Search
  • Follow NativePlanet
Share
» »ട്രെയിനുകളിലെ രാജാവായ ഓറിയന്‍റ് എക്സ്പ്രസ് തിരിച്ചെത്തുന്നു.. ചരിത്രംകുറിച്ച ട്രെയിൻ കഥയിങ്ങനെ..

ട്രെയിനുകളിലെ രാജാവായ ഓറിയന്‍റ് എക്സ്പ്രസ് തിരിച്ചെത്തുന്നു.. ചരിത്രംകുറിച്ച ട്രെയിൻ കഥയിങ്ങനെ..

ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ ട്രെയിൻ സർവീസുകളിൽ ഒന്നായിരുന്ന ഇത് 1883-ൽ ആണ് ആരംഭിക്കുന്നത്.

റെയിൽപാളത്തിലെയും തീവണ്ടികളിലെയും രാജാവായി വാണിരുന്ന ഓറിയന്‍റ് എക്സ്പ്രസ് മടങ്ങി വരുന്നു. ഏറ്റവും പുതിയ വാർത്തകളനുസരിച്ച് ഓറിയന്‍റ് എക്പ്രസ് 2024 ൽ തിരിച്ചുവരവ് യാത്രയ്ക്കായി ഒരുങ്ങിക്കൊണ്ടിരിക്കുകയാണ് . ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ ട്രെയിൻ സർവീസുകളിൽ ഒന്നായിരുന്ന ഇത് 1883-ൽ ആണ് ആരംഭിക്കുന്നത്.

പാരീസില്‍ നിന്നു ഇസ്താംബൂളിലേക്ക്

പാരീസില്‍ നിന്നു ഇസ്താംബൂളിലേക്ക്

1883-ൽ ബെൽജിയൻ കമ്പനിയായ ഷാംപെയ്ൻ ഇന്റർനാഷണൽ ഡെസ് വ്ഗോൺസ്-ലിറ്റ്‌സ് (CIWL) സൃഷ്ടിച്ച ഒരു ദീർഘദൂര പാസഞ്ചർ ട്രെയിൻ സർവ്വീസായിരുന്നു ഓറിയന്റ് എക്സ്പ്രസ്. പാരീസിൽ നിന്നും അങ്ങേയറ്റത്തു കിടക്കുന്ന തുർക്കിയിലെ ഇസ്താംബൂളിലേക്കായിരുന്നു ഇതിന്റെ യാത്രകൾ. ഒരിക്കലും ഒരു ട്രെയിനിൽ ആസ്വദിക്കുവാൻ സാധിക്കില്ലെന്നു കരുതിയ പോലുള്ള യാത്രാ സൗകര്യങ്ങളും ആഢംബര സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നതായിരുന്നു ഓറിയന്‍റ് എക്സ്പ്രസ്. അക്കാലത്ത് യൂറോപ്പിലെ ഏറ്റവും സുന്ദരവും ചെലവേറിയതുമായ യാത്രാമാർഗ്ഗവും കൂടിയായിരുന്നു ഓറിയന്‍റ് എക്സ്പ്രസ്. എന്നാൽ 1977-ൽ ട്രെയിൻ പാളം തെറ്റിയതോടെ യാത്രകൾ അവസാനിപ്പിക്കുകയായിരുന്നു.

PC:Murdockcrc

തിരിച്ചെത്തുന്നത് നൊസ്റ്റാൾജിക് യാത്രയുമായി

തിരിച്ചെത്തുന്നത് നൊസ്റ്റാൾജിക് യാത്രയുമായി

'നൊസ്റ്റാൾജി-ഇസ്താംബുൾ-ഓറിയന്റ്-എക്‌സ്‌പ്രസ്' എന്നറിയപ്പെട്ടിരുന്ന ഐതിഹാസിക യാത്രാനുഭവം വീണ്ടെടുക്കുവാൻ യാത്രക്കാരെ ക്ഷണിച്ചുകൊണ്ടാണ് ഓറിയന്‍റ് എക്സ്പ്രസ് മടങ്ങിവരുവാൻ ഒരുങ്ങുന്നത്. ഫ്രഞ്ച് ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ അക്കോർ-ന് ഇതിനെ ഏറ്റെടുത്തു കഴിഞ്ഞു.

PC:Michal Matlon/ Unsplash

 പോളണ്ടിൽ നിന്നു കണ്ടെത്തുന്നു

പോളണ്ടിൽ നിന്നു കണ്ടെത്തുന്നു

കാലങ്ങളോളം മറക്കപ്പെട്ടു കിടന്ന ഓറിയന്‍റ് എക്സ്പ്രസിനെ 2015-ൽ ഫ്രാൻസിനു വേണ്ടി വ്യാവസായിക ചരിത്രത്തിൽ വൈദഗ്ധ്യമുള്ള ഗവേഷകനായ ആർതർ മെറ്റേറ്റൽ കണ്ടെത്തുവാൻ ആരംഭിക്കുന്നതോടെയാണ് ചരിത്രം മാറുന്നത്. പത്ത് വർഷത്തോളം തീർത്തും ഉപേക്ഷിക്കപ്പെട്ടു കിടന്ന ട്രെയിനിനെ ഗൂഗിൾ മാപ്‌സിന്റെയും ഗൂഗിൾ 3Dയുടെയും സഹായത്തോടെ ബെലാറസിനും പോളണ്ടിനും ഇടയിലുള്ള അതിർത്തിയിൽ വെച്ച് ട്രെയിനിന്റെ ഭാഗങ്ങൾ അവർ കണ്ടെത്തി. 17 കാറുകൾ - 12 സ്ലീപ്പിംഗ് കാറുകൾ, 1 റെസ്റ്റോറന്റ്, 3 ലോഞ്ചുകൾ, 1 വാൻ എന്നിവ അങ്ങനെ തിരികെ ഫ്രാൻസിലേക്ക് കൊണ്ടുവരികയായിരുന്നു.


