Search
  • Follow NativePlanet
Share
» »ഊട്ടിയിലെ തിരക്കില്‍ നിന്ന് രക്ഷപ്പെടാന്‍ അപ്പര്‍ഭവാനി

ഊട്ടിയിലെ തിരക്കില്‍ നിന്ന് രക്ഷപ്പെടാന്‍ അപ്പര്‍ഭവാനി

By Maneesh

ഊട്ടി എന്ന ഹില്‍സ്റ്റേഷനെക്കുറിച്ച് കൂടുതല്‍ ഒന്നും പറയേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല, അത്രയ്ക്ക് പ്രശസ്തമാണ് സഞ്ചാരികളുടെ ഇടയില്‍ ഊട്ടി. ഇതാണ് ഊട്ടിയിലെ ജനക്കൂട്ടത്തിന്‍ കാരണം. ആളുകള്‍ കൂടുതലായി എത്തുന്ന സ്ഥലമായതിനാല്‍ ഊട്ടിയും തിരക്കുള്ള ഒരു നഗരംപോലെ മാറിയിരിക്കുന്നു.

ഫ്രീകൂപ്പണ്‍, ഹോട്ടല്‍ ബുക്കിംഗില്‍ 50%+ 30% ലാഭം നേടാം

നഗരതിരക്കുകളില്‍ നിന്ന് ആശ്വാസം തേടി ഊട്ടിയില്‍ എത്തുന്ന സഞ്ചാരികളെ ഈ തിരക്കുകള്‍ വീര്‍പ്പ്‌മുട്ടിക്കാതിരിക്കില്ലാ. ഊ‌ട്ടിയില്‍ എത്തിയാല്‍ ആള്‍ക്കൂട്ടം ഇ‌‌ല്ലാത്ത ഒരു സ്ഥലമാണ് നിങ്ങള്‍ തിരയുന്നതെങ്കില്‍ അങ്ങനെ ഒരു സ്ഥലം കണ്ടെത്തു‌ക എന്നത് പ്രയാസമുള്ള കാര്യമായിരിക്കും. എന്നാലും ഊട്ടിയിലെ അപ്പര്‍ഭവാനി തടാകം അധികം തിര‌ക്കില്ലാത്ത ഒരു സ്ഥലമാണ്.

ഊട്ടിയേക്കുറിച്ച് വായിക്കാം

ഊട്ടിയിലെ ഹോട്ടല്‍ നിരക്കുകള്‍ പരിശോധിക്കാം

അപ്പര്‍ഭവാനി തടാകത്തിന്‍റെ കൂടുതല്‍ വിശേഷങ്ങള്‍ മനസിലാക്കാം

അപ്പര്‍ഭവാനി

അപ്പര്‍ഭവാനി

ഊട്ടിയിലെ സുന്ദരമായ തടാകങ്ങളില്‍ ഒന്നാണ് അപ്പര്‍ഭവാനി തടാകം. നീലഗിരി വനാന്തരത്തിലാ‌ണ് സുന്ദരമായ ഈ നീലതടാകം സ്ഥിതി ചെയ്യുന്നത്. അതിനാ‌ല്‍ തന്നെ ഇവിടെ ആള്‍ക്കൂട്ടം കുറവാണ്.
Photo Courtesy: Raghavan Prabhu

അവലാഞ്ചെ

അവലാഞ്ചെ

ഊട്ടിയിലെ കോറക്കുണ്ടയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയായാണ് അപ്പര്‍ഭവാനി സ്ഥിതി ചെയ്യുന്നത്. ഊട്ടിയിലെ പ്രശസ്തമായ തടാകമായ അവലാഞ്ചെയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെമാറിയാണ് ഈ സ്ഥലം.
Photo Courtesy: Raghavan Prabhu

ട്രെക്കിംഗ്

ട്രെക്കിംഗ്

ഇവിടുത്തെ ബാംഗിതപാലില്‍ നിന്ന് സിസ്പറ കൂടി സയലന്‍റ് വാലി‌യിലേ‌ക്ക് സഞ്ചാരികള്‍ ട്രെക്കിംഗ് നടത്താറുണ്ട്. ഇതിന്‍ മുന്‍കൂട്ടി അനുമതി വാങ്ങണം.

Photo Courtesy: Ashwin Kumar

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ഊട്ടി ടൗണില്‍ നിന്ന് ഏകദേശം ഒരു മണിക്കൂര്‍ യാത്ര ചെയ്യണം ഇവിടെ എത്തിച്ചേരാന്‍. ഊട്ടി ടൗണില്‍ നിന്ന് അടിവാ‌രത്തി‌ല്‍ എത്തിച്ചേരാന്‍ 24 കിലോമീറ്റര്‍ യാത്ര ചെയ്യണം. അവിടെ നിന്ന് വനംവകുപ്പിന്‍റെ വാഹനത്തില്‍ എകദേശം അരമണിക്കൂര്‍ യാത്ര ചെയ്താല്‍ അപ്പര്‍ ഭവാനിയില്‍ എത്തിച്ചേരാം.
Photo Courtesy: Ashwin Kumar

നിരക്ക്

നിരക്ക്

വനംവകുപ്പിന്‍റെ വാഹനത്തില്‍ ഒരാള്‍ക്ക് ഇവിടെ എത്തിച്ചേരാന്‍ 150 രൂപയാണ് നിരക്ക്. സ്വകാര്യ വാഹനങ്ങള്‍ക്ക് ഇവിടെ പ്രവേശനമില്ലാ.
Photo Courtesy: Ashwin Kumar

വഴികള്‍

വഴികള്‍

ഊട്ടിയില്‍ നിന്ന് അപ്പർ ഭവാനിയില്‍ എത്തിച്ചേരാന്‍ 1.Coonoor --> kaikatty --> Manjoor --> Upper Bhavani.
2. Mpalada--> Ithalar --> Avalanche --> Kunda --> Upper Bhavani
Photo Courtesy: Ashwin Kumar

കാഴ്ചകള്‍

കാഴ്ചകള്‍

കോളിഫ്ലവർ ഫോറസ്റ്റ്, ഭവാനി അമ്മാന്‍ ക്ഷേത്രം, അപ്പർഭവാനി തടാകം.
Photo Courtesy: Ashwin Kumar

പ്രവേശന സമയം

പ്രവേശന സമയം

രാവിലെ ഒന്‍പത് മണി‌മുതല്‍ വൈകുന്നേരം മൂന്ന് മണിവരെയാണ് ഇവിടേയ്ക്കുള്ള പ്രവേശന സമയം.
Photo Courtesy: Ashwin Kumar

മാപ്പ്

മാപ്പ്

ഊട്ടിയില്‍ നിന്ന് അപ്പർഭവാനിയിലേക്കുള്ള മാപ്പ്

ഊട്ടിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

ഊട്ടിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

ഊട്ടിയിലെ മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം

Photo Courtesy: Swaminathan

സമീപ സ്ഥലങ്ങള്‍

സമീപ സ്ഥലങ്ങള്‍

ഊട്ടിക്ക് സമീപത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം.

Photo Courtesy: Ramkumar

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X