഇന്ത്യിൽ തന്നെ വാമന പ്രതിഷ്ഠ നടത്തി ആരാധിക്കുന്ന അത്യപൂർവ്വ ക്ഷേത്രം കൂടിയാണ്. അത് കൂടാതെ ഇവിടുത്തെ ഓണം ആഘോഷവും തൃക്കാക്കര ഓണസദ്യയും വളരെ പ്രസിദ്ധമാണ്.

ഓണം ഐതിഹ്യം

തൃക്കാക്കര ക്ഷേത്രചരിത്രത്തിലേക്ക് പോകുന്നതിനു മുൻപ് ഓണത്തിന്റെ ചരിത്രം പരിചയപ്പെടാം. നമുക്കെല്ലാമറിയുന്ന പോലെ ഭൂമിയിലും ദേവലോകത്തും ഒരുപോലെ കീർത്തികേൾപ്പിച്ച ഭരണാധികാരിയായിരുന്നു മഹാബലി. പ്രഹ്ളാദന്റെ ചെറുമകനായിരുന്ന മഹാബലി കാലക്രമേണ തന്റെ നേട്ടങ്ങളിൽ അഹങ്കരിക്കാൻ തുടങ്ങിയെന്നും അതല്ല, സ്വർഗ്ഗലോകം കൂടി കീഴടക്കണമെന്നും ആഗ്രഹിച്ചു. അതിൽ ഭയചകിതരായ ദേവന്മാർ മഹാബലിയുടെ അഹങ്കാരം ശമിപ്പിക്കുന്നതിനായി എന്തുചെയ്യണമെന്ന് തലപുകഞ്ഞ് ആലോചിച്ചു.

Thrikkakkara Vamana Moorthy Temple

PC:Ranjithsiji

മഹാബലി യാഗം നടത്തിയ സമയത്ത് മഹാവിഷ്ണു വാമനരൂപത്തിൽ അവിടെ എത്തിച്ചേർന്നെന്നും തപസ്സിനായി മൂന്നടി മണ്ണ് മഹാബലിയോട് ആവശ്യപ്പെടുകയും ചെയുതുവത്രെ. സന്തോഷത്തെ സമ്മതിച്ച മഹാബലിയുടെ മുന്നിൽ നിന്ന് വാമനൻ ആദ്യ രണ്ടടിയിൽ ആകാശവും ഭൂമിയും അളന്നെടുത്തു. അടുത്ത അടി അളക്കുവാൻ മഹാബലിയുടെ മുഖത്തേയ്ക്ക് നോക്കിയ വാമനന് അദ്ദേഹം സ്വന്തം ശിരസ് നല്കിയെന്നും അങ്ങനെ മഹാബലിയെ വാമനൻ പാതാളത്തിലേക്ക് അയക്കുകയും ചെയ്തു.

പാതാളത്തിലേക്ക് പോകുന്നതിനു മുൻപ് തന്റെ പ്രജകളെ വർഷത്തിലൊരിക്കൽ വന്നുകാണാൻ വാമനൻ മഹാബലിക്ക് അനുവാദം നല്കുകയും ചെയ്തുവത്രെ. ഇങ്ങനെ എന്നാണ് ഐതിഹ്യങ്ങൾ പറയുന്നത്, വിശ്വാസവും.

ഓണവും തൃക്കാക്കരയും

ഇനി ഓണവും തൃക്കാക്കര ക്ഷേത്രവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് നോക്കാം. മഹാവിഷ്ണുവിന്റെ ആദ്യ മനുഷ്യാവതാരമായ വാമനന്റെ പാദം പതിച്ച ഇടം എന്ന അർത്ഥത്തിലാണ് തിരു കാൽക്കര തൃക്കാക്കരയായി മാറുന്നത്. ഓണവുമായി ബന്ധപ്പെട്ടല്ലാതെ മറ്റുചില കഥകളും ഇവിടെ പ്രചാരത്തിലുണ്ട്.

ഈ പ്രദേശത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കേട്ടറിഞ്ഞ കപിലമഹർഷി ഇവിടെ എത്തുകയും മഹാവിഷ്ണുവിനെ തപസ്സ് ചെയ്ത് പ്രീതിപ്പെടുത്തുകയും ചെയ്തുവത്രെ. അവസാനം വിഷ്ണു ഇവിടെ വാസമുറപ്പിച്ചു എന്നാണ് മറ്റൊരു വിശ്വാസം.

oanm in thrikkakara

PC: Hari Vishnu

തൃക്കാക്കരയപ്പൻ

വാമനനെയാണ് തൃക്കാക്കരയപ്പൻ ആയി ഇവിടെ ആരാധിക്കുന്നത്. വാനമൂർത്തി എന്നും ഇതിനെ വിശേഷിപ്പിക്കുന്നു. തനിക്ക് മൂന്നടി മണ്ണ് നല്കി പാതാളത്തിലേക്ക് പോകാൻ തയ്യാറായി നിൽക്കുന്ന മഹാബലിയെ അനുഗ്രഹിക്കുന്ന രൂപത്തിലാണ് ഇവിടെ തൃക്കാക്കരയപ്പൻ ഉള്ളത്. കിഴക്കോട്ട് ദര്‍ശനമായാണ് വിഗ്രഹമുള്ളത്. ഭാവം വാമനന്റെ ആണെങ്കിലും വിഗ്രഹം മഹാവിഷ്ണുവിന്‍റേതാണ്.
ഇത് കൂടാതെ മഹാബലി ആരാധിച്ചിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ഒരു ശിവലിംഗവും ഇവിടെയുണ്ട്.

ഓണവും തൃക്കാക്കരയും

കേരളത്തില ഏറ്റവും വലിയ ഓണാഘോഷങ്ങള് നടക്കുന്ന ക്ഷേത്രമാണ് തൃക്കാക്ക. അത്തം മുതൽ തിരുവോണം വരെ പത്ത് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളും ഉത്രാടത്തിനും തിരുവോണത്തിനും ഇവിടെ ഓണസദ്യ എല്ലാവർക്കും നല്കുന്നു. പപ്പടം, ഉപ്പ്, പരിപ്പ്, സാമ്പാര്‍, എരിശ്ശേരി, കാളന്‍, അവിയല്‍, ഓലന്‍, പച്ചടി, കിച്ചടി, അച്ചാറുകള്‍, ഇഞ്ചിക്കറി, പാലടപ്രഥമന്‍ എന്നിവയാണ് സദ്യയുടെ വിഭവങ്ങൾ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+