ആർക്കിടെക്റ്റ് മാക്‌സിം ഡി ആംഗേക്കിന്റെ നേതൃത്വത്തിൽ നവീകരിക്കുന്ന ട്രെയിൻ 2024 ലെ പാരീസ് ഒളിമ്പിക്‌സിനോടനുബന്ധിച്ച് ആദ്യത്തെ പാരീസ്-ഇസ്താംബുൾ സർവീസ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

PC:Lucaok

 ഓറിയന്‍റ് എക്സ്പ്രസ്-ചരിത്രത്തിന്‍റെ തുടക്കം

ഓറിയന്‍റ് എക്സ്പ്രസ്-ചരിത്രത്തിന്‍റെ തുടക്കം

ബെൽജിയൻ സിവിൽ എഞ്ചിനീയറും ബിസിനസുകാരനുമായിരുന്നു ജോർജ്ജ് നാഗൽമാക്കേഴ്‌സ് ആണ് ഓറിയന്റ് എക്‌സ്‌പ്രസ് ട്രെയിനുകൾക്ക് പേരുകേട്ട കമ്പനിയായ ഷാംപെയ്ൻ ഇന്റർനാഷണൽ ഡെസ് വ്ഗോൺസ്-ലിറ്റ്‌സ് സ്ഥാപിക്കുന്നത്. താൻ നടത്തിയ അമേരിക്കൻ യാത്രയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഓറിയന്‍റ് എക്സ്പര് ആരംഭിച്ചത്. പടിഞ്ഞാറിനെ യൂറോപ്പിലെ കിഴക്കിന്റെ കവാടങ്ങളുമായി ബന്ധിപ്പിക്കുന്നതായിരുന്നു ഈ യാത്ര.
പിന്നീട്, 1980-കളുടെ തുടക്കത്തിൽ, വെനീസിലെ ജെയിംസ് ഷെർവുഡ്, സ്വിറ്റ്സർലൻഡിലെ ആൽബർട്ട് ഗ്ലാറ്റ് എന്നീ രണ്ട് സംരംഭകർ വെനീസ്-സിംപ്ലോൺ-ഓറിയന്റ്-എക്സ്പ്രസ്, നൊസ്റ്റാൾജി-ഇസ്താംബുൾ-ഓറിയന്റ്-എക്സ്പ്രസ് എന്നിവ പുനരാരംഭിച്ചിരുന്നു.

PC:wikimedia

ചലചിത്രങ്ങളിലെ ഓറിയന്‍റ് എക്സ്പ്രസ്

ചലചിത്രങ്ങളിലെ ഓറിയന്‍റ് എക്സ്പ്രസ്

വിവിധ കാലഘട്ടങ്ങളിൽ വിവിധ ഭാഷകളിലെ ചലചിത്രങ്ങളിലും നോവലുകളിലുമെല്ലാം ഓറിയന്‍റ് എക്സപ്രസ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1974-ൽ പുറത്തിറങ്ങിയ 'മർഡർ ഓൺ ദി ഓറിയന്റ് എക്‌സ്‌പ്രസ്' ആണ് ഏറ്റവും ശ്രദ്ധേയമായത്. ഇതേ പേരിൽ തന്നെ അഗതാ ക്രിസ്റ്റി എഴുതിയ നോവലിന്‍ഖെ ചലചിത്രാവിഷ്കാരം കൂടിയാണിസ്.

1938-ലെ ബ്രിട്ടീഷ് മിസ്റ്ററി ത്രില്ലർ ചിത്രമായ ദ ലേഡി വാനിഷ്, എഥൽ ലിന വൈറ്റിന്റെ ചെറുകഥയായ ദി വീൽ സ്പിൻസ്, ബോണ്ട് സീരീസിലെ രണ്ടാമത്തേതും 1963 ലെ ബ്രിട്ടീഷ് ചാര ചിത്രമായ റഷ്യ വിത്ത് ലവ് തുടങ്ങിയവയിലെല്ലാം ട്രെയിനിനെ കാണിക്കുന്നുണ്ട്.

PC:BK/Unsplash

പണം പൊടിക്കാൻ തയ്യാറാണോ? എന്നാൽ ഈ ട്രെയിൻ യാത്രകൾ ചുമ്മാ 'രാജകീയം',അറിയാംപണം പൊടിക്കാൻ തയ്യാറാണോ? എന്നാൽ ഈ ട്രെയിൻ യാത്രകൾ ചുമ്മാ 'രാജകീയം',അറിയാം

പട്ടായയിലും ബാങ്കോക്കിലും ക്രിസ്മസ് കാർണിവൽ, അതും പോക്കറ്റ് കാലിയാക്കാതെ, IRCTC യുടെ 'വൻ പ്ലാൻ'പട്ടായയിലും ബാങ്കോക്കിലും ക്രിസ്മസ് കാർണിവൽ, അതും പോക്കറ്റ് കാലിയാക്കാതെ, IRCTC യുടെ 'വൻ പ്ലാൻ'

Read more about: world train interesting facts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